അതുലിനു പഴയ കാര്യം ഒന്നുകൂടി മനസിലേക്ക് വന്നു… അവളുടെ പേര് ചോദിക്കുന്നതും അവൾ എന്തോ പറയാൻ ശ്രമിക്കുന്നതും എന്നാൽ വളരെ പെട്ടന്ന് തന്നെ ചതുപ്പിലേക്ക് തള്ളി ഇടുന്നതും….
എങ്കിൽ ഈ ജീവിയിൽ നിന്ന് രക്ഷപെടുത്താൻ വേണ്ടി ആവണം ഈ സ്ത്രീ തന്നെ ചതുപ്പിൽ താഴ്ത്തിയത്…. അതുൽ ആ സ്ത്രീയെ നന്ദിയോടെ നോക്കി… അവളാകട്ടെ അപ്പോളും ആ ജീവിയുടെ അനക്കങ്ങൾ സൂക്ഷ്മമായി വീക്ഷിക്കുകയാണ്…..
അതുൽ അവളെ ചുറ്റി പിടിച്ചു തന്നിലേക്ക് അടുപ്പിച്ചു…. അവളുടെ മാറിടം അതുലിന്റെ നെഞ്ചിൽ അമർന്നു…. പെട്ടന്ന് അവൾ അതുലിനെ നോക്കി… ആ കണ്ണുകളിൽ അതുലിനു എന്ത് സംഭവിച്ചു എന്നറിയാനുള്ള കൗതുകം ആണെന്ന് അതുലിനു തോന്നി…
അവൾ വീണ്ടും നോട്ടം ആ ജീവിയിലേക്ക് മാറ്റി… എങ്കിലും ഇടയ്ക്കിടെ മുഖം തിരിച്ചു അതുലിനെയും നോക്കികൊണ്ടിരുന്നു…. ആ ജീവിയും അവർ കരക്ക് കയറുന്നത് കാത്ത് ആ ചതുപ്പിന് പുറത്തു തന്നെയുണ്ട്.. അതിനും ഭയമുണ്ട് എന്ന് തോന്നുന്നു ചതുപ്പിൽ ഇറങ്ങിയാൽ അപകടം സംഭവിക്കുമെന്ന്…
പക്ഷേ അതുലിന്റെ മനസ്സിൽ നിന്ന് മാത്രം ഭയം പോയി മറഞ്ഞിരുന്നു…. ഇരുകൈകൊണ്ടും അവളെ ചുറ്റി പിടിച്ച അതുൽ അവളുടെ കഴുത്തിനു വലത് വശത്തു തന്റെ ചുണ്ട് അമർത്തി….
അവളുടെ കഴുത്തിലെ ചെളിയിൽ അവന്റെ ചുണ്ടിന്റെ പാട് തെളിഞ്ഞു കാണാൻ പറ്റി.. അതുൽ ചെളിക്ക് പുറത്തുകൂടി സാധിക്കുന്നിടത്തെല്ലാം അവളെ ചുംബിച്ചു….
ആദ്യം തെല്ലു കൗതുകത്തോടെ അതുലിനെ നോക്കിയ അവൾക്കും കാര്യം മനസിലായി എന്ന് തോന്നുന്നു.. പതിയെ അവളുടെ ശ്രദ്ധയും അതുലിലേക്ക് മാറി….
അവളുടെ ചെളി പടർന്ന ചുണ്ടിലേക്ക് വീണ്ടും അവൻ തന്റെ ചുണ്ടുകൾ ചേർത്തു…
“വ്വ്വ്റാവ്വ്വ്!!!!”
പെട്ടന്ന് മുൻപത്തേത് പോലെ ഉറക്കെ അല്ലെങ്കിൽ കൂടി അവരിൽ ജാഗ്രത ഉളവാക്കാൻ ഉതകും വിധത്തിൽ ഉറക്കെ ആ ജീവിയുടെ അലർച്ച മുഴങ്ങി… അതുൽ ഞെട്ടി ആ സ്ത്രീയിൽ നിന്ന് അകന്നു ആ ജീവിയെ നോക്കി…
ആ ജീവി മൊത്തത്തിൽ ശരീരം ഒന്ന് കുലുക്കി…. പെട്ടന്ന് ആ കണ്ണുകൾ ആകാശത്തേക്ക് ഉയർന്നു… അല്ല ആ ജീവി എഴുന്നേറ്റ് ഇരുകാലിൽ നിന്നതാണ്…. എട്ട് മീറ്റർ എങ്കിലും ഉയരത്തിലേക്ക് ആ കണ്ണുകൾ പൊന്തി….
