ഓപ്പറേഷൻ ഗ്രേറ്റ് വാൾ -മിസ്റ്റീരിയസ് ഐലൻഡ് പാർട്ട് 4 (Pravasi) 1893

അതുൽ വീണ്ടും അവളെ നോക്കി, അവൾക്ക് നേരെ കൈ ചൂണ്ടി പറഞ്ഞു

“നിലാ… നിലാ…”

അതേ എന്ന തരത്തിലുള്ള പുഞ്ചിരി തന്നെ ആയിരുന്നു അവളുടെ മറുപടി… അപ്പോൾ അതുൽ തന്റെ ദേഹത്തു ചുറ്റിയ വള്ളി കാണിച്ചു കൊണ്ട് ആംഗ്യം കാണിച്ചു എന്താണെന്നു ചോദിച്ചു…

“ത്സോളായ്..”

ഇംഗ്ളീഷിലെ Z അക്ഷരത്തിന്റെ പ്രോനൗൺസിയേഷനിൽ അവൾ പറഞ്ഞു…..

“സോളായ്… സോളായ്….”

രണ്ട് വട്ടം അതുൽ അങ്ങനെ പറഞ്ഞു കഴിഞ്ഞപ്പോൾ ചെറിയ പുഞ്ചിരിയോടെ നിലാ അവന്റെ അരയിൽ അപ്പോളും തിരുകി വച്ചിട്ടുള്ള തോക്ക് ചൂണ്ടി…

“ഗൺ… ”

അതും പറഞ്ഞു അതുൽ ആ തോക്ക് കയ്യിൽ എടുത്തു അവൾക്ക് നേരെ നീട്ടി… ആ മുഖത്ത് ഭയം വരുന്നത് അതുൽ കണ്ടു…. അവളെ ഭയപ്പെടുത്താൻ ഉദ്ദേശം ഇല്ലാത്തതിനാൽ അവൾക്ക് നേരെ തോക്ക് ചൂണ്ടാൻ ശ്രമിക്കാതെ അതുൽ വെറുതെ കയ്യിൽ വച്ചു അവൾക്ക് നേരെ നീട്ടി….

പക്ഷേ അപ്പോളും അവളുടെ ഭയം വിട്ടുമാറിയിട്ടില്ല…. ഒന്നാലോചിച്ചപ്പോൾ അത് അങ്ങനെയേ വരൂ എന്ന് അതുലിനു മനസിലായി… തോക്ക് ആദ്യമായി കാണുന്ന നിലായെ പോലുള്ളവർക്ക് അത് തീ തുപ്പുന്ന ഒരു ഉപകരണം എന്ന് മാത്രമേ തോന്നൂ…. അതിന്റെ പ്രവർത്തനമോ ഉപയോഗമോ അറിയാതെ വെറുതെ ഭയക്കും….

അവൾ അപ്പോളേക്കും അതുലിനെ ചുറ്റിയ സോളായ് എന്ന് പേരുള്ള വള്ളി എടുത്തു നീക്കാൻ ശ്രമിച്ചു… പക്ഷേ, പിന്നെ ഒന്നുകൂടി ആലോചിച്ചു അത് നീക്കാതെ തന്നെ ഒരു മരക്കൊമ്പിൽ ചാരി ഇരുന്നു…..

കുറച്ചു സമയം കഴിഞ്ഞു കാണും…. ക്ഷീണം മൂലം അതുലിന്റെ കണ്ണുകൾ പാതി അടഞ്ഞു തുടങ്ങി… ക്ഷീണം കൊണ്ടുള്ള ഉറക്കം… പക്ഷേ അത് അധിക നേരം തുടർന്നില്ല… ചെളി പറ്റി പിടിച്ചത് ഉണങ്ങി തുടങ്ങിയതോടെ അതുലിനു ചൊറിച്ചിൽ അനുഭവപ്പെട്ടു തുടങ്ങി….

അതുലിന്റെ ഉറക്കം കളയാൻ മാത്രം ആ ചൊറിച്ചിലിന്റെ തീവ്രത വർദ്ധിച്ചു….. ഉറക്കത്തിൽ നിന്നും അതുൽ പൂർണമായ ബോധത്തിലേക്ക് വന്നു…. അതുലിന്റെ മുന്നിൽ അപ്പോൾ ഉറക്കത്തിൽ ആയിരുന്നു ആ സ്ത്രീ- നിലാ….

അവളുടെ ശാന്തമായ ഉറക്കം കണ്ട് അതുലിനു അവളെ ശല്യപ്പെടുത്താൻ തോന്നിയില്ല…. പക്ഷേ അധികനേരം കഴിഞ്ഞില്ല… ആ പച്ച കണ്ണുകളുള്ള ജീവി…. അതിന്റെ കണ്ണുകൾ വീണ്ടും അകലെ തെളിഞ്ഞു കണ്ടതോടെ അതുൽ വേഗം നിലാ യെ വിളിച്ചു ആ വെളിച്ചത്തിന്റെ നേരെ കൈ ചൂണ്ടി….

“ഗുളുവാ….”

വീണ്ടും മുമ്പ് പറഞ്ഞത് പോലെ നിലാ പറഞ്ഞതോടെ ഗുളുവാ എന്നാണ് ആ ഭീകരജീവിയുടെ പേര് എന്ന് അതുൽ ഉറപ്പിച്ചു….

