“ഓർമകളിൽ ജീവിക്കുന്നവർ” [iraH] 83

“ഓർമകളിൽ ജീവിക്കുന്നവർ”

Author :iraH

 

ഒരു നഗരത്തിന്റെ ഓർമകളിലൂടെ.

 

      ഏങ്ങി കരഞ്ഞു കൊണ്ട് സ്റ്റേഷനിലേക്കടുക്കുന്ന മീറ്റർഗേജ് ട്രെയിനിന്റെ ജനൽ വഴിയിലൂടെ മഞ്ഞയിൽ കറുപ്പക്ഷരങ്ങളിലെഴുതിയ ബോർഡ് ഞാൻ കണ്ടു.
“മൗ”
  ഇന്ത്യനാർമിയുടെ മൂന്നു പ്രധാന ട്രെയിനിംഗ് എസ്റ്റാബ്ലിഷ്മെൻറുകൾ സ്ഥിതി ചെയ്യുന്ന നഗരം. അതിലൂടെ തന്നെ ആ നഗരവും അറിയപ്പെടുന്നു.
(Military Headquarterട of War – MHOW)
  മധ്യപ്രദേശിലെ ഇൻഡോറിനും ഉജ്ജയിനിനു മടുത്ത് കൃഷിയിടങ്ങൾക്കും ഒറ്റപ്പെട്ടു കിടക്കുന്ന ചെറിയ ചെറിയ ഗ്രാമങ്ങൾക്കും നടുവിൽ വളരെ വലുതല്ലാത്ത ഒരു പട്ടണം. മണ്ണിനെയും കൃഷിയേയും ഫുട്ബോളിനെയും സ്നേഹിക്കുന്ന ഗോത്രവർഗക്കാരുടെ ഗ്രാമങ്ങൾ. തുക ലുൽപന്നങ്ങൾക്കും ചിത്രകലക്കും പ്രശസ്തമായ നഗരം.
  ഒരു വ്യാഴവട്ടമായി യൗവ്വനത്തിന്റെ നനുത്ത ഓർമകൾ തങ്ങിനിൽക്കുന്ന ഈ നഗരം വിട്ടിട്ട്. ഇഷ്ടമുണ്ടായിട്ടല്ല നിവർത്തികേടോണ്ടായിരുന്നു. പിന്നീടൊരിക്കലും ഞാനിങ്ങോട്ടു വന്നിട്ടില്ല. വരാൻ ശ്രമിക്കാഞ്ഞതാണോ…..
     വണ്ടി ഒരു കുലുക്കത്തോടെ പ്ലാറ്റ്ഫോമിനരികുപ്പറ്റി നിന്നു. നേരെത്തെ എടുത്തു വച്ച രൂക്ഷക്കും സ്യൂട്ട്കേസുമെടുത്തു ഞാൻ പുറത്തേക്കു നടന്നു. സമയം എഴാവുന്നേ ഉള്ളൂ അതോണ്ടാവണം വണ്ടിയും സ്റ്റേഷനും ആളൊഴിഞ്ഞ ഉത്സവ പറമ്പു പോലെ ശൂന്യമായിരുന്നു. പ്ലാറ്റ്ഫോമിലേക്ക് ഇറങ്ങി നിന്നപ്പോൾ, ആ മണ്ണിൽ തൊട്ടപ്പോൾ ഞാനറിയാതെ എന്നിലൂടെ ഒരു കുളിരു കടന്നു പോയി.
           ആ നിമിഷം എന്റെ മനസ്സിലേക്ക് ഒരു പാട്  മുഖങ്ങൾ ഒരു തിരശ്ശീലയിലെന്ന പോലെ കടന്നു വന്നു. കാലു, ചൗഹാൻ സാർ, ഭട്ട് സർ, മാജിദ് ഭായി, ഗോവിന്ദ്, മൊട്ട, ആനി മാഡം, ഇന്ദു മാഡം, ഉണ്ണി സാർ, പിന്നെ…… അവളും…. “രേഖ”…… എന്റെ സ്വന്തം ”രേഖ ചേച്ചി”…..
 
