ഗത്യന്തരമില്ലാതെ കൺമണി വണ്ടിയുടെ പിന്നിൽ ഒതുങ്ങി ഇരുന്നു പോയി . അപ്പുഞ്ഞൻ ആണെങ്കിലോ ” ഒരു രാജമല്ലി …. ” പാട്ടൊക്കെ മനസ്സിൽ പാടിക്കൊണ്ട് അവളെ കൊണ്ട് പോയി ആക്കി . കൊണ്ടുവരാനും അവൻ കറക്ട് സമയം ഹാജർ വെക്കും .
നാലാം നാൾ ശനിയാഴ്ച യൂണിഫോം വേണ്ടെങ്കിലും ചുരിദാർ കമ്പൽസരിയാണ് . ഉച്ച വരെ ചെക്കപ്പും മറ്റും ഉണ്ട് . ഉച്ചക്കുശേഷം എന്തൊക്കെയോ മീറ്റിങ്ങും മറ്റുഎം ആണ് . ഡോക്ടർ ആയെങ്കിലും പഴയ പൊട്ടിത്തെറിസ്വഭാവത്തിന് മാറ്റം ഒന്നും ഇല്ലാത്തതുകൊണ്ട് അവിടെ വന്ന മിക്ക ആളുകളും ഇപ്പോൾ കൺമണി ഫാൻസ് ആണ് . കൺമണി ലാബ് കോട്ടും സ്റ്റെത്തും മൊബൈലും കയ്യിൽ പിടിച്ച് പോകാൻ ഇറങ്ങി . ക്യാമ്പ് നടക്കുന്നത് ഒരു ചർച്ചിലാണ് , അതും നല്ല ഉയരത്തിലാണ് . കുറെ പടിക്കെട്ടുകൾ ഒക്കെ ഉണ്ട് . നടന്നു കയറാനാണെങ്കിൽ കുറെ ഉണ്ട് . താഴെ പാർക്കിങ്ങിൽ അതാ നമ്മുടെ അപ്പുഞ്ഞൻ വണ്ടിയിൽ ചാരി ഇരുന്ന് കാൻഡി ക്രഷ് കളിക്കുന്നു . അപ്പോൾ പള്ളിയുടെ സ്റ്റെപ് ഇറങ്ങി വരുന്ന കൺമണിയോട് പള്ളിയിൽ ക്ളീനിംഗും മറ്റും ചെയ്യുന്ന മോളാമ്മ ചേച്ചി .
” ആ ഡോക്ടർ കുഞ്ഞു പോകുവാണല്ലേ ”
കൺമണി : ” ആ മോളാമ്മ ചേച്ചി , ഇനി എപ്പോളെങ്കിലും കാണാം .. എന്നെ കൊണ്ടുപോകാൻ എന്റെ ചെറുക്കൻ വന്നിട്ടുണ്ടേ ”
മോളാമ്മ : ” മോളെ കൊണ്ടുവരുകേം കൊണ്ട് പോവുകേം ചെയ്യുന്ന ആ കൊച്ചനാണോ …. ”
കൺമണി : ” ആ ഞങ്ങളെ കല്യാണം അടുത്തുണ്ട് കേട്ടോ . ഞാൻ ഇതിലെ ഒക്കെ ക്ഷണിക്കാൻ വരാം കേട്ടോ “
മോളാമ്മ: ” കുഞ്ഞേ ഒരു കാര്യം പററയട്ടെ …. കുഞ്ഞിനൊന്നും തോന്നരുത് … കുഞ്ഞിന്റെ ചെറുക്കന്റെൽ ഇരിക്കുന്ന വണ്ടി ഇല്ലേ … അത് ഇച്ചിരി പിശകാണ് കേട്ടോ .. സൂക്ഷിക്കണം … എന്റെ കൊച്ചു മോളെ കെട്ടിക്കൊണ്ടു പോയ ചെറുക്കനും ഇതുക്കൂട്ടോരു വണ്ടി ഒണ്ടാരുന്നു … അവന്മാരുണ്ടല്ലോ വണ്ടി പ്രാന്തന്മാരായിരിക്കും . അവന്മാർക്ക് ഈ വണ്ടി കഴിഞ്ഞേ വേറെ എന്തും ഉള്ളൂ .. മോളൊന്ന് ശ്രദ്ധിച്ചാൽ മതി ”
കൺമണി : ” ആ മോളാമ്മ ചേച്ചി , നിങ്ങൾ പറഞ്ഞത് ശരിയാ കേട്ടോ .. അവൻ വണ്ടി കഴിഞ്ഞേ ഉള്ളൂ എന്തും .. പക്ഷെ ഈ വണ്ടി ഇല്ലേ അത് അവന്റെ അല്ല .”
മോളാമ്മ: ” പിന്നെ ആരുടെ വണ്ടിയാ ? “
കൺമണി : ” അതെന്റെ വേണ്ടിയാ . ഞാനീ സാരിയൊക്കെ ചുറ്റി വന്നപ്പോൾ ഓടിക്കാൻ ഒരു ചെറിയ ബുദ്ധിമുട്ട് . അപ്പോ എന്നെ കൊണ്ടുവന്നാക്കിയതല്ലേ ….. അല്ലേൽ എന്റെ പിറകിൽ ഇരുന്നു പോരേണ്ട ആളാ …..”
ഇത് കേട്ട് അന്തം വിട്ട് നിന്ന മോളമ്മച്ചേച്ചിയുടെ മുന്നിലൂടെ നമ്മുടെ കൺമണി പള്ളി മുറ്റത്ത് ഒരു റൗണ്ട് കറക്കി പൊടി ഒക്കെ പറത്തി നമ്മുടെ ചെറുക്കനെ പുറകിൽ കെട്ടി അങ്ങ് പറപ്പിച്ചു പോയി .
അതും കണ്ട് നമ്മുടെ മോളമ്മച്ചേച്ചി മുകളിലോട്ട് നോക്കി വിളിച്ചു
” എന്റെ കർത്താവേ ….. ഇതുപോലെ ഇനി എന്തൊക്കെ കാണണം ….? ”
the end
നന്നായിട്ടുണ്ട് ??????
കണ്ണ് ഡോക്ടർക്കെന്തിനാണാവോ സ്റ്റെത്
Ha haha ha ha…. kollada makkale kollam….✌
നന്നായിട്ടുണ്ട് ?
നന്നായിട്ടുണ്ട്. പോസ്റ്റ് ചെയ്യുന്നെന് മുന്നേ ഒന്നു വായിച്ചു നോക്കണം. കുറച്ചു സെന്റൻസ് complete അല്ല.
Nyc ❤❤
??? peverish ❤❤❤❤
Item kollam poli
കൊള്ളം അടിപൊളി ഐറ്റം.. ?
❤❤❤❤?
പൊളിച്ച്???
ഇത് പുതിയ ആളാണോ.. ഈ dp വളരെ familiar ആണ് .. ee dp um ഇത് നേരത്തെ ഉപയോഗിച്ചിരുന്ന ആളും ഇപ്പോഴും മനസ്സില്‍ ഉണ്ട്
Aranayal
???
???
ഞാനിവിടെ പുതിയതാ?… അതാരാ ഈ DP ഉപയോഗിച്ചിരുന്ന മറ്റൊരാൾ?
Check in authors list.
അങ്ങനെ നിങ്ങൾ എത്തീ അല്ലെ കാരണോരേ…
Kollaam kollaammm….??????
? ▄︻デF̷i̷r̷s̷t̷══━一 ?