ഒരു ബാംഗ്ലൂർ വാരാന്ത്യം 6 [Santhosh Nair] 981

ഒന്ന് നടക്കാൻ പോകാം എന്നുണ്ടായിരുന്നു. അച്ഛനും കൊച്ചച്ഛനും അല്പം റസ്റ്റ് എടുക്കണം, അമ്മാവനോട് സംസാരിക്കണം എന്ന് പറഞ്ഞു. അവസാനം എല്ലാരും കൂടി പാവം ശ്രീയെ എന്റെ കൂടെ തള്ളി വിട്ടു. ഞങ്ങൾ ചുറ്റി നടന്നു പറമ്പോക്കെ കണ്ടു വന്നു. 24 മണിക്കൂറുകൾ നന്നായി വർത്തമാനം പറഞ്ഞു വന്ന ഞങ്ങൾക്കിടയിൽ പെട്ടെന്നൊന്നും സംസാരിക്കാനില്ലാത്തപോലെ, പക്ഷെ മനസ്സുകൾ തമ്മിൽ സംസാരിക്കുന്നുണ്ട് താനും. ഇടയ്ക്കു കണ്ണിൽക്കണ്ണിൽ നോക്കുന്നു.

സാധാരണ പുളിയിലക്കര നേരിയതും, ബ്ലൗസും, മുത്തുമാലയും,കൈകളിൽ ഈരണ്ടു കുപ്പിവളകളും, കാലിൽ വെള്ളിപാദസരവും. നെറ്റിയിൽ ചന്ദനക്കുറിയും. ചെറിയ നെറ്റിയും പുരികങ്ങളും, കണ്ണ് മാത്രം നേരിയവര കൊണ്ടു വാലിട്ടിട്ടുണ്ട്. ഒതുങ്ങിയ ശരീരം, എന്റെ മൂക്കുവരെ അവൾക്കു പൊക്കമുണ്ടെന്നു തോന്നുന്നു. ഒരു ശാലീന സുന്ദരി എന്ന് പറയാം.

“ശ്രീ നീയൊരു സുന്ദരിയാണ് കേട്ടോ. നീ ബ്യൂട്ടി പാർലർ ഒന്നും പോകാറില്ല? “. അവൾ നാണത്തോടെ മന്ദഹസിച്ചു “ഇല്ല ഏട്ടാ, ഇതുവരെ ഇല്ല”.
പടിഞ്ഞാറ് നോക്കി പോകുന്ന സൂര്യന്റെ കിരണങ്ങൾ അവളുടെ മുഖത്തെ തുടുപ്പിനു അല്പം കൂടി സ്വർണ നിറമേകി. അപ്പോഴേക്കും ഞങ്ങൾ വീടിനു പിറകിലുള്ള തെങ്ങിൻ തോപ്പിലൂടെ നടന്നു കുളക്കരയിൽ എത്തിയിരുന്നു. വൈകിയതിനാൽ ജോലിക്കാരെല്ലാം പോയിരുന്നു. അടുത്തുള്ള കല്ലിൽ ഞങ്ങൾ അഭിമുഖമായി ഇരുന്നു. സംസാരിക്കാൻ ഉണ്ട്, എന്നാൽ ഒന്നും സംസാരിക്കാനാവുന്നില്ല. കുറെ നേരം കണ്ണിൽ കണ്ണിൽ നോക്കി ഇരുന്നു.

“വാചാലം എൻ മൗനവും നിൻ മൗനവും..” ഞാനറിയാതെ പാടിപ്പോയി. അവളുടെ കൊള്ളുന്ന ആ അത്തം നക്ഷത്ര ചിരി. “ഏട്ടൻ ഭയങ്കര റൊമാന്റിക് ആണല്ലോ. സീരിയസ് ആണെന്നാണ് ഞാൻ ആദ്യമൊക്കെ കരുതിയത്”.
ഞാൻ ചിരിച്ചു. അവൾക്കെന്തോ എന്റെ ചിരിയും ഇഷ്ടമാണെന്നു മനസ്സിലായി.