           നേരത്തെ വിളിച്ചു പറഞ്ഞതുകൊണ്ട് കാലു സ്റ്റേഷന്റെ പ്രധാന വഴിയിൽ കാത്തു നിൽക്കുന്നുണ്ടായിരുന്നു. ദൂരേന്നേ അവനെനിക്കു നേരെ കൈ കാണിച്ചു. ഇവിടം വിട്ടതിനു ശേഷം ഒരിക്കലും നേരിൽ കണ്ടിട്ടില്ലെങ്കിലും ഇടയ്ക്കൊക്കെ ചെയതിരുന്ന വീഡിയോ കാൾ ഞങ്ങൾക്കു തിരിച്ചറിയാൻ ബുദ്ധിമുട്ടുണ്ടാക്കിയില്ല. ഓടി വന്നവനെന്നെ കെട്ടിപ്പിടിച്ചു. നീണ്ട നാളത്തെ വേർപാടിന്റെ വേദനയും, വീണ്ടും കണ്ടതിന്റെ ആഹ്ലാദവും,  എന്നോടുള്ള സ്നേഹത്തിന്റെ ആഴവും ആ ഒരൊറ്റ ആശ്ലേഷണത്തിലുണ്ടായിരുന്നു. ഒന്നകന്നു മാറിയപ്പോൾ അവനിട്ട യൂനിഫോമിലൂടെ ഞാനൊന്നു കണ്ണോടിച്ചു. തോളിൽ മ. പ്ര. പു എന്നു ഹിന്ദിയിലെഴുതിയ പിത്തള നിറമുള്ള ഷോൾഡർ ബാഡ്ജ്, നീലയും ചുവപ്പും  സമാന്തരമായി വരച്ച റിബൺ, അതിനു മുകളിൽ രണ്ടു വെള്ളിനക്ഷത്രങ്ങളും. ” ദിനേഷ് യാദവ് ” വെളുപ്പിൽ കറുത്തക്ഷരത്തിൽ കൊത്തിയ നെയിംപ്ലേറ്റ് വലതു പോക്കറ്റിനു മുകളിൽ കുത്തി വച്ചിട്ടുണ്ട്.

14 Comments

  1. കഥക്ക് ജീവനുണ്ട്,, വല്ലാത്തൊരു നൊമ്പരവും

    ബാക്കി എഴുതണേ…….. ?

  2. എന്തൊ ഒരു പ്രത്യേകതയുണ്ട് വായിച്ചു നോക്കണമെന്ന് നിര്‍ബന്ധിച്ച അ സുഹൃത്തിന്റ്റെ നിര്‍ബന്ധത്തിനുള്ള കാരണം അവതരണത്തിലെ വ്യത്യസ്തയോ തലക്കെട്ടിലെ ഗൃഹാതുരത്വമോ മാത്രമല്ലെന്ന് വായിച്ചു തുടങ്ങിയപ്പോഴേ മനസിലായിരുന്നു..!!! ???

    താളിന്റെ അതിരുകളോട് പിണങ്ങിയും ഇണങ്ങിയും അലസമായിക്കിടക്കുന്ന വരികളാല്‍ സംപൂഷ്ടമായ ഘണ്ഡികകള്‍ പക്ഷേ പരസ്പരം സ്നേഹിച്ചു ചേര്‍ന്ന് കിടക്കുന്നതു കാണാന്‍ ഒരു പ്രത്യേക ചന്തമുണ്ട്. വരികളില്‍ നിന്നും അടുത്ത വരികളിലേക്കുള്ള ഒഴുക്കിനെ കടത്തിവിടുന്നതില്‍ അവയ്ക്കിടയിലെ ആ വിടവില്ലായ്മ ഒരു വലിയ പങ്ക് വഹിച്ചിട്ടുണ്ടോ എന്നു പോലും തോന്നിപ്പോകുന്നു.. ??? വൃത്തിയായും വെടിപ്പായും എഴുതണം എന്ന നിര്‍ബന്ധബുദ്ധിയില്ലെങ്കില്‍ നിങ്ങളുടെ ശൈലിക്കിണങ്ങുന്ന രീതിയില്‍ ഇങ്ങനെ തന്നെ എഴുതുന്നതാണ് നല്ലത്.. ???

    ഈ നാലു താളുകളില്‍ ഏറ്റവും ആകര്‍ഷിച്ചതെന്തെന്ന് പറയേണ്ടി വന്നാല്‍, കഥയുടെ അസാധാരണമായ ഒഴുക്കും കഥപറച്ചിലിലെ തലയെടുപ്പും അലസഗമനമായി ശൂന്യ വരികളാല്‍ അലംകൃതമല്ലാത്ത എന്നാല്‍ എന്തു കൊണ്ടോ എന്റെ നേത്രങ്ങള്‍ക്ക് ആകര്‍ഷകമായ അവതരണവും ഒടുവില്‍ ഇതിലും വലുതെന്തൊക്കെയോ ഇനിയും വരാന്‍ കിടക്കുന്നു എന്നു കൊതിപ്പിക്കുന്ന ആ തലക്കെട്ടും എല്ലാം ഉള്‍പ്പെടുത്തേണ്ടതായി വരും… ???

