പിന്നെ ഏഴു മണികഴിഞ്ഞപ്പോൾ സ്ത്രീജനങ്ങൾ അടുക്കളയിലേക്കു കയറി. രാത്രിയിൽ കഞ്ഞിയും പയര് പുഴുങ്ങിയതും ചുട്ട പപ്പടവും ആണ് എന്ന് ശ്രീ പറഞ്ഞിരുന്നു. (കൂടെ മാങ്ങാ അച്ചാറുമുണ്ട്). അടുക്കള വഴി ചുറ്റിവന്നു നോക്കുമ്പോൾ ജാനകിച്ചേച്ചി തേങ്ങാ ചിരണ്ടുന്നു. പതുക്കെ ആരും കാണാതെ പുറകിലൂടെ ചെന്ന് അല്പം തേങ്ങാ എടുത്തുകൊണ്ടോടി രക്ഷപ്പെട്ടു. മൂന്നു വയസ്സ് മുതലു ള്ള ദുശീലമാണ്, അത് മുപ്പത്തഞ്ചിൽ മാറില്ലല്ലോ. ഇത് കണ്ടെല്ലാരും ചിരിച്ചു. പാർട്ടിയുടെ കമന്റ് “ചക്കിക്കൊത്ത ചങ്കരനാം” ശ്രീക്കും ഈ ശീലമുണ്ടത്രെ. പക്ഷെ ഞാൻ തേങ്ങാ പീര അല്പമേ എടുക്കാറുള്ളൂ, അവൾ പ്ലേറ്റ് എടുത്തോണ്ട് ഓടിക്കളയും.
ജാനകിചേച്ചിക്കൊരു നാൽപ്പതു വയസ്സ് ഉണ്ടാവും. നല്ല സ്ത്രീ, നേര്യതും മുണ്ടുമാണ് വേഷം. ഐശ്വര്യമുള്ള മുഖം, പെട്ടെന്ന് കണ്ടാൽ വീട്ടിലെ ഒരു അംഗമാണെന്നേ പറയൂ. ഞാൻ ശ്രീയോട് ചോദിച്ചു : “ഈ ചേച്ചി വീട്ടിൽ പോയില്ലേ?”
“പാവം അവർക്കാറുമില്ല, ഭർത്താവ് കല്യാണം കഴിഞ്ഞു ഒരാഴ്ചക്കുള്ളിൽ മരിച്ചു പോയി, കുട്ടികയും ഇല്ല. ഭർത്താവ് മരിച്ച ഉടൻ തന്നെ അവരുടെ വീട്ടുകാർ ഇറക്കി വിട്ടു. സ്വന്തം വീട്ടുകാരും കയ്യൊഴിഞ്ഞു. ഇവിടെ വന്നിട്ട് ഇരുപതു വർഷങ്ങൾ ആയി. ഞങ്ങളുടെ ഒരു ചിറ്റയുടെ സ്ഥാനം അവർക്കു താത്താ കൊടുത്തിട്ടുണ്ട്. ഞങ്ങൾക്കൊക്കെ നല്ല സഹായമാണ് പാവം ചേച്ചി”.
ഞാനോർത്തു – ഭാഗ്യം, അവരോട് ഒന്നും നേരിട്ട് ചോദിച്ചില്ല.
പണിയെല്ലാം തീർത്തു എല്ലാവരും ഭക്ഷണം കഴിക്കാൻ പറഞ്ഞുകൊണ്ട് താത്താ വിളിച്ചു. ആദ്യം ഞങ്ങൾ പുരുഷ ജനങ്ങൾ ഇരുന്നു, സ്ത്രീജനങ്ങൾ വിളമ്പിത്തന്നു. പിന്നീട് സ്ത്രീജനങ്ങൾ ഇരുന്നു, അമ്മാവൻ ജനവും കൊച്ചച്ഛൻ ജനവും വിളമ്പി കൊടുത്തു. എന്നെഅടുപ്പിച്ചില്ല, കേട്ടോ. ഭക്ഷണം കഴിഞ്ഞു കുറച്ചു കഴിഞ്ഞു എല്ലാവര്ക്കും ഓരോ ഗ്ലാസ് പശുവിൻ പാൽ കിട്ടി.