എനിക്ക് പണ്ട് മുതലേ ക്ലീൻ ഷേവ് ആണ് ഇഷ്ടം. ലേശം കഷണ്ടി കയറിയിട്ടുള്ളതുകൊണ്ടു തന്നെ മുടി പറ്റെവെട്ടിയിരിക്കും, പണ്ടത്തെ നായന്മാരെപ്പോലെ ലേശം കുടുമ്മി ഉണ്ട് (പാരമ്പര്യം വിടാൻ പ്ലാനില്ല). എന്റെ ചെറുവയസ്സിൽ അച്ഛൻ കുത്തിച്ചിട്ട കടുക്കൻ ഇപ്പോഴും ഉണ്ട്. ഇതിന്റെ കൂടെ സാമാന്യം നിറവും ഉള്ളതിനാൽ ഒരു അമ്പലവാസി ലുക്ക് ഉണ്ട്. അതൊക്കെയും പിന്നെ സാംബാർ ഇഡലി പ്രിയൻ ശുദ്ധ വെജിറ്റേറിയൻ എന്നീ ഗുണഗണങ്ങൾ കൊണ്ട് സമ്പന്നനുമായതിനാൽ പട്ടർ എന്നൊരു വിളിപ്പേരും പണ്ടേയുണ്ട്. എനിക്കതല്പം ഇഷ്ടവുമാണെന്നു കൂട്ടിക്കോളൂ. ഫാഷൻ സംബന്ധമായ വേഷം കെട്ടലുകൾ എനിക്ക് ആവശ്യമാണെന്ന് ഒരിക്കലും തോന്നിയിട്ടില്ല, ആരോടും അസൂയയും ഇല്ല.
കൂട്ടുകാരായി കിട്ടിയ ജോർജുമത്തായിയും, അജി നായരും, അഗസ്റ്റിനും, സൂസനും, താജുവും എല്ലാം നല്ല ആളുകളാണ്. ഞങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും കളിയാക്കുമെങ്കിലും സ്വകാര്യതകളെ അന്യോന്യം ബഹുമാനിക്കുന്നു. ഞാനോർത്തു, ഇവരാരും എന്നെ ഇതുവരെ വിളിച്ചില്ലല്ലോ എന്ന്.

അങ്ങനെ എന്തൊക്കെയോ ആലോചിച്ചും പറഞ്ഞും സമയം പോയതറിഞ്ഞില്ല. ആറുമണിയോളമായി, അച്ഛന്റെ ഫോൺ വന്നു. “സന്ധ്യയായില്ലേടാ മോനെ, ഇപ്പോഴേ എല്ലാം സംസാരിച്ചു തീർത്താൽ കല്യാണം കഴിഞ്ഞാൽ ഒന്നും പറയാൻ കാണില്ല” എന്നൊരു ആക്കൽ വേറെ അച്ഛന്റെ വിചാരം ഭയങ്കര തമാശക്കാരനാണെന്നാണ്.

“യ്യോ ഏറ്റവും, വിളക്കുവെയ്ക്കണം, നമുക്ക് പോകാം, സന്ധ്യക്ക്‌ മുമ്പേ വിളക്കുവെച്ചില്ലെങ്കിൽ പാട്ടിക്ക് കോപംവരും” എന്ന് പറഞ്ഞു അവൾ മുൻപിൽ തന്നെ നടന്നു. സ്ത്രീകൾ നടക്കുന്നത് കാണാനും ഒരു ഭംഗിയുണ്ട് “അന്നൊത്ത പോക്കി” എന്ന് തോലകവിയും “ഗജ രാജ വിലാസിത മന്ദഗതി” എന്ന് മറ്റൊരു കവിയും വർണ്ണിച്ചിട്ടുണ്ടല്ലോ. ദൈവത്തിന്റെ ഒരു മനോഹര സൃഷ്ടി തന്നെയാണ് സ്ത്രീ, സംശയം വേണ്ട.

