ഓപ്പറേഷൻ ഗ്രേറ്റ് വാൾ -മിസ്റ്റീരിയസ് ഐലൻഡ് പാർട്ട് 4 (Pravasi) 1893

അവളെ ഉറ്റു നോക്കി കൊണ്ട് അതുൽ നിന്നപ്പോൾ അവൾ തല ഉയർത്തി ആകാശത്തേക്ക് നോക്കി അൽപനേരം നിന്നു… നേരം വെളുക്കാൻ ഇനിയും എത്ര നേരം എന്നാവാം…. അതോ ഇനിയും എന്ത് ചെയ്യണം എന്നും ആവും…

പക്ഷേ അതുൽ എല്ലാം മറന്നത് പോലെ ആയിരുന്നു…. ആ രാത്രി തീർന്നു പോകരുത് എന്നായിരുന്നു അയാളുടെ ആഗ്രഹം…..

 

Part 4
ആകാശത്തേക്ക് അല്പം നോക്കി നിന്ന ശേഷം നിലാ അതുലിനെയും കൂട്ടി അല്പം നടന്ന ശേഷം വിശാലമായ ഒരു പാറമേലേക്ക് കയറി… അധികം ഉയരത്തിൽ അല്ലെങ്കിൽ കൂടി അവിടെ ഇരുന്നാൽ ചുറ്റിലേക്കും മോശമില്ലാത്ത വ്യൂ കിട്ടും…. അവൾ നിലത്തേക്ക് ഇരുന്നതും അതുൽ അവളോട് ചേർന്നു ഇരുന്നു…

വീണ്ടും പതിയെ അതുലിന്റെ കണ്ണുകൾ അടഞ്ഞു തുടങ്ങി…. അതു മനസിലാക്കി അവൾ അതുലിനു കിടക്കാൻ ആയി അല്പം നീങ്ങി ഇരുന്നു… അവളുടെ സാമിപ്യം ഇഷ്ടമായിരുന്നുവെങ്കിലും ക്ഷീണം കൊണ്ട് അതുലിന്റെ കണ്ണുകൾ അടഞ്ഞു…..

എത്ര നേരം അങ്ങനെ കടന്നുപോയി എന്ന് അതുലിനു അറിയില്ല.. പക്ഷേ അവളുടെ വിളി കേട്ടാണ് അതുൽ എണീറ്റത്…. ഒരു നിമിഷം കൊണ്ട് അതുൽ വിജിലന്റ് ആയപ്പോൾ അവൾ എണീറ്റ് അതുലിനെ കൈ കാട്ടി കൂടെ ചെല്ലാനെന്ന വണ്ണം…

കുറെ ദൂരമവർ നടന്നു…. ആ പുഴയോട് ചേർന്ന്… അവിടെ പുഴയുടെ ഒരു കൈ വഴി കൂടി തിരിയുന്നത് അതുൽ കണ്ടു ഇനി പുഴ മുറിച്ചു കടക്കാതെ അവർക്ക് എങ്ങോട്ടും പോകാനാവില്ല എന്നും….

ഇനിയെന്ത് എന്ന് ആലോചിച്ചു അതുൽ അവളെ നോക്കുമ്പോൾ അവൾ അവനു നേരെ ഒരു മരം ചൂണ്ടി കാണിച്ചു….

അതിന് അടുത്തെത്തി നിലാ തന്റെ സോളായ് യുടെ ഒരു ഭാഗം മരത്തിന്റെ കൊമ്പിലേക്ക് എറിഞ്ഞശേഷം മരത്തിലേക്ക് കയറി… ആ സോളായ് യുടെ സഹായത്തോടെ അതുലും…. നിലായും അതുലിനെ തന്നോട് ചേർത്തു പിടിച്ചു മുകളിൽ കയറ്റി സോളായ് കൊണ്ട് രണ്ട് പേരെയും ചേർത്ത് ചുറ്റി….

അതുലിനെ നോക്കി കൈ കൊണ്ട് കാട്ടു വള്ളിയിൽ പിടിച്ച ശേഷം അവനൊപ്പം പതിയെ തൂങ്ങി അടുത്ത വള്ളിയിലേക്ക്.. വീണ്ടും മറ്റൊരു വള്ളിയിലേക്ക്… അതിൽ നിന്നും അടുത്ത മരത്തിലേക്ക്….

അടുത്ത മരത്തിൽ എത്തിക്കഴിഞ്ഞു അവൾ അതുലിനെ നോക്കി എങ്ങനെ ഉണ്ട് എന്ന രീതിയിൽ കണ്ണു കാണിച്ചു… ഇടക്ക് അല്പം ഭയം തോന്നിയെങ്കിലും അവളുടെ കഴിവിൽ വിശ്വാസം തോന്നിയത് കൊണ്ട് അതുൽ സമ്മതം എന്ന മട്ടിൽ കാട്ടുവള്ളിയിൽ പിടിച്ചു…

അധികം ബുദ്ധിമുട്ട് ഇല്ലാതെ തന്നെ അടുത്ത മരത്തിലും എത്തി…. പക്ഷേ ഇനിയുള്ള മരം പുഴയുടെ മറുകരയിലാണ്…. അത് വരേയ്കും കടക്കണം….

