ലജ്ജയോ മറ്റോ,, പേര് അറിയാത്ത എന്തോ വികാരം കൊണ്ട് അതുൽ ആ കൈ പിൻവലിച്ചു കൊണ്ട് അവളെ തന്നെ നോക്കി… അവളുടെയും കണ്ണുകൾ ഒഴിച്ച് എല്ലാം ചെളിയിൽ മുങ്ങിയാണ് നിൽപ്….
പക്ഷേ ഇടക്ക് പാതി തുറന്ന ചുണ്ടുകൾക്ക് ഇടയിലൂടെ അവളുടെ ഉൾചുണ്ടിന്റെ ഇളം റോസ് നിറം അയാൾക്ക് കാണാൻ കഴിഞ്ഞു…. ആ ചുണ്ടുകളിൽ വീണ്ടും ചുണ്ട് അമർത്താൻ അതുലിനു കൊതി തോന്നും പോലെ….
പെട്ടന്ന് അല്പം മുൻപത്തെ സംഭവം അതുലിന്റെ മനസ്സിൽ തെളിഞ്ഞു… ചതുപ്പിലേക്ക് തട്ടിയിട്ട് അപായപ്പെടുത്താൻ ശ്രമിച്ചത് ഈ സ്ത്രീതന്നെ ആണല്ലോ… എന്നിട്ട് ഇപ്പോൾ തന്നെ രക്ഷിച്ചിരിക്കുന്നു…
എങ്കിലും അതുലിനു ഭയം തോന്നി… ഇനിയും ഏതു നിമിഷം വേണമെങ്കിലും ആ സ്ത്രീക്ക് തന്നെ ഉപദ്രവിക്കാൻ കഴിഞ്ഞേക്കും….
അതുൽ ആ സ്ത്രീയുടെ കയ്യിൽ ഉള്ള ചരടിൽ കൈ എത്തിച്ചു പിടിച്ചു… പിന്നെ സർവ ശക്തിയുമെടുത്തു കരയിലേക്ക് നീന്താൻ ആരംഭിച്ചു….
“മ്മ്മ്മ്മ് റാആആ!!!!!”
ഒരു അലർച്ച അവിടെ മുഴങ്ങി… അതിനൊപ്പം തനിക്ക് നേരെ രണ്ടാൾ ഉയരത്തിൽ നിൽക്കുന്ന രണ്ട് പച്ച ലൈറ്റുകളും അതുൽ കണ്ടു….
എന്തോ അതുലിനു നേരെ പാഞ്ഞു വന്നു.. പക്ഷേ അപ്പോളേക്കും ആ സ്ത്രീ അവനെ ചുറ്റി പിടിച്ചു തന്നോട് തന്നെ അടുപ്പിച്ചു….
“ഗുളുവാ… ഗുളുവാ…”
ആ സ്ത്രീ അതുലിനോട് എന്തോ പറയാൻ ശ്രമിച്ചു കൊണ്ട് ആ പച്ച വെളിച്ചത്തിന് നേരെ കൈ ചൂണ്ടി….
ആദ്യം അതുലിനു ഒന്നും മനസിലായില്ല… രണ്ട് പച്ച ലൈറ്റുകൾ മാത്രം…. പതിയെ അതുലിന്റെ കണ്ണുകൾക്ക് കാഴ്ച്ച കുറച്ചു കൂടി വ്യക്തമായി….
ആ പച്ച ലൈറ്റുകൾക്ക് പിറകിൽ ഒരു രൂപമുണ്ട് നിഴൽ പോലെ… അല്ല… ആ പച്ച ലൈറ്റുകൾ… അതുമല്ല… അത് രണ്ട് കണ്ണുകളാണ്…. വളരെ വലിയ എന്തോ ഒന്ന്…. ഒരു പക്ഷേ ഭീമാകരമായ കരിമ്പുലി പോലെ എന്തോ ഒന്ന്… ഇരുട്ടിലും തിളങ്ങുന്ന അതിന്റെ കണ്ണുകളാണ് താൻ കണ്ടത്…..
“മ്റാ!!!റാറാ…..”
വീണ്ടുമാ അലർച്ച മുഴങ്ങി…. അതോടൊപ്പം അതുൽ തന്റെ തോക്ക് അരയിൽ നിന്നെടുത്തു അതിനു നേരെ ചൂണ്ടി… അത്ര വലിയ ശരീരം ഉള്ളതിനാൽ അധികം ഉന്നം പിടിക്കാതെ തന്നെ അതുൽ ആ ഭീകരജീവിക്ക് നേരെ നിറയൊഴിക്കാൻ നോക്കി…..
