ഓർമയിലൊരു
ധനുമാസരാവ്…🩷❄️
Author : [ 𝓐𝓼𝓱𝔀𝓲𝓷𝓲 𝓚𝓾𝓶𝓪𝓪𝓻𝓪𝓷]
അനേകനാളുകൾക്ക് ശേഷമുള്ള ഒത്തുകൂടലിന്റെ ഓർമയ്ക്കായി റിസോർട്ടിലെ ബെഡ്റൂമിലിരുന്ന്
ഞങ്ങൾ മദ്യം കഴിക്കുകയായിരുന്നു. ഇടയ്ക്കെപ്പോഴോ അവളുടെ നരച്ച മുടിയിഴകളിലേക്കു നോക്കി ഞാനൊന്നു ചിരിച്ചു. അർഥം മനസ്സിലായെന്ന മന്ദഹാസത്തോടെ അവൾ മുടി ഒതുക്കിവച്ചു.
ഡിവോഴ്‌സിനുശേഷം വർഷത്തിലൊരിക്കൽ ഇങ്ങനെ കൂടാറുണ്ട്. ചെലവൊക്കെ ഷെയർ ചെയ്യും. ഓരോ യാത്ര കഴിയുമ്പോഴും അവൾ ചോദിക്കും :”എത്രയാ എന്റെ ഇത്തവണത്തെ ഷെയർ..? എല്ലാം കൂട്ടിപ്പറയണം. ഡ്രിങ്ക്‌സ് ഉൾപ്പെടെ.
ഞാൻ എക്സ് ചാർട്ടേർഡ് അക്കൗണ്ടന്റാണ്. അതുകൊണ്ടുതന്നെ Total Figure റൗണ്ട് ഓഫ് ചെയ്ത് പറയും. എയർപോർട്ടിലെത്തി രണ്ടായി പിരിയുന്നതിനു മുൻപേ ഗൂഗിൾ പേയുടെ നോട്ടിഫിക്കേഷൻ ഫോണിലെത്തിയിരിക്കും.
ഇത്തവണ, ഏതായാലും ഡ്രിങ്ക്‌സിൻ്റെ തുക ഉൾപ്പെടുത്തുന്നില്ലെന്ന് അവളെന്നോട് പറഞ്ഞിരുന്നു. കാരണം ഇത്തവണത്തെ ഡ്രിങ്ക്സ്, അവളുടെ ഇളയ മകൻ സ്കോട്ട്ലൻന്ധിൽ നിന്നു വന്നപ്പോൾ കൊണ്ടുവന്നതാണ്.
ഷിവാസ് റീഗൽ. 25 yrs എഡീഷൻ. ബ്ലെൻഡഡ് സ്കോട്ട്ലൻഡ് വിസ്‌കി.
“എന്തു പറഞ്ഞാണ് അവൻ്റെ കയ്യിൽ നിന്നിത് അടിച്ചു മാറ്റിയത്?”
ഞാൻ ചോദിച്ചു. “നിങ്ങൾക്കാണെന്ന് പറഞ്ഞു.” എന്റെ നെറ്റി ചുളിഞ്ഞു.
“അവനറിഞ്ഞാണോ അപ്പോളീ വരവ്?”
“അവനു മാത്രമേ അറിയൂ. എസ് പി അറിഞ്ഞാൽ തീർന്നു കഥ.” അവൾ എസ്.പി എന്നു വിളിക്കുന്നത് മൂത്തമകനെയാണ്.
“പുണെയിലുള്ള കൂട്ടുകാരിയുടെ വിട്ടിലേക്കാന്നാ പറഞ്ഞിരിക്കുന്നത്. അവൾക്ക് പിന്നെ കാര്യങ്ങളൊക്കെ അറിയാവുന്നതുകൊണ്ട് കുഴപ്പമില്ല.” അവൾ കുപ്പി കയ്യിലെടുത്ത് അതിലെ സ്വർണലിപികളിൽ നോക്കിയിരുന്നു.
“അവൻ ചേട്ടനോട് പറയില്ലേ..” ഞാൻ ചോദിച്ചു.
“ഇല്ല… അവനാണ് പാവം. എസ്.പി വീട്ടിലും എസ്.പി തന്നെയാണ്… അല്ല… അതു പിന്നെയങ്ങനെയല്ലേ വരൂ.” അവൾ ഏറു കണ്ണിട്ടു നോക്കിക്കൊണ്ടു പറഞ്ഞു. ഞാൻ മൂത്തമകന്റെ ചിത്രങ്ങൾ അവളുടെ മൊബൈലിൽ ഓരോന്നായി നോക്കിക്കൊണ്ടിരുന്നു.
🖐🏻 🖐🏻
🥲
പഴയ കഥകളുടെ ബാക്കി തരു കുമാര😌
ബാക്കി കഥകൾ തരാത്ത പ്രമുഖരിൽ ഒരാളെ കിട്ടിയിട്ടുണ്ട് 😌
Poooi