പക്ഷേ… പെട്ടന്ന് അവർ രണ്ടു പേരും അതിവേഗം പുഴയുടെ മുകളിലേക്ക് പൊന്തി…. അത്പോലെ കരയിലേക്കും….
നിറയെ ചോര ഒഴുകുന്ന ശരീരവുമായി രണ്ടാളും കരയിലേക്ക് കയറിയപ്പോൾ നിലായുടെ കയ്യിൽ പുഴയിലെക്ക് ഇറങ്ങി കിടക്കുന്ന കാട്ടു വള്ളികളിൽ കുരുങ്ങിയ സോളായ് ഉണ്ടായിരുന്നു…
വെള്ളത്തിലേക്ക് ലക്ഷ്യം തെറ്റി വീഴുന്നതിനിടെ ഇങ്ങനെ ഒരപകടം മുൻകൂട്ടി കണ്ട നിലാ തന്റെ സോളായ് വീശിയിരുന്നു…. ഭാഗ്യത്തിന് അത് കാട്ടു വള്ളികളിൽ കുരുങ്ങിയതോടെ അവർ സേഫ് ആയി രക്ഷപെട്ടു…..
കരയിലേക്ക് കയറിയിട്ടും ഏതാനും മീനുകൾ വെള്ളത്തിൽ നിന്നും ഉയർന്ന് ചാടി അവരെ ആക്രമിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു…. കപ്പലിൽ നിന്ന് നേരിട്ട് കണ്ട ദൃശ്യങ്ങൾ അതുലിന്റെ മനസ്സിൽ മിന്നി മാഞ്ഞു….
അവരിൽ നിന്ന് ഒഴുക്കിയ രക്തത്തിൽ നീന്തി തുടിക്കുന്ന പിരാനാ മത്സ്യങ്ങളിൽ നിന്നകന്നു അതുലും നിലായും സേഫ് ആയ കരയിലേക്ക് കടന്നതോടെ അതുൽ വെറും നിലത്തേക്ക് കിടക്കാൻ ശ്രമിച്ചു….
പക്ഷേ അതുലിനെ പിടിച്ചു എണീപ്പിച്ചു ബലമായി പിടിച്ചു വലിച്ചു നിലാ അല്പം ദൂരം നടന്നു…. ഇടക്കിടെ അതുലിന്റെ ക്ഷീണം കാണുമ്പോൾ അകലെ ഒറ്റപ്പെട്ട് നിൽക്കുന്ന വന്മരത്തിലേക്ക് അവൾ ചൂണ്ടി കാട്ടി കൊണ്ടിരുന്നു…
പക്ഷേ ആ വലിയ മരത്തിന്റെ മുൻപിൽ എത്താറാവുമ്പോളേക്ക് അവൾ അവനെ പിടിച്ചു വലിച്ചു ഓടി…. ആദ്യം ഒന്നും മനസിലായില്ലെങ്കിലും കാരണം ഒന്നും ഇല്ലാതെ അവൾ അങ്ങനെ ചെയ്യില്ല എന്ന് ഊഹിച്ച അതുൽ ക്ഷീണം വക വയ്ക്കാതെ അവൾക്കൊപ്പം ആ മരത്തിനു നേരെ ഓടി…
മരത്തിന്റെ അടുത്ത് എത്തുമ്പോളേക്ക് പിറകിൽ നിന്നും ചില അനക്കങ്ങൾ അതുലിന്റെ ചെവിയിലെത്തി…. എന്തൊക്കെയോ തങ്ങളെ പിന്തുടരുന്നത് കൊണ്ടാണ് അവൾ ഓടിയത് എന്ന് അതുലിനു മനസിലായി….
മരത്തിന്റെ അടുത്ത് എത്തുമ്പോൾ തന്നെ മരക്കൊമ്പിലേക്ക് തന്റെ സോളായ് എറിഞ്ഞു അതിൽ കൈ കുരുക്കി നിലാ അതുലിനെയും കൊണ്ട് പൊങ്ങി… അതിന്റെ സ്പ്രിംഗ് ആക്ഷന്റെ സാധ്യത മുഴുവൻ ഉപയോഗിച്ച് രണ്ടാളും ഒരു മരക്കൊമ്പിലെത്തി അതിൽ അള്ളി പിടിച്ചു കിടന്നു….