താത്താ എല്ലാവരോടും പറഞ്ഞു – “എല്ലാവരും ശട്രു നല്ലാ തൂങ്ങുടാ കണ്ണുങ്ങളാ, കണ്ണനെ സേവിക്ക അഞ്ചു മണിക്കേ കളമ്പണം.” ഗുരുവായൂരു പോകുന്നകാര്യമാണ് അദ്ദേഹം ഉദ്ദേശിച്ചത്.
“താത്താ എപ്പടി നമ്മ എല്ലാരും പൊറത്? 8 പേരുണ്ട് – താത്താ പാട്ടി അച്ഛൻ ‘അമ്മ അമ്മാവൻ ജാനകി ചേച്ചി, ശ്രീ, ഞാൻ. എന്നോടയ കാറിലെ 5 പേര് താങ്ക പോകമുടിയും”
“പറവയില്ലായ് കണ്ണാ – നമ്മ വെങ്കിയോഡയ ടെമ്പോ ട്രാവലർ ഉണ്ട്. അതിൽ പോകലാം” എന്ന് താത്താ പറഞ്ഞു. വെങ്കി തൊട്ടടുത്തുള്ള വീട്ടിലെ അണ്ണൻ ആണ്. നാല്പതിനടുത്തു പ്രായമുള്ള ഒരു നല്ല മനുഷ്യൻ, സ്വന്തമായി ആരുമില്ല, ചെറിയ ഊരും വീടും അഞ്ചു സെന്റോളം സ്ഥലവും ഉണ്ട്. സ്വന്തമായി ടെമ്പോ ഓടിക്കുന്നു. ഒരു ഓട്ടോയും ഉണ്ട്. അടുത്തുള്ള കുട്ടികളെ സ്കൂളിൽ വിടുക, പിന്നെ ചെറിയ ഓട്ടങ്ങൾ പോകും, ശബരിമല സമയത്തൊക്കെ നന്നായി സമ്പാദിക്കും. ഇടക്കൊക്കെ വീട്ടിൽ വരും, താത്താവുക്കും പാർട്ടിക്കും നല്ല സഹായങ്ങൾ ആണ്. സാധനങ്ങൾ മേടിക്കാനും, മരുന്ന് മേടിക്കാനും ആശുപത്രിയിൽ പോകാനും ഒക്കെ ആ അണ്ണൻ തന്നെ തുണ.
എല്ലാവരും ഒൻപതു മണിക്കൊക്കെ ഉറങ്ങാൻ പോയി. ഞാനും അച്ഛനും കൊച്ചച്ഛനും ഒരു മുറിയിൽ കിടന്നു. ശ്രീയുടെ കൂടെ അമ്മയും. അമ്മാവൻ തനിയെ ഒരു മുറിയിലാണ് കിടക്കുന്നതു. കൂർക്കം വലിക്കുമത്രേ. ചില മരുന്നുകൾ കഴിക്കുന്നതുകൊണ്ടു ഉറക്കം മുറിക്കാനും പാടില്ല. ജാനകിച്ചേച്ചി അടുക്കളക്കെട്ടിനോട് ചേർന്നുള്ള ഒരു ചെറിയ മുറിയിലാണ്. താത്താവും പാട്ടിയും പൂജാമുറിക്കടുത്തുള്ള ഒരു മുറിയിലും.
കിടന്നു കുറച്ചു കഴിഞ്ഞപ്പോഴേക്കും എല്ലാവരും ക്ഷീണം കാരണം ഉറങ്ങിപ്പോയി. രാവിലെ നാല് മണിക്ക് തന്നെ അലാറം അടിച്ചു. എല്ലാവരും കുളിച്ചൊരുങ്ങി റെഡി ആയി. കുറച്ചു പഴം, ബിസ്ക്കട് എല്ലാം എടുത്തു വെച്ചിരുന്നു. ജാനകിച്ചേച്ചി അല്പം നേരത്തെ തന്നെ ഉണർന്നു ഇഡലിയും ചട്ണിയും ചെയ്തു. പാട്ടി അതിന് “എന്തിനാ മോളെ നീ ഇങ്ങനെ കഷ്ടപ്പെടുന്നെ?” എന്ന് ചോദിച്ചുവഴക്കു പറഞ്ഞു. പാവം ചേച്ചി ഒരു ചിരിയിൽ ഒതുക്കി. വെങ്കിയണ്ണന്റെ വണ്ടി നാലര കഴിഞ്ഞപ്പോഴേ വന്നു.
