ഒരു ബാംഗ്ലൂർ വാരാന്ത്യം 10 [Santhosh Nair] 967

ഇത് MLA യ്ക്ക് തന്ന സ്പെഷ്യൽ ഡിസ്‌കൗണ്ട് ആണെന്ന് പുള്ളി പറഞ്ഞു. “ഓക്കേ താങ്ക്സ്” എന്ന് അളിയൻ പറഞ്ഞു.

സമയം നോക്കിയപ്പോൾ മൂന്നു മണി. പെട്ടെന്ന് ബിൽ പേ ചെയ്തു ഞങ്ങൾ ഇറങ്ങി. വണ്ടിയിൽ ഇടം പറ്റുന്നില്ല എന്നു തോന്നി. ലേശം വണ്ണം കൂടിപ്പോയോ എല്ലാർക്കും? (വയർ അല്പം വളർന്നാലുള്ള പ്രശ്നങ്ങളെ.). എന്നാലും അതൊന്നു സാരമാക്കാതെ വണ്ടികൾ തിരികെ പറന്നു. പത്തു മിനുട്ടിനുള്ളിൽ ഗസ്റ്റ് ഹവ്‌സിൽ വന്നു കിടന്നതേ ഓർമ്മയുള്ളു. പിന്നെ കണ്ണ് തുറന്നു നോക്കുമ്പോൾ അഞ്ചുമണി.

എണീറ്റുനോക്കുമ്പോൾ എല്ലാവരും ഹാളിൽ തന്നെ കിടന്നു കൂർക്കം വലിച്ചുറങ്ങുകയാണ്. അതിൽ രണ്ടു പേര് തമ്മിൽ മത്സരം തന്നെ (ജീവനിൽ പേടിയുള്ളതുകൊണ്ടു ആ മഹാത്മാക്കൾ ആരെന്നു ഇവിടെ വെളിപ്പെടുത്തിന്നില്ല).  അപ്പോഴേക്കും വാതിലിൽ ആരോ തട്ടാൻ തുടങ്ങി.

ഞാൻ ആദ്യം തന്നെ അളിയനെ വിളിച്ചുണർത്തി. അളിയൻ സൂസനെയും.  അവൾ ഫേസ് വാഷ് ചെയ്യാൻ പോയപ്പോൾ മറ്റുള്ളവരെയെല്ലാം വിളിച്ചുണർത്തിയിട്ടു പോയി വാതിൽ തുറന്നു. ഞങ്ങൾക്ക് വേണ്ടി കാപ്പി, ചായ, ബദാം മിൽക്ക്, മുറുക്ക്, വട ഒക്കെയുമായി ലിംഗപ്പ അണ്ണാ (നമ്മൾ മുമ്പേ കണ്ട സെക്യൂരിറ്റി ചേട്ടന്റെ അനിയൻ. ഇദ്ദേഹം സൂസന്റെ വീട്ടിൽ പുറം ജോലികളും ഈ ഗസ്റ്റ് ഹാവ്സ്, ഫാം ഹവുസ് ഒക്കെ നോക്കി നടത്തുന്നു. ഇവരുടെ എല്ലാം ഫാമിലി താമസിക്കുന്നത് ഈ ഗസ്റ്റ് ഹവ്‌സിന്റെ പിറകിലുള്ള സ്റ്റാഫ് ക്വർട്ടേഴ്സിലാണ്.  (ജിഗണിക്കടുത്തു ഒരു വലിയ ഫാം ഹാവ്സ് സൂസനുണ്ട്.  ഇവർക്ക് പശുക്കൾ ഉള്ളതിനാൽ പശുവിൻ പാൽ, തൈര് മോര് വെണ്ണ നെയ്യ് ഒക്കെ  ഉണ്ടാകും.  സിക്സ് പാക്ക് വെജിറ്റേറിയൻ അളിയന്റെ ആരോഗ്യ രഹസ്യം മനസ്സിലായോ?).

