“ഓർമകളിൽ ജീവിക്കുന്നവർ” [iraH] 83

“ഞാനിടക്കു കാണാറുണ്ട്. ടൗണിൽ വച്ചൊ, അല്ലെങ്കിൽ ഭായി ഉണ്ടായിരുന്നപ്പോൾ വന്നിരുന്നതു പോലെ ഇടയ്ക്ക് സ്റ്റേഡിയത്തിൽ വന്നിരിക്കും അപ്പോളോ.  ഭായിയെ കുറിച്ചന്വേഷിക്കും, വിവരങ്ങൾ കേട്ടു കഴിഞ്ഞാൽ ഒന്നും മിണ്ടാതെ എഴുന്നേറ്റ് പോകും.”
അവനതു പറഞ്ഞു കഴിഞ്ഞപ്പോഴേക്കും എന്റെ മുന്നിലേക്കാമുഖം ഓടിക്കിതച്ചെത്തിയിട്ടുണ്ടായിരുന്നു. അന്നാ മംഗാളാ എക്സ്പ്രസിന്റെ 11-ാം നമ്പർ ബോഗിയിലേക്ക് അഴിച്ചിട്ട മുടിയും കലങ്ങിയ കണ്ണുകളും തിളങ്ങുന്ന മൂക്കുത്തിയുമായി കയറി വന്നതു പോലെ……….
അവരിപ്പഴും ……..
*****************************************