ഓപ്പറേഷൻ ഗ്രേറ്റ് വാൾ -മിസ്റ്റീരിയസ് ഐലൻഡ് പാർട്ട് 4 (Pravasi) 1893

അത് നിലായ്ക്കും ഉണ്ടെന്ന് തോന്നുന്നു…. അവൾ അതുലിനെ വെള്ളത്തിൽ ഇറങ്ങാൻ സമ്മതിക്കാതെ കരയിൽ നിറുത്തി കാടിന് ഉള്ളിലേക്ക് കയറി…

അല്പസമയം കഴിഞ്ഞു അവൾ വരുമ്പോൾ കയ്യിൽ കുറച്ച് മരച്ചില്ലകൾ ഉണ്ടായിരുന്നു.. മുള്ളോ ഇലകളോ എന്ന് മനസിലാക്കാൻ ആവാത്ത നിറയെ കൂർത്ത കുഞ്ഞു മുള്ളുകൾ നിറഞ്ഞ കുറ്റി ചെടികൾ…. ആ മുള്ളുകൾ അതിജീവിച്ചു കടന്നുവരാൻ പിരാനാ മീനുകൾക്കും കഴിയില്ലെന്ന് അതുലിനു മനസിലായി…. അതുമായി അവൾ അതുലിനെ പുഴയിലേക്ക് വിളിച്ചു…

പക്ഷേ അടുത്ത് ചെന്ന അതുലിനെ സൂക്ഷ്മമായി നോക്കിയ നിലാ വീണ്ടും കാടിന്റെ ഉള്ളിലേക്ക് കയറി…

പിന്നെ അവൾ തിരിച്ച് വരുന്നത് ഏതോ ചെടിയുടെ ഏതാനും തളിരിലകൾ കൊണ്ടാണ്… അവൾ അത് കയ്യിൽ വച്ചു തിരുമ്മി… ആ ഇലകളിൽ നിന്ന് രൂക്ഷമായ ഒരു ഗന്ധം അവിടെ എങ്ങും പറന്നു….

അവൾ അത് അതുലിന്റെ കഴുത്തിനു നേരെ കൊണ്ട് വന്നു…. എന്ത് ചെടി ആണ് ഇത് എന്ന് അതുൽ സംശയിച്ചു നിൽകുമ്പോൾ അവൾ ആ രൂക്ഷഗന്ധം പരത്തുന്ന ഇലകളിൽ നിന്നുള്ള നീര് അവന്റെ കഴുത്തിൽ അവൾ നേരത്തെ ഏല്പിച്ച മുറിവിൽ നിന്ന് ഒഴുകി ഉണങ്ങിയ പിടിച്ച ചോരയിലേക്ക് ഇറ്റ് വീഴ്ത്തി…..

തീവ്രമായ വേദനയുടെ ഏതാനും നിമിഷങ്ങളിൽ അതുൽ നിൽകുമ്പോൾ നിലാ മുൻപ് കൊണ്ടുവന്ന ചെടിയുടെ ചില്ലകൾ വെള്ളത്തിൽ അടിച്ച് ഓളമുണ്ടാക്കി….

ഏതാനും നിമിഷങ്ങൾക്ക് മാത്രം അതുലിനു നീറ്റൽ അനുഭവപ്പെട്ടു… അപ്പോളേക്കും ആ ഇലകളുടെ കറ മുറിവുകൾക്ക് മുകളിൽ ഉണങ്ങി ഒട്ടി പിടിച്ചു…. എങ്കിലും ആ ഗന്ധം പൂർണമായും മാറിയിട്ടില്ല… മിക്കവാറും രക്തം മൂലം പിരാനകൾ ആകർഷിക്കപ്പെടാതിരിക്കാനുള്ള വഴിയാവും ഇതെന്ന് അതുലിനു തോന്നി…..

അപ്പോളേക്കും നിലാ കൊണ്ടുവന്ന മരത്തിന്റെ ചില്ലകൾ വെള്ളത്തിൽ ഒരു അതിർത്തി പോലെ നിക്ഷേപിച്ച ശേഷം വെള്ളത്തിലേക്ക് ഇറങ്ങി അതുലിനു നേരെ കൈ നീട്ടി…. അവനുള്ള ക്ഷണം ആണത് എന്ന് മനസിലാക്കി അതുലും വെള്ളത്തിലേക്ക് ഇറങ്ങി…

മരവിക്കാൻ മാത്രം തണുപ്പുള്ള വെള്ളത്തിലേക്ക് ആണ് ഇറങ്ങിയത് എങ്കിലും പെട്ടന്ന് തന്നെ തന്നിലേക്ക് ഒരു പോസറ്റീവ് എനർജി കയറുന്നത് പോലെ അതുലിനു അനുഭവപ്പെട്ടു…

അല്പസമയം കൊണ്ട് അവർ അഴുക്ക് കഴുകി കളഞ്ഞു കുളിച്ചു കരക്ക് കയറിയപ്പോൾ അതുലിനു അവളുടെ മുഖത്തേക്ക് നോക്കാതിരിക്കാനായില്ല…. ശരിക്കും താൻ അകപ്പെട്ടിരിക്കുന്ന ദ്വീപിനെക്കുറിച്ചും അതിലെ അപകടങ്ങളും അവൻ മറന്നു… തന്നെ കപ്പലിൽ കാത്തിരിക്കുന്നവരെയും അയാൾ മറന്നു… നിലാ മാത്രമായി അവന്റെ കണ്ണിൽ…

