“ഓർമകളിൽ ജീവിക്കുന്നവർ” [iraH] 83

Views : 1819

      ഞാനടുത്തു ചെന്നതറിഞ്ഞില്ല എന്ന് തോനുന്നു. ഞാൻ പതിഞ്ഞ സ്വരത്തിൽ നീട്ടി വിളിച്ചു..
“ബാപ്പൂ…”
തല പൊന്തിച്ചു നേരെ നോക്കിയ മുഖത്ത് പെട്ടെന്നൊരു അത്ഭുതം; പിന്നെ ആഹ്ലാദത്തിന്റെ ചിരിയുമായി പറഞ്ഞു.
“യാ അള്ളാ….. ഹരി സാർ…. പോസ്റ്റിംഗ്……!”
ഞാനല്ലന്ന് തലയാട്ടി.
“പിന്നെ; കോർസ്… അതോ ചുട്ടിയോ”?
“കോർസ്….. ഇൻഫട്രി സ്കൂളിൽ.”
ഞാൻ മറുപടി പറഞ്ഞതും ബാപ്പു ഒരു പെട്ടി സിഗരറ്റും തീപ്പെട്ടിയും നീട്ടി. എന്റെ ഇഷ്ടം മറന്നിട്ടില്ല എന്നാലോചിച്ചു കൊണ്ട് അതു വാങ്ങി കയ്യിൽ പിടിച്ച് പണം കൊടുത്തു. ഒരു പുഞ്ചിരിയോടെ ഞാൻ ബാപ്പുവിനോട് യാത്ര പറഞ്ഞു.
” പോട്ടെ… കാണാം….”
“ഇൻശാ അള്ളാ… കാണാം.”
ഞാൻ തിരിച്ചു കാറിൽ വന്നു കയറിയപ്പോൾ എന്റെ കൈയ്യിലിരുന്ന സിഗരറ്റ് കണ്ടിട്ടാവണം അവൻ ചോദിച്ചു.
” ഇപ്പോഴും വലി ഉണ്ടോ?”
“വല്ലപ്പോഴും…. ഭാര്യക്കിഷ്ടമല്ല, അതുകൊണ്ട് നിർത്തീന്നു പറയാം.
ഒന്നു ചിരിച്ചു കൊണ്ടവൻ കാർ മുന്നോട്ടെടുത്തു. വലത്തോട്ട് തിരിഞ്ഞ് മാർക്കറ്റ് റോഡിലൂടെയാണ് ഞങ്ങൾ പോയത്. മാർക്കറ്റ് ഉണർന്നിരിക്കയാണെന്ന് ദൂരേന്നേ കേൾക്കുന്ന ശബ്ദത്തിലൂടെ മനസ്സിലായി. സബ്ജി മണ്ടിയിൽ വിലപേശലുകാരുടേയും ലോഡിംഗുകാരുടേയും ലോറിക്കാരുടെയും ബഹളം. ഇറച്ചി കടകൾക്കു മുമ്പിൽ കാക്കകളും പരുന്തുകളും വട്ടമിട്ടു പറക്കുന്നു. പച്ചക്കറി വെയ്സ്റ്റുകൾക്കും ചപ്പുചവറുകൾക്കും മുകളിൽ പശുക്കളും പന്നികളും ഒരുമിച്ചു അലഞ്ഞു നടക്കുന്നു. ഇവർക്കിടയിൽ ജാതിയും മതവുമൊന്നും ഇല്ലെന്ന് തോനുന്നു.
    മാർക്കറ്റ് കഴിഞ്ഞ് അടഞ്ഞുകിടന്ന ലെവൽ ക്രോസിൽ കാറു നിർത്തിയപ്പോൾ പുറത്തേക്കു തന്നെ നോക്കിയിരുന്ന എന്റെ ശ്രദ്ധ തിരിക്കുവാനെന്നോണം അവനെന്റെ മടിയിലേക്ക് കയ്യെടുത്തു വച്ചു. ഞാൻ തിരിഞ്ഞു നോക്കിയപ്പോഴേക്കും അവന്റെ ചോദ്യം വന്നിട്ടുണ്ടായിരുന്നു.
“ഭായീ…. ഭായി രേഖാ ദീദിയെ വിളിക്കാറുണ്ടോ”?
കേൾക്കാനാഗ്രഹിക്കാത്തതെന്തോ കേട്ടു ഒരു നിമിഷം ഷോക്കേറ്റതു പോലിരുന്ന ഞാൻ പതിയെ ഇല്ലെന്നു തലയാട്ടി.

