ഓപ്പറേഷൻ ഗ്രേറ്റ് വാൾ -മിസ്റ്റീരിയസ് ഐലൻഡ് പാർട്ട് 4 (Pravasi) 1893

അവൾ അതുലിനെ നോക്കി മനോഹരമായി പുഞ്ചിരിച്ചു…. അതുലിനു പക്ഷേ പുഞ്ചിരിക്കാൻ കൂടി കഴിയാതെ വന്നപ്പോൾ ദയനീയമായ ഒരു നോട്ടം മാത്രം പകരം നൽകി…. പെട്ടന്ന് അവൾ അതുലിന്റെ കുനിഞ്ഞു അവന്റെ മൂർദ്ധാവിൽ ചുണ്ടുകൾ അമർത്തി….

സ്പര്ശനം അറിയാൻ കഴിഞ്ഞില്ലെങ്കിൽ കൂടി അതുലിന്റെ ഉള്ളിൽ സന്തോഷം നിറയുന്നത് പോലെ തോന്നുമ്പോൾ അതുലിനെ നോക്കി അവൾ കണ്ണുകൾ അടച്ചു…

അവൾ സോളായ് കോട്ട മതിലിൽ ഉറപ്പിച്ച ശേഷം അവനെ കോരിയെടുത്തു…. അടുത്ത നിമിഷം അവൾ കോട്ടയുടെ ഉള്ളിലേക്ക് അതുലിനെയും കൊണ്ട് എടുത്തു ചാടി…

നിലത്തു നിന്നു ഏതാനും മീറ്റർ ഉയരത്തിൽ നിലാ യുടെ സോളായ് യിൽ അവർ തൂങ്ങി കിടക്കുമ്പോൾ അവളെ തന്നെ നോക്കുന്ന അതുലിന്റെ കണ്ണുകൾ അവൾ തന്റെ വലത് കൈ കൊണ്ട് അടച്ചു….

ശേഷം നിലാ അതുലിനെ വെറും നിലത്തേക്ക് തട്ടി ഇട്ടതിനു ശേഷം തിരിച്ചു മുകളിലേക്ക് കയറാൻ തുടങ്ങി….

തനിക്ക് എന്താണ് സംഭവിക്കുന്നത് എന്ന് മനസിലാവും മുൻപേ അതുൽ നിലത്തു വീണു കഴിഞ്ഞു…. വേദന ഒന്നും അനുഭവപ്പെട്ടില്ല എങ്കിലും അതുലിനു മുകളിൽ നിലാ കയറി പോവുന്നത് കാണാനായി….

നഷ്ടബോധത്തിൽ കണ്ണുകൾ ചുറ്റിലും പായിച്ചെങ്കിലും താൻ ചുറ്റും മതിൽ മാത്രം നിറഞ്ഞ മുകളിൽ മാത്രം തുറന്ന ജയിൽ പോലുള്ള ഒരു മുറിയിൽ ആണെന്നു മനസ്സിൽ ആയി….

പെട്ടന്ന് തനിക്ക് നേരെ ഒരു രൂപം വരുന്നത് അവൻ കണ്ടു… ആ രൂപം ദ്വീപ് വാസി അല്ലെന്നും അവർ ഇരു കാലുകളിലും ബന്ധനസ്ഥൻ ആണ് എന്നും അതുലിനു മനസിലായി…

നിലാ തന്നെ ചതിച്ചു എന്ന് മനസിലാക്കുമ്പോളേക്ക് എത്ര പരിശ്രമിച്ചിട്ടും കഴിയാതെ അതുലിന്റെ കണ്ണുകൾ അടഞ്ഞു….

Updated: December 31, 2021 — 8:23 pm

7 Comments

  1. ലേറ്റ് ആയി വായ്ക്കാൻ.

    സംഭവം എന്നത്തേയും പോലെ പൊളിച്ചടുക്കി. അടുത്ത ഭാഗം പെട്ടന്ന് തരണം ?. എക്സാം ആണ് ചിലപ്പോ വായിക്കാൻ വൈകുമായിരിക്കും… എന്നാലും.

