ഒരു ബാംഗ്ലൂർ വാരാന്ത്യം [Santhosh Nair] 962

ഒരു ബാംഗ്ലൂർ വാരാന്ത്യം

Author :Santhosh Nair

 

എല്ലാവര്ക്കും നമസ്തേ.
10 വര്ഷങ്ങള്ക്കു ശേഷം ഒരു കഥ എഴുതാം എന്ന് കരുതി. ഈ വേദിയാകുന്ന പൂന്തോട്ടത്തിൽ ഉള്ള മുല്ല ചെമ്പക പിച്ചി റോസ് – പൂമ്പോടിയേറ്റു കിടന്നാൽ ഏതു കല്ല് പോലും കഥ എഴുതിപ്പോകും, ഇല്ലേ?
നന്ദി.

———————————————

വെള്ളിയാഴ്ച വൈകുന്നേരം. തിരക്കുപിടിച്ചു ഓഫീസിൽ നിന്നും ഇറങ്ങി നോക്കുമ്പോൾ car സ്റ്റാർട്ട് ആകുന്നില്ല. ഭയങ്കര ക്ഷീണം, മൈന്റെനൻസ് കാരെ കാണുന്നുമില്ല. നാളെ വന്നു നോക്കാം. സെക്യൂരിറ്റിയോട് പറഞ്ഞേൽപ്പിച്ചിട്ടു പുറത്തിറങ്ങി.

ബാംഗ്ലൂരിലെ തണുത്തകാറ്റുള്ള ഡിസം മാസം. ബസിൽ പോയിട്ട് ഒത്തിരി നാൾ ആയി. പണ്ടൊക്കെ നടപ്പും busയാത്രയും ചെയ്യാനേ എന്റെ purse അനുവദിക്കുമായിരുന്നുള്ളു. ഇപ്പോൾ purse കനം വെച്ചപ്പോൾ പഴയ ജീവിതം പോയി. റെസിഡൻസി റോഡ് വരെ നടന്നു HAL നു പോകുന്ന പുഷ്പക് ബസിൽ കയറി. പഴയ ബാംഗ്ലൂർ അനുഭവങ്ങൾ ഒക്കെ അയവിറക്കി ബസിൽ ഇരുന്നു. പഴയ കാലം കഴിഞ്ഞില്ലേ, കിം വ്യഥാ ചിന്തനം?

വയസ്സ് 35 ആയിട്ടും എന്തെ കല്യാണം കഴിക്കുന്നില്ല എന്ന് വേറെ ചോദ്യം? ആറക്കശമ്പളവും ആവശ്യത്തിനു സൗന്ദര്യവും സ്വത്തും ഇല്ലേ? Retd അധ്യാപകരായ അച്ഛനമ്മമാരുടെ ഒറ്റമകൻ. പ്രാരാബ്ധങ്ങളും ഇല്ല. മാർക്കറ്റ് പോയി എന്ന് പറയുന്ന അയൽക്കാരും സുഹൃത്തുക്കളും വേറെ. ചിരിച്ചു തള്ളാരെ ഉള്ളൂ. എന്തിനു വെറുതെ. പറഞ്ഞു മടുത്തതിനാലാവണം, അച്ഛനും അമ്മയും ഇപ്പോൾ ഒന്നും പറയാറില്ല. Ambulance ശബ്ദം കേട്ട് ചിന്തകളിൽ നിന്നുമുണർന്നു.

ട്രാഫിക് എന്തോ കുറച്ചു കൂടുതൽ. പ്രതീക്ഷിച്ചതിലും ലേറ്റ് ആയി സ്റ്റോപ്പ് എത്തുമ്പോൾ. സ്റ്റോപ്പിൽ ഇറങ്ങി അഞ്ചു മിനിട്ടു നടന്നാലേ വീടെത്തൂ. Pure Vegetarian ആയതിനാൽ വെളിയിൽനിന്നും ഭക്ഷണം കഴിക്കാറില്ല. (ഞാനൊരു മലയാളിയാണോന്നു വരെ എല്ലാരും ചോദിക്കാറുണ്ട്. അവർ കണ്ടിട്ടുള്ള മല്ലൂസ് എല്ലാം പക്കാ N Veg ആണത്രേ). വീട്ടിൽ ചെന്ന് കഞ്ഞി ഉണ്ടാക്കി കഴിക്കാം. തൈരും, മാങ്ങാ അച്ചാറും ചമ്മന്തിപ്പൊടിയും ഫ്രിഡ്ജിൽ ഉണ്ട്. കഞ്ഞിയും ചമ്മന്തിയും പണ്ടേ ഇഷ്ടം ആണ്.

അയ്യപ്പ ക്ഷേത്രത്തിനു പാരലൽ ആയി പോകുന്ന വഴിയേ നേരെ നടന്നു. അധികം ആരും വഴിയിൽ ഇല്ല. പെട്ടെന്നൊരു സ്ത്രീശബ്ദം. സർ ദയവിട്ടു സ്വല്പ നിൽറീ – മരത്തിനു ചുവട്ടിൽ നിന്നും ഒരു സ്ത്രീ മുമ്പോട്ട് വന്നു. കയ്യിൽ ഒരു ചെറിയ travel bag ഉണ്ട്. കുറച്ചു ദൂരെ ഉള്ള തെരുവിളക്കിന്റെ വെളിച്ചത്തിൽ ആളിനെ കാണാം. പത്തു മുപ്പതു വയസ്സ് കാണും, വൃത്തിയായി സാരി അടുത്തിരിക്കുന്നു, തമിഴും കന്നടയും കലർത്തി അവൾ ചോദിച്ചു “സാർ 500 രൂപ കൊടുത്തു help പൻറീ”.