Recent Stories

The Author

iraH

14 Comments

  1. കഥക്ക് ജീവനുണ്ട്,, വല്ലാത്തൊരു നൊമ്പരവും

    ബാക്കി എഴുതണേ…….. 🤗

  2. 𝐻𝓇𝒾𝓈𝒽𝒾𝓀𝑒𝓈𝒽

    എന്തൊ ഒരു പ്രത്യേകതയുണ്ട് വായിച്ചു നോക്കണമെന്ന് നിര്‍ബന്ധിച്ച അ സുഹൃത്തിന്റ്റെ നിര്‍ബന്ധത്തിനുള്ള കാരണം അവതരണത്തിലെ വ്യത്യസ്തയോ തലക്കെട്ടിലെ ഗൃഹാതുരത്വമോ മാത്രമല്ലെന്ന് വായിച്ചു തുടങ്ങിയപ്പോഴേ മനസിലായിരുന്നു..!!! 👏👏👏

    താളിന്റെ അതിരുകളോട് പിണങ്ങിയും ഇണങ്ങിയും അലസമായിക്കിടക്കുന്ന വരികളാല്‍ സംപൂഷ്ടമായ ഘണ്ഡികകള്‍ പക്ഷേ പരസ്പരം സ്നേഹിച്ചു ചേര്‍ന്ന് കിടക്കുന്നതു കാണാന്‍ ഒരു പ്രത്യേക ചന്തമുണ്ട്. വരികളില്‍ നിന്നും അടുത്ത വരികളിലേക്കുള്ള ഒഴുക്കിനെ കടത്തിവിടുന്നതില്‍ അവയ്ക്കിടയിലെ ആ വിടവില്ലായ്മ ഒരു വലിയ പങ്ക് വഹിച്ചിട്ടുണ്ടോ എന്നു പോലും തോന്നിപ്പോകുന്നു.. 😍😍😍 വൃത്തിയായും വെടിപ്പായും എഴുതണം എന്ന നിര്‍ബന്ധബുദ്ധിയില്ലെങ്കില്‍ നിങ്ങളുടെ ശൈലിക്കിണങ്ങുന്ന രീതിയില്‍ ഇങ്ങനെ തന്നെ എഴുതുന്നതാണ് നല്ലത്.. 👌👌👌

    ഈ നാലു താളുകളില്‍ ഏറ്റവും ആകര്‍ഷിച്ചതെന്തെന്ന് പറയേണ്ടി വന്നാല്‍, കഥയുടെ അസാധാരണമായ ഒഴുക്കും കഥപറച്ചിലിലെ തലയെടുപ്പും അലസഗമനമായി ശൂന്യ വരികളാല്‍ അലംകൃതമല്ലാത്ത എന്നാല്‍ എന്തു കൊണ്ടോ എന്റെ നേത്രങ്ങള്‍ക്ക് ആകര്‍ഷകമായ അവതരണവും ഒടുവില്‍ ഇതിലും വലുതെന്തൊക്കെയോ ഇനിയും വരാന്‍ കിടക്കുന്നു എന്നു കൊതിപ്പിക്കുന്ന ആ തലക്കെട്ടും എല്ലാം ഉള്‍പ്പെടുത്തേണ്ടതായി വരും… 💖💖💖

    ഓരോ വാക്കുകളും വരികളും മനോഹരമായ ഒരു ദൃശ്യാവിഷ്കാരമായി മാറുന്ന, വായനക്കാരനെ തന്റെ ഭാവനയോടൊപ്പം ഒരപ്പൂപ്പന്‍ താടി പോലെ അനായാസേന കൊണ്ടുപോകുന്ന എഴുത്ത് ശൈലിയുടെ ഒരു കുഞ്ഞാരാധകനായി മാറിയോ ഞാനെന്നു ഒരു ശങ്കയുണ്ടിപ്പോ.. 🙇‍♂️🙇‍♂️🙇‍♂️

    മികച്ച ഒരു തുടക്കം… ഇനിയുള്ള ഭാഗങ്ങള്‍ ഇതിലും മികച്ചതായി അവതരിപ്പിക്കാന്‍ കഴിയട്ടെ എന്നു കൂടി ആശംസിക്കുന്നു.. 🍻🍻🍻

    താമസമില്ലാതെ അടുത്തഭാഗങ്ങളില്‍ വീണ്ടും കണ്ടുമുട്ടാം എന്ന പ്രതീക്ഷയില്‍..