സാധനങ്ങൾ എല്ലാം എടുത്തു വെച്ചശേഷം ഒരുങ്ങി നിന്ന താത്താവെയും പാർട്ടിയെയും വണ്ടിയിൽ കയറ്റി മുൻപിൽ ഉള്ള സീറ്റിൽ തന്നെ ഇരുത്തി. അതിനു പിറകിൽ ഉള്ള സീറ്റിൽ അച്ഛനും അമ്മയും. അമ്മാവനും കൊച്ചച്ഛനും അതിനു പിറകിൽ ഇരുന്നു.
????
????,?
സന്തോഷേട്ടാ
നിഷ്കളങ്കത നിറഞ്ഞൊരു എഴുത്ത് ആണ് നിങ്ങളുടേത്. ഈ പാർട്ടും വളരെ
ഇഷ്ട്ടപെട്ടു കേട്ടോ. പിന്നെ ഞാൻ അടക്കമുള്ള സപ്പോർട്ടേഴ്സിന്റെ പേരുകൾ എടുത്ത് പറഞ്ഞതിന് ഒരു സ്പെഷ്യൽ താങ്ക്സ്. ഈ പാർട്ട് വായിക്കാൻ കുറച്ച് വൈകിപോയി കേട്ടോ?
??????
My pleasure, dear ??
♥♥♥♥
??????
ഇന്നാണ് ഈ കഥ വായിക്കാൻ തുടങ്ങിയത്,
നല്ല theme നല്ല അവതരണം ??❕
Waiting for next part ❤️✨
☺️☺️???
Really appreciate the comment ??
Thanks a lot ?☺️
പ്രത്യേകിച്ച് ഒന്നും പറഞ്ഞില്ല… അടുത്തൊന്നും നല്ല മുഹൂർത്തം കാണില്ലെന്ന് ആവും പറഞ്ഞത്… ട്വിസ്റ്റ് എനിക്കിഷ്ടമല്ല…. എന്തോ പണ്ടുമുതലേ ട്വിസ്റ്റ് ഇഷ്ടമല്ല…
Namasthe ?
ഏഴാം ഭാഗം പോസ്റ്റ് ചെയ്തു.
അഡ്മിൻ ബ്രോസ് സമയം പോലെ അപ്പ്രൂവ് ചെയ്യട്ടെ.
ചില പ്രശ്നങ്ങൾ ഉണ്ടായില്ലെങ്കിൽ പിന്നെ എന്തോന്ന് മനുഷ്യ ജീവിതം?
സ്നേഹപൂർവ്വം,❤️
ആഹാ ലാസ്റ്റ് ട്വിസ്റ്റ് കൊണ്ടുവന്നു അല്ലെ…. അല്ലേലും ട്വിസ്റ്റ് ഇടാൻ ഏറ്റവും ബെസ്റ്റ് ജ്യോത്സ്യൻ മാർ തന്നെയാണ്?? അവർ കാരണം എത്ര പേരുടെയാ ജീവിതം ബുധനും ശുക്രനും കൊണ്ടു പോയത് ??…
ഈ പാർട്ടും അടിപൊളി ആയിട്ടുണ്ട് ….. അവരെ പിരിക്കരുതേ???
അപ്പൊ ഹാപ്പി ന്യൂ ഇയർ??♥️♥️♥️
Namasthe ??
ഏഴാം ഭാഗം പോസ്റ്റ് ചെയ്തു. അഡ്മിൻ ബ്രോസ് സമയം പോലെ അപ്പ്രൂവ് ചെയ്യട്ടെ. ചില പ്രശ്നങ്ങൾ ഉണ്ടായില്ലെങ്കിൽ പിന്നെ എന്തോന്ന് മനുഷ്യ ജീവിതം? സ്നേഹപൂർവ്വം ❤️
വളരെ നല്ല ഒരു പാർട്ട്. നല്ല അവതരണം.. എന്നാൽ ഇപ്പോൾ ട്വിസ്റ്റ്…. ഗുരുവായൂരപ്പൻ കാത്തോളും.. കരഞ്ഞു പ്രാർത്ഥിച്ചാൽ മതി എല്ലാ ദോഷവും മാറും..
അടുത്ത പാർട്ട് എന്നാ..
Happy new year.. എല്ലാ ഐശ്വര്യവും ഈശ്വരനുഗ്രവും ഉണ്ടാവട്ടെ…
♥♥♥♥♥
Valare nandi.
Theerchayaayum athaanente balavum vishwaasavum.
Happy new year ??
എട്ടോയ് happy new year ???