പക്ഷേ, തോക്ക് വെടിയുതിർത്തില്ല….. വെള്ളത്തിനു അടിയിൽ വച്ചുകൂടി വെടിയുതിർക്കാൻ പര്യാപ്തമായ ആ തോക്ക് അവശ്യഘട്ടത്തിൽ അതുലിനെ തോൽപിച്ചു എന്ന് തന്നെ പറയാം….
അതുൽ പതിയെ തോക്ക് തിരിച്ചു അരയിലേക്ക് തന്നെ വച്ചു…
“ഗുളുവാ… ഗുളുവാ…”
അതുലിന്റെ ഒപ്പമുള്ള സ്ത്രീ വീണ്ടും ആ ജീവിയെ ചൂണ്ടി പറഞ്ഞു… ഇനി ഗുളുവാ എന്നത് ആ ജീവിയുടെ പേരാണോ എന്ന് സംശയത്തോടെ അതുൽ അവളെ നോക്കി…..
ലേറ്റ് ആയി വായ്ക്കാൻ.
സംഭവം എന്നത്തേയും പോലെ പൊളിച്ചടുക്കി. അടുത്ത ഭാഗം പെട്ടന്ന് തരണം ?. എക്സാം ആണ് ചിലപ്പോ വായിക്കാൻ വൈകുമായിരിക്കും… എന്നാലും.
നിലാ അതുൽ പ്രണയം കാണാൻ കാത്തിരിക്കുന്നു ?❤
♥♥♥♥
പ്രവാസി ചേട്ടോ ?
ഇങ്ങള് പിന്നെയും സസ്പെൻസ് ഇട്ട് കളിക്കുവാണോ.ഈ ഭാഗവും ഒത്തിരി ഇഷ്ടായി♥️.അടുത്ത ഭാഗം തിരക്കുകൾ ഇല്ലെങ്കിൽ കുറച്ച് പേജ് കൂട്ടി പെട്ടെന്ന് തരുവോ?
Waiting for next part
സ്നേഹം മാത്രം???
മാനെ…. വായിക്കാൻ ഇത്തിരി വൈകിപ്പോയി എന്നതിൽ ക്ഷമിക്കുക…..അക്ഷരങ്ങൾ അത് വായിക്കാൻ അറിയാവുന്നവരുടെ എല്ലാവരുടെയും കൂടി ആണെങ്കിലും, അത് ഒരു വ്യക്തിയുടേത് മാത്രമായി അറിയപ്പെടുന്നത് അതിനെ അയാൾ അടുക്കിവക്കുന്നതിന്റെ രൂപവും മനോഹാരിതയും മറ്റുള്ളവരുടെതിൽ നിന്നും വ്യത്യസ്തം ആകുമ്പോൾ ആണ്….
ആ കാര്യത്തിൽ നിങ്ങൾക്ക് വായനക്കാരുടെ ഇടയിൽ ഒരു സ്ഥാനം ഉണ്ട്…
‘The one and only king,with a pen ‘
കഴിഞ്ഞ ഭാഗം വായിച്ചു നിർത്തുമ്പോൾ, പറഞ്ഞിരുന്നെങ്കിൽ പോലും വല്ലാത്ത ഒരു ടെൻഷൻ ആയിരുന്നു….ഇപ്പോഴാണ് അതൊന്നു മാറിയത്…. എങ്കിലും അവസാന ഭാഗം……. അവൾ ചതിക്കില്ല എന്ന് തന്നെ വിശ്വസിക്കുന്നു….
ഒത്തിരി ഒത്തിരി സ്നേഹത്തോടെ…. ?????????❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Hello Pravasi Bro
ഞെട്ടിച്ചു കളഞ്ഞു കെട്ടോ… പറഞ്ഞതു പോലെ തന്നെ രണ്ടാം തിയതി തന്നെ വന്നു അതുലിനെ രക്ഷിച്ചല്ലോ?! കുറച്ചു നേരത്തേക്ക് എങ്കിലും നീ ഫീൽ ഗുഡ് മൊമെൻ്റ്സ് ഉണ്ടായിരുന്നു കാര്യം അവസാനം കളഞ്ഞു കുളിച്ചെങ്കിലും. സാരമില്ല ചങ്കിടിപ്പോടെ അടുത്ത അദ്ധ്യായം വരെ കാത്തിരിക്കാൻ എന്തെങ്കിലും വേണമല്ലോ?.
നിലാ ആ പേരും ആ പേരിലേക്ക് ലോപിച്ച് വന്നതും എല്ലാം എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. അതുപോലെ ഭാഷയുടെ പരിമിതികൾ അവർ മറീകടക്കുന്നതും. എന്റെ break finished.
Thank you very much for such a lovely episode. Really looking forward to the next part.
❤️ Happy New Year, with prosperity, joy, peace and love and loads of laughter in your life .
ആരിത് പ്രവാസിയോ . കുറേ ആയല്ലോ കണ്ടിട്ട് …
Nice story bro