വയസ്സ് 25 ആയെങ്കിലും ഇപ്പോളും പഴയ സ്കൂളിലെ യൂണിഫോം ഇട്ടുകൊടുത്താൽ ഒരു എട്ടിലോ പത്തിലോ കൊണ്ട് പോയി ഇരുത്തിയാലും ആർക്കും മനസ്സിലാവില്ല , പക്ഷെ കയ്യിലിരിപ്പ് വച്ച് LKG പിള്ളാര് മുതൽ UP സ്കൂളിലെ കുട്ടികൾ വരെ ഉള്ളവരുടെ സെയിം വേവ് ലെങ്ത് ആണ് . ഈ കീറി പറിഞ്ഞ ജീൻസുകളോടാണ് കുട്ടിക്ക് താല്പര്യം പിന്നെ പൈയിന്റ് പണിക്കരുടെ പോലെ ഉള്ള കളറുകൾ തോണ്ടി തേച്ച് വെച്ചിട്ടുള്ള ടി ഷർട്ടുകളും . ഹോസ്പിറ്റലിൽ പോവുമ്പോൾ പിന്നെ ആ വൈറ്റ് ലാബ് കോട്ട് ഉള്ളതുകൊണ്ട് കുഴപ്പമില്ല . ചിലപ്പോൾ “ നാനും റൗഡി താൻ “ സിൽമയിൽ നയൻതാര ഇടുന്നപോലെ നീല ബനിയനും മഞ്ഞ പാവാടയും ഒക്കെ ഇട്ട് ഹോസ്പിറ്റലിൽ പോയിട്ടുണ്ട് . “ ആൾക്കാരെ കൊണ്ട് ഓരോന്ന് പറയിക്കാനെ “ ഇങ്ങനെയാണ് അച്ഛമ്മ കുസുമലത ഇതൊക്കെ കാണുമ്പോൾ പറയുക .
പെണ്ണ് മൂക്കൊക്കെ കുത്തിയിട്ടുണ്ട് , കൂടെ സെക്കൻഡ് സ്റ്റഡും ഒക്കെ ഇട്ടിട്ടുണ്ട് ഇതൊക്കെ പോരാതെ ഒറീസക്കാരെപോലെ ( അങ്ങനെ ഒറീസക്കാർ മാത്രമല്ല നോർത്ത് ഇന്ത്യൻസ് പൊതുവെ ചില സ്ഥലങ്ങളിൽ ) Septum Piercing നമ്മൾ മൂക്കിന്റെ പാലം ന്നൊക്കെ പറയില്ലേ അവിടെ തുളയ്ക്കുന്ന സംഗതി തന്നെ ( cartilage of the nostrils ) കയ്യിൽ അഞ്ചു വിരലുകളിലും (×2) മോതിരം നിർബന്ധമാണ് ( ലെഫ്റ് ഹാൻഡ് റിങ് ഫിംഗേറിൽ കിടക്കുന്ന മോതിരം എന്റെ കയ്യിൽ നിന്നും ബലമായി അഴിച്ചു വാങ്ങിയതാണ് , അത് പണ്ട് ലൈഫ്ബോയ് സോപ്പ് വാങ്ങിച്ചപ്പോൾ ഫ്രീ കിട്ടിയതാണെന്ന് കുട്ടിക്കറിയില്ല . സിൽവറിന്റെ ലൂക്കെ ഉള്ളൂ ഡൂപ്ലിയാ ) . ജിപ്സി / ബൊഹീമിയൻ സ്റ്റൈൽ ആണത്രേ . കയ്യിൽ ഒന്ന് രണ്ട് സ്റ്റീൽ വളകൾ ( പക്കാ ഇടി വല തന്നെ ) ഒക്കെ ആണ് പിന്നെ mi സ്മാർട്ട് ബാൻഡ് . ഇതൊക്കെ ആണ് നമ്മളെ കണ്ണുഡോട്ടർ .
ആൾടെ വേറെ ഒരു വീക്നെസ് തീറ്റ ആണ് . അതായത് എണ്ണക്കടികൾ ഒറ്റ ഇരിപ്പിനു 8 രതീഷ് 6 പരിപ്പ് വാടാ 5 ഉള്ളിവട 4 മുളകുബജ്ജി 5 മുട്ടബജ്ജി ഒക്കെ തീർക്കും .. പിന്നെ രാത്രി തട്ടുകട ഫുഡ് . ഇടിയപ്പവും ചിക്കൻ പാർട്സും , 3 ഡബിൾ ഓംലറ്റും കപ്പയും ബീഫും ചിക്കൻ പീസും … പിന്നെ വീട്ടിൽ ചെന്നിട്ട് ചോറും ഉപ്പേരിയും മോരുകറിയും . ബാലവാടി / അംഗനവാടി യിൽ നിന്നും കിട്ടുന്ന അമൃതം പൊടി ബ്ളാക്കിൽ വാങ്ങി പലഹാരം ഉണ്ടാക്കി കഴിക്കുന്ന ടീമ്സ് ആണ് . പക്ഷെ എത്ര കഴിച്ചാലും ശരീരത്തിൽ കാണില്ല .
നന്നായിട്ടുണ്ട് ??????
കണ്ണ് ഡോക്ടർക്കെന്തിനാണാവോ സ്റ്റെത്
Ha haha ha ha…. kollada makkale kollam….✌
നന്നായിട്ടുണ്ട് ?
നന്നായിട്ടുണ്ട്. പോസ്റ്റ് ചെയ്യുന്നെന് മുന്നേ ഒന്നു വായിച്ചു നോക്കണം. കുറച്ചു സെന്റൻസ് complete അല്ല.
Nyc ❤❤
??? peverish ❤❤❤❤
Item kollam poli
കൊള്ളം അടിപൊളി ഐറ്റം.. ?
❤❤❤❤?
പൊളിച്ച്???
ഇത് പുതിയ ആളാണോ.. ഈ dp വളരെ familiar ആണ് .. ee dp um ഇത് നേരത്തെ ഉപയോഗിച്ചിരുന്ന ആളും ഇപ്പോഴും മനസ്സില് ഉണ്ട്
Aranayal
???
???
ഞാനിവിടെ പുതിയതാ?… അതാരാ ഈ DP ഉപയോഗിച്ചിരുന്ന മറ്റൊരാൾ?
Check in authors list.
അങ്ങനെ നിങ്ങൾ എത്തീ അല്ലെ കാരണോരേ…
Kollaam kollaammm….??????
? ▄︻デF̷i̷r̷s̷t̷══━一 ?