തന്റെ കണ്ണിലേക്കു തന്നെ ഉറ്റു നോക്കി കൊണ്ടിരിക്കുന്ന അതുലിനെ കണ്ട് അവൾ കൗതുകം കൊണ്ട് കണ്ണുകൾ ഉയർത്തി!! എന്തെ എന്ന് ചോദിക്കും പോലെ…. പക്ഷേ അതുലിൽ നിന്നും ഭാവമാറ്റം കാണാതെ ആയപ്പോൾ തന്റെ നനഞ്ഞ വസ്ത്രത്തിലെ വെള്ളം അല്പം കൈയിൽ എടുത്തു അവൾ അവന്റെ മുഖത്തിന്റെ നേരെ തെറിപ്പിച്ചു..,. ആ നിമിഷങ്ങളിൽ നിലാ ശരിക്കുമൊരു മലയാളി പെണ്ണായത് പോലെ…. തന്റെ തുളസിയെ പോലെ….

Updated: December 31, 2021 — 8:23 pm

7 Comments

  1. ലേറ്റ് ആയി വായ്ക്കാൻ.

    സംഭവം എന്നത്തേയും പോലെ പൊളിച്ചടുക്കി. അടുത്ത ഭാഗം പെട്ടന്ന് തരണം ?. എക്സാം ആണ് ചിലപ്പോ വായിക്കാൻ വൈകുമായിരിക്കും… എന്നാലും.

    നിലാ അതുൽ പ്രണയം കാണാൻ കാത്തിരിക്കുന്നു ?❤

  2. നിധീഷ്

    ♥♥♥♥

  3. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    പ്രവാസി ചേട്ടോ ?

    ഇങ്ങള് പിന്നെയും സസ്പെൻസ് ഇട്ട് കളിക്കുവാണോ.ഈ ഭാഗവും ഒത്തിരി ഇഷ്ടായി♥️.അടുത്ത ഭാഗം തിരക്കുകൾ ഇല്ലെങ്കിൽ കുറച്ച് പേജ് കൂട്ടി പെട്ടെന്ന് തരുവോ?

    Waiting for next part
    സ്നേഹം മാത്രം???

  4. മാനെ…. വായിക്കാൻ ഇത്തിരി വൈകിപ്പോയി എന്നതിൽ ക്ഷമിക്കുക…..അക്ഷരങ്ങൾ അത് വായിക്കാൻ അറിയാവുന്നവരുടെ എല്ലാവരുടെയും കൂടി ആണെങ്കിലും, അത് ഒരു വ്യക്തിയുടേത് മാത്രമായി അറിയപ്പെടുന്നത് അതിനെ അയാൾ അടുക്കിവക്കുന്നതിന്റെ രൂപവും മനോഹാരിതയും മറ്റുള്ളവരുടെതിൽ നിന്നും വ്യത്യസ്തം ആകുമ്പോൾ ആണ്….
    ആ കാര്യത്തിൽ നിങ്ങൾക്ക് വായനക്കാരുടെ ഇടയിൽ ഒരു സ്ഥാനം ഉണ്ട്…

    ‘The one and only king,with a pen ‘

    കഴിഞ്ഞ ഭാഗം വായിച്ചു നിർത്തുമ്പോൾ, പറഞ്ഞിരുന്നെങ്കിൽ പോലും വല്ലാത്ത ഒരു ടെൻഷൻ ആയിരുന്നു….ഇപ്പോഴാണ് അതൊന്നു മാറിയത്…. എങ്കിലും അവസാന ഭാഗം……. അവൾ ചതിക്കില്ല എന്ന് തന്നെ വിശ്വസിക്കുന്നു….

    ഒത്തിരി ഒത്തിരി സ്നേഹത്തോടെ…. ?????????❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  5. അദ്വൈത്.

    Hello Pravasi Bro

    ഞെട്ടിച്ചു കളഞ്ഞു കെട്ടോ… പറഞ്ഞതു പോലെ തന്നെ രണ്ടാം തിയതി തന്നെ വന്നു അതുലിനെ രക്ഷിച്ചല്ലോ?! കുറച്ചു നേരത്തേക്ക് എങ്കിലും നീ ഫീൽ ഗുഡ് മൊമെൻ്റ്സ് ഉണ്ടായിരുന്നു കാര്യം അവസാനം കളഞ്ഞു കുളിച്ചെങ്കിലും. സാരമില്ല ചങ്കിടിപ്പോടെ അടുത്ത അദ്ധ്യായം വരെ കാത്തിരിക്കാൻ എന്തെങ്കിലും വേണമല്ലോ?.

    നിലാ ആ പേരും ആ പേരിലേക്ക് ലോപിച്ച് വന്നതും എല്ലാം എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. അതുപോലെ ഭാഷയുടെ പരിമിതികൾ അവർ മറീകടക്കുന്നതും. എന്റെ break finished.

    Thank you very much for such a lovely episode. Really looking forward to the next part.

    ❤️ Happy New Year, with prosperity, joy, peace and love and loads of laughter in your life .

  6. ആരിത് പ്രവാസിയോ . കുറേ ആയല്ലോ കണ്ടിട്ട് …

  7. Nice story bro

Comments are closed.