    💖💖💖

    1. സുഹൃത്തേ ……
      നമ്മളെല്ലാം ഓർമ്മകളിൽ ജീവിക്കുന്നവരല്ലേ …….
      കഥാനായകന്റെ നനുത്ത ഓർമ്മകളും ഒർമ്മെപ്പെടുത്തലുകളും മാത്രമാണിത് ……
      പത്ത് അധ്യായങ്ങളുള്ള ഒരു തുടർക്കഥ ….

      ഭൃഹത്തായ റിവ്യൂവിന് ആദ്യമേ നിറഞ്ഞ സ്നേഹം …. ജോലിയുടെ തിരക്കുകൾ കൊണ്ടു മാത്രം ഈ Platform il വരാൻ ബുദ്ധിമുട്ടുള്ള ഒരാളാണു ഞാൻ . പുസ്തകതാളുകളിൽ എഴുതി തീർത്ത ഒന്നാണിത്.
      അധികം വൈകിക്കാതെ തുടർ ഭാഗങ്ങളും തരാം …..
      സ്നേഹപൂർവ്വം ….iraH….

    2. ഋഷിവര്യനാണോ ഇത് …… പ്രണാമം ഗുരുവേ….

  3. നല്ലയെഴുത്ത്… കഥക്ക് നല്ലഫീൽ കിട്ടുന്നുണ്ട്… അടുത്ത ഭാഗം പെട്ടന്ന് പോന്നോട്ടെ….. ♥♥♥

    1. Thanks dear….
      പെട്ടെന്ന് തരാൻ ശ്രമിക്കും ….

  4. Superb. Oro varnanakalum kanmunnil kanunna pratheethi. Rachana shaili athi manoharam. Page kootti nxt part vegam tharan sramikkuka. Wtg 4 nxt part…

    1. thanks dear…. ശ്രമിക്കാം
      ……iraH ….

  5. iraH..

    എഴുത്ത് മനോഹരം… ഈ കഥ ഇങ്ങനെ നിൽക്കുന്നത് ആകാം ചിലപ്പോ ഭങ്ങി… എങ്കിലും ഇതൊരു അത്യാവശ്യം വലിയ ഒരു കഥക്ക് ഉള്ള ഒരു പ്ലോട് ഉണ്ട്… ഇതൊന്ന് സമയം പോലെ വിപുലീകരിച്ചു എഴുതികൂടെ.. ഒരാഗ്രഹം മാത്രം…

    പിന്നെ കഥ എഴുതുമ്പോൾ പറ്റുമെങ്കിൽ ഗൂഗിൾ ഡോക്സ് ഇല് എഴുതുക… അവിടെ എല്ലാ alignment കാര്യങ്ങളും ചെയ്തിട്ട് പിന്നെ സബ്മിറ്റ് സ്റ്റോറിയില് പേസ്റ്റ് ചെയ്ത് alignment ശെരി ആക്കിയാൽ കാണാനും ഒരു പൂർണത ഉണ്ടാവും… ജസ്റ്റ് ഒരു സജ്ജേഷൻ മാത്രം…

    ♥️♥️♥️♥️♥️

    1. നിറഞ്ഞ സ്നേഹം Pappan ……
      ഇതൊരു തുടർകഥയുടെ ഒന്നാം അധ്യായമാണ്..
      പെട്ടന്ന് Post ചെയ്തതിന്റെ ആകാം …. എന്തായാലും മുന്നോട്ടുള്ള എഴുത്തുകളിൽ ശ്രദ്ധിക്കാം..
      സസ്നേഹം ……iraH ……

  6. ഒരു സിനിമ കണ്ടു കഴിഞ്ഞ പോലെ തോന്നി പോയ വഴികളും കടകളും എല്ലാം മനസ്സിൽ ഒരു ചിത്രം തന്നെ കണ്ടു. നല്ല എഴുത്ത് 🥰❤️ അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു ❤️❤️

  7. നിറഞ്ഞ സ്നേഹം ….iraH….

  8. വിശ്വനാഥ്

    മനോഹരം പിടിച്ചിരുത്തുന്ന തരം രചന. 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

    1. നിറഞ്ഞ സ്നേഹം ….inaH….

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com