അവൾ പെട്ടെന്നുതന്നെ കൈ കാൽ മുഖം കഴുകി വന്നു, വിളക്ക് കത്തിച്ചു. തുളസിത്തറയിലും ചെറിയ ഒരു ചെരാതുകത്തിച്ചു വെച്ചു അവൾ പ്രാർത്ഥിച്ചു. ‘അമ്മയും അച്ഛനും കൊച്ചച്ഛനും അമ്മാവനും കൂടി നമശ്ശിവായ, ശങ്കരധ്യാനപ്രകാരം ഒക്കെ ചൊല്ലാൻ തുടങ്ങി. ഞാനും ശ്രീയും കൂടെക്കൂടി. അര മണിക്കൂറോളം നാമം ജപിച്ചിട്ടു ഞങ്ങൾ തൊഴുതു പ്രാർത്ഥിച്ചു. കർപ്പൂരം ഉഴിഞ്ഞു കൊണ്ടുവന്നത് എല്ലാവരും തൊട്ടു വണങ്ങി. ആര് കൈവിട്ടാലും കൈ വിടാത്ത ഭഗവാനെ നമ്മൾ സ്മരിക്കാതിരിക്കുന്നതു ശരിയല്ലല്ലോ. (എല്ലാവര്ക്കും ദൈവ-അനുഗ്രഹങ്ങൾ നേരുന്നു). താത്താവും പാട്ടിയും ഭാഗവതം വായിക്കാൻ തുടങ്ങി. കൊച്ചച്ഛനും അമ്മയും അച്ഛനും അമ്മാവനും കേട്ടുകൊണ്ടിരുന്നു. ഞാനും ശ്രീയും അങ്ങോട്ടുമിങ്ങോട്ടും നോക്കിയിരുന്നു പുഞ്ചിരികൾ കൈമാറി.

39 Comments

    1. ????,?

  1. ഇന്ദുചൂഡൻ

    സന്തോഷേട്ടാ
    നിഷ്കളങ്കത നിറഞ്ഞൊരു എഴുത്ത് ആണ് നിങ്ങളുടേത്. ഈ പാർട്ടും വളരെ
    ഇഷ്ട്ടപെട്ടു കേട്ടോ. പിന്നെ ഞാൻ അടക്കമുള്ള സപ്പോർട്ടേഴ്സിന്റെ പേരുകൾ എടുത്ത് പറഞ്ഞതിന് ഒരു സ്പെഷ്യൽ താങ്ക്സ്. ഈ പാർട്ട്‌ വായിക്കാൻ കുറച്ച് വൈകിപോയി കേട്ടോ?

    1. ??????
      My pleasure, dear ??

  2. നിധീഷ്

    ♥♥♥♥

    1. ??????

  3. ഇന്നാണ് ഈ കഥ വായിക്കാൻ തുടങ്ങിയത്,
    നല്ല theme നല്ല അവതരണം ??❕
    Waiting for next part ❤️✨

    1. ☺️☺️???
      Really appreciate the comment ??
      Thanks a lot ?☺️

  4. പ്രത്യേകിച്ച് ഒന്നും പറഞ്ഞില്ല… അടുത്തൊന്നും നല്ല മുഹൂർത്തം കാണില്ലെന്ന് ആവും പറഞ്ഞത്… ട്വിസ്റ്റ് എനിക്കിഷ്ടമല്ല…. എന്തോ പണ്ടുമുതലേ ട്വിസ്റ്റ് ഇഷ്ടമല്ല…