അപ്പോളേക്കും ആ ജീവി അതിവേഗം ഓടി അവരുടെ മുന്നിൽ നിന്നും മറഞ്ഞു കഴിഞ്ഞിരുന്നു….

അതിന്റെ തോളിൽ എന്തോ കിടക്കുന്നുണ്ടെന്ന് അതുലിനു തോന്നി… ആ ജീവി കപ്പലിന്റെ ദിശയിൽ നിന്ന് വന്നത് കൊണ്ട് ഇനിയും ആരെയെങ്കിലും ആക്രമിച്ചു കാണുമോ എന്ന് അതുലിനു തോന്നി…. കപ്പലിന്റെ ഉള്ളിൽ കയറാൻ ആ ജീവിക്ക് സാധ്യമല്ല എന്ന് അതുലിനു ഉറപ്പുണ്ട്…. പക്ഷേ തന്നെ അന്വേഷിക്കാൻ ആരെങ്കിലും പുറത്തു ഉണ്ടായിരുന്നെങ്കിലോ എന്ന് അതുലിനു ഭയം തോന്നി…

Updated: December 31, 2021 — 8:23 pm

7 Comments

  1. ലേറ്റ് ആയി വായ്ക്കാൻ.

    സംഭവം എന്നത്തേയും പോലെ പൊളിച്ചടുക്കി. അടുത്ത ഭാഗം പെട്ടന്ന് തരണം ?. എക്സാം ആണ് ചിലപ്പോ വായിക്കാൻ വൈകുമായിരിക്കും… എന്നാലും.

    നിലാ അതുൽ പ്രണയം കാണാൻ കാത്തിരിക്കുന്നു ?❤

  2. നിധീഷ്

    ♥♥♥♥

  3. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    പ്രവാസി ചേട്ടോ ?

    ഇങ്ങള് പിന്നെയും സസ്പെൻസ് ഇട്ട് കളിക്കുവാണോ.ഈ ഭാഗവും ഒത്തിരി ഇഷ്ടായി♥️.അടുത്ത ഭാഗം തിരക്കുകൾ ഇല്ലെങ്കിൽ കുറച്ച് പേജ് കൂട്ടി പെട്ടെന്ന് തരുവോ?

    Waiting for next part
    സ്നേഹം മാത്രം???

  4. മാനെ…. വായിക്കാൻ ഇത്തിരി വൈകിപ്പോയി എന്നതിൽ ക്ഷമിക്കുക…..അക്ഷരങ്ങൾ അത് വായിക്കാൻ അറിയാവുന്നവരുടെ എല്ലാവരുടെയും കൂടി ആണെങ്കിലും, അത് ഒരു വ്യക്തിയുടേത് മാത്രമായി അറിയപ്പെടുന്നത് അതിനെ അയാൾ അടുക്കിവക്കുന്നതിന്റെ രൂപവും മനോഹാരിതയും മറ്റുള്ളവരുടെതിൽ നിന്നും വ്യത്യസ്തം ആകുമ്പോൾ ആണ്….
    ആ കാര്യത്തിൽ നിങ്ങൾക്ക് വായനക്കാരുടെ ഇടയിൽ ഒരു സ്ഥാനം ഉണ്ട്…

    ‘The one and only king,with a pen ‘

    കഴിഞ്ഞ ഭാഗം വായിച്ചു നിർത്തുമ്പോൾ, പറഞ്ഞിരുന്നെങ്കിൽ പോലും വല്ലാത്ത ഒരു ടെൻഷൻ ആയിരുന്നു….ഇപ്പോഴാണ് അതൊന്നു മാറിയത്…. എങ്കിലും അവസാന ഭാഗം……. അവൾ ചതിക്കില്ല എന്ന് തന്നെ വിശ്വസിക്കുന്നു….

    ഒത്തിരി ഒത്തിരി സ്നേഹത്തോടെ…. ?????????❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  5. അദ്വൈത്.

    Hello Pravasi Bro

    ഞെട്ടിച്ചു കളഞ്ഞു കെട്ടോ… പറഞ്ഞതു പോലെ തന്നെ രണ്ടാം തിയതി തന്നെ വന്നു അതുലിനെ രക്ഷിച്ചല്ലോ?! കുറച്ചു നേരത്തേക്ക് എങ്കിലും നീ ഫീൽ ഗുഡ് മൊമെൻ്റ്സ് ഉണ്ടായിരുന്നു കാര്യം അവസാനം കളഞ്ഞു കുളിച്ചെങ്കിലും. സാരമില്ല ചങ്കിടിപ്പോടെ അടുത്ത അദ്ധ്യായം വരെ കാത്തിരിക്കാൻ എന്തെങ്കിലും വേണമല്ലോ?.

    നിലാ ആ പേരും ആ പേരിലേക്ക് ലോപിച്ച് വന്നതും എല്ലാം എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. അതുപോലെ ഭാഷയുടെ പരിമിതികൾ അവർ മറീകടക്കുന്നതും. എന്റെ break finished.

    Thank you very much for such a lovely episode. Really looking forward to the next part.

    ❤️ Happy New Year, with prosperity, joy, peace and love and loads of laughter in your life .

  6. ആരിത് പ്രവാസിയോ . കുറേ ആയല്ലോ കണ്ടിട്ട് …

  7. Nice story bro

Comments are closed.