ഒരു റൈഡർ ഗേൾ അപാരത [ Sudeesh Kailas ] 91

” എട .. സുധീ നീ ഇവനെ ഒന്ന് കൂടെ കൂട്ടി ഈ പണി ഒക്കെ ഒന്ന് പഠിപ്പിക്കുമോടാ . നാലു കൊല്ലം കോളേജിൽ പോയിട്ട് ഒരക്ഷരം പോലും പേടിക്കാതെ കൊറേ സപ്ലൈയും വാങ്ങിക്കൂട്ടി വന്നിരിക്കുന്നു , നീ സാലറി ഒന്നും കൊടുക്കണ്ട . നിനക്ക് വേണമെങ്കിൽ ഞാൻ മാസം ഒരു സംഘ്യ അങ്ങോട്ട് തരാം ഇതിനെ ജോലിക്ക് വെക്കുന്നതിനു ” അവന്റെ അച്ഛൻ അശോകൻ ചേട്ടൻ പറഞ്ഞതാണ് . വില്ലേജ് ഓഫീസർ ആയ അങ്ങേരുടെ ഒരേ ഒരു പ്രതീക്ഷയയാണ് ഇങ്ങനെ കട്ട ഇട്ടു പോയ വാഴ പോലെ നിൽക്കുന്നത് . എന്നെ ഏല്പിച്ച് അശോകേട്ടൻ പോയതും . 

” ശമ്പളം ഒക്കെ സുധ്യേട്ടൻ  വാങ്ങിക്കൊ … എനിക്ക് ദിവസോം ഒരു ഹാഫും ഒരു പൊടി ബീഫും വാങ്ങിത്തന്നാൽ മതി .” എന്ന് അപ്പുഞ്ഞൻ . അപ്പൊ അതാണ് ഉടമ്പടി . മൂന്നു മാസമായി എന്റെ  കൂടെ ഉണ്ട് കക്ഷി .  

അപ്പൊ പറഞ്ഞു വന്നത് കൺമണി വന്നു , വണ്ടി നിർത്തി എന്നെ കണ്ട് അടുത്ത് വന്നു .

” സുധ്യേട്ടാ അച്ഛൻ ഡ്രോയിങ്ങോ ന്തോ തെരാൻ പറഞ്ഞു “. 

ഞാൻ ചുരുട്ടി റബ്ബർ ബാന്റ് ഒക്കെ ഇട്ട ഡ്രോയിങ്ങ് അവളുടെ കയ്യിൽ കൊടുത്തു . അവളതു വാങ്ങി ടാറ്റ ബൈ ബൈ പറഞ്ഞു പോയി . പിന്നിൽനിന്നൊരു അശരീരി .

” ഇതിനെ കെട്ടിച്ചു തരൊ ആവോ . സ്ത്രീധനം ഒന്നും വേണ്ട …..  ആ വണ്ടി മാത്രം മതി . “

അപ്പുഞ്ഞൻ ആണ് ദർശനയെ ദർശിച്ച മാത്രയിൽ ചെക്കൻ ‘അനുരാഗ വിലോചനനായി….. അതിലേറെ മോഹിതനായി…’ നിൽക്കുകയാണ് . 

” കെട്ടിച്ചൊക്കെ തരുമായിരിക്കും , ന്റെ കുട്ടി ആദ്യം ആ സപ്ലൈ ഒക്കെ ക്ലിയർ ആക്കി വാ .. ന്നട്ട് ഏതെക്കെങ്കിലും നല്ല കമ്പനിൽ കേറ്റിത്തരാം .. എന്നിട്ട് പോരെ പെണ്ണ് ചോദിക്കാലോക്കെ ….” ഞാൻ ചോദിച്ചു .

” അല്ല അതാരാപ്പോ അത് … ഗോപിമാമന്റെ ഡ്രോയിങ് അല്ലെ കൊണ്ടുപോയത് ? ” ചെക്കന് നമ്മടെ കൺമണിയെ മനസിലായിട്ടില്ല .

” ആ കുട്ടി ഗോപിയേട്ടന്റെ ഒരു ബന്ധുവാണ് .. ഒരു ചെറിയ ബന്ധമെന്തോ ഉണ്ടത്രേ …. അയാളുടെ മോളായിട്ട് വരും ….! ” ഞാൻ പറഞ്ഞു .

ചെക്കന്റെ കണ്ണ് തള്ളി പോയി . ” യു മീൻ ദർശന …. ആ പതിനാലു ആങ്ങളമാരൊക്കെ ഉള്ള …… ! ” 

” എസ് ദി വൺ ആൻഡ് ഒൺലി ” ഞാൻ പറഞ്ഞു .

.

20 Comments

  1. ༒☬SULTHAN☬༒

    നന്നായിട്ടുണ്ട് ??????

  2. കണ്ണ് ഡോക്ടർക്കെന്തിനാണാവോ സ്റ്റെത്

  3. Ha haha ha ha…. kollada makkale kollam….✌

  4. നന്നായിട്ടുണ്ട് ?

  5. വിശ്വനാഥ്

    നന്നായിട്ടുണ്ട്. പോസ്റ്റ് ചെയ്യുന്നെന് മുന്നേ ഒന്നു വായിച്ചു നോക്കണം. കുറച്ചു സെന്റൻസ് complete അല്ല.

  6. ༒☬SULTHAN☬༒

    ??? peverish ❤❤❤❤

  7. Item kollam poli

  8. കൊള്ളം അടിപൊളി ഐറ്റം.. ?

  9. തൃശ്ശൂർക്കാരൻ ?

    ❤❤❤❤?

  10. പൊളിച്ച്???

    1. ഇത് പുതിയ ആളാണോ.. ഈ dp വളരെ familiar ആണ് .. ee dp um ഇത് നേരത്തെ ഉപയോഗിച്ചിരുന്ന ആളും ഇപ്പോഴും മനസ്സില്‍ ഉണ്ട്

      1. ༒☬SULTHAN☬༒

        Aranayal

      2. ???

      3. ࿇ꫝηⱥη₫࿇

        ???

      4. ഞാനിവിടെ പുതിയതാ?… അതാരാ ഈ DP ഉപയോഗിച്ചിരുന്ന മറ്റൊരാൾ?

        1. വിശ്വനാഥ്

          Check in authors list.

  11. ഏക - ദന്തി

    അങ്ങനെ നിങ്ങൾ എത്തീ അല്ലെ കാരണോരേ…

  12. °~?അശ്വിൻ?~°

    Kollaam kollaammm….??????

  13. ?༒ ? ᴘᴀʀᴛʜᴀֆᴀʀᴀᴅʜʏ_ᴘֆ ?༒ ?

    ? ▄︻デF̷i̷r̷s̷t̷══━一 ?

Comments are closed.