അമ്മ അയച്ചതാണെന്നു പറഞ്ഞു അദ്ദേഹം അകത്തു വന്നു. എല്ലാവർക്കുമുള്ള ചായ കാപ്പി ബദാം പാൽ എന്നിവ പ്രത്യേകം ഗ്ളാസ്സ്‌കളിൽ ഒഴിച്ചു വെച്ചു.  ഞങ്ങളുടെ ഓരോരുത്തരുടെയും ഇഷ്ടം അദ്ദേഹത്തിനറിയാം. തട്ട് പാത്രത്തിൽ കൊണ്ടുവന്ന സ്നാക്സ് പാത്രങ്ങളിൽ ഇട്ടു വെച്ചു. മൈസൂർ പാക്കും ഉണ്ടായിരുന്നു.  എല്ലാവര്ക്കും വീട്ടിൽ കൊടുത്തു വിടാൻ അമ്മ തയാർ ചെയ്ത മൈസൂർ പാക്കും, മുറുക്കും, നിപ്പട്ടും സെക്യൂരിറ്റി നഞ്ചപ്പ അണ്ണാ കൊണ്ടുവന്നു കൊടുത്തിട്ടു പോയി. അജിക്ക്‌ കൊണ്ടുപോകാൻ കുറച്ചു നെയ്യും കൊണ്ടുവന്നിരുന്നു.

അജിയും അളിയനും ഞാനും ബദാം പാൽ കുടിച്ചു. ജോർജിനും അഗസ്റ്റിനും ചായയാണിഷ്ടം. സൂസനും താജുവും കാപ്പി കുടിച്ചു.  സ്നാക്ക്സ് കഴിച്ച ശേഷം എല്ലാവരും വീണ്ടും ഇരുന്നു വർത്തമാനം തുടങ്ങി.  ഏഴുമണിക്ക് എല്ലാവരും ഇറങ്ങും.  അതിനുള്ളിൽ ഇനി കുളിയും മറ്റും കഴിക്കണം.  ഗസ്റ്റ് ഹാവ്‌സിനു പുറകിൽ ഒരു ചെറിയ നീന്തൽക്കുളം ഉണ്ട്.  നീന്താൻ പേടിയുള്ളതുകൊണ്ടല്ലെങ്കിലും (സത്യം) ഞാനും സൂസനും കരയിൽ നിന്ന് വാചകം അടിച്ചുകൊണ്ടിരുന്നു.  മറ്റുള്ളവരെല്ലാം ഓരോ ട്രങ്ക്സ്  ഇട്ടുകൊണ്ട് വെള്ളത്തിൽ ചാടി.  അളിയനും നന്നായി എന്ജോയ് ചെയ്യുന്നത് കണ്ടു.  സാധാരണ തിരിഞ്ഞു നിൽക്കാൻ സമയം കിട്ടാറില്ല പുള്ളിക്കാരന്.  ഇന്നെന്തോ ഞങ്ങൾക്കുവേണ്ടി പകുതി ദിവസത്തിൽ കൂടുതൽ ചിലവഴിച്ചു.

അപ്പോഴേക്കും രണ്ടു കുട്ടി സൈക്കിളുകളിൽ സൂസന്റെ സന്താന സൗഭാഗ്യങ്ങൾ അമ്മാ എന്ന് വിളിച്ചു കൊണ്ട് വന്നു കഴിഞ്ഞു.  അവർ എന്നെയും ഓടി വന്നു കെട്ടിപ്പിടിച്ചു.  മാമൻ എന്താ വെള്ളത്തിൽ ഇറങ്ങാതെ ഇവിടെ നിൽക്കുന്നെ എന്ന് പറഞ്ഞുകൊണ്ട് എന്നെ തള്ളി വെള്ളത്തിലിട്ടു.  നീന്തലറിയാത്ത പാവം ഞാൻ വെള്ളത്തിൽ വീണു കൈകാലിട്ടടിച്ചു മുങ്ങി പൊങ്ങി “അക്ളൂ പുക്ളൂ” എന്നു നിലവിളിച്ചതു കണ്ടു പിള്ളാര് ഏതോ പുതിയ നീന്തൽ ടെക്‌നിക് ആണെന്ന് കരുതി കൈ തട്ടി പ്രോത്സാഹിപ്പിച്ചു.  പെട്ടെന്ന് അളിയൻ വന്നു എന്നെ പൊക്കിയെടുത്തു കരയിൽ കയറ്റിയതിനാൽ മാത്രം പാവം ശ്രീ കല്യാണത്തിന് മുമ്പേ വിധവയായില്ല.  എല്ലാരും കൂടി വയറിൽ ഞെക്കിയും ഒക്കെ കുടിച്ച ബദാം പാൽ വരെ വെളിയിൽ കൊണ്ടുവന്നു.  സൂസൻ ഓടിപ്പോയി ഒരു ടവൽ  എടുത്തിട്ട് വന്നു.  ഞാൻ ആ ടവൽ കൊണ്ട്  തല തുവർത്തിയ ശേഷം ഉടുത്തിരുന്ന ഡ്രസ്സ് അഴിച്ചു സൂസൻ കൊണ്ടുവന്നു തന്ന കവറിൽ അവ വെച്ചു.  കുട്ടികൾ വന്നു “സോറി മാമാ” എന്ന് പറഞ്ഞു കെട്ടിപ്പിടിച്ചു.

