“മുറാഷ്….”
നിലായുടെ ശബ്ദമാണ് അതുലിന്റെ ശ്രദ്ധയെ തിരിച്ചു കൊണ്ട് വന്നത്…. അവൾ ആ ജീവികളെ ചൂണ്ടിയാണ് പറഞ്ഞത്… അതുൽ ആ ജീവികളുടെ പേര് മനസിൽ ഉരുവിട്ടു കൊണ്ട് ഇനിയെന്ത് എന്ന ഭാവത്തിൽ നിലായെ നോക്കി…
അവിടെ സേഫ് ആയി ഇരിക്കാൻ നിർദേശം നൽകി നിലാ ആ മരത്തിന്റെ മുകളിലേക്ക് കയറി തുടങ്ങി…. അല്പം ബുദ്ധിമുട്ടി ആണെങ്കിൽ കൂടി നിലാ ഏറ്റവും മുകളിലെ ചില്ലകളിൽ നിന്നും കൈ എത്തിച്ചു അതിന്റെ ഫലങ്ങൾ പൊട്ടിച്ചു എടുത്തു താഴോട്ടു വന്നു….
അതുലിന്റെ മുൻപിൽ മരക്കൊമ്പിൽ ഇരുന്നുകൊണ്ട് അവൾ തന്റെ കയ്യിൽ കരുതിയ പഴങ്ങളിൽ ഒന്ന് മരത്തിൽ ഇടിച്ചു പൊട്ടിച്ചു… അതിൽ ഒരു ഭാഗമെടുത്തു അതുലിന്റെ ശരീരത്തിലെ പിരാന കടിച്ചത് മൂലം ഉണ്ടായ മുറിവുകളിൽ പിഴിഞ്ഞു ഒഴിച്ചു… അടുത്ത പാതി സ്വന്തം ശരീരത്തിലെ മുറിവുകളിലും…
ഏതാനും നിമിഷത്തേക്ക് വേദന കൊണ്ട് അതുലിനു സംസാരിക്കാൻ പോലും ആയില്ല… എന്തിന് ഇത്രയും വേദന ഉള്ള പഴചാറു പുരട്ടണം മുൻപ് കഴുത്തിൽ പുരട്ടി തന്ന ചെടിയുടെ നീര് പോരേ എന്ന് ചോദിക്കണം. എന്നുണ്ടെങ്കിലും ഭാഷ പ്രശ്നം ആയത് കൊണ്ട് സംസാരിക്കാനാവാതെ അതുൽ അവളുടെ നേരെ നോക്കി….
നിലാ ബാക്കി പഴങ്ങളിൽ നിന്നും ചെറുതും അല്പം നിറ വ്യത്യാസം ഉള്ളതുമായ ഒരെണ്ണം അതുലിനു നേരെ നീട്ടി…
അത് കയ്യിൽ വാങ്ങിയെങ്കിലും ഇനി എന്ത് ചെയ്യണം എന്ന് അറിയാതെ അത് ആലോചിച്ചു നിൽകുന്ന അതുലിനെ പറഞ്ഞു മനസിലാക്കാൻ ബുദ്ധിമുട്ട് ആണെന്ന് ഊഹിച്ചു നിലാ ഓരോ പഴങ്ങൾ ആയി താഴെ മുറാഷ് എന്ന ജീവികൾക്ക് എറിഞ്ഞു കൊടുത്തു…
അതു വരേയ്ക്കും മരത്തിലേക്കു ചാടി കയറാനും ചുറ്റും നിന്ന് മുരളാനും ശ്രമിച്ചു കൊണ്ടിരുന്ന ആ ജീവികൾ അത് കടിച്ചു തിന്നതിന് ശേഷം പതിയെ മരത്തിനു ചുറ്റും ശാന്തരായി വിശ്രമിക്കാൻ തുടങ്ങി.
അതുലിനോടും കഴിച്ച് കൊള്ളാൻ ആംഗ്യം കാണിച്ച ശേഷം നിലാ ബാക്കി ഉള്ള പഴങ്ങളും ഓരോന്ന് ആയി താഴെ ആ ജീവികൾക്ക് നേരെ എറിഞ്ഞു കൊടുത്തു കൊണ്ടിരുന്നു…. ശാന്തരായി അവ അത് കഴിക്കാൻ തുടങ്ങുമ്പോളേക്ക് അതുൽ തന്റെ കയ്യിൽ ഉള്ള പഴം ആദ്യ കടി കടിച്ചു….
