അതുൽ അടുത്തതായി ശ്രദ്ധിച്ചത് ആ ജീവിയുടെ ശരീരത്തിൽ അവിടവിടെ ആയുള്ള മുറിവിന്റെ പാടുകളാണ്…. പലയിടത്തും അത് പഴുത്തു ആ പഴുപ്പ് പുറത്തേക്ക് ഒഴുകിയത് രോമത്തിൽ ഉണങ്ങി പിടിച്ചിട്ടുണ്ട്….
ശരിക്കും ആ ഭീകരജീവിക്കു ഇവിടെ എതിർപ്പും പലവിധ അക്രമണങ്ങളും നേരിടേണ്ടി വരുന്നൂണ്ടെന്ന് അതുലിനു മനസിലായി… ആ മുറിപ്പാടുകളുടെ ഉയരം വച്ചു മിക്കവാറും തനിക്കൊപ്പമുള്ള ദ്വീപിലെ മനുഷ്യരാവും പ്രധാന ശത്രുക്കൾ എന്നും അതുൽ ഊഹിച്ചു…
അതുൽ വീണ്ടും ആ ജീവിയെ നോക്കി…. ആ ജീവിയുടെ ശരീരത്തിന് ചേരാത്ത ആനയുടേത് പോലുള്ള വയറാണ് അതിനുള്ളത്… ഇത്രയും വലിയ വയറു ഉള്ളത് കൊണ്ട് ആ ജീവി ഒട്ടും അത്ലറ്റിക് ആവില്ല എന്ന് അതുലിനു തോന്നി… പക്ഷേ രണ്ടോ മൂന്നോ മനുഷ്യരെ കൊള്ളാനും മാത്രം വലിപ്പം ആ വയറിനു ഉണ്ടെന്ന് മാത്രം….
“ആാാാ വ്വ്വ്റാവ്വ്വ്!!!!”
ആ ജീവി വീണ്ടുമൊന്ന് അലറിയ ശേഷം അല്പം കുനിഞ്ഞു വീണ്ടും അതുലിനും ആ സ്ത്രീക്കും നേരെ കൈ നീട്ടി അവരെ പിടിക്കാൻ വൃഥാ ശ്രമം നടത്തി…. പക്ഷേ അതും പരാജയപ്പെട്ടത്തോടെ അത് പതിയെ തിരിഞ്ഞു നടക്കാൻ തുടങ്ങി….
അൽപനേരം കൂടി അവൾ ആ ചതുപ്പിൽ തന്നെ നിന്നു….. പിന്നെ അപകടം ഒഴിഞ്ഞു പോയ് എന്ന് ഉറപ്പിച്ചു വള്ളിയിൽ പിടിച്ചു പതിയെ കരയിലേക്ക് കയറി… ഒപ്പം അവളെ ചുറ്റി പിടിച്ചുകൊണ്ടു അതുലും….
പക്ഷേ കരക്ക് കയറി കഴിഞ്ഞപ്പോളേക്കും ഇരുവരും നന്നായി തളർന്നു കഴിഞ്ഞിട്ടുണ്ട്…. കരയിലേക്ക് വലിഞ്ഞു കയറിയ അതുൽ അവിടെ തന്നെ കിടന്നു അവളെ നോക്കികൊണ്ട്…..
അവളും ക്ഷീണം ഉള്ളത് കൊണ്ട് അവിടെ തന്നെ ഇരുന്നു ആ മരത്തിൽ ചുറ്റിയ വള്ളി അഴിച്ചെടുത്തു…. ആ വള്ളി മരത്തിൽ കെട്ടിയിട്ടില്ല… വെറുതെ ചുറ്റി വച്ചിട്ട് മാത്രം ഉണ്ട്… ഒരു കെട്ട് പോലും കൂടാതെ സ്പ്രിംഗ് പോലെ ആ വള്ളി മരത്തിൽ ചുറ്റി പിടിച്ചു കിടന്നത് കണ്ടപ്പോൾ അതുലിനു അതിശയം തോന്നി….
