ഓപ്പറേഷൻ ഗ്രേറ്റ് വാൾ -മിസ്റ്റീരിയസ് ഐലൻഡ് പാർട്ട് 4 (Pravasi) 1893

എന്തായാലും കപ്പലിനു അടുത്ത് ചെന്നാൽ അല്ലാതെ അത് മനസിലാക്കാൻ സാധ്യമല്ലെന്ന് അറിയാവുന്നത് കൊണ്ട് അതുൽ നിശബ്ദത പാലിച്ചു….

അപ്പോളും അതുൽ ഇടയ്ക്കിടെ സ്വയം ചൊറിഞ്ഞു കൊണ്ടിരുന്നു… അതു കണ്ട നിലാ അതുൽ മരത്തിന്റെ മുകളിൽ സേഫ് ആണ് എന്ന് ഉറപ്പ് വരുത്തി തന്റെ ‘സോളായ്’ അഴിച്ചെടുത്തു…

അതുലിന്റെ കൈ വിരലുകളിൽ കൈ കോർത്ത ശേഷം അവൾ അവന്റെ വിരലുകൾ ഒരു കാട്ടു വള്ളിയിൽ പിടിപ്പിച്ചു….

അതുൽ ഭദ്രമെന്ന് ഉറപ്പിച്ചു അവൾ കൈ നീട്ടി മരത്തിൽ നിന്ന് ഞങ്ങൾ ഇരിക്കുന്നതിന് അല്പം താഴെ വരെ തൂങ്ങി കിടക്കുന്ന കാട്ടു വള്ളിയിൽ പിടിച്ചു തൂങ്ങിയാടി അടുത്ത മരത്തിലേക്ക് തന്റെ സോളായ് നീട്ടി ചുറ്റി പിടിച്ചു… ആ മരത്തിൽ നിന്നും അടുത്തതിലേക്ക്…. വീണ്ടും.. വീണ്ടും… അങ്ങനെ ഏകദേശം രണ്ട് മിനിറ്റ് കൊണ്ട് അവൾ കുറച്ചു അകലേക്ക് മറഞ്ഞു പോവുന്നത് നിലാവിന്റെ വെളിച്ചത്തിൽ അതുൽ കണ്ടു….

അവൾ ഇനി തിരിച്ചു വരുമോ??? അതോ അവളുടെ കോട്ടയിലേക്ക് തിരിച്ചു പോയോ?? അവളുടെ സ്വന്തം ആൾക്കാരുമായുള്ള വഴക്കു മൊത്തം അവൾ മറന്നോ??? അതോ അവളുടെ വേണ്ടപ്പെട്ട ഓലാ യെ അപകടപെടുത്തിയവരുടെ കൂട്ടത്തിൽ ഒരുവനെ ഞാൻ പിടിച്ചു വച്ചിട്ടുണ്ട് എന്ന് അവൾ അവളുടെ നാട്ടുകാരെ അറിയിക്കുമോ???

ഒരായിരം ചിന്തകൾ മനസ്സിൽ നിറയുന്നു എന്ന് തോന്നിയപ്പോൾ അതുൽ താഴോട്ടു നോക്കി… പത്തു മീറ്റർ എങ്കിലും ഉയരത്തിലാണ് അയാൾ…. എങ്കിലും അധികം ബുദ്ധിമുട്ടാതെ താഴോട്ട് ഇറങ്ങാൻ കഴിഞ്ഞേക്കാം….

പക്ഷേ, ആ ഗുളുവാ എന്ന ജീവി തിരിച്ചു വന്നാൽ രക്ഷപെടാൻ സാധിക്കുമോ??? ഇനി അത് തന്നെ വേണ്ട,,, പിങ്ക് രക്തമുള്ള ജീവി വന്നാലും ഓടി രക്ഷപെടാനോ നേരിടാനോ കഴിയുമോ?? അതും തന്റെ തോക്ക് പോലും പ്രവർത്തനക്ഷമമല്ലാതെ???

അതുൽ ഇനി എന്ത് വേണം എന്ന് ആലോചിച്ച് ഇരിക്കുമ്പോൾ അകലെ നിന്നും മരത്തിൽ ഒരു അനക്കം….

യെസ്… അവൾ തിരിച്ചു വരുന്നതാണ്…. അവൾ പോയപ്പോൾ എന്തോ നഷ്ടപെട്ടത് പോലെ അതുലിനു ഫീൽ ചെയ്തിരുന്നു.. ഇപ്പോൾ ആ ഫീൽ മാറി മനസ്സിൽ വല്ലാത്ത സന്തോഷം നിറയുന്നത് പോലെ അതുലിനു തോന്നി… അവൾ അടുത്ത് എത്താൻ കാത്തിരിക്കുന്ന നിമിഷങ്ങൾ പോലും വളരെ ധൈർഘ്യം ഉള്ളത് പോലെ….

