ഒരു റൈഡർ ഗേൾ അപാരത [ Sudeesh Kailas ] 91

 

ചെക്കൻ അതൊരു ചലഞ്ചായി ഏറ്റെടുത്തു എന്തൊക്കെയോ ചെയ്തു കൂട്ടി 12 സപ്ലൈയും ക്ലെയർ ആക്കി  … ഞാൻ അവനെ അസ്‌ലം ബിൽഡേഴ്‌സ് എന്ന ഒരു കൺസ്ട്രക്ഷൻ കമ്പനിയിൽ സൈറ്റ് എൻജിനീയറായി കേറ്റി . ഇതിനകം ചെക്കൻ പിന്നാലെ നടന്നു കുട്ടിയെ വളച്ചിരുന്നു . അശോകേട്ടൻ കാര്യങ്ങളുടെ കിടപ്പുവശം അറിഞ്ഞു അളിയന്മാരെ കൂട്ടി പൂമംഗലത് ചെന്ന് പെണ്ണ് ചോദിച്ചു . ഹാഫ് എൻജിനീയർ ഫുൾ എൻജിനീയർ ആയി ജോലി ഒക്കെ കിട്ടിയതിനാൽ പിന്നെ ഗോപിനാഥനും ഏട്ടൻ നാഥൻമാർക്കും എതിർപ്പൊന്നും ഇല്ല . 14 ആങ്ങളാർക്കും സമ്മതം . അങ്ങനെ കാര്യം സെറ്റായെങ്കിലും വണ്ടി ഇതുവരെ അവനോടിക്കാൻ കിട്ടിയിട്ടില്ല .. അതാണ് സത്യം …. 

…..

അപ്പൊ സംഭവത്തിലേക്ക് വരാം .. നമ്മുടെ ദർശന ഗോപിനാഥ്  Dr. ദർശന ഗോപിനാഥ് ആയി നിൽക്കുന്ന സമയം . നാല് മാസം കൂടി കഴിഞ്ഞാൽ Dr.ദർശന അർപ്പിത് ആയി മാറും എന്ന് തീരുമാനിച്ച്‌ വെച്ചിട്ടുണ്ട് . കൺമണി കനിഞ്ഞു ഇടക്കൊക്കെ അപ്പുഞ്ഞന് വണ്ടി ഓടിക്കാനൊക്കെ കൊടുക്കും . അല്ലെങ്കിൽ മിക്കവാറും അവനെ പിന്നിൽ ഇരുത്തി അവൾ തന്നെ ഓടിക്കും . 

ആ ഇടക്ക് പാലക്കാട് ജില്ലയിലെ ഒരു സ്ഥലത്തു  ഒരു ഐ ചെക്കപ്പ് ക്യാംപ് ഉണ്ടായിരുന്നു . മുണ്ടൂരിനും മണ്ണാർക്കാടിനും ഇടയിൽ എവിടെയോ ആണ് . ഒരു സന്നദ്ധ സംഘടനയും , കൺമണി വർക്ക് ചെയ്യുന്ന  ഹോസ്പിറ്റലും പിന്നെ അവിടത്തെ ചർച്ചിലെ യൂത്ത് അസോസിയേഷനും ഒക്കെ നടത്തുന്ന ഒരു ഐ ചെക്കപ്പ് കം ഡൊണേഷൻ ക്യാംപ് . നേത്ര ദാനത്തെ പറ്റിയുള്ള അവബോധം ഉണ്ടാക്കാനും നേത്രാരോഗ്യ സംരക്ഷണത്തെ കുറിച്ച് ആളുകളെ ബോധവല്കരിക്കാനും ആണ് ക്യാംപ് ലക്ഷ്യമിടുന്നത് . കൂടെ കണ്ണ് പരിശോധനയും ഉണ്ട് . ഒരു നാലു ദിവസത്തെ പരിപാടിയാണ് . ബുധനാഴ്ച തുടങ്ങി ശനിയാഴ്ച തീരുന്ന പോലെ . 

