അപ്പൊ സംഭവത്തിലേക്ക് വരുന്നതിനു മുമ്പ് ചെറിയ കാതൽ കണക്ഷനും കൂടി പറയാം . നമ്മടെ കൺമണി കുറുമ്പി MBBS ഒക്കെ കഴിഞ്ഞു ഒപ്താൽമോളജി പഠിപ്പ് ഒന്നാം കൊല്ലം കഴിഞ്ഞു നിൽക്കുന്ന സമയം . ഇവളുടെ 13 ആങ്ങളമാരിൽ നാലെണ്ണം എന്റെ കട്ട ചങ്കുകൾ ആണ് . ദർശൻ , ദ്രുവേഷ് , ധനേഷ് , ധനൂപ് എന്നീ പൂമംഗലത്തെ ഉണ്ണികൾ എന്റെ സമപ്രയാക്കാരും സഹപാഠികളും ആണ് . ആ സമയത്തു എനിക്ക് ഇന്റീരിയർ ഡിസൈനിങ്ങ് പരിപാടി ഉള്ളതുകൊണ്ട് പൂമംഗലത്തുകാർടെ പുതിയ കണ്ണട പീടികയുടെ ഡിസൈൻ വർക് എനിക്കാണ് . മുനിസിപ്പാലിറ്റിയിൽ കൊടുക്കാനുള്ള കുറച്ചു ഡ്രോയിങ്സ് ഗോപിഎട്ടൻ കൺമണിയോട് വന്നു കൊണ്ടുപോകാൻ പറഞ്ഞത് വാങ്ങാനായി വന്നത് കൺമണിയാണ് . അതും മഞ്ഞ RX100ൽ ഒരു വെള്ള ജീൻസും പച്ച ടീഷർട്ടും അതിന്റെ മുകളിൽ ഒരു നീല ജീൻസ് കൊട്ടും ഒക്കെ ഇട്ട് , ഒരു കൂളിംഗ്ളാസ് ഒക്കെ വച്ച് ഭയങ്കര ലൂക്കിലാണ് വരുന്നതും .
സ്വന്തമായിട്ട് ഓഫീസ് ഒന്നും ഇല്ലാത്തതുകൊണ്ട് ലോക്കേഷൻ പറയുക ഫ്രണ്ടിന്റെ ഒരു മൊബൈൽ ഷോപ്പിന്റെ ചുറ്റുവട്ടമാണ് . അതിലെ രസകരമായ സംഗതി എന്താച്ചാൽ ആ ബിൽഡിങിന്റെ സൈഡിലുള്ള ഒരു അരമതിൽ ലോലൻമാരുടെ ഒരു താവളമാണ് . അടുത്തു തന്നെ ഒരു പ്രൈവറ് കോളേജ് ഉള്ളതുകൊണ്ട് ദിവസേന മൂന്നു നേരം പെണ്കുട്ടികളുടെ കൺകടാക്ഷത്തിന് വേണ്ടി വളരെ തിരക്കുള്ള ഒരു ഇരിപ്പിടം ആയി മാറിയ സ്ഥലം . അതിനടുത്താണ് നമ്മടെ കൺമണിടെ ഹോസ്പിറ്റൽ കം ഓപതാൽമോളജി ഇൻസ്റ്റിറ്റിയൂട്ട് . അവിടേംണ്ട് കൊറേ പെണ്പിള്ളേര് . കൺമണിന്റെ ഏട്ടന്മാരും ഈ പറഞ്ഞ ലോലൻ കാറ്റഗറയിൽ പെട്ട നോക്കുകൂലി വിദഗ്ധരാണ് ട്ടോ . അന്ന് എന്തോ അവരൊക്കെ വേറെ ഒരു കാര്യത്തിൽ എൻഗേജ്ഡ് ആണ് . അതുകൊണ്ട് ” ന്യൂ ദർശന ഒപ്ടിക്കൽസിന്റെ ” ഡ്രോയിങ് വാങ്ങാൻ ദർശന തന്നെ നേരിട്ട് വന്നു .
വരുന്ന സമയം തിണ്ണ എന്നറിയപ്പെടുന്ന ഈ ഇരിപ്പിടത്തിൽ തിരക്കൊഴിഞ്ഞ സമയമാണ് . ഒരാളുമാത്രമേ ഉള്ളു . നമ്മടെ ഹാഫ് എൻജിനീയർ …. അപ്പുഞ്ഞൻ എന്ന അർപ്പിത് അശോകൻ . സിവിൽ എൻജിനീയറിങ് 12 സപ്ലികളുമായി ജയ പരാജയങ്ങൾക്കു നടുവിൽ നിൽക്കുന്നതു കൊണ്ടും ദിവസേന ഹാഫ് വാങ്ങി അടിക്കുന്നതു കൊണ്ടും ഒക്കെ ആണ് ആ പേര് വന്നത് . ഇപ്പോ എന്റെ വാലായി നടക്കുന്നു . സൈറ്റ് സൂപ്പർവൈസർ അതാണ് പദവി . സൈറ്റിലോക്കെ പോകുമ്പോൾ അളക്കാനും പിടിക്കാനും ഒക്കെ ഒരു സഹായത്തിനു കൊണ്ടുപോകുന്നതാണ് . അന്ന് കാൻഡി ക്രഷ് ഒക്കെ ഇറങ്ങിയ കാലം ആണ് . അതു കളിക്കലാണ് മെയിൻ പണി . പിന്നെ ബാക്കി സമയം സൈറ്റിലെ ആശാരിമാരെയും , പ്ലാസ്റ്റർ ഓഫ് പാരീസ് / ജിപ്സം വർക്കിന് കൊണ്ടുവന്ന ബംഗാളികളെയും മേച്ച് ഇരിക്കും . പിന്നെ വൈകിട്ട് ഹാഫും ബീഫും . പണി ഇല്ലെങ്കിലും അത് നിര്ബന്ധമാണ് .
നന്നായിട്ടുണ്ട് ??????
കണ്ണ് ഡോക്ടർക്കെന്തിനാണാവോ സ്റ്റെത്
Ha haha ha ha…. kollada makkale kollam….✌
നന്നായിട്ടുണ്ട് ?
നന്നായിട്ടുണ്ട്. പോസ്റ്റ് ചെയ്യുന്നെന് മുന്നേ ഒന്നു വായിച്ചു നോക്കണം. കുറച്ചു സെന്റൻസ് complete അല്ല.
Nyc ❤❤
??? peverish ❤❤❤❤
Item kollam poli
കൊള്ളം അടിപൊളി ഐറ്റം.. ?
❤❤❤❤?
പൊളിച്ച്???
ഇത് പുതിയ ആളാണോ.. ഈ dp വളരെ familiar ആണ് .. ee dp um ഇത് നേരത്തെ ഉപയോഗിച്ചിരുന്ന ആളും ഇപ്പോഴും മനസ്സില് ഉണ്ട്
Aranayal
???
???
ഞാനിവിടെ പുതിയതാ?… അതാരാ ഈ DP ഉപയോഗിച്ചിരുന്ന മറ്റൊരാൾ?
Check in authors list.
അങ്ങനെ നിങ്ങൾ എത്തീ അല്ലെ കാരണോരേ…
Kollaam kollaammm….??????
? ▄︻デF̷i̷r̷s̷t̷══━一 ?