നിലാ വളരെയേറെ വട്ടം അത് മുറിച്ചു കടന്നിട്ടുള്ളത് ആയിരുന്നു… പക്ഷേ ഇപ്പോൾ അതല്ല അവസ്ഥ…. അവൾ വളരെ തളർന്നു കഴിഞ്ഞു…

Updated: December 31, 2021 — 8:23 pm

7 Comments

  1. ലേറ്റ് ആയി വായ്ക്കാൻ.

    സംഭവം എന്നത്തേയും പോലെ പൊളിച്ചടുക്കി. അടുത്ത ഭാഗം പെട്ടന്ന് തരണം ?. എക്സാം ആണ് ചിലപ്പോ വായിക്കാൻ വൈകുമായിരിക്കും… എന്നാലും.

    നിലാ അതുൽ പ്രണയം കാണാൻ കാത്തിരിക്കുന്നു ?❤

  2. നിധീഷ്

    ♥♥♥♥

  3. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    പ്രവാസി ചേട്ടോ ?

    ഇങ്ങള് പിന്നെയും സസ്പെൻസ് ഇട്ട് കളിക്കുവാണോ.ഈ ഭാഗവും ഒത്തിരി ഇഷ്ടായി♥️.അടുത്ത ഭാഗം തിരക്കുകൾ ഇല്ലെങ്കിൽ കുറച്ച് പേജ് കൂട്ടി പെട്ടെന്ന് തരുവോ?

    Waiting for next part
    സ്നേഹം മാത്രം???

  4. മാനെ…. വായിക്കാൻ ഇത്തിരി വൈകിപ്പോയി എന്നതിൽ ക്ഷമിക്കുക…..അക്ഷരങ്ങൾ അത് വായിക്കാൻ അറിയാവുന്നവരുടെ എല്ലാവരുടെയും കൂടി ആണെങ്കിലും, അത് ഒരു വ്യക്തിയുടേത് മാത്രമായി അറിയപ്പെടുന്നത് അതിനെ അയാൾ അടുക്കിവക്കുന്നതിന്റെ രൂപവും മനോഹാരിതയും മറ്റുള്ളവരുടെതിൽ നിന്നും വ്യത്യസ്തം ആകുമ്പോൾ ആണ്….
    ആ കാര്യത്തിൽ നിങ്ങൾക്ക് വായനക്കാരുടെ ഇടയിൽ ഒരു സ്ഥാനം ഉണ്ട്…

    ‘The one and only king,with a pen ‘

    കഴിഞ്ഞ ഭാഗം വായിച്ചു നിർത്തുമ്പോൾ, പറഞ്ഞിരുന്നെങ്കിൽ പോലും വല്ലാത്ത ഒരു ടെൻഷൻ ആയിരുന്നു….ഇപ്പോഴാണ് അതൊന്നു മാറിയത്…. എങ്കിലും അവസാന ഭാഗം……. അവൾ ചതിക്കില്ല എന്ന് തന്നെ വിശ്വസിക്കുന്നു….

    ഒത്തിരി ഒത്തിരി സ്നേഹത്തോടെ…. ?????????❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  5. അദ്വൈത്.

    Hello Pravasi Bro

    ഞെട്ടിച്ചു കളഞ്ഞു കെട്ടോ… പറഞ്ഞതു പോലെ തന്നെ രണ്ടാം തിയതി തന്നെ വന്നു അതുലിനെ രക്ഷിച്ചല്ലോ?! കുറച്ചു നേരത്തേക്ക് എങ്കിലും നീ ഫീൽ ഗുഡ് മൊമെൻ്റ്സ് ഉണ്ടായിരുന്നു കാര്യം അവസാനം കളഞ്ഞു കുളിച്ചെങ്കിലും. സാരമില്ല ചങ്കിടിപ്പോടെ അടുത്ത അദ്ധ്യായം വരെ കാത്തിരിക്കാൻ എന്തെങ്കിലും വേണമല്ലോ?.

    നിലാ ആ പേരും ആ പേരിലേക്ക് ലോപിച്ച് വന്നതും എല്ലാം എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. അതുപോലെ ഭാഷയുടെ പരിമിതികൾ അവർ മറീകടക്കുന്നതും. എന്റെ break finished.

    Thank you very much for such a lovely episode. Really looking forward to the next part.

    ❤️ Happy New Year, with prosperity, joy, peace and love and loads of laughter in your life .

  6. ആരിത് പ്രവാസിയോ . കുറേ ആയല്ലോ കണ്ടിട്ട് …

  7. Nice story bro

Comments are closed.