“എന്താ ഭായീ നോക്കുന്നത് “?
“ഒന്നുമില്ല”. ഞാൻ തലയാട്ടി.
“ഭായിക്ക് ഒരു ചെയ്ജുമില്ല, ഇപ്പോഴും ഫിറ്റാ, ഇത്തിരി നരവീണിട്ടുണ്ട് അത്ര തന്നെ.”
ഫിറ്റ്നസ്സിനെ കുറിച്ച് പറഞ്ഞപ്പോഴാണ് ഞാനവനെ ശരിക്കൊന്നു നോക്കിയത്. കറുത്ത നല്ല ഉയരമുള്ള ഉറച്ച ശരീരം ഇപ്പോഴും അങ്ങനെ തന്നെയുണ്ട്. ഞങ്ങളുടെ റോബർട്ടോ കാർലോസ്.
ചൗഹാൻ സാറിന്റെയും യങ്ങ് ബ്രദേർസിന്റെയും ഇടതു വിങ്ങിലെ തുറുപ്പു ചീട്ട്… ഇപ്പോൾ മധ്യപ്രദേശ് പോലീസിന്റെയും.
പാർക്കിംഗിൽ കിടന്ന ഒരു നീല ബലേനോയുടെ ഡിക്കി തുറന്ന് അവനെന്റെ സ്യൂട്ട് കേസും രുക്ഷാകും എടുത്ത് വച്ചു. ഡിക്കിയടച്ച് ഡ്രൈവിംഗ് സീറ്റിലേക്ക് കയറിയിരുന്ന അവനോടൊപ്പം മുന്നിൽ തന്നെയാണ് ഞാനും ഇരുന്നത്.
“നാ പോവാം.”
“ഹൂം.”
ഒന്നു മൂളിക്കൊണ്ട് ഞാൻ വിൻഡോ ഗ്ലാസ്സ് താഴ്ത്തുമ്പോൾ; ഈ കുളിർ കാലത്തെന്തിനാണ് ഗാസ്സു താഴ്ത്തുന്നതെന്ന സംശയത്തോടെ അവനെന്നെ നോക്കുന്നുണ്ടായിരുന്നു.
എനിക്കു കാഴ്ചകൾ കാണണമായിരുന്നു. കാറ്റിന്റെ മണവും സുഖവുമറിയണമായിരുന്നു.
പഴയ റെയിൽ പട്ട്രി വച്ചുണ്ടാക്കിയ സ്റ്റേഷൻ കോമ്പോണ്ട് കടന്ന് കാർ വലത്തോട്ടു തിരിഞ്ഞു.
ചിത്രകാരൻമാരുടെ തെരുവ്; പത്തോ പതിനഞ്ചോ ചിത്രശാലകളുണ്ടവിടെ. നിതിൻ ഭായിയുടെ കരവിരുതും കണ്ട് മണിക്കൂറുകളോളം ഇരുന്നിട്ടുണ്ട് ഞാൻ അദ്ദേഹത്തിന്റെ ചിത്രശാലയിൽ. ഇടത്തോട്ട് തിരിഞ്ഞാൽ ബൻവരിലാലിന്റെ മിഠായിക്കട, പിന്നെ ബാപ്പു എന്ന് ഞാൻ സ്നേഹത്തോടെ വിളിച്ചിരുന്ന ഹാജി മുഹമ്മദിന്റെ പാൻ ഷോപ്പ്, രത്തൻ സിംഗിന്റെ പൂജാ സാധനങ്ങളും പൂക്കളും വിൽക്കുന്ന കട. അതിനോട് ചേർന്ന് നാടകങ്ങൾക്കും നൃത്തങ്ങൾക്കുമുള്ള വേഷഭൂഷാധികൾ
വാടകയ്ക്ക് കൊടുക്കുന്ന സ്ഥലം. അതും രത്തൻ സിംഗിന്റെ ആണ്. അയാൾ പണ്ടൊരു നാടക കമ്പനി നടത്തിയിരുന്നത്രെ. നരച്ച വലിയ കൊമ്പൻ മീശയും തോളറ്റം നീട്ടിയ കറുപ്പും വെളുപ്പും കലർന്ന മുടിയും പൂച്ച കണ്ണുകളും ശരിക്കും നാടകത്തിലെ ഒരു വില്ലൻ കഥാപ്രാത്രത്തെ ഓർമിപ്പിച്ചിരുന്നു. പിന്നെ റോഡിനിരുവശവും ബാക്കിയുള്ളതെല്ലാം ആർമി സ്റ്റോറുകളാണ്. ഒരു പട്ടാളക്കാരനു വേണ്ടതെല്ലാം അവിടെയുണ്ട്. ആ വഴി നേരെ പോകുന്നത് സ്റ്റേറ്റ് ബാങ്ക് ജംഗ്ഷനിലേക്കാണ്. അതിനടുത്താണ് പട്ടാളക്കാർക്കു നിഷിദ്ധമായ മാൽവാ കോംപ്ലക്സ്. അതെന്തിനാണെന്ന അറിവ് എനിക്കിന്നും അജ്ഞാതമാണ്.
