ഓപ്പറേഷൻ ഗ്രേറ്റ് വാൾ -മിസ്റ്റീരിയസ് ഐലൻഡ് പാർട്ട് 4 (Pravasi) 1893

പോരാത്തതിന്, അവൾ തനിച്ചല്ല, തന്നേക്കാൾ ഇരട്ടി ഭാരമുള്ള അതുലിന്റെ ഭാരം കൂടി ചുമക്കേണ്ടതുമുണ്ട് അവൾക്ക്….

എങ്കിലും എങ്ങനെയും മുറിച്ചു കടക്കാൻ അവൾ തീരുമാനിച്ചു….. ആ പുഴ മുറിച്ചു കടക്കുക എന്നത് അത്രയേറെ ബുദ്ധിമുട്ട് ഏറിയത് ആണെന്ന അർത്ഥത്തിൽ അവൾ അവനെ നോക്കി…

പതിയെ അവൻ തന്റെ മുഖം അവളോട് അടുപ്പിച്ചു… തെല്ലു കൗതുകത്തോടെ ഒരു നിമിഷം അതുലിനെ നോക്കിയ നിലാ യുടെ മുഖവും യാന്ത്രികമായി അവനോട് അടുത്തു….

തൂവൽ സ്പർശം പോലെ മാർദ്ധവമായി ഇരു ചുണ്ടുകളും തമ്മിൽ സ്പർശിച്ചു…. ഇനി മുൻപിൽ ഉള്ളത് വളരെ ദുർഘടം പിടിച്ച പുഴ മുറിച്ചു കടക്കൽ ആണെന്ന് അതുലിനും മനസിലായി.. അത് കൊണ്ട് അയാൾ തങ്ങളെ ഇരുവരെയും ചുറ്റിയ അവളുടെ സോളായ് പിടിച്ചു അഴിച്ചെടുത്തു…

നിലാ കൗതുകത്തോടെ നോക്കി നിൽക്കുമ്പോൾ അതുൽ കാട്ടുവള്ളിയുടെ ചെറിയ ഇഴ പൊട്ടിച്ചെടുത്തു… പക്ഷേ അതുൽ പ്രതീക്ഷിച്ചതിന് വിപരീതമായി നിലാ യുടെ മുഖത്തെ കൗതുകം മാറി അവിടെ വിഷാദഛവി പടരുന്നത് കണ്ടപ്പോൾ അതുലിനും സംശയമായി….

ഒന്ന് ആലോചിച്ച നിലാ അതുൽ പൊട്ടിച്ചെടുത്ത കാട്ടു വള്ളി വാങ്ങി തന്റെ ഇരുന്നു കണ്ണുകളോടും ചേർത്ത ശേഷം എന്തോ മൃദുവായി മന്ത്രിച്ചു… ശേഷം ആ വള്ളിക്കൊണ്ട് അവരെ പരസ്പരം ചേർത്തു കെട്ടി…

ഒന്നോ രണ്ടോ നിമിഷത്തേക്ക് പരസ്പരം നോക്കിയ ശേഷം നിലാ അതുലിനെയും ചേർത്ത് പിടിച്ചു മരത്തിൽ നിന്നും പരമാവധി ശക്തിയിൽ എടുത്തു ചാടി കാട്ടുവള്ളിയിൽ പിടിച്ചു.

പക്ഷേ, ഭാരവും ക്ഷീണവും അവളെ അല്പം ചതിച്ചു എന്ന് തന്നെ പറയേണ്ടി വരും…. അവൾ പ്രതീക്ഷിച്ചതിൽ നിന്നും ഏതാനും ഇഞ്ചുകൾ താഴെ ആണ് പിടുത്തം കിട്ടിയത് എന്ന് മാത്രം അല്ല,, ഭാരം കൊണ്ട് അല്പം കൂടി വഴുതി പോയ്‌… പിടിത്തം ഉറയ്ക്കുന്നത് ഏതാനും ഇഞ്ചുകൂടി താഴെയായി… അങ്ങനെ പ്രതീക്ഷിച്ചതിലും ആകെ ഒരു അടിയോളം താഴെ….

ആ കാട്ടുവള്ളിയുടെ ഏറ്റവും താഴ് ഭാഗത്താണ് പിടുത്തം മുറുകിയത് എന്നത് കൊണ്ട് തന്നെ പൂർണമായും പുഴ മുറിച്ചു കടക്കാനാവും മുൻപ് അവളുടെ കൈ വഴുതി.. പിടുത്തം നഷ്ടമായ ഇരുവരും പുഴയിലേക്ക് തന്നെ വീണു….

മരവിക്കുന്ന തണുപ്പിലേക്ക് അവർ ഇരുവരും മുങ്ങി…. അധികം വൈകിയില്ല… അതുലിന്റെ കാലിൽ എന്തോ കുത്തി മുറിവേല്പിക്കും പോലെ….. ഏതാനും നിമിഷങ്ങൾ കൊണ്ട് അത് പലയിടങ്ങളിലായി….