    1. Namasthe ?
      ഏഴാം ഭാഗം പോസ്റ്റ് ചെയ്തു.
      അഡ്മിൻ ബ്രോസ് സമയം പോലെ അപ്പ്രൂവ് ചെയ്യട്ടെ.
      ചില പ്രശ്നങ്ങൾ ഉണ്ടായില്ലെങ്കിൽ പിന്നെ എന്തോന്ന് മനുഷ്യ ജീവിതം?
      സ്നേഹപൂർവ്വം,❤️

  5. ആഹാ ലാസ്റ്റ് ട്വിസ്റ്റ് കൊണ്ടുവന്നു അല്ലെ…. അല്ലേലും ട്വിസ്റ്റ്‌ ഇടാൻ ഏറ്റവും ബെസ്റ്റ് ജ്യോത്സ്യൻ മാർ തന്നെയാണ്?? അവർ കാരണം എത്ര പേരുടെയാ ജീവിതം ബുധനും ശുക്രനും കൊണ്ടു പോയത് ??…

    ഈ പാർട്ടും അടിപൊളി ആയിട്ടുണ്ട് ….. അവരെ പിരിക്കരുതേ???

    അപ്പൊ ഹാപ്പി ന്യൂ ഇയർ??♥️♥️♥️

    1. Namasthe ??
      ഏഴാം ഭാഗം പോസ്റ്റ് ചെയ്തു. അഡ്മിൻ ബ്രോസ് സമയം പോലെ അപ്പ്രൂവ് ചെയ്യട്ടെ. ചില പ്രശ്നങ്ങൾ ഉണ്ടായില്ലെങ്കിൽ പിന്നെ എന്തോന്ന് മനുഷ്യ ജീവിതം? സ്നേഹപൂർവ്വം ❤️

  6. വളരെ നല്ല ഒരു പാർട്ട്‌. നല്ല അവതരണം.. എന്നാൽ ഇപ്പോൾ ട്വിസ്റ്റ്‌…. ഗുരുവായൂരപ്പൻ കാത്തോളും.. കരഞ്ഞു പ്രാർത്ഥിച്ചാൽ മതി എല്ലാ ദോഷവും മാറും..
    അടുത്ത പാർട്ട്‌ എന്നാ..
    Happy new year.. എല്ലാ ഐശ്വര്യവും ഈശ്വരനുഗ്രവും ഉണ്ടാവട്ടെ…
    ♥♥♥♥♥

    1. Valare nandi.
      Theerchayaayum athaanente balavum vishwaasavum.
      Happy new year ??

  7. എട്ടോയ് happy new year ???

    സസ്പെൻസ് ആണല്ലോ,,, അവരെ ഒന്നിപ്പിക്കണം ട്ടോ

    1. Theerchayaayum. Ellaavarum nannaayirikkatte ❤️❤️❤️ snehapoorvvam

  8. അല്ലേലും ഈ ജ്യോത്സ്യൻ എന്ന് കേട്ടപ്പോ തന്നെ ഓർത്തു എന്തെങ്കിലും കുനിഷ്ട് ഉണ്ടാവും എന്ന് അതുപോലെ ആയി. എന്താ ആവോ അയാൾ പറഞ്ഞത്. കാത്തിരിക്കുന്നു.
    സ്നേഹം. ഹാപ്പി ന്യൂ ഇയർ❤️

    1. അങ്ങനെ പറയല്ലേ ഇന്ദുവേ.. ഒരു ജ്യോൽസ്യൻ ഉടനെ നടത്തിയില്ലേ 45 കഴിഞ്ഞേ ഉണ്ടാവു എന്ന് എന്റെ പെണ്ണിന്റെ അച്ഛനോട് പറഞ്ഞത് കാരണമാ .. അവൾ എന്റെ കൂടെ ഒളിച്ചുപൊന്നേ ഇല്ലാരുന്നേ ഏതോ ഒരു കൊന്തനെ കൊണ്ട് കെട്ടിച്ചേനെ.. ??