വലത്തോട്ട് തിരിഞ്ഞാൽ മാർക്കറ്റാണ്. സബ്ജി മണ്ടിയും പിന്നെ മത്സ്യവും മാംസവും വിൽക്കുന്ന കടകളും. വിൽപനയിൽ മതേതരത്വമുള്ള മാംസ മാർക്കറ്റ് ഞാനിവിടെ മാത്രമാണ് കണ്ടിട്ടുള്ളത്. പോർക്കും ബീഫും അടുത്തടുത്ത കടകളിൽ കിട്ടും.
ഞങ്ങൾക്ക് അതു വഴിയാണ് പോകേണ്ടതെന്നു തോനുന്നു. കാലുവിന്റെ പുതിയ വീടെവിടാണെന്ന് എനിക്കറിയില്ല. പഴയ വീട് മാർക്കറ്റിനപ്പുറത്തുള്ള ചേരിയിലായിരുന്നു. ബ്ലാക്ക് & വൈറ്റ് ചിത്രങ്ങളെ ഓർമിപ്പിക്കും പോലെ രണ്ടു മുറികളുള്ള ഒരു നരച്ച വീട്.
ജംഗ്ഷനിലെത്തിയപ്പോൾ ഞാൻ കാലുവിന്റെ ഇടതു തോളിൽ എന്റെ കൈയ്യെടുത്തു വച്ചു. എനിക്കൊന്നും പറയേണ്ടി വന്നില്ല. എന്റെ മനസ്സു വായിച്ചിട്ടെന്നോണം അവൻ കാർ ഇടതു വശത്തേയ്ക്ക് ചേർത്തു നിർത്തി. കാറിൽ നിന്നിറങ്ങി നേരെ പോയത് പാൻ ഷോപ്പിലേക്കാണ്. മിഠായിക്കട തുറക്കുന്നതേ ഉള്ളൂ. ബാക്കിയുള്ള കടെകളെല്ലാം അടഞ്ഞു കിടക്കുകയാണ്. ഇവിടെ തണുപ്പുകാലത്ത് കടകളെല്ലാം തുറക്കാൻ പത്തു പതിനൊന്നാവും. അതിനിപ്പോഴും മാറ്റമൊന്നുമില്ലെന്ന് തോന്നുന്നു.
കോണിക്കൂടുപോലുള്ള മുറിയിൽ സിഗരറ്റു പാക്കറ്റുകളും പാൻ ഡബ്ലകളും നിരത്തിവച്ച മേശക്കു മുമ്പിൽ കൂടു പോലടിച്ച ടിൻ ഷീറ്റിൽ ‘ഹാജീസ് പാൻ’ എന്ന് ഹിന്ദിയിൽ മഞ്ഞയും ചുവപ്പും കലർന്ന് എഴുതിയിട്ടുണ്ട്. പാൻ ഡബ്ബകൾക്കു പിറകിൽ വെള്ള കുർത്തയണിഞ്ഞ് മങ്ങിയ നിസ്കാര തൊപ്പിയും മീശയില്ലാതെ വെട്ടിയൊതുക്കിയ താടിയുമായി കുനിഞ്ഞിരുന്ന് വെറ്റില നന്നാക്കുന്ന വെളുത്തു മെലിഞ്ഞ ഒരു രൂപം. മൈലാഞ്ചിയിട്ട താടിയിൽ അങ്ങിങ്ങായി വെള്ളി രോമങ്ങൾ കാണുന്നുണ്ട്.
