യാന്ത്രികമായി അതിൽ നിന്നും ഒരു കഷ്ണം കൂടി കടിച്ചെടുത്തു കഴിഞ്ഞപ്പോൾ അതുലിനു മനസിലാവുന്നുണ്ട് തന്നെ വീണ്ടും അവളോട് ചേർത്ത് സോളായ് വച്ചു ബന്ധിക്കുന്നത്….
അത് വേണ്ടെന്നും താൻ തനിച്ചു ഇറങ്ങും എന്നുമൊക്കെ പറയണം എന്നുണ്ടായിരുന്നു അതുലിനു… അതുപോലെ ഒരു പഴം അവളോട് കഴിക്കാനും… പക്ഷെ ഭാഷയായിരുന്നില്ല പ്രശ്നം… സംസാരിക്കാൻ പോലും കഴിയാത്ത അവസ്ഥയിൽ എത്തിക്കഴിഞ്ഞിരുന്നു അതുൽ….
പാതി ബോധത്തിൽ അതുലിനു മനസിലാവുന്നുണ്ട് സോളായ് യിൽ തൂങ്ങി തങ്ങൾ മരത്തിനു കീഴിൽ എത്തിയതും താഴെ ഉറങ്ങിക്കിടക്കുന്ന മുറാഷ് മൃഗങ്ങൾക്ക് ഇടയിലൂടെ നടന്നു പോവുന്നതുമെല്ലാം…
എല്ലാം മനസിലാക്കാം പക്ഷേ പ്രതികരിക്കാൻ കഴിയാത്ത അവസ്ഥ….
അതുലിനെയും ചുമന്നു കൊണ്ട് നിലാ പോയത് രാവിലെ മാനസ് ചൂണ്ടി കാണിച്ച കോട്ട മതിലിനു നേരെയാണ്..
അതുലിനു എതിർക്കണം എന്ന് തോന്നി… പക്ഷേ എതിർക്കാൻ പോയിട്ട് ചുണ്ടുകൾ അനക്കാൻ പോലും അയാൾ ആശക്തനായിരുന്നു…
ഏതാനും മരങ്ങളുടെ നിഴലുകൾ കവചമാക്കി അവൾ അതുലിനെയും താങ്ങി കോട്ടയെ ചുറ്റി സഞ്ചരിക്കാൻ തുടങ്ങി…. കുറച്ചു ദൂരം നടന്നു കഴിഞ്ഞു…. കോട്ടയിൽ നിന്നും പുറത്തേക്ക് ഒഴുകി വരുന്ന ചെറിയ അരുവിയോട് ചേർന്ന് അവർ നിന്നു…
ആ കോട്ടയിൽ നിന്നും കുറെയേറെ കൂർത്ത കമ്പുകൾ പുറത്തേക്ക് തള്ളി നില്പുണ്ട്… അവ എല്ലാം ഏകദേശം എട്ട് മീറ്റർ എങ്കിലും മുകളിൽ ആണ് ആരംഭിക്കുന്നതെങ്കിൽ ആ അരുവിയോട് ചേർന്നു അത് താഴെ മുതലുണ്ട്….
നിലാ അതുലിനെ രണ്ട് കമ്പുകൾക്ക് മുകളിൽ കിടത്തിയ ശേഷം അവിടേക്ക് വലിഞ്ഞു കയറി…. ശേഷം സോളായ് മുകളിലെ കമ്പുകളിൽ ചുറ്റി പിണയിച്ച ശേഷം അതുലിനെയും കൊണ്ട് ഒരു നിര കൂടി മുകളിലേക്ക് ഉയർന്നു….
അൽപനേരം വിശ്രമിച്ച ശേഷം വീണ്ടും ഉയരങ്ങളിലേക്ക്…
അതൊരു ബുദ്ധിമുട്ട് ഏറിയ ജോലി തന്നെയായിരുന്നു അവൾക്ക്… അതുലിനെ പോലെ ഒരാളെ മുകളിലെത്തിക്കാൻ നന്നേ പണിപെടേണ്ടി വന്നു….
പത്തു മിനിറ്റെങ്കിലും എടുത്തു അവൾക്ക് മുകളിലേക്ക് എത്താൻ…. അതുലിന്റെ കണ്ണുകൾ അടയാൻ തുടങ്ങി എങ്കിലും ഭയവും മുകളിലേക്ക് കയറുമ്പോൾ ഉള്ള കുലുക്കങ്ങളും അയാളെ ഉറങ്ങുന്നതിൽ നിന്ന് തടഞ്ഞു….
