ഓപ്പറേഷൻ ഗ്രേറ്റ് വാൾ -മിസ്റ്റീരിയസ് ഐലൻഡ് പാർട്ട് 4 (Pravasi) 1893

അവൾ അതുലിന്റെ അടുത്ത് നിന്നും അല്പം അകലെ ആയി ചിതറി കിടക്കുന്ന

“വോമാ…. വോമാ… ”

ആ സ്ത്രീ അതുലിനോടായി എന്തോ പറയാൻ ശ്രമിച്ചു…. അവളുടെ ഭാഷയിൽ… അത് ഒരു പക്ഷേ പേര് ആകുമോ എന്ന് അതുൽ ആലോചിച്ചു… എങ്ങനെ മനസിലാക്കുമെന്ന് ഒന്ന് ആലോചിച്ച ശേഷം അതുൽ പുഴയുടെ അപ്പുറത്തേക്ക് കൈ ചൂണ്ടി ചോദിച്ചു

“ഓല!!! ഓലാ???”

അവൾ തല മുകളിലേക്കും താഴോട്ടും അനക്കി… അത് കണ്ടു അതുൽ തന്റെ നെഞ്ചിൽ കൈ വച്ചു സ്വയം പരിചയപ്പെടുത്തി പറഞ്ഞു…

“അതുൽ…”

അവൾ ഒരു നിമിഷം ആലോചിച്ചു… പിന്നെ സ്വന്തം നെഞ്ചിൽ കൈ വച്ചു പറഞ്ഞു…

“നിർശ്ല്വാ…”

അങ്ങനെയോ, അതുപോലെ എന്തോ ആണ് അവൾ പറഞ്ഞത്.. കൃത്യമായി പറയാനോ മനസ്സിലാക്കാനോ അതുലിനു പറ്റിയില്ല… എങ്കിലും രണ്ട് മൂന്ന് വട്ടം അതുൽ സ്വയം പറഞ്ഞു നോക്കി….

“നിർല്വാ… നിർൽവാ…. നില… നില അത് മതിയോ…”

അവൾക്ക് കൂടുതൽ മനസിലായില്ല എന്ന് അതുലിനു തോന്നി… പക്ഷേ അവൾ മനോഹരമായി പുഞ്ചിരിച്ചു….

അതുലും അവളെ നോക്കി മന്ദഹസിച്ചു…

“വോമാ…. വോമാ… മാരെ ഴീ..”

അവൾ വീണ്ടും എന്തോ പറയാൻ ശ്രമിക്കുന്നുണ്ട്… പക്ഷേ അതുൽ ഒന്നും മനസിലാവാതെ അവളെ തന്നെ നോക്കി വെറും നിലത്തു ഇരുന്നു….

അവൾ അവന്റെ തലമുടിയിൽ പിടിച്ചു എണീപ്പിച്ചു…. അല്പം വേദന തോന്നി അതുൽ “ആ!!!!” എന്നൊരു ശബ്ദം ഉണ്ടാക്കിയപ്പോൾ അവൾ വേഗം കൈ വിട്ടു…

അവൾ അവനെ നോക്കിയ ശേഷം വളരെ എളുപ്പത്തിൽ ആ മരത്തിലേക്ക് ഇരു കൈയും കൊണ്ടു പിടിച്ചു ഇരുകാലുകളും ചവിട്ടി കയറി…. ഒരു കൊമ്പിൽ കൈ പിടിച്ചു കഴിഞ്ഞു അവൾ അതുലിനെ നോക്കി കൈ കാട്ടി….

അതുലും കയറാൻ നോക്കി എങ്കിലും അത് അത്ര എളുപ്പമായിരുന്നില്ല… എങ്കിലും അതുലും ഒരു വിധത്തിൽ ആ മരത്തിൽ അള്ളി പിടിച്ചു അല്പം ഉയരത്തിൽ എത്തി, ക്ഷീണം കൊണ്ട് മരത്തിൽ തന്നെ ഇരുന്നു….

അതുൽ ശരിക്കും തളർന്നു കഴിഞ്ഞു എന്ന് മനസിലാക്കിയ നിലാ പെട്ടന്ന് തന്റെ അരയിൽ ചുറ്റി വച്ച കാട്ടു വള്ളി അതുലിനു നേരെ വീശി….

അത് അയാളുടെ ശരീരത്തിൽ ചുറ്റിയപ്പോൾ ചൂരൽ കൊണ്ട് അടിച്ചാൽ എന്ന വണ്ണം വേദനിച്ചു എങ്കിൽ കൂടി അത് അയാളുടെ ശരീരത്തിൽ ചുറ്റി അവനു സപ്പോർട്ട് നൽകി…. അവൾ മുകളിൽ നിന്ന് പിടിച്ചുയർത്താൻ ശ്രമിക്കുക കൂടി ചെയ്തതോടെ എളുപ്പം അതുൽ മുകളിലേക്ക് ചെന്നെത്തി….