അതുൽ കൈ നീട്ടി അതിൽ പിടിച്ചു… റബർ പോലുള്ള എന്തോ ഒന്ന് കൊണ്ടുള്ള ഉള്ളു പൊള്ളയായ, കെട്ടിട നിർമാണത്തിന് ലെവൽ പിടിക്കാൻ ഉപയോഗിക്കുന്ന കുഞ്ഞു പൈപ്പ് പോലെ… പത്തു മീറ്റർ എങ്കിലും നീളം കാണും അത് സ്ട്രെച്ച് ആകുമ്പോൾ… പക്ഷേ മരത്തിൽ നിന്ന് അഴിച്ചു കഴിഞ്ഞപ്പോൾ അതൊരു നാല് മീറ്റർ മാത്രം നീളത്തിലേക്ക് ചുരുങ്ങി…
അവൾ അത് മൊത്തം ഊരിയെടുത്തു അവളുടെ അരക്കെട്ടിനു മുകളിലുള്ള വസ്ത്രത്തെ ഒരു വട്ടം ചുറ്റി… പിന്നെ വയറിനു മുകളിലൂടെ ചുറ്റി മാറിലേക്ക് എടുത്തു അവിടെയും ചുറ്റി കഴിഞ്ഞു ഒന്ന് വലിച്ചു സ്ട്രെച്ച് ആക്കി വിട്ടു.. അതോടെ അത് കൃത്യമായി അവളുടെ ബോഡിയിൽ ഒട്ടി പിടിച്ചു കിടന്നു…
ലേറ്റ് ആയി വായ്ക്കാൻ.
സംഭവം എന്നത്തേയും പോലെ പൊളിച്ചടുക്കി. അടുത്ത ഭാഗം പെട്ടന്ന് തരണം ?. എക്സാം ആണ് ചിലപ്പോ വായിക്കാൻ വൈകുമായിരിക്കും… എന്നാലും.
നിലാ അതുൽ പ്രണയം കാണാൻ കാത്തിരിക്കുന്നു ?❤
♥♥♥♥
പ്രവാസി ചേട്ടോ ?
ഇങ്ങള് പിന്നെയും സസ്പെൻസ് ഇട്ട് കളിക്കുവാണോ.ഈ ഭാഗവും ഒത്തിരി ഇഷ്ടായി♥️.അടുത്ത ഭാഗം തിരക്കുകൾ ഇല്ലെങ്കിൽ കുറച്ച് പേജ് കൂട്ടി പെട്ടെന്ന് തരുവോ?
Waiting for next part
സ്നേഹം മാത്രം???
മാനെ…. വായിക്കാൻ ഇത്തിരി വൈകിപ്പോയി എന്നതിൽ ക്ഷമിക്കുക…..അക്ഷരങ്ങൾ അത് വായിക്കാൻ അറിയാവുന്നവരുടെ എല്ലാവരുടെയും കൂടി ആണെങ്കിലും, അത് ഒരു വ്യക്തിയുടേത് മാത്രമായി അറിയപ്പെടുന്നത് അതിനെ അയാൾ അടുക്കിവക്കുന്നതിന്റെ രൂപവും മനോഹാരിതയും മറ്റുള്ളവരുടെതിൽ നിന്നും വ്യത്യസ്തം ആകുമ്പോൾ ആണ്….
ആ കാര്യത്തിൽ നിങ്ങൾക്ക് വായനക്കാരുടെ ഇടയിൽ ഒരു സ്ഥാനം ഉണ്ട്…
‘The one and only king,with a pen ‘
കഴിഞ്ഞ ഭാഗം വായിച്ചു നിർത്തുമ്പോൾ, പറഞ്ഞിരുന്നെങ്കിൽ പോലും വല്ലാത്ത ഒരു ടെൻഷൻ ആയിരുന്നു….ഇപ്പോഴാണ് അതൊന്നു മാറിയത്…. എങ്കിലും അവസാന ഭാഗം……. അവൾ ചതിക്കില്ല എന്ന് തന്നെ വിശ്വസിക്കുന്നു….
ഒത്തിരി ഒത്തിരി സ്നേഹത്തോടെ…. ?????????❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Hello Pravasi Bro
ഞെട്ടിച്ചു കളഞ്ഞു കെട്ടോ… പറഞ്ഞതു പോലെ തന്നെ രണ്ടാം തിയതി തന്നെ വന്നു അതുലിനെ രക്ഷിച്ചല്ലോ?! കുറച്ചു നേരത്തേക്ക് എങ്കിലും നീ ഫീൽ ഗുഡ് മൊമെൻ്റ്സ് ഉണ്ടായിരുന്നു കാര്യം അവസാനം കളഞ്ഞു കുളിച്ചെങ്കിലും. സാരമില്ല ചങ്കിടിപ്പോടെ അടുത്ത അദ്ധ്യായം വരെ കാത്തിരിക്കാൻ എന്തെങ്കിലും വേണമല്ലോ?.
നിലാ ആ പേരും ആ പേരിലേക്ക് ലോപിച്ച് വന്നതും എല്ലാം എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. അതുപോലെ ഭാഷയുടെ പരിമിതികൾ അവർ മറീകടക്കുന്നതും. എന്റെ break finished.
Thank you very much for such a lovely episode. Really looking forward to the next part.
❤️ Happy New Year, with prosperity, joy, peace and love and loads of laughter in your life .
ആരിത് പ്രവാസിയോ . കുറേ ആയല്ലോ കണ്ടിട്ട് …
Nice story bro