മുകളിൽ കോട്ട മതിലിനു രണ്ട് മീറ്റർ എങ്കിലും വീതിയുണ്ട്…. അവിടെ അതുലിനെ കിടത്തി കുറച്ചു നേരത്തേക്ക് അവളും അവിടെ വിശ്രമിച്ചു… പിന്നെ അവൾ ഉള്ളിലേക്ക് എടുത്തു ചാടി…
തനിച്ചു അവിടെ കിടക്കുമ്പോൾ എത്ര ഉറങ്ങാതിരിക്കാൻ ശ്രമിച്ചിട്ടും അതുലിന്റെ കണ്ണുകൾ പതിയെ അടഞ്ഞു…. അപ്പോളേക്കും ആരോ തന്റെ നേരെ വരുന്നത് പോലെ തോന്നി അയാൾ കണ്ണുകൾ ബദ്ധപ്പെട്ട് വലിച്ചു തുറന്നു…. ഭാഗ്യം അത് നിലാ തന്നെ ആയിരുന്നു…
ലേറ്റ് ആയി വായ്ക്കാൻ.
സംഭവം എന്നത്തേയും പോലെ പൊളിച്ചടുക്കി. അടുത്ത ഭാഗം പെട്ടന്ന് തരണം ?. എക്സാം ആണ് ചിലപ്പോ വായിക്കാൻ വൈകുമായിരിക്കും… എന്നാലും.
നിലാ അതുൽ പ്രണയം കാണാൻ കാത്തിരിക്കുന്നു ?❤
♥♥♥♥
പ്രവാസി ചേട്ടോ ?
ഇങ്ങള് പിന്നെയും സസ്പെൻസ് ഇട്ട് കളിക്കുവാണോ.ഈ ഭാഗവും ഒത്തിരി ഇഷ്ടായി♥️.അടുത്ത ഭാഗം തിരക്കുകൾ ഇല്ലെങ്കിൽ കുറച്ച് പേജ് കൂട്ടി പെട്ടെന്ന് തരുവോ?
Waiting for next part
സ്നേഹം മാത്രം???
മാനെ…. വായിക്കാൻ ഇത്തിരി വൈകിപ്പോയി എന്നതിൽ ക്ഷമിക്കുക…..അക്ഷരങ്ങൾ അത് വായിക്കാൻ അറിയാവുന്നവരുടെ എല്ലാവരുടെയും കൂടി ആണെങ്കിലും, അത് ഒരു വ്യക്തിയുടേത് മാത്രമായി അറിയപ്പെടുന്നത് അതിനെ അയാൾ അടുക്കിവക്കുന്നതിന്റെ രൂപവും മനോഹാരിതയും മറ്റുള്ളവരുടെതിൽ നിന്നും വ്യത്യസ്തം ആകുമ്പോൾ ആണ്….
ആ കാര്യത്തിൽ നിങ്ങൾക്ക് വായനക്കാരുടെ ഇടയിൽ ഒരു സ്ഥാനം ഉണ്ട്…
‘The one and only king,with a pen ‘
കഴിഞ്ഞ ഭാഗം വായിച്ചു നിർത്തുമ്പോൾ, പറഞ്ഞിരുന്നെങ്കിൽ പോലും വല്ലാത്ത ഒരു ടെൻഷൻ ആയിരുന്നു….ഇപ്പോഴാണ് അതൊന്നു മാറിയത്…. എങ്കിലും അവസാന ഭാഗം……. അവൾ ചതിക്കില്ല എന്ന് തന്നെ വിശ്വസിക്കുന്നു….
ഒത്തിരി ഒത്തിരി സ്നേഹത്തോടെ…. ?????????❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Hello Pravasi Bro
ഞെട്ടിച്ചു കളഞ്ഞു കെട്ടോ… പറഞ്ഞതു പോലെ തന്നെ രണ്ടാം തിയതി തന്നെ വന്നു അതുലിനെ രക്ഷിച്ചല്ലോ?! കുറച്ചു നേരത്തേക്ക് എങ്കിലും നീ ഫീൽ ഗുഡ് മൊമെൻ്റ്സ് ഉണ്ടായിരുന്നു കാര്യം അവസാനം കളഞ്ഞു കുളിച്ചെങ്കിലും. സാരമില്ല ചങ്കിടിപ്പോടെ അടുത്ത അദ്ധ്യായം വരെ കാത്തിരിക്കാൻ എന്തെങ്കിലും വേണമല്ലോ?.
നിലാ ആ പേരും ആ പേരിലേക്ക് ലോപിച്ച് വന്നതും എല്ലാം എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. അതുപോലെ ഭാഷയുടെ പരിമിതികൾ അവർ മറീകടക്കുന്നതും. എന്റെ break finished.
Thank you very much for such a lovely episode. Really looking forward to the next part.
❤️ Happy New Year, with prosperity, joy, peace and love and loads of laughter in your life .
ആരിത് പ്രവാസിയോ . കുറേ ആയല്ലോ കണ്ടിട്ട് …
Nice story bro