ആദ്യ മൂന്നു ദിവസം നമ്മടെ കൺമണി കുഞ്ഞിന് പണി കിട്ടി . യൂണിഫോമു വേണംത്രെ യുനിഫോമ് ….. അതും ഡോക്ടേഴ്സിന് സാരി … കുഞ്ഞു സെരിക്കും പെട്ട് കേട്ടോ .. കുഞ്ഞിന്റെ അച്ചമ്മ കുസുമലതയും അമ്മ സിന്ധു ഗോപിനാഥും ഒന്ന് സന്തോഷിച്ചു , “ ഞങ്ങളുടെ കൺമണി രണ്ടീസം മനുഷ്യക്കോലത്തിൽ ജോലിക്കു പോകൂലോ …  “ . സിദ്ധു ഗോപിനാഥ് ആ സന്തോഷ വാർത്ത അപ്പോൾത്തന്നെ അമ്പിളി അശോകനെ , അതായത് അപ്പുഞ്ഞന്റെ മാതാവും സർവോപരി നമ്മുടെ കൺമണി കുഞ്ഞിന്റെ വരുംകാല അമ്മായി അമ്മയും ആയ അമ്പിളിയെ . അമ്പിളിക്കും സന്തോഷം . സുന്ദരിയായ മരുമകൾ സാരിയൊക്കെ ഉടുത്ത് നല്ല ലുക്കിൽ നടക്കുന്നത് കണ്ട് സന്തോഷിക്കാത്ത അമ്മായി അമ്മമാർ സീരിയലുകളിൽ മാത്രമാണ് കാണുക .. അമ്പിളി അമ്മായി അങ്ങനെ അല്ല കേട്ടോ .. കീറ പാറ ജീൻസും , വര വര ബനിയനും ഒക്കെ ഇട്ടുനടക്കുന്ന തന്റെ ഡോക്ടർ മരുമകൾ നല്ല വേഷത്തിൽ നടക്കുന്നത് കാണാനുള്ള ആഗ്രഹം നിറവറിയതിനാൽ അമ്പിളി അമ്മായി തിരുമാന്ധാം കുന്നിലമ്മയുടെ അമ്പലത്തിൽ ഒരു രക്ത പുഷ്പാഞ്ജലി നേർന്നു മരുമകളുടെ പേരിൽ .

20 Comments

  1. ༒☬SULTHAN☬༒

    നന്നായിട്ടുണ്ട് ??????

  2. കണ്ണ് ഡോക്ടർക്കെന്തിനാണാവോ സ്റ്റെത്

  3. Ha haha ha ha…. kollada makkale kollam….✌

  4. നന്നായിട്ടുണ്ട് ?

  5. വിശ്വനാഥ്

    നന്നായിട്ടുണ്ട്. പോസ്റ്റ് ചെയ്യുന്നെന് മുന്നേ ഒന്നു വായിച്ചു നോക്കണം. കുറച്ചു സെന്റൻസ് complete അല്ല.

  6. ༒☬SULTHAN☬༒

    ??? peverish ❤❤❤❤

  7. Item kollam poli

  8. കൊള്ളം അടിപൊളി ഐറ്റം.. ?

  9. തൃശ്ശൂർക്കാരൻ ?

    ❤❤❤❤?

  10. പൊളിച്ച്???

    1. ഇത് പുതിയ ആളാണോ.. ഈ dp വളരെ familiar ആണ് .. ee dp um ഇത് നേരത്തെ ഉപയോഗിച്ചിരുന്ന ആളും ഇപ്പോഴും മനസ്സില്‍ ഉണ്ട്

      1. ༒☬SULTHAN☬༒

        Aranayal

      2. ???

      3. ࿇ꫝηⱥη₫࿇

        ???

      4. ഞാനിവിടെ പുതിയതാ?… അതാരാ ഈ DP ഉപയോഗിച്ചിരുന്ന മറ്റൊരാൾ?

        1. വിശ്വനാഥ്

          Check in authors list.

  11. ഏക - ദന്തി

    അങ്ങനെ നിങ്ങൾ എത്തീ അല്ലെ കാരണോരേ…

  12. °~?അശ്വിൻ?~°

    Kollaam kollaammm….??????

  13. ?༒ ? ᴘᴀʀᴛʜᴀֆᴀʀᴀᴅʜʏ_ᴘֆ ?༒ ?

    ? ▄︻デF̷i̷r̷s̷t̷══━一 ?

Comments are closed.