അല്പം ചവർപ്പും പുളിപ്പും മധുരവും കലർന്ന പഴം… പക്ഷേ, വളരെ പെട്ടന്ന് അതുലിന്റെ വേദന മൊത്തമായി മാറി…. അതുൽ വീണ്ടും ഒരു കടി കൂടി കടിച്ചു…. ശരീരത്തിന്റെ ക്ഷീണവും മാറുന്നത് പോലെ…
അതുലിനു താൻ മരത്തിന്റെ മുകളിൽ ആണെന്നുള്ള ഫീൽ പോലും മാറും പോലെ… താഴോട്ട് നോക്കിയപ്പോൾ ആ ജീവികൾ മിക്കതും താഴെ മലർന്നു കിടന്നു ഉറക്കമായി കഴിഞ്ഞു….
പതിയെ താൻ കഴിച്ചത് കഞ്ചാവിലും വലിയ ലഹരി ആണെന്ന് മനസിലാകുമ്പോളേക്ക് അവൾ അതുലിന്റെ കയ്യിലെ പഴത്തിന്റെ ബാക്കി കയ്യിൽ വാങ്ങി അതുലിന്റെ ചുണ്ടിനോട് അടുപ്പിച്ചു….
ലേറ്റ് ആയി വായ്ക്കാൻ.
സംഭവം എന്നത്തേയും പോലെ പൊളിച്ചടുക്കി. അടുത്ത ഭാഗം പെട്ടന്ന് തരണം ?. എക്സാം ആണ് ചിലപ്പോ വായിക്കാൻ വൈകുമായിരിക്കും… എന്നാലും.
നിലാ അതുൽ പ്രണയം കാണാൻ കാത്തിരിക്കുന്നു ?❤
♥♥♥♥
പ്രവാസി ചേട്ടോ ?
ഇങ്ങള് പിന്നെയും സസ്പെൻസ് ഇട്ട് കളിക്കുവാണോ.ഈ ഭാഗവും ഒത്തിരി ഇഷ്ടായി♥️.അടുത്ത ഭാഗം തിരക്കുകൾ ഇല്ലെങ്കിൽ കുറച്ച് പേജ് കൂട്ടി പെട്ടെന്ന് തരുവോ?
Waiting for next part
സ്നേഹം മാത്രം???
മാനെ…. വായിക്കാൻ ഇത്തിരി വൈകിപ്പോയി എന്നതിൽ ക്ഷമിക്കുക…..അക്ഷരങ്ങൾ അത് വായിക്കാൻ അറിയാവുന്നവരുടെ എല്ലാവരുടെയും കൂടി ആണെങ്കിലും, അത് ഒരു വ്യക്തിയുടേത് മാത്രമായി അറിയപ്പെടുന്നത് അതിനെ അയാൾ അടുക്കിവക്കുന്നതിന്റെ രൂപവും മനോഹാരിതയും മറ്റുള്ളവരുടെതിൽ നിന്നും വ്യത്യസ്തം ആകുമ്പോൾ ആണ്….
ആ കാര്യത്തിൽ നിങ്ങൾക്ക് വായനക്കാരുടെ ഇടയിൽ ഒരു സ്ഥാനം ഉണ്ട്…
‘The one and only king,with a pen ‘
കഴിഞ്ഞ ഭാഗം വായിച്ചു നിർത്തുമ്പോൾ, പറഞ്ഞിരുന്നെങ്കിൽ പോലും വല്ലാത്ത ഒരു ടെൻഷൻ ആയിരുന്നു….ഇപ്പോഴാണ് അതൊന്നു മാറിയത്…. എങ്കിലും അവസാന ഭാഗം……. അവൾ ചതിക്കില്ല എന്ന് തന്നെ വിശ്വസിക്കുന്നു….
ഒത്തിരി ഒത്തിരി സ്നേഹത്തോടെ…. ?????????❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Hello Pravasi Bro
ഞെട്ടിച്ചു കളഞ്ഞു കെട്ടോ… പറഞ്ഞതു പോലെ തന്നെ രണ്ടാം തിയതി തന്നെ വന്നു അതുലിനെ രക്ഷിച്ചല്ലോ?! കുറച്ചു നേരത്തേക്ക് എങ്കിലും നീ ഫീൽ ഗുഡ് മൊമെൻ്റ്സ് ഉണ്ടായിരുന്നു കാര്യം അവസാനം കളഞ്ഞു കുളിച്ചെങ്കിലും. സാരമില്ല ചങ്കിടിപ്പോടെ അടുത്ത അദ്ധ്യായം വരെ കാത്തിരിക്കാൻ എന്തെങ്കിലും വേണമല്ലോ?.
നിലാ ആ പേരും ആ പേരിലേക്ക് ലോപിച്ച് വന്നതും എല്ലാം എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. അതുപോലെ ഭാഷയുടെ പരിമിതികൾ അവർ മറീകടക്കുന്നതും. എന്റെ break finished.
Thank you very much for such a lovely episode. Really looking forward to the next part.
❤️ Happy New Year, with prosperity, joy, peace and love and loads of laughter in your life .
ആരിത് പ്രവാസിയോ . കുറേ ആയല്ലോ കണ്ടിട്ട് …
Nice story bro