ഓപ്പറേഷൻ ഗ്രേറ്റ് വാൾ -മിസ്റ്റീരിയസ് ഐലൻഡ് പാർട്ട് 4 (Pravasi) 1893

അതുൽ അവളുടെ കണ്ണിലേക്കും ആ പഴങ്ങളിലേക്കും മാറി മാറി നോക്കി…. അവളുടെ ചുണ്ടിൽ നിന്നും ആ പഴത്തിന്റെ നീര് ഒലിച്ചു ഇറങ്ങിയതും കാണാൻ ഉണ്ട്….

അവളും കഴിച്ചിട്ടുണ്ട് എന്നത് കൊണ്ട് തന്നെ വിഷമല്ല എന്നുറപ്പ്…. അവൾ കഴിച്ചപ്പോൾ തനിക്ക് വിശക്കും എന്ന് ആലോചിച്ചു കൊണ്ടുവന്നതാണ്… ആ പഴങ്ങൾ കൊണ്ട് വരാനും മാത്രം ദയ അവൾക്ക് തോന്നിയതിനെ ഓർത്ത് അവനു അവളോട് നന്ദി തോന്നി….

അതുൽ അവളെ തന്നെ നോക്കുന്നത് കണ്ടു കൗതുകത്തോടെ തല കുലുക്കികൊണ്ട് അവൾ വീണ്ടും പഴങ്ങൾ അവനു നേരെ നീട്ടി… അവളെ നോക്കി കൊണ്ട് തന്നെ അവനൊരു പഴം എടുത്തു രുചിച്ചു നോക്കി….

നാട്ടിൽ ചെറുപ്പകാലത്ത് അച്ഛൻ വാങ്ങി തന്നിരുന്ന ടോണിക്ക് പോലൊരു രുചി…. എങ്കിലും വിശപ്പ് ഉള്ളത് കൊണ്ട് വളരെയേറെ മധുരമേറിയത് ആണ് അതെന്ന് അവനു തോന്നി…. ഏതാനും പഴങ്ങൾ കൂടി അവൻ കഴിച്ചപ്പോളും അവൾ അവനെ തന്നെ നോക്കി ഇരിക്കുന്നുണ്ട്…. കൊച്ചിന് മുല കൊടുക്കുന്ന അമ്മയുടെ നിർവൃതിയോടെ….

അതുൽ ഒരെണ്ണം അവൾക്ക് നേരെ നീട്ടി…. നേർത്ത പുഞ്ചിരിയോടെ അവൾ അത് നിഷേധിച്ചു…. അതുൽ വീണ്ടും അത് അവളുടെ ചുണ്ടിന് നേരെ നീട്ടി.. പക്ഷേ അതുൽ ഇരിക്കുന്നിടത്ത് നിന്നും കൈ എത്തി നൽകാവുന്നതിലും അകലെ ആയിരുന്നു നിലാ…

അല്പം കുനിഞ്ഞു കൈ എത്തിച്ചു അവൾക്ക് ആ പഴം നൽകാൻ അതുൽ ശ്രമിച്ചു…. പക്ഷേ അത് നൽകും മുൻപ് തന്നെ മരത്തിന്റെ കൊമ്പിൽ നിന്നും അതുൽ വഴുക്കി….

പക്ഷേ എന്തെങ്കിലും അപകടം സംഭവിക്കും മുൻപ് അവളുടെ കൈകളിൽ അതുൽ ഭദ്രമായിരുന്നു….

ഇനിയും അപകടം നേരിടാതിരിക്കാൻ അതുലിനെ അവളോട് ചേർന്നു ഇരുത്തിയതോടെ അതുൽ വീണ്ടും തന്റെ കയ്യിലെ പഴം അവളുടെ ചുണ്ടിലേക്ക് ചേർത്തു….

ഏതാനും നിമിഷത്തേക്ക് നിലാ അവന്റെ കണ്ണുകളിൽ തന്നെ നോക്കി ഇരുന്ന ശേഷമാണ് വാ തുറന്നത്…

പഴങ്ങൾ മുഴുവൻ കഴിഞ്ഞതോടെ അവൾ തന്റെ സോളായ് മരത്തിന്റെ കൊമ്പിൽ ചെറുതായി വീശി അടിച്ചു… പ്രതീക്ഷിച്ചത് പോലെ അത് കൊമ്പിൽ ചുറ്റി പിണഞ്ഞതോടെ അതിന്റെ തുമ്പ് അതുലിന്റെ നേരെ നീട്ടി….

അതിൽ പിടിച്ചു ചാടിയ അതുലിനെ സോളായ് നിലത്തു നിന്നും ഒരു മീറ്റർ മാത്രം ഉയരത്തിലേക്ക് എത്തിച്ച ശേഷം സ്പ്രിംഗ് പോലെ രണ്ട് മീറ്ററോളം മുകളിലേക്ക് പോയി….