കഥക്ക് ജീവനുണ്ട്,, വല്ലാത്തൊരു നൊമ്പരവും
ബാക്കി എഴുതണേ…….. ?
എന്തൊ ഒരു പ്രത്യേകതയുണ്ട് വായിച്ചു നോക്കണമെന്ന് നിര്‍ബന്ധിച്ച അ സുഹൃത്തിന്റ്റെ നിര്‍ബന്ധത്തിനുള്ള കാരണം അവതരണത്തിലെ വ്യത്യസ്തയോ തലക്കെട്ടിലെ ഗൃഹാതുരത്വമോ മാത്രമല്ലെന്ന് വായിച്ചു തുടങ്ങിയപ്പോഴേ മനസിലായിരുന്നു..!!! ???
താളിന്റെ അതിരുകളോട് പിണങ്ങിയും ഇണങ്ങിയും അലസമായിക്കിടക്കുന്ന വരികളാല്‍ സംപൂഷ്ടമായ ഘണ്ഡികകള്‍ പക്ഷേ പരസ്പരം സ്നേഹിച്ചു ചേര്‍ന്ന് കിടക്കുന്നതു കാണാന്‍ ഒരു പ്രത്യേക ചന്തമുണ്ട്. വരികളില്‍ നിന്നും അടുത്ത വരികളിലേക്കുള്ള ഒഴുക്കിനെ കടത്തിവിടുന്നതില്‍ അവയ്ക്കിടയിലെ ആ വിടവില്ലായ്മ ഒരു വലിയ പങ്ക് വഹിച്ചിട്ടുണ്ടോ എന്നു പോലും തോന്നിപ്പോകുന്നു.. ??? വൃത്തിയായും വെടിപ്പായും എഴുതണം എന്ന നിര്‍ബന്ധബുദ്ധിയില്ലെങ്കില്‍ നിങ്ങളുടെ ശൈലിക്കിണങ്ങുന്ന രീതിയില്‍ ഇങ്ങനെ തന്നെ എഴുതുന്നതാണ് നല്ലത്.. ???
ഈ നാലു താളുകളില്‍ ഏറ്റവും ആകര്‍ഷിച്ചതെന്തെന്ന് പറയേണ്ടി വന്നാല്‍, കഥയുടെ അസാധാരണമായ ഒഴുക്കും കഥപറച്ചിലിലെ തലയെടുപ്പും അലസഗമനമായി ശൂന്യ വരികളാല്‍ അലംകൃതമല്ലാത്ത എന്നാല്‍ എന്തു കൊണ്ടോ എന്റെ നേത്രങ്ങള്‍ക്ക് ആകര്‍ഷകമായ അവതരണവും ഒടുവില്‍ ഇതിലും വലുതെന്തൊക്കെയോ ഇനിയും വരാന്‍ കിടക്കുന്നു എന്നു കൊതിപ്പിക്കുന്ന ആ തലക്കെട്ടും എല്ലാം ഉള്‍പ്പെടുത്തേണ്ടതായി വരും… ???
ഓരോ വാക്കുകളും വരികളും മനോഹരമായ ഒരു ദൃശ്യാവിഷ്കാരമായി മാറുന്ന, വായനക്കാരനെ തന്റെ ഭാവനയോടൊപ്പം ഒരപ്പൂപ്പന്‍ താടി പോലെ അനായാസേന കൊണ്ടുപോകുന്ന എഴുത്ത് ശൈലിയുടെ ഒരു കുഞ്ഞാരാധകനായി മാറിയോ ഞാനെന്നു ഒരു ശങ്കയുണ്ടിപ്പോ.. ?♂️?♂️?♂️
മികച്ച ഒരു തുടക്കം… ഇനിയുള്ള ഭാഗങ്ങള്‍ ഇതിലും മികച്ചതായി അവതരിപ്പിക്കാന്‍ കഴിയട്ടെ എന്നു കൂടി ആശംസിക്കുന്നു.. ???
