ഒരു സ്പൂഫ് കഥ 2 : പരിണയം [വിച്ചൂസ്] 97

“വിച്ചു… മതി വാ… അകത്തു പോകാം അവിടെ മീനാക്ഷി ഒറ്റക്ക് ആണ്..”

 

മീനാക്ഷി ഞാൻ താലി കെട്ടിയ പെണ്ണ്… ഹരിയുടെ കസിൻ… അവൻ വഴിയാണ്… മീനാക്ഷി എന്റെ ജീവിതത്തിൽ വന്നത്…

 

“ഡാ ആലോചിച്ചത്… മതി വന്നേ നിന്നെ റൂമിൽ കേറ്റിയിട്ടു വേണം എനിക്ക് വീട്ടിൽ പോകാൻ… ഇനിയും ലേറ്റ് ആയാൽ ദേവൂട്ടി എന്നെ പുറത്ത് കിടത്തും ”

 

ഞാൻ ഹരിയും വീടിനു ഉള്ളിലേക്കു പോയി അവിടെ എന്നെയും കാത്തു മീനാക്ഷി ഉണ്ടായിരുന്നു…

 

“ദേ മീനു നിന്റെ കെട്ടിയോനെ ഇവിടെ തന്നിരിക്കുന്നു… ബാക്കി എന്താന്ന് വച്ച ആയിക്കോ… ഞാൻ പോവാ… അളിയാ പോട്ടെടാ…”

 

“മം ശെരി ”

 

ഹരി പോകുന്നത് നോക്കി ഞാൻ നിന്നു… വാതിൽ അടച്ചു തിരിയുമ്പോൾ എന്നെ നോക്കുന്ന മീനാക്ഷിയെ ആണ് ഞാൻ കണ്ടത്…

 

ശെരിക്കും അപ്പോഴാണ്… ഞാൻ ശ്രെദ്ധിച്ചത്… ശെരിക്കും ഒരു പാവക്കുട്ടി പോലെ ഉണ്ട് കാണാൻ വലിയ കൊഴപ്പമില്ല….

 

എന്ത് പറയണമെന്നോ…എങ്ങനെ തുടങ്ങണമെന്നോ അറിയില്ല…

 

“മീനാക്ഷി “…

 

“ഈ ചട്ടമ്പി കല്യാണി എഴുതി നിർത്തിയോ ”

 

അവൾ അത് പറഞ്ഞപ്പോൾ ഞാൻ ശെരിക്കും ഞെട്ടി ഇവൾക്ക് ഇത് എങ്ങനെ

 

“ഞെട്ടണ്ട….എനിക്കറിയാം… കഥ എഴുതുന്നത്.. ഞാൻ വായിച്ചിട്ടുണ്ട് ”

 

“ഇതൊക്കെ എങ്ങനെ ”

 

“ഹരിയേട്ടൻ പറഞ്ഞു… നമ്മടെ കല്യാണം ഉറപ്പിക്കുന്നതിനു മുൻപ് എല്ലാം പറയുന്ന കൂട്ടത്തിൽ ….കഥയുടെ കാര്യവും പറഞ്ഞു”

 

“ഇതൊക്കെ അറിഞ്ഞിട്ടും പിന്നെ എന്തിനാ സമ്മതിച്ചേ ”

 

“എനിക്ക് ഇഷ്ടമാണ്… അതുകൊണ്ട്… പിന്നെ തേച്ചിട്ടു പോയ പെണ്ണിനെ എപ്പോഴും ഓർത്തു ഇരിക്കുന്നത്.. അത്ര നല്ലതാ… ജസ്റ്റ്‌ മൂവ് ഓൺ…”

 

മീനാക്ഷി പറഞ്ഞത്… ശെരിയാണ്… ഇനിയും എന്തിനാ അവളെ പറ്റി ആലോചിക്കുന്നത്… അതുകൊണ്ട് എന്ത് കാര്യം

 

“മീനാക്ഷി പറഞ്ഞതൊക്കെ ശെരിയാണ്… പക്ഷെ മീനാക്ഷി എനിക്ക് കുറച്ചു സമയം വേണം ”

 

“അറിയാം.. എനിക്ക് അത് മനസിലാവും… സമയം എടുത്തുള്ളു… എത്ര സമയം എടുത്താലും.. ഇനി അഹ് മനസ്സിൽ ഞാൻ മതി… ”

 

13 Comments

  1. Bro , എന്താ കഥ വരത്തെ എന്ന് ആലോചിക്കുക ആയിരുന്നു . ഇതിൻ്റെ പിറകിൽ ഒരു കഥ ഉണ്ടെന്ന് അറിഞ്ഞില്ല. തളരാതെ മുനോട്ട് പോണം
    എപ്പോഴും സപ്പോർട്ട് ഉണ്ടാവും . ബ്രോ ഇൻ്റ നല്ല തിരിച്ച് വരവിനായി കാത്തിരിക്കുന്നു .

  2. വിച്ചൂസ്

    എല്ലാവർക്കും നന്ദി… ചട്ടമ്പി കല്യാണിക് തന്ന സപ്പോർട്ടിനു

  3. ഒരു തേപ്പ് കഥ…. ❤

  4. അപ്പോ ചട്ടമ്പി കല്യാണി based on a true story ആണോ എങ്കിൽ അവൾ നന്നായി വരട്ടെ…. ? വരും വരാതെവിടെ പോവാനാ ?✌️

  5. എന്റെ ചട്ടമ്പി കല്യാണി നെക്സ്റ്റ് പാര്‍ട്ട് എപ്പോഴാ എഴുതുന്നത്?

    1. വിച്ചൂസ്

      ചട്ടമ്പി കല്യാണിക് ഇനി ഒരു പാർട്ട്‌ ഇല്ല ബ്രോ

  6. Ellam marannu fresh aayi vaa bro orupad peru kaathirikkunnu

  7. Sorry to hear Brooo

  8. Enna pinne nammak ith oru pwoli polikkaam pettann inngg ponnootte nxt part???

  9. °~?അശ്വിൻ?~°

    Just move on mahn…❤️

Comments are closed.