    ഓരോ വാക്കുകളും വരികളും മനോഹരമായ ഒരു ദൃശ്യാവിഷ്കാരമായി മാറുന്ന, വായനക്കാരനെ തന്റെ ഭാവനയോടൊപ്പം ഒരപ്പൂപ്പന്‍ താടി പോലെ അനായാസേന കൊണ്ടുപോകുന്ന എഴുത്ത് ശൈലിയുടെ ഒരു കുഞ്ഞാരാധകനായി മാറിയോ ഞാനെന്നു ഒരു ശങ്കയുണ്ടിപ്പോ.. ?‍♂️?‍♂️?‍♂️

    മികച്ച ഒരു തുടക്കം… ഇനിയുള്ള ഭാഗങ്ങള്‍ ഇതിലും മികച്ചതായി അവതരിപ്പിക്കാന്‍ കഴിയട്ടെ എന്നു കൂടി ആശംസിക്കുന്നു.. ???

    താമസമില്ലാതെ അടുത്തഭാഗങ്ങളില്‍ വീണ്ടും കണ്ടുമുട്ടാം എന്ന പ്രതീക്ഷയില്‍..

    ???

    1. സുഹൃത്തേ ……
      നമ്മളെല്ലാം ഓർമ്മകളിൽ ജീവിക്കുന്നവരല്ലേ …….
      കഥാനായകന്റെ നനുത്ത ഓർമ്മകളും ഒർമ്മെപ്പെടുത്തലുകളും മാത്രമാണിത് ……
      പത്ത് അധ്യായങ്ങളുള്ള ഒരു തുടർക്കഥ ….

      ഭൃഹത്തായ റിവ്യൂവിന് ആദ്യമേ നിറഞ്ഞ സ്നേഹം …. ജോലിയുടെ തിരക്കുകൾ കൊണ്ടു മാത്രം ഈ Platform il വരാൻ ബുദ്ധിമുട്ടുള്ള ഒരാളാണു ഞാൻ . പുസ്തകതാളുകളിൽ എഴുതി തീർത്ത ഒന്നാണിത്.
      അധികം വൈകിക്കാതെ തുടർ ഭാഗങ്ങളും തരാം …..
      സ്നേഹപൂർവ്വം ….iraH….

    2. ഋഷിവര്യനാണോ ഇത് …… പ്രണാമം ഗുരുവേ….

  3. നല്ലയെഴുത്ത്… കഥക്ക് നല്ലഫീൽ കിട്ടുന്നുണ്ട്… അടുത്ത ഭാഗം പെട്ടന്ന് പോന്നോട്ടെ….. ♥♥♥

    1. Thanks dear….
      പെട്ടെന്ന് തരാൻ ശ്രമിക്കും ….

  4. Superb. Oro varnanakalum kanmunnil kanunna pratheethi. Rachana shaili athi manoharam. Page kootti nxt part vegam tharan sramikkuka. Wtg 4 nxt part…

    1. thanks dear…. ശ്രമിക്കാം
      ……iraH ….

  5. iraH..

    എഴുത്ത് മനോഹരം… ഈ കഥ ഇങ്ങനെ നിൽക്കുന്നത് ആകാം ചിലപ്പോ ഭങ്ങി… എങ്കിലും ഇതൊരു അത്യാവശ്യം വലിയ ഒരു കഥക്ക് ഉള്ള ഒരു പ്ലോട് ഉണ്ട്… ഇതൊന്ന് സമയം പോലെ വിപുലീകരിച്ചു എഴുതികൂടെ.. ഒരാഗ്രഹം മാത്രം…

    പിന്നെ കഥ എഴുതുമ്പോൾ പറ്റുമെങ്കിൽ ഗൂഗിൾ ഡോക്സ് ഇല് എഴുതുക… അവിടെ എല്ലാ alignment കാര്യങ്ങളും ചെയ്തിട്ട് പിന്നെ സബ്മിറ്റ് സ്റ്റോറിയില് പേസ്റ്റ് ചെയ്ത് alignment ശെരി ആക്കിയാൽ കാണാനും ഒരു പൂർണത ഉണ്ടാവും… ജസ്റ്റ് ഒരു സജ്ജേഷൻ മാത്രം…

    ♥️♥️♥️♥️♥️

    1. നിറഞ്ഞ സ്നേഹം Pappan ……
      ഇതൊരു തുടർകഥയുടെ ഒന്നാം അധ്യായമാണ്..
      പെട്ടന്ന് Post ചെയ്തതിന്റെ ആകാം …. എന്തായാലും മുന്നോട്ടുള്ള എഴുത്തുകളിൽ ശ്രദ്ധിക്കാം..
      സസ്നേഹം ……iraH ……

  6. ഒരു സിനിമ കണ്ടു കഴിഞ്ഞ പോലെ തോന്നി പോയ വഴികളും കടകളും എല്ലാം മനസ്സിൽ ഒരു ചിത്രം തന്നെ കണ്ടു. നല്ല എഴുത്ത് ?❤️ അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു ❤️❤️

  7. നിറഞ്ഞ സ്നേഹം ….iraH….

  8. വിശ്വനാഥ്

    മനോഹരം പിടിച്ചിരുത്തുന്ന തരം രചന. ???????????

    1. നിറഞ്ഞ സ്നേഹം ….inaH….

Comments are closed.