ആ അരണ്ട വെളിച്ചത്തിൽ ആ ജീവിയെ അതുൽ കണ്ടു… കറുപ്പും ചാരയും നിറത്തിൽ നിറയെ രോമങ്ങൾ നിറഞ്ഞ വലിയൊരു ആൾക്കുരങ്ങ് പോലെ…
പക്ഷേ ആ മുഖം സിംഹത്തിന്റേത് പോലെ… പക്ഷേ സിംഹത്തിൽ നിന്ന് വിഭിന്നമായി ചെന്നായുടേത് പോലെ കൂർത്ത മൂക്കും വായും…. അതിൽ നിറച്ചും പല്ലുകളുണ്ട്….
യതി മനുഷ്യൻ???? അതുലിന്റെ മനസ്സിൽ ഹിമാലയത്തിൽ ഉണ്ടെന്ന് പറയപ്പെടുന്ന യതി എന്ന ജീവിയേ കുറിച്ചുള്ള ചിന്തകളിലേക്ക് അതുൽ ഒരു നിമിഷം കടന്നു… പക്ഷേ യതി ഇതിനേക്കാൾ വളരെ ചെറുതാണ് എന്നാണ് ഇതുവരെയും ഉള്ള റിപ്പോർട്ടുകൾ
ലേറ്റ് ആയി വായ്ക്കാൻ.
സംഭവം എന്നത്തേയും പോലെ പൊളിച്ചടുക്കി. അടുത്ത ഭാഗം പെട്ടന്ന് തരണം ?. എക്സാം ആണ് ചിലപ്പോ വായിക്കാൻ വൈകുമായിരിക്കും… എന്നാലും.
നിലാ അതുൽ പ്രണയം കാണാൻ കാത്തിരിക്കുന്നു ?❤
♥♥♥♥
പ്രവാസി ചേട്ടോ ?
ഇങ്ങള് പിന്നെയും സസ്പെൻസ് ഇട്ട് കളിക്കുവാണോ.ഈ ഭാഗവും ഒത്തിരി ഇഷ്ടായി♥️.അടുത്ത ഭാഗം തിരക്കുകൾ ഇല്ലെങ്കിൽ കുറച്ച് പേജ് കൂട്ടി പെട്ടെന്ന് തരുവോ?
Waiting for next part
സ്നേഹം മാത്രം???
മാനെ…. വായിക്കാൻ ഇത്തിരി വൈകിപ്പോയി എന്നതിൽ ക്ഷമിക്കുക…..അക്ഷരങ്ങൾ അത് വായിക്കാൻ അറിയാവുന്നവരുടെ എല്ലാവരുടെയും കൂടി ആണെങ്കിലും, അത് ഒരു വ്യക്തിയുടേത് മാത്രമായി അറിയപ്പെടുന്നത് അതിനെ അയാൾ അടുക്കിവക്കുന്നതിന്റെ രൂപവും മനോഹാരിതയും മറ്റുള്ളവരുടെതിൽ നിന്നും വ്യത്യസ്തം ആകുമ്പോൾ ആണ്….
ആ കാര്യത്തിൽ നിങ്ങൾക്ക് വായനക്കാരുടെ ഇടയിൽ ഒരു സ്ഥാനം ഉണ്ട്…
‘The one and only king,with a pen ‘
കഴിഞ്ഞ ഭാഗം വായിച്ചു നിർത്തുമ്പോൾ, പറഞ്ഞിരുന്നെങ്കിൽ പോലും വല്ലാത്ത ഒരു ടെൻഷൻ ആയിരുന്നു….ഇപ്പോഴാണ് അതൊന്നു മാറിയത്…. എങ്കിലും അവസാന ഭാഗം……. അവൾ ചതിക്കില്ല എന്ന് തന്നെ വിശ്വസിക്കുന്നു….
ഒത്തിരി ഒത്തിരി സ്നേഹത്തോടെ…. ?????????❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Hello Pravasi Bro
ഞെട്ടിച്ചു കളഞ്ഞു കെട്ടോ… പറഞ്ഞതു പോലെ തന്നെ രണ്ടാം തിയതി തന്നെ വന്നു അതുലിനെ രക്ഷിച്ചല്ലോ?! കുറച്ചു നേരത്തേക്ക് എങ്കിലും നീ ഫീൽ ഗുഡ് മൊമെൻ്റ്സ് ഉണ്ടായിരുന്നു കാര്യം അവസാനം കളഞ്ഞു കുളിച്ചെങ്കിലും. സാരമില്ല ചങ്കിടിപ്പോടെ അടുത്ത അദ്ധ്യായം വരെ കാത്തിരിക്കാൻ എന്തെങ്കിലും വേണമല്ലോ?.
നിലാ ആ പേരും ആ പേരിലേക്ക് ലോപിച്ച് വന്നതും എല്ലാം എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. അതുപോലെ ഭാഷയുടെ പരിമിതികൾ അവർ മറീകടക്കുന്നതും. എന്റെ break finished.
Thank you very much for such a lovely episode. Really looking forward to the next part.
❤️ Happy New Year, with prosperity, joy, peace and love and loads of laughter in your life .
ആരിത് പ്രവാസിയോ . കുറേ ആയല്ലോ കണ്ടിട്ട് …
Nice story bro