അടുത്ത വട്ടം താഴോട്ട് വന്നപ്പോൾ അതുൽ കൈ വിട്ടു നിലത്തേക്ക് ചാടി… ഏതാനും നിമിഷങ്ങൾക്ക് ഉള്ളിൽ നിലാ യും താഴെയെത്തി….

അവൾ അതുലിനെയും കൂട്ടി പുഴയുടെ അടുത്തേക്ക് നീങ്ങി… അവിടെ എത്തിയപ്പോൾ അതുലിനു ചെറിയ ഭയം തോന്നി… പിരാനയുടെ ആക്രമണം ഉണ്ടായാൽ???

Updated: December 31, 2021 — 8:23 pm

7 Comments

  1. ലേറ്റ് ആയി വായ്ക്കാൻ.

    സംഭവം എന്നത്തേയും പോലെ പൊളിച്ചടുക്കി. അടുത്ത ഭാഗം പെട്ടന്ന് തരണം ?. എക്സാം ആണ് ചിലപ്പോ വായിക്കാൻ വൈകുമായിരിക്കും… എന്നാലും.

    നിലാ അതുൽ പ്രണയം കാണാൻ കാത്തിരിക്കുന്നു ?❤

  2. നിധീഷ്

    ♥♥♥♥

  3. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    പ്രവാസി ചേട്ടോ ?

    ഇങ്ങള് പിന്നെയും സസ്പെൻസ് ഇട്ട് കളിക്കുവാണോ.ഈ ഭാഗവും ഒത്തിരി ഇഷ്ടായി♥️.അടുത്ത ഭാഗം തിരക്കുകൾ ഇല്ലെങ്കിൽ കുറച്ച് പേജ് കൂട്ടി പെട്ടെന്ന് തരുവോ?

    Waiting for next part
    സ്നേഹം മാത്രം???

  4. മാനെ…. വായിക്കാൻ ഇത്തിരി വൈകിപ്പോയി എന്നതിൽ ക്ഷമിക്കുക…..അക്ഷരങ്ങൾ അത് വായിക്കാൻ അറിയാവുന്നവരുടെ എല്ലാവരുടെയും കൂടി ആണെങ്കിലും, അത് ഒരു വ്യക്തിയുടേത് മാത്രമായി അറിയപ്പെടുന്നത് അതിനെ അയാൾ അടുക്കിവക്കുന്നതിന്റെ രൂപവും മനോഹാരിതയും മറ്റുള്ളവരുടെതിൽ നിന്നും വ്യത്യസ്തം ആകുമ്പോൾ ആണ്….
    ആ കാര്യത്തിൽ നിങ്ങൾക്ക് വായനക്കാരുടെ ഇടയിൽ ഒരു സ്ഥാനം ഉണ്ട്…

    ‘The one and only king,with a pen ‘

    കഴിഞ്ഞ ഭാഗം വായിച്ചു നിർത്തുമ്പോൾ, പറഞ്ഞിരുന്നെങ്കിൽ പോലും വല്ലാത്ത ഒരു ടെൻഷൻ ആയിരുന്നു….ഇപ്പോഴാണ് അതൊന്നു മാറിയത്…. എങ്കിലും അവസാന ഭാഗം……. അവൾ ചതിക്കില്ല എന്ന് തന്നെ വിശ്വസിക്കുന്നു….

    ഒത്തിരി ഒത്തിരി സ്നേഹത്തോടെ…. ?????????❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  5. അദ്വൈത്.

    Hello Pravasi Bro

    ഞെട്ടിച്ചു കളഞ്ഞു കെട്ടോ… പറഞ്ഞതു പോലെ തന്നെ രണ്ടാം തിയതി തന്നെ വന്നു അതുലിനെ രക്ഷിച്ചല്ലോ?! കുറച്ചു നേരത്തേക്ക് എങ്കിലും നീ ഫീൽ ഗുഡ് മൊമെൻ്റ്സ് ഉണ്ടായിരുന്നു കാര്യം അവസാനം കളഞ്ഞു കുളിച്ചെങ്കിലും. സാരമില്ല ചങ്കിടിപ്പോടെ അടുത്ത അദ്ധ്യായം വരെ കാത്തിരിക്കാൻ എന്തെങ്കിലും വേണമല്ലോ?.

    നിലാ ആ പേരും ആ പേരിലേക്ക് ലോപിച്ച് വന്നതും എല്ലാം എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. അതുപോലെ ഭാഷയുടെ പരിമിതികൾ അവർ മറീകടക്കുന്നതും. എന്റെ break finished.

    Thank you very much for such a lovely episode. Really looking forward to the next part.

    ❤️ Happy New Year, with prosperity, joy, peace and love and loads of laughter in your life .

  6. ആരിത് പ്രവാസിയോ . കുറേ ആയല്ലോ കണ്ടിട്ട് …

  7. Nice story bro

Comments are closed.