അപ്പോളേക്കും താഴെ നിന്നും കഴുതപുലികളുടേത് പോലെയുള്ള ശബ്ദം കേൾക്കാൻ അവർക്ക് സാധിച്ചു…
അതുൽ താഴോട്ട് നോക്കുമ്പോൾ പുലിയുടേത് പോലെയുള്ള, അല്ലെങ്കിൽ ചെന്നായിയുടേത് പോലുള്ള ജീവികൾ… മൂന്നോ നാലോ എണ്ണമുണ്ട്…. നീലയോ കറുപ്പോ ആവണം നിറം… പക്ഷേ രാത്രി ആയത് കൊണ്ട് വ്യക്തമല്ല…. കണ്ടിടത്തോളം അധികം രോമവളർച്ച ഇല്ലാത്തത് പോലെ…
ഇതാവും പിങ്ക് രക്തമുള്ള ജീവി എന്ന് അതുൽ ഓർത്തു…. ആദ്യദിവസം തന്നെ അതിന്റെ മാംസം ഭക്ഷിച്ചതും അതുലിനു ഓർമ വന്നു….
ലേറ്റ് ആയി വായ്ക്കാൻ.
സംഭവം എന്നത്തേയും പോലെ പൊളിച്ചടുക്കി. അടുത്ത ഭാഗം പെട്ടന്ന് തരണം ?. എക്സാം ആണ് ചിലപ്പോ വായിക്കാൻ വൈകുമായിരിക്കും… എന്നാലും.
നിലാ അതുൽ പ്രണയം കാണാൻ കാത്തിരിക്കുന്നു ?❤
♥♥♥♥
പ്രവാസി ചേട്ടോ ?
ഇങ്ങള് പിന്നെയും സസ്പെൻസ് ഇട്ട് കളിക്കുവാണോ.ഈ ഭാഗവും ഒത്തിരി ഇഷ്ടായി♥️.അടുത്ത ഭാഗം തിരക്കുകൾ ഇല്ലെങ്കിൽ കുറച്ച് പേജ് കൂട്ടി പെട്ടെന്ന് തരുവോ?
Waiting for next part
സ്നേഹം മാത്രം???
മാനെ…. വായിക്കാൻ ഇത്തിരി വൈകിപ്പോയി എന്നതിൽ ക്ഷമിക്കുക…..അക്ഷരങ്ങൾ അത് വായിക്കാൻ അറിയാവുന്നവരുടെ എല്ലാവരുടെയും കൂടി ആണെങ്കിലും, അത് ഒരു വ്യക്തിയുടേത് മാത്രമായി അറിയപ്പെടുന്നത് അതിനെ അയാൾ അടുക്കിവക്കുന്നതിന്റെ രൂപവും മനോഹാരിതയും മറ്റുള്ളവരുടെതിൽ നിന്നും വ്യത്യസ്തം ആകുമ്പോൾ ആണ്….
ആ കാര്യത്തിൽ നിങ്ങൾക്ക് വായനക്കാരുടെ ഇടയിൽ ഒരു സ്ഥാനം ഉണ്ട്…
‘The one and only king,with a pen ‘
കഴിഞ്ഞ ഭാഗം വായിച്ചു നിർത്തുമ്പോൾ, പറഞ്ഞിരുന്നെങ്കിൽ പോലും വല്ലാത്ത ഒരു ടെൻഷൻ ആയിരുന്നു….ഇപ്പോഴാണ് അതൊന്നു മാറിയത്…. എങ്കിലും അവസാന ഭാഗം……. അവൾ ചതിക്കില്ല എന്ന് തന്നെ വിശ്വസിക്കുന്നു….
ഒത്തിരി ഒത്തിരി സ്നേഹത്തോടെ…. ?????????❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Hello Pravasi Bro
ഞെട്ടിച്ചു കളഞ്ഞു കെട്ടോ… പറഞ്ഞതു പോലെ തന്നെ രണ്ടാം തിയതി തന്നെ വന്നു അതുലിനെ രക്ഷിച്ചല്ലോ?! കുറച്ചു നേരത്തേക്ക് എങ്കിലും നീ ഫീൽ ഗുഡ് മൊമെൻ്റ്സ് ഉണ്ടായിരുന്നു കാര്യം അവസാനം കളഞ്ഞു കുളിച്ചെങ്കിലും. സാരമില്ല ചങ്കിടിപ്പോടെ അടുത്ത അദ്ധ്യായം വരെ കാത്തിരിക്കാൻ എന്തെങ്കിലും വേണമല്ലോ?.
നിലാ ആ പേരും ആ പേരിലേക്ക് ലോപിച്ച് വന്നതും എല്ലാം എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. അതുപോലെ ഭാഷയുടെ പരിമിതികൾ അവർ മറീകടക്കുന്നതും. എന്റെ break finished.
Thank you very much for such a lovely episode. Really looking forward to the next part.
❤️ Happy New Year, with prosperity, joy, peace and love and loads of laughter in your life .
ആരിത് പ്രവാസിയോ . കുറേ ആയല്ലോ കണ്ടിട്ട് …
Nice story bro