മരവിപ്പിനൊപ്പം ശരീരം മൊത്തം മുറിയുന്ന വേദന… റാണയുടെ മുഖം ആ നിമിഷം അതുലിന്റെ മനസിലേക്ക് ഓടിയെത്തി….

“പിരാ…. നാ!!!!”

ഒരു അലർച്ചയ്ക്ക് ശ്രമിച്ച അതുലിന്റെ വായിലേക്ക് കൂടി പുഴയിലെ ജലം കയറി….

Updated: December 31, 2021 — 8:23 pm

7 Comments

  1. ലേറ്റ് ആയി വായ്ക്കാൻ.

    സംഭവം എന്നത്തേയും പോലെ പൊളിച്ചടുക്കി. അടുത്ത ഭാഗം പെട്ടന്ന് തരണം ?. എക്സാം ആണ് ചിലപ്പോ വായിക്കാൻ വൈകുമായിരിക്കും… എന്നാലും.

    നിലാ അതുൽ പ്രണയം കാണാൻ കാത്തിരിക്കുന്നു ?❤

  2. നിധീഷ്

    ♥♥♥♥

  3. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    പ്രവാസി ചേട്ടോ ?

    ഇങ്ങള് പിന്നെയും സസ്പെൻസ് ഇട്ട് കളിക്കുവാണോ.ഈ ഭാഗവും ഒത്തിരി ഇഷ്ടായി♥️.അടുത്ത ഭാഗം തിരക്കുകൾ ഇല്ലെങ്കിൽ കുറച്ച് പേജ് കൂട്ടി പെട്ടെന്ന് തരുവോ?

    Waiting for next part
    സ്നേഹം മാത്രം???

  4. മാനെ…. വായിക്കാൻ ഇത്തിരി വൈകിപ്പോയി എന്നതിൽ ക്ഷമിക്കുക…..അക്ഷരങ്ങൾ അത് വായിക്കാൻ അറിയാവുന്നവരുടെ എല്ലാവരുടെയും കൂടി ആണെങ്കിലും, അത് ഒരു വ്യക്തിയുടേത് മാത്രമായി അറിയപ്പെടുന്നത് അതിനെ അയാൾ അടുക്കിവക്കുന്നതിന്റെ രൂപവും മനോഹാരിതയും മറ്റുള്ളവരുടെതിൽ നിന്നും വ്യത്യസ്തം ആകുമ്പോൾ ആണ്….
    ആ കാര്യത്തിൽ നിങ്ങൾക്ക് വായനക്കാരുടെ ഇടയിൽ ഒരു സ്ഥാനം ഉണ്ട്…

    ‘The one and only king,with a pen ‘

    കഴിഞ്ഞ ഭാഗം വായിച്ചു നിർത്തുമ്പോൾ, പറഞ്ഞിരുന്നെങ്കിൽ പോലും വല്ലാത്ത ഒരു ടെൻഷൻ ആയിരുന്നു….ഇപ്പോഴാണ് അതൊന്നു മാറിയത്…. എങ്കിലും അവസാന ഭാഗം……. അവൾ ചതിക്കില്ല എന്ന് തന്നെ വിശ്വസിക്കുന്നു….

    ഒത്തിരി ഒത്തിരി സ്നേഹത്തോടെ…. ?????????❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  5. അദ്വൈത്.

    Hello Pravasi Bro

    ഞെട്ടിച്ചു കളഞ്ഞു കെട്ടോ… പറഞ്ഞതു പോലെ തന്നെ രണ്ടാം തിയതി തന്നെ വന്നു അതുലിനെ രക്ഷിച്ചല്ലോ?! കുറച്ചു നേരത്തേക്ക് എങ്കിലും നീ ഫീൽ ഗുഡ് മൊമെൻ്റ്സ് ഉണ്ടായിരുന്നു കാര്യം അവസാനം കളഞ്ഞു കുളിച്ചെങ്കിലും. സാരമില്ല ചങ്കിടിപ്പോടെ അടുത്ത അദ്ധ്യായം വരെ കാത്തിരിക്കാൻ എന്തെങ്കിലും വേണമല്ലോ?.

    നിലാ ആ പേരും ആ പേരിലേക്ക് ലോപിച്ച് വന്നതും എല്ലാം എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. അതുപോലെ ഭാഷയുടെ പരിമിതികൾ അവർ മറീകടക്കുന്നതും. എന്റെ break finished.

    Thank you very much for such a lovely episode. Really looking forward to the next part.

    ❤️ Happy New Year, with prosperity, joy, peace and love and loads of laughter in your life .

  6. ആരിത് പ്രവാസിയോ . കുറേ ആയല്ലോ കണ്ടിട്ട് …

  7. Nice story bro

Comments are closed.