      1. ചില ക്ഷേത്രങ്ങൾക്കൊക്കെ നമുക്ക് മനസ്സിലാക്കാൻ ആവാത്ത ട്വിസ്റ്റുകൾ ഉണ്ടാക്കാനുള്ള കഴിവുണ്ട്.
        ദൈവത്തിനു മുൻപിൽ എല്ലാം മാറിനിൽക്കും.
        ഭജന പാടുമ്പോൾ കൈതട്ടിപ്പാടണം എന്ന് പറയുന്നത് അതുപോലെ ഒരു റീസോൺ ആണ് ??

        1. Iddeham bhayankara kusrithi aanallo – Bindu
          Ente oru friend une ithepole thanne.

        2. Videnne, kshamikkoo
          Control control ☺️☺️

    2. ജ്യോത്സ്യം )ജ്യോതിഷം) സത്യമാണ് മാഷന്മാരെ. എനിക്ക് വിശ്വാസം ഉണ്ട്. എന്റെ അമ്മയുടെ അച്ഛൻ വൈദ്യം മർമം ജോതിഷം ഒക്കെ അത്യാവശ്യം അറിവുള്ള ആളായിരുന്നു. (Never used for making financial benefits) ചില അറിവുകൾ ഒക്കെ അങ്ങനാണ്. ആദ്യം കേൾക്കുമ്പോൾ പുച്‌ഛം തോന്നും പക്ഷെ അണ്ടിയോടടുക്കുമ്പോൾ മാങ്ങയുടെ പുളി അറിയും.,?? പിന്നെ ജ്യോതിഷത്തിന്റെ സാമ്പത്തിക വശം മാത്രം കാണുന്ന ദുഷ്ടബുദ്ധികൾ ഈ ശാസ്ത്രത്തിന്റെ അപചയത്തിന്‌ കാരണഹേതുക്കളായി. ??
      ,???ജ്യോത്സ്യൻ എന്താണ് പറഞ്ഞതെന്ന് അറിയില്ല.

  9. Ho suspense, ini adutha pattil aa suspense enthanu ariyathe enikoru samadhanavum illa??
    Kadha polichu adipoli aayittund waiting for next part ❤️
    Happy New Year❤️??

    1. Nandi Mashi???
      Ithengenokkeyo pokunnu, sangathi pidicha idathu nilkkunnilla.
      Sri Kumaran Thambi sir paadippichathu pole “kaanunna swapnangal ellaam phalichaal kaalathin kalpanakkenthu?”

  10. തൃശ്ശൂർക്കാരൻ ?

    ❤❤❤❤❤❤ ഇഷ്ടയി ettoi??

    1. Nandi suhruthe
      ????

  11. ഒരു സസ്പെൻസ് ആവശ്യമാണല്ലോ. അല്ലേ സേട്ടാ…..

    1. സത്യത്തിൽ എനിക്കുതന്നെ ഒരു പിടിയും കിട്ടുന്നില്ല ഇതെങ്ങോട്ടാ പോകുന്നതെന്ന്. ??അടിക്കുന്ന പോക്കിൽ പോകുന്നില്ലയെങ്കിൽ പോകുന്ന പോക്കിൽ അടിക്കുക തന്നെ. ????എന്തായാലും ആംഗലേയ പുതുവത്സര ആശംസകൾ ???