സസ്പെൻസ് ആണല്ലോ,,, അവരെ ഒന്നിപ്പിക്കണം ട്ടോ
Theerchayaayum. Ellaavarum nannaayirikkatte ❤️❤️❤️ snehapoorvvam
അല്ലേലും ഈ ജ്യോത്സ്യൻ എന്ന് കേട്ടപ്പോ തന്നെ ഓർത്തു എന്തെങ്കിലും കുനിഷ്ട് ഉണ്ടാവും എന്ന് അതുപോലെ ആയി. എന്താ ആവോ അയാൾ പറഞ്ഞത്. കാത്തിരിക്കുന്നു.
സ്നേഹം. ഹാപ്പി ന്യൂ ഇയർ❤️
അങ്ങനെ പറയല്ലേ ഇന്ദുവേ.. ഒരു ജ്യോൽസ്യൻ ഉടനെ നടത്തിയില്ലേ 45 കഴിഞ്ഞേ ഉണ്ടാവു എന്ന് എന്റെ പെണ്ണിന്റെ അച്ഛനോട് പറഞ്ഞത് കാരണമാ .. അവൾ എന്റെ കൂടെ ഒളിച്ചുപൊന്നേ ഇല്ലാരുന്നേ ഏതോ ഒരു കൊന്തനെ കൊണ്ട് കെട്ടിച്ചേനെ.. ??
ചില ക്ഷേത്രങ്ങൾക്കൊക്കെ നമുക്ക് മനസ്സിലാക്കാൻ ആവാത്ത ട്വിസ്റ്റുകൾ ഉണ്ടാക്കാനുള്ള കഴിവുണ്ട്.
ദൈവത്തിനു മുൻപിൽ എല്ലാം മാറിനിൽക്കും.
ഭജന പാടുമ്പോൾ കൈതട്ടിപ്പാടണം എന്ന് പറയുന്നത് അതുപോലെ ഒരു റീസോൺ ആണ് ??
?????..
Iddeham bhayankara kusrithi aanallo – Bindu
Ente oru friend une ithepole thanne.
Videnne, kshamikkoo
Control control ☺️☺️
ജ്യോത്സ്യം )ജ്യോതിഷം) സത്യമാണ് മാഷന്മാരെ. എനിക്ക് വിശ്വാസം ഉണ്ട്. എന്റെ അമ്മയുടെ അച്ഛൻ വൈദ്യം മർമം ജോതിഷം ഒക്കെ അത്യാവശ്യം അറിവുള്ള ആളായിരുന്നു. (Never used for making financial benefits) ചില അറിവുകൾ ഒക്കെ അങ്ങനാണ്. ആദ്യം കേൾക്കുമ്പോൾ പുച്ഛം തോന്നും പക്ഷെ അണ്ടിയോടടുക്കുമ്പോൾ മാങ്ങയുടെ പുളി അറിയും.,?? പിന്നെ ജ്യോതിഷത്തിന്റെ സാമ്പത്തിക വശം മാത്രം കാണുന്ന ദുഷ്ടബുദ്ധികൾ ഈ ശാസ്ത്രത്തിന്റെ അപചയത്തിന് കാരണഹേതുക്കളായി. ??
,???ജ്യോത്സ്യൻ എന്താണ് പറഞ്ഞതെന്ന് അറിയില്ല.
Ho suspense, ini adutha pattil aa suspense enthanu ariyathe enikoru samadhanavum illa??
Kadha polichu adipoli aayittund waiting for next part ❤️
Happy New Year❤️??
Nandi Mashi???
Ithengenokkeyo pokunnu, sangathi pidicha idathu nilkkunnilla.
Sri Kumaran Thambi sir paadippichathu pole “kaanunna swapnangal ellaam phalichaal kaalathin kalpanakkenthu?”
❤❤❤❤❤❤ ഇഷ്ടയി ettoi??
Nandi suhruthe
????
ഒരു സസ്പെൻസ് ആവശ്യമാണല്ലോ. അല്ലേ സേട്ടാ…..
സത്യത്തിൽ എനിക്കുതന്നെ ഒരു പിടിയും കിട്ടുന്നില്ല ഇതെങ്ങോട്ടാ പോകുന്നതെന്ന്. ??അടിക്കുന്ന പോക്കിൽ പോകുന്നില്ലയെങ്കിൽ പോകുന്ന പോക്കിൽ അടിക്കുക തന്നെ. ????എന്തായാലും ആംഗലേയ പുതുവത്സര ആശംസകൾ ???
