“അൽപ്പസ്വൽപ്പം മാറ്റങ്ങളൊക്കെ വരുത്തിയാൽ അവൻ നിങ്ങള് തന്നെയാ.. ശരിക്കും നിങ്ങടെ കാർബൺ കോപ്പിയാ അവൻ…” ഞാൻ മകന്റെ മുഖം വെറുതെ സൂം ചെയ്തു.
കണ്ടിട്ട് ഏറെക്കാലമായി. വളർന്നതും ജോലി കിട്ടിയതും കല്യാണം കഴിച്ചതും അധികം താമസിയാതെ തന്നെ ഡിവോഴ്സായതുമൊന്നും ഞാൻ കണ്ടിട്ടില്ല. പരിചയം തീരെയില്ലാത്ത ഒരാളാണ് അവനെനിക്ക്. എങ്കിലും അവളെ കണ്ടുകൊണ്ട് ഓരോ സിപ്പ് കഴിക്കുമ്പോൾ ഉള്ളിൽ പണ്ടെങ്ങോ കൈമോശം വന്ന അച്‌ഛന്റെ ഭാവം മനസ്സിനുള്ളിൽ ഉണരും. പുറത്ത് ചെറിയ കടലിരമ്പം കേൾക്കാം.
മുറിയിലാണെങ്കിൽ ഏ.സിയുടെ നനുത്ത തണുപ്പും. ഭൂമിയിലെ ഏറ്റവും സുരക്ഷിതമായ ഒരിടത്താണ് ഞാൻ എന്നൊരു സുഖകരമായ തോന്നലെനിക്കുണ്ടായി. നേരെത്തെ ഒരു ഹൃദയാഘാതം വന്നിട്ടുള്ളത് കൊണ്ട് മദ്യവും പുകവലിയുമൊക്കെ ഒഴിവാക്കണമെന്നൊക്കെയാണ് ഡോക്‌ടർ പറഞ്ഞിട്ടുള്ളത്.
ജീവിതത്തിലെന്നോ പ്രിയപ്പെട്ടവരായിരുന്നവരോടൊത്തുള്ള നിമിഷങ്ങൾക്ക് സത്യത്തിൽ മരണത്തെക്കാൾ സൗന്ദര്യമുണ്ട്. മരണം യഥാവിധി സംഭവിച്ചുകൊണ്ടിരിക്കും. പക്ഷേ, അതുവരെ അനുവദിച്ചിരിക്കുന്ന സമയം അത് വേണ്ടവിധം ആസ്വദിക്കാൻ പറ്റിയില്ലെങ്കിൽ പിന്നെയീ ജീവിതത്തിനു എന്തർഥമാണുള്ളത്.
ഏറെ സംസാരിക്കുമെങ്കിലും അവൾ മക്കളെ രണ്ടുപേരെയും കുറിച്ച് കൂടുതലൊന്നും പറയാറില്ല. ഞാനൊട്ടു ചോദിക്കാറുമില്ല. രണ്ടുപേരും അമ്മയോടൊപ്പമാണ്. എന്നുവച്ചാൽ ഇളയവൻ സ്കോട്ട്ലൻഡിൽ. മൂത്തയാൾ, അവന്റെ രണ്ട് പെണ്മക്കളോടൊപ്പം അവളുടെ കൂടെയും.
ഇളയ മോൻ വല്ലാതെ പൊക്കം കുറഞ്ഞയാളാണ്. ഞങ്ങൾ രണ്ടുപേരും മൂത്തമോനുമൊക്കെ പക്ഷേ പൊക്കമുള്ളവരും. ഞങ്ങളെല്ലാവരും സാധാരണ നിറമുള്ളവരാണ്. അവൻ ഞങ്ങളെക്കാളും അൽപ്പം വെളുത്തിട്ടും. അവിടെനിന്നാണ് തുടക്കം.
വാദിച്ചും വഴക്കിട്ടും അന്നത്തെ ആവേശത്തിന് ഡിവോഴ്‌സിലേക്കു നീങ്ങി. ആരാണ് അവൻ്റെ അച്‌ഛനെന്നു ഞാൻ ചോദിച്ചിട്ടില്ല. ഒരു ബഹളത്തിനും പോയതുമില്ല. ഇപ്പോൾ ആലോചിക്കുമ്പോൾ ഒന്നും വേണ്ടിയിരുന്നില്ല എന്നു തോന്നുന്നു. താനിതൊന്നും അറിഞ്ഞില്ലെന്നോ, അല്ലെങ്കിൽ കണ്ടില്ലെന്ന് നടിച്ചാലോ മതിയായിരുന്നു.
ജാരസന്തതി എന്നത് വലിയ കാര്യമായിട്ടൊക്കെ എടുക്കേണ്ടതുണ്ടോ.. പണ്ടുമുതലേയുള്ള സാധാരണ രഹസ്യങ്ങളല്ലേ അതൊക്കെ…
🖐🏻 🖐🏻
🥲
പഴയ കഥകളുടെ ബാക്കി തരു കുമാര😌
ബാക്കി കഥകൾ തരാത്ത പ്രമുഖരിൽ ഒരാളെ കിട്ടിയിട്ടുണ്ട് 😌
Poooi