അങ്ങോട്ട് പോയതിലും ഏറെ ടൈം എടുത്തു അവൾ തിരിച്ചു വരാൻ… ക്ഷീണം കൊണ്ടാവാം…. എങ്കിലും അവൾ അവന്റെ അരികിലെത്തി….. നിലാ തന്റെ ഒരു കയ്യിൽ എന്തോ ഇല ചുരുട്ടി പിടിച്ചിട്ടുണ്ട്…..

അതുലിനു നേരെ അവൾ ആ ചുരുട്ടിയ ഇല നിവർത്തി നീട്ടി…. അതിൽ നീല യാണോ കറുപ്പ് ആണോ എന്ന് ആ ഇരുട്ടിൽ മനസിലാവുന്നില്ല, ബ്ലൂ ബെറി പോലെ, പക്ഷേ അതിലും അല്പം വലിപ്പം ഏറിയ പഴങ്ങൾ… അത് അവൾ അവനായി നൽകി…..

Updated: December 31, 2021 — 8:23 pm

7 Comments

  1. ലേറ്റ് ആയി വായ്ക്കാൻ.

    സംഭവം എന്നത്തേയും പോലെ പൊളിച്ചടുക്കി. അടുത്ത ഭാഗം പെട്ടന്ന് തരണം ?. എക്സാം ആണ് ചിലപ്പോ വായിക്കാൻ വൈകുമായിരിക്കും… എന്നാലും.

    നിലാ അതുൽ പ്രണയം കാണാൻ കാത്തിരിക്കുന്നു ?❤

  2. നിധീഷ്

    ♥♥♥♥

  3. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    പ്രവാസി ചേട്ടോ ?

    ഇങ്ങള് പിന്നെയും സസ്പെൻസ് ഇട്ട് കളിക്കുവാണോ.ഈ ഭാഗവും ഒത്തിരി ഇഷ്ടായി♥️.അടുത്ത ഭാഗം തിരക്കുകൾ ഇല്ലെങ്കിൽ കുറച്ച് പേജ് കൂട്ടി പെട്ടെന്ന് തരുവോ?

    Waiting for next part
    സ്നേഹം മാത്രം???

  4. മാനെ…. വായിക്കാൻ ഇത്തിരി വൈകിപ്പോയി എന്നതിൽ ക്ഷമിക്കുക…..അക്ഷരങ്ങൾ അത് വായിക്കാൻ അറിയാവുന്നവരുടെ എല്ലാവരുടെയും കൂടി ആണെങ്കിലും, അത് ഒരു വ്യക്തിയുടേത് മാത്രമായി അറിയപ്പെടുന്നത് അതിനെ അയാൾ അടുക്കിവക്കുന്നതിന്റെ രൂപവും മനോഹാരിതയും മറ്റുള്ളവരുടെതിൽ നിന്നും വ്യത്യസ്തം ആകുമ്പോൾ ആണ്….
    ആ കാര്യത്തിൽ നിങ്ങൾക്ക് വായനക്കാരുടെ ഇടയിൽ ഒരു സ്ഥാനം ഉണ്ട്…

    ‘The one and only king,with a pen ‘

    കഴിഞ്ഞ ഭാഗം വായിച്ചു നിർത്തുമ്പോൾ, പറഞ്ഞിരുന്നെങ്കിൽ പോലും വല്ലാത്ത ഒരു ടെൻഷൻ ആയിരുന്നു….ഇപ്പോഴാണ് അതൊന്നു മാറിയത്…. എങ്കിലും അവസാന ഭാഗം……. അവൾ ചതിക്കില്ല എന്ന് തന്നെ വിശ്വസിക്കുന്നു….

    ഒത്തിരി ഒത്തിരി സ്നേഹത്തോടെ…. ?????????❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  5. അദ്വൈത്.

    Hello Pravasi Bro

    ഞെട്ടിച്ചു കളഞ്ഞു കെട്ടോ… പറഞ്ഞതു പോലെ തന്നെ രണ്ടാം തിയതി തന്നെ വന്നു അതുലിനെ രക്ഷിച്ചല്ലോ?! കുറച്ചു നേരത്തേക്ക് എങ്കിലും നീ ഫീൽ ഗുഡ് മൊമെൻ്റ്സ് ഉണ്ടായിരുന്നു കാര്യം അവസാനം കളഞ്ഞു കുളിച്ചെങ്കിലും. സാരമില്ല ചങ്കിടിപ്പോടെ അടുത്ത അദ്ധ്യായം വരെ കാത്തിരിക്കാൻ എന്തെങ്കിലും വേണമല്ലോ?.

    നിലാ ആ പേരും ആ പേരിലേക്ക് ലോപിച്ച് വന്നതും എല്ലാം എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. അതുപോലെ ഭാഷയുടെ പരിമിതികൾ അവർ മറീകടക്കുന്നതും. എന്റെ break finished.

    Thank you very much for such a lovely episode. Really looking forward to the next part.

    ❤️ Happy New Year, with prosperity, joy, peace and love and loads of laughter in your life .

  6. ആരിത് പ്രവാസിയോ . കുറേ ആയല്ലോ കണ്ടിട്ട് …

  7. Nice story bro

Comments are closed.