താമസമില്ലാതെ അടുത്തഭാഗങ്ങളില്‍ വീണ്ടും കണ്ടുമുട്ടാം എന്ന പ്രതീക്ഷയില്‍..
???
സുഹൃത്തേ ……
നമ്മളെല്ലാം ഓർമ്മകളിൽ ജീവിക്കുന്നവരല്ലേ …….
കഥാനായകന്റെ നനുത്ത ഓർമ്മകളും ഒർമ്മെപ്പെടുത്തലുകളും മാത്രമാണിത് ……
പത്ത് അധ്യായങ്ങളുള്ള ഒരു തുടർക്കഥ ….
ഭൃഹത്തായ റിവ്യൂവിന് ആദ്യമേ നിറഞ്ഞ സ്നേഹം …. ജോലിയുടെ തിരക്കുകൾ കൊണ്ടു മാത്രം ഈ Platform il വരാൻ ബുദ്ധിമുട്ടുള്ള ഒരാളാണു ഞാൻ . പുസ്തകതാളുകളിൽ എഴുതി തീർത്ത ഒന്നാണിത്.
അധികം വൈകിക്കാതെ തുടർ ഭാഗങ്ങളും തരാം …..
സ്നേഹപൂർവ്വം ….iraH….
ഋഷിവര്യനാണോ ഇത് …… പ്രണാമം ഗുരുവേ….
നല്ലയെഴുത്ത്… കഥക്ക് നല്ലഫീൽ കിട്ടുന്നുണ്ട്… അടുത്ത ഭാഗം പെട്ടന്ന് പോന്നോട്ടെ….. ♥♥♥
Thanks dear….
പെട്ടെന്ന് തരാൻ ശ്രമിക്കും ….
Superb. Oro varnanakalum kanmunnil kanunna pratheethi. Rachana shaili athi manoharam. Page kootti nxt part vegam tharan sramikkuka. Wtg 4 nxt part…
thanks dear…. ശ്രമിക്കാം
……iraH ….
iraH..
എഴുത്ത് മനോഹരം… ഈ കഥ ഇങ്ങനെ നിൽക്കുന്നത് ആകാം ചിലപ്പോ ഭങ്ങി… എങ്കിലും ഇതൊരു അത്യാവശ്യം വലിയ ഒരു കഥക്ക് ഉള്ള ഒരു പ്ലോട് ഉണ്ട്… ഇതൊന്ന് സമയം പോലെ വിപുലീകരിച്ചു എഴുതികൂടെ.. ഒരാഗ്രഹം മാത്രം…
പിന്നെ കഥ എഴുതുമ്പോൾ പറ്റുമെങ്കിൽ ഗൂഗിൾ ഡോക്സ് ഇല് എഴുതുക… അവിടെ എല്ലാ alignment കാര്യങ്ങളും ചെയ്തിട്ട് പിന്നെ സബ്മിറ്റ് സ്റ്റോറിയില് പേസ്റ്റ് ചെയ്ത് alignment ശെരി ആക്കിയാൽ കാണാനും ഒരു പൂർണത ഉണ്ടാവും… ജസ്റ്റ് ഒരു സജ്ജേഷൻ മാത്രം…
♥️♥️♥️♥️♥️
നിറഞ്ഞ സ്നേഹം Pappan ……
ഇതൊരു തുടർകഥയുടെ ഒന്നാം അധ്യായമാണ്..
പെട്ടന്ന് Post ചെയ്തതിന്റെ ആകാം …. എന്തായാലും മുന്നോട്ടുള്ള എഴുത്തുകളിൽ ശ്രദ്ധിക്കാം..
സസ്നേഹം ……iraH ……
ഒരു സിനിമ കണ്ടു കഴിഞ്ഞ പോലെ തോന്നി പോയ വഴികളും കടകളും എല്ലാം മനസ്സിൽ ഒരു ചിത്രം തന്നെ കണ്ടു. നല്ല എഴുത്ത് ?❤️ അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു ❤️❤️
നിറഞ്ഞ സ്നേഹം ….iraH….
മനോഹരം പിടിച്ചിരുത്തുന്ന തരം രചന. ???????????
നിറഞ്ഞ സ്നേഹം ….inaH….