ദേഷ്യം വന്നു.സാധാരണ ഇങ്ങനത്തെ ആളുകൾ MG റോഡിൽ ഒക്കെ നിൽക്കുന്നത് കണ്ടിട്ടുണ്ട്. വന്നുവന്ന് ഇവിടെയും ആയോ? ദേഷ്യത്തോടെ മുമ്പോട്ട് നടന്നു. സാർ നില്ലുങ്ക, എന്നെ സ്വല്പ ഹെല്പ് പെണ്ണുങ്ക സർ. എനക്ക് വേറെ വഴി അറിയില്ല. ഞാൻ മരിച്ചു പോകും”. മലയാളം കൂടി കലർന്നു സംസാരത്തിൽ. ഞാൻ നിന്നു.

ക്രീം കളർ സാരി ഉടുത്ത ആ യുവതിയുടെ മുഖം ഇപ്പോൾ ഒന്ന് കൂടി ക്ലിയർ ആണ്. മുഖത്തുനിന്നും കണ്ണുനീർ ധാര ധാരയായി ഒഴുകുന്നു. പണ്ടേ കരയുന്ന മുഖങ്ങൾ ഇഷ്ടം ഇല്ല. ഒരു ക്രൂരത മനസ്സിലെവിടെയോ തലപൊക്കി. “ഞാൻ എന്തിനു നിങ്ങള്ക്ക് 500 രൂപ വെറുതെ തരണം?”

കണ്ണ് തോർത്തിക്കൊണ്ടു അവൾ പറഞ്ഞു “ഞാൻ സാറിനെന്തു വേണമെങ്കിലും ചെയ്തു തരാം, എനിക്കഞ്ഞൂറു രൂപ വേണം, പ്ളീസ്”.
ഒരു വിളറിയ ചിരിയോടെ ചോദിച്ചു “എന്ത് വേണമെങ്കിലും ചെയ്തു തരുമോ? പിന്നെ മാറ്റിപ്പറയരുത്”.

“സത്യമായും സാർ, എന്നെ വിശ്വസിക്കൂ”.

“ശരി എന്റെ കൂടെ വരൂ”. കയ്യിലുള്ള ബാഗ് ചേർത്ത് പിടിച്ചു അവൾ എന്നെ പിന്തുടർന്നു. നടന്നു വീടെത്തി.  ഗേറ്റ് തുറന്നു ഞാൻ അകത്തു കയറി. വീട്ടുടമ നാട്ടിൽ പോയിട്ടിണ് വരെ വന്നിട്ടില്ല. ഇനിയും കുറെ നാൾ കഴിഞ്ഞേ വരുവുള്ളു എന്ന് രാവിലെ ഫോൺ ചെയ്തു പറഞ്ഞു. ഒരു കോമ്പൗണ്ട് വീടായതുകൊണ്ടു വേറെ ശല്യം ഒന്നുമില്ല. ഒന്നാം നിലയിലാണ് ഞാൻ താമസിക്കുന്നത്. അവൾ എന്റെ പിന്നാലെ കയറി വന്നു. ലൈറ്റ് ഇട്ടപ്പോൾ ആണ് ആ മുഖം കണ്ടത് – മുപ്പതിനോടടുത്തു പ്രായം കാണും, നല്ല നിറമുണ്ട്, നെറ്റിയിൽ ഒരു ചന്ദനക്കുറിയും സിന്ദൂരപ്പൊട്ടും. സീമന്ത രേഖ ശൂന്യം ആണ്. ക്രീം കളർ സാരിയും ബ്ലൗസും. അത്ര വണ്ണമൊന്നും ഇല്ലാത്ത ശരീരം. സുന്ദരിയാണ്. കരഞ്ഞ മുഖം, നല്ല ക്ഷീണവുമുണ്ട്, പാവം തോന്നി.

“വേറെ ഡ്രസ്സ് വല്ലതും ഉണ്ടോ കയ്യിൽ?” “ഇല്ല സാർ”.

Updated: December 23, 2021 — 10:28 pm

22 Comments

  1. ????

  2. Nice…..
    Waiting for next part…

    1. Nandi shree Osprey
      Second part awaits the mercy of admin panel ?

  3. നന്നായിട്ടുണ്ട് . പേജ് കുറച്ചു കൂട്ടണംട്ടോ. സ്നേഹത്തോടെ❤️

    1. ശ്രദ്ധിക്കാം
      വളരെ നന്ദി ശ്രീ Ragendu

  4. അറക്കളം പീലിച്ചായൻ

    അഭിപ്രായം ബാക്കി കൂടി വായിച്ചിട്ട്

    1. വളരെ നന്ദി ശ്രീ Peelichayan

    2. Ithuvare oru consolidated abhipraayam kittiyilla

  5. തൃശ്ശൂർക്കാരൻ ?

    ?❤?

    1. വളരെ നന്ദി ശ്രീ Thrishoorkkaran

  6. ?❣️

    1. വളരെ നന്ദി ശ്രീ Nithin

  7. കൂട്ടുകാരാ …. .

    വായിക്കാൻ സുഖമുണ്ട് … കൂടുതൽ പറയാനൊന്നും ആയിട്ടില്ല അല്ലോ ….. കാത്തിരിക്കുന്നു….
    സ്നേഹപൂർവ്വം …… iraH …….

    1. Nandi Sri Irah

  8. അഭിപ്രായം പിന്നീട്

    1. Nandi sri Rajeev

      1. ബാംഗ്ലൂർ ഓര്‍മകള്‍ ??

        1. ?☺️
          It’s a good name too.

          1. Thanks all ?

Comments are closed.