  12. പുതുവത്സരാശംസകൾ പ്രിയപ്പെട്ട സന്തോഷേ… താങ്കൾക്കും കുടുംബത്തിനും എല്ലാവിധ സമാധാനവും സന്തോഷവും ഐശ്വര്യവും ദൈവാനുഗ്രവും നിറഞ്ഞ ഒരു വർഷം ആയിരിക്കട്ടെ ഇത് എന്ന് ആശംസിക്കുന്നു ???.
    എന്നെ സിനിമയിൽ എടുത്തതിനു നന്ദി. ??.
    വല്ലാത്തൊരു ഹോംലി ഫീൽ ആണ് സന്തോഷിന്റെ കഥക്ക് .. അതിപ്പോ ഫുഡ്‌ ആയാലും ഡ്രസ്സ്‌ ആയാലും.. പിന്നെ ആളുകളുടെ സംസാരശൈലി ആണെങ്കിലും.. ????. ഒത്തിരി ഇഷ്ടായി ഈ പാർട്ടും.. ജാനകി വെങ്കി പുരാണം ഒരു സർപ്രൈസ് ആയിരുന്നു… ???.. പേരുദോഷം കേൾപ്പിക്കാതെ മനസിലെ ഇഷ്ട്ടം ഒതുക്കി വെച്ച ജാനകിക്ക് ഒരു കുതിരപ്പവൻ… ??.
    കഥ ട്വിസ്റ്റ്‌ ലേക്ക് പോകുവാണോ…അടുത്ത ആഴ്ച നടത്തിയില്ലേലും കുറച്ച് മാസങ്ങൾ താമസിച്ച് വ്യാഴം, വെള്ളി or ചൊവ്വ ഗ്രഹങ്ങൾ നേർ രേഖയിൽ ശ്രീയുടെ ജാതകത്തിൽ വന്നിട്ടായാലും മതി… ഇല്ലേ പറ ജോർജ് മത്തായി നടത്തി തരും ഈ കല്യാണം…… ???..
    അപ്പൊ ടെൻഷൻ ഓടെ കാത്തിരിക്കുന്നു.. ❤❤❤❤❤❤❤❤❤

    1. സത്യത്തിൽ എനിക്കുതന്നെ ഒരു പിടിയും കിട്ടുന്നില്ല ഇതെങ്ങോട്ടാ പോകുന്നതെന്ന്. കുറെ അപ്രതീക്ഷിതമായ ട്വിസ്റ്റുകൾ.
      നടന്ന സംഭവങ്ങളും നടക്കണമെന്ന് ആശിച്ച സംഭവങ്ങളും അതിനിടയിൽ ഓർക്കാപ്പുറത്തു ഉണ്ടാകുന്ന ഗതി വിഗതികളും.
      ഈ മെഗാ സീരിയൽ എഴുത്തുകാരെ സമ്മതിക്കണം.
      എന്തായാലും താങ്കൾക്കും കുടുംബത്തിനും പുതുവത്സരാശംസകൾ നേരുന്നു (വാമഭാഗം ആരെന്നും മനസ്സിലായി കേട്ടോ കൊച്ചു വലിയ കള്ളാ) ???

      1. മനസിലാക്കി കളഞ്ഞല്ലോ കൊച്ച് ഗള്ളൻ ???

        1. Njangal kottayamkaar valiya sambhavangalaanu maashe

  13. ഇങ്ങനെ എഴുതുന്നതാണ് ഈ കഥയുടെ ഭംഗി. ഈ പ്രാവശ്യം ബ്രാക്കറ്റിൽ എഴുത്ത് കുറച്ചല്ലോ? എന്ത് പറ്റി? അവസാനം പ്രശ്നമാണോ?

    1. Happy new year ?

      1. താങ്കൾക്കും കുടുംബത്തിനും പുതുവത്സരാശംസകൾ നേരുന്നു.???
        ഇത്തവണ ലേശം suspenseful n serious അങ്ങനെ ആയിപ്പോയി. ശ്രദ്ധിക്കാം

        1. Ee partil kalyanam koodamennu vijarichu..jyothishi kalyanam mudaki akumo..vallathoru suspence akiyalloo..aa enthayalum venkiyannatem janakichechiyudem mothiramattam koodan Patti..as always nice part new year oru nalla story vayichondulla thudakamanu thanks

          1. Ellaathinum mukalil Guruvaayoor Kannan undallo. Chila kaathiruppukal vyarthamaavilla

  14. Thanks all ??????❤️
    God bless
    Happy New year ? 2022

Comments are closed.