നിലായുടെ സഹായത്തോടെ അതുൽ മരത്തിന്റെ ഏകദേശം പത്തു മീറ്റർ ഉയരത്തിൽ എത്തി… അവിടെ നിരവധി കാട്ടുവള്ളികളും മരച്ചില്ലകളും ഉണ്ടായിരുന്നു… അവർക്ക് രണ്ട് പേർക്കും പ്രയാസം കൂടാതെ അവിടെ ഇരിക്കാൻ സാധിച്ചു…..

Updated: December 31, 2021 — 8:23 pm

7 Comments

  1. ലേറ്റ് ആയി വായ്ക്കാൻ.

    സംഭവം എന്നത്തേയും പോലെ പൊളിച്ചടുക്കി. അടുത്ത ഭാഗം പെട്ടന്ന് തരണം ?. എക്സാം ആണ് ചിലപ്പോ വായിക്കാൻ വൈകുമായിരിക്കും… എന്നാലും.

    നിലാ അതുൽ പ്രണയം കാണാൻ കാത്തിരിക്കുന്നു ?❤

  2. നിധീഷ്

    ♥♥♥♥

  3. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    പ്രവാസി ചേട്ടോ ?

    ഇങ്ങള് പിന്നെയും സസ്പെൻസ് ഇട്ട് കളിക്കുവാണോ.ഈ ഭാഗവും ഒത്തിരി ഇഷ്ടായി♥️.അടുത്ത ഭാഗം തിരക്കുകൾ ഇല്ലെങ്കിൽ കുറച്ച് പേജ് കൂട്ടി പെട്ടെന്ന് തരുവോ?

    Waiting for next part
    സ്നേഹം മാത്രം???

  4. മാനെ…. വായിക്കാൻ ഇത്തിരി വൈകിപ്പോയി എന്നതിൽ ക്ഷമിക്കുക…..അക്ഷരങ്ങൾ അത് വായിക്കാൻ അറിയാവുന്നവരുടെ എല്ലാവരുടെയും കൂടി ആണെങ്കിലും, അത് ഒരു വ്യക്തിയുടേത് മാത്രമായി അറിയപ്പെടുന്നത് അതിനെ അയാൾ അടുക്കിവക്കുന്നതിന്റെ രൂപവും മനോഹാരിതയും മറ്റുള്ളവരുടെതിൽ നിന്നും വ്യത്യസ്തം ആകുമ്പോൾ ആണ്….
    ആ കാര്യത്തിൽ നിങ്ങൾക്ക് വായനക്കാരുടെ ഇടയിൽ ഒരു സ്ഥാനം ഉണ്ട്…

    ‘The one and only king,with a pen ‘

    കഴിഞ്ഞ ഭാഗം വായിച്ചു നിർത്തുമ്പോൾ, പറഞ്ഞിരുന്നെങ്കിൽ പോലും വല്ലാത്ത ഒരു ടെൻഷൻ ആയിരുന്നു….ഇപ്പോഴാണ് അതൊന്നു മാറിയത്…. എങ്കിലും അവസാന ഭാഗം……. അവൾ ചതിക്കില്ല എന്ന് തന്നെ വിശ്വസിക്കുന്നു….

    ഒത്തിരി ഒത്തിരി സ്നേഹത്തോടെ…. ?????????❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  5. അദ്വൈത്.

    Hello Pravasi Bro

    ഞെട്ടിച്ചു കളഞ്ഞു കെട്ടോ… പറഞ്ഞതു പോലെ തന്നെ രണ്ടാം തിയതി തന്നെ വന്നു അതുലിനെ രക്ഷിച്ചല്ലോ?! കുറച്ചു നേരത്തേക്ക് എങ്കിലും നീ ഫീൽ ഗുഡ് മൊമെൻ്റ്സ് ഉണ്ടായിരുന്നു കാര്യം അവസാനം കളഞ്ഞു കുളിച്ചെങ്കിലും. സാരമില്ല ചങ്കിടിപ്പോടെ അടുത്ത അദ്ധ്യായം വരെ കാത്തിരിക്കാൻ എന്തെങ്കിലും വേണമല്ലോ?.

    നിലാ ആ പേരും ആ പേരിലേക്ക് ലോപിച്ച് വന്നതും എല്ലാം എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. അതുപോലെ ഭാഷയുടെ പരിമിതികൾ അവർ മറീകടക്കുന്നതും. എന്റെ break finished.

    Thank you very much for such a lovely episode. Really looking forward to the next part.

    ❤️ Happy New Year, with prosperity, joy, peace and love and loads of laughter in your life .

  6. ആരിത് പ്രവാസിയോ . കുറേ ആയല്ലോ കണ്ടിട്ട് …

  7. Nice story bro

Comments are closed.