പുതുവത്സരാശംസകൾ പ്രിയപ്പെട്ട സന്തോഷേ… താങ്കൾക്കും കുടുംബത്തിനും എല്ലാവിധ സമാധാനവും സന്തോഷവും ഐശ്വര്യവും ദൈവാനുഗ്രവും നിറഞ്ഞ ഒരു വർഷം ആയിരിക്കട്ടെ ഇത് എന്ന് ആശംസിക്കുന്നു ???.
എന്നെ സിനിമയിൽ എടുത്തതിനു നന്ദി. ??.
വല്ലാത്തൊരു ഹോംലി ഫീൽ ആണ് സന്തോഷിന്റെ കഥക്ക് .. അതിപ്പോ ഫുഡ് ആയാലും ഡ്രസ്സ് ആയാലും.. പിന്നെ ആളുകളുടെ സംസാരശൈലി ആണെങ്കിലും.. ????. ഒത്തിരി ഇഷ്ടായി ഈ പാർട്ടും.. ജാനകി വെങ്കി പുരാണം ഒരു സർപ്രൈസ് ആയിരുന്നു… ???.. പേരുദോഷം കേൾപ്പിക്കാതെ മനസിലെ ഇഷ്ട്ടം ഒതുക്കി വെച്ച ജാനകിക്ക് ഒരു കുതിരപ്പവൻ… ??.
കഥ ട്വിസ്റ്റ് ലേക്ക് പോകുവാണോ…അടുത്ത ആഴ്ച നടത്തിയില്ലേലും കുറച്ച് മാസങ്ങൾ താമസിച്ച് വ്യാഴം, വെള്ളി or ചൊവ്വ ഗ്രഹങ്ങൾ നേർ രേഖയിൽ ശ്രീയുടെ ജാതകത്തിൽ വന്നിട്ടായാലും മതി… ഇല്ലേ പറ ജോർജ് മത്തായി നടത്തി തരും ഈ കല്യാണം…… ???..
അപ്പൊ ടെൻഷൻ ഓടെ കാത്തിരിക്കുന്നു.. ❤❤❤❤❤❤❤❤❤
സത്യത്തിൽ എനിക്കുതന്നെ ഒരു പിടിയും കിട്ടുന്നില്ല ഇതെങ്ങോട്ടാ പോകുന്നതെന്ന്. കുറെ അപ്രതീക്ഷിതമായ ട്വിസ്റ്റുകൾ.
നടന്ന സംഭവങ്ങളും നടക്കണമെന്ന് ആശിച്ച സംഭവങ്ങളും അതിനിടയിൽ ഓർക്കാപ്പുറത്തു ഉണ്ടാകുന്ന ഗതി വിഗതികളും.
ഈ മെഗാ സീരിയൽ എഴുത്തുകാരെ സമ്മതിക്കണം.
എന്തായാലും താങ്കൾക്കും കുടുംബത്തിനും പുതുവത്സരാശംസകൾ നേരുന്നു (വാമഭാഗം ആരെന്നും മനസ്സിലായി കേട്ടോ കൊച്ചു വലിയ കള്ളാ) ???
മനസിലാക്കി കളഞ്ഞല്ലോ കൊച്ച് ഗള്ളൻ ???
Njangal kottayamkaar valiya sambhavangalaanu maashe
ഇങ്ങനെ എഴുതുന്നതാണ് ഈ കഥയുടെ ഭംഗി. ഈ പ്രാവശ്യം ബ്രാക്കറ്റിൽ എഴുത്ത് കുറച്ചല്ലോ? എന്ത് പറ്റി? അവസാനം പ്രശ്നമാണോ?
Happy new year ?
താങ്കൾക്കും കുടുംബത്തിനും പുതുവത്സരാശംസകൾ നേരുന്നു.???
ഇത്തവണ ലേശം suspenseful n serious അങ്ങനെ ആയിപ്പോയി. ശ്രദ്ധിക്കാം
Ee partil kalyanam koodamennu vijarichu..jyothishi kalyanam mudaki akumo..vallathoru suspence akiyalloo..aa enthayalum venkiyannatem janakichechiyudem mothiramattam koodan Patti..as always nice part new year oru nalla story vayichondulla thudakamanu thanks
Ellaathinum mukalil Guruvaayoor Kannan undallo. Chila kaathiruppukal vyarthamaavilla
Thanks all ??????❤️
God bless
Happy New year ? 2022