    നിലാ അതുൽ പ്രണയം കാണാൻ കാത്തിരിക്കുന്നു ?❤

  2. നിധീഷ്

    ♥♥♥♥

  3. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    പ്രവാസി ചേട്ടോ ?

    ഇങ്ങള് പിന്നെയും സസ്പെൻസ് ഇട്ട് കളിക്കുവാണോ.ഈ ഭാഗവും ഒത്തിരി ഇഷ്ടായി♥️.അടുത്ത ഭാഗം തിരക്കുകൾ ഇല്ലെങ്കിൽ കുറച്ച് പേജ് കൂട്ടി പെട്ടെന്ന് തരുവോ?

    Waiting for next part
    സ്നേഹം മാത്രം???

  4. മാനെ…. വായിക്കാൻ ഇത്തിരി വൈകിപ്പോയി എന്നതിൽ ക്ഷമിക്കുക…..അക്ഷരങ്ങൾ അത് വായിക്കാൻ അറിയാവുന്നവരുടെ എല്ലാവരുടെയും കൂടി ആണെങ്കിലും, അത് ഒരു വ്യക്തിയുടേത് മാത്രമായി അറിയപ്പെടുന്നത് അതിനെ അയാൾ അടുക്കിവക്കുന്നതിന്റെ രൂപവും മനോഹാരിതയും മറ്റുള്ളവരുടെതിൽ നിന്നും വ്യത്യസ്തം ആകുമ്പോൾ ആണ്….
    ആ കാര്യത്തിൽ നിങ്ങൾക്ക് വായനക്കാരുടെ ഇടയിൽ ഒരു സ്ഥാനം ഉണ്ട്…

    ‘The one and only king,with a pen ‘

    കഴിഞ്ഞ ഭാഗം വായിച്ചു നിർത്തുമ്പോൾ, പറഞ്ഞിരുന്നെങ്കിൽ പോലും വല്ലാത്ത ഒരു ടെൻഷൻ ആയിരുന്നു….ഇപ്പോഴാണ് അതൊന്നു മാറിയത്…. എങ്കിലും അവസാന ഭാഗം……. അവൾ ചതിക്കില്ല എന്ന് തന്നെ വിശ്വസിക്കുന്നു….

    ഒത്തിരി ഒത്തിരി സ്നേഹത്തോടെ…. ?????????❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  5. അദ്വൈത്.

    Hello Pravasi Bro

    ഞെട്ടിച്ചു കളഞ്ഞു കെട്ടോ… പറഞ്ഞതു പോലെ തന്നെ രണ്ടാം തിയതി തന്നെ വന്നു അതുലിനെ രക്ഷിച്ചല്ലോ?! കുറച്ചു നേരത്തേക്ക് എങ്കിലും നീ ഫീൽ ഗുഡ് മൊമെൻ്റ്സ് ഉണ്ടായിരുന്നു കാര്യം അവസാനം കളഞ്ഞു കുളിച്ചെങ്കിലും. സാരമില്ല ചങ്കിടിപ്പോടെ അടുത്ത അദ്ധ്യായം വരെ കാത്തിരിക്കാൻ എന്തെങ്കിലും വേണമല്ലോ?.

    നിലാ ആ പേരും ആ പേരിലേക്ക് ലോപിച്ച് വന്നതും എല്ലാം എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. അതുപോലെ ഭാഷയുടെ പരിമിതികൾ അവർ മറീകടക്കുന്നതും. എന്റെ break finished.

    Thank you very much for such a lovely episode. Really looking forward to the next part.

    ❤️ Happy New Year, with prosperity, joy, peace and love and loads of laughter in your life .

  6. ആരിത് പ്രവാസിയോ . കുറേ ആയല്ലോ കണ്ടിട്ട് …

  7. Nice story bro

Comments are closed.