“സാരമില്ലെടാ കുട്ടൂസ്, അറിയാതെ പറ്റിയതല്ലേ” എന്ന് പറഞ്ഞു അവരെ ആശ്വസിപ്പിച്ചു.

ഭാഗ്യത്തിന് സൂസൻ അവരെ വഴക്കു പറഞ്ഞില്ല. രാവിലെ മുതൽ നല്ല മൂഡിലായതിനാലാവാം.  ഒന്ന് കണ്ണുരുട്ടിക്കാട്ടിയതു ശ്രദ്ധിച്ചിരുന്നു.  അവൾ പോയി ഒരു വേഷ്ടിയും ടി ഷർട്ടും എടുത്തുകൊണ്ടുവന്നു തന്നു. “നീ ഇട്ടോടാ. ദീവാലിക്ക് നിനക്ക് വാങ്ങി വെച്ചതാ. ഇവന്മാരുടെ വേഷ്ടിയും ടി ഷർട്ടും ഇന്നലെത്തന്നെ കൊടുത്തു. ഞാൻ അന്ന് വന്നപ്പോൾ കൊണ്ട് വരാൻ മറന്നുപോയി.  അതെന്തായാലും ഇപ്പൊ നന്നായി.”

“അളിയൻ കുറച്ചു വ്യായാമം ഒക്കെ ചെയ്യണം കേട്ടോ” എന്ന് കമന്റു പുറകെ വന്നു കഴിഞ്ഞു.  ശരിയാണ്, പണ്ടൊക്കെ സൂര്യനമസ്കാരം പുഷ്അപ് ഒക്കെ ചെയ്യുമായിരുന്നു, ഇപ്പോൾ കമ്പ്യൂട്ടർ മേലെയുള്ള പുഷ്അപ്പുകളെ ചെയ്യാറുള്ളൂ. പിന്നെ നടപ്പു പതിവുള്ളതു കൊണ്ട് മാത്രം കുടവയറില്ല.

37 Comments

  1. സോറിട്ടോ കമന്റ്‌ ഇടാൻ വൈകി.. തിരക്കാരുന്നു ഇച്ഛയുടെ വീട്ടിലും എന്റെ വീട്ടിലും ഓക്കെ ആയിരുന്നു രണ്ടാഴ്ച… കുറേ കാര്യങ്ങൾ ഉണ്ടായിരുന്നു. സാറ്റർഡേ ആണ് കോഴിക്കോട് തിരിച്ചെത്തിയെ….
    നല്ലൊരു end ആയിരുന്നു… ഒത്തിരി ട്വിസ്റ്റ്‌ ഒന്നുമില്ലാതെ തീർത്തു… കൊച്ചച്ചനും haooy ആയി.. ??.. മാധവന് ഒരു പെങ്ങളെ കിട്ടി… ??..
    ഫ്രണ്ട്‌സ് നെ ഓക്കെ അവസാനം വരെ കഥയിൽ നിർത്തിയെങ്കിലും താജു വിന്റെ ഓക്കെ മരണം വിഷമിപ്പിച്ചു…
    ഇനിയും ഇതുപോലെ ഉള്ള നല്ല കഥകളുമായി വരണം..പിന്നെ.. ആ കടല മാവ് സാമ്പാറിന്റെ റെസിപ്പി ഒന്നിടണം… ക്വാണ്ടിറ്റി… ഇച്ച ഉണ്ടാക്കി കുളമായി ????..
    ഒത്തിരി സ്നേഹത്തോടെ..

    1. കമന്റ്‌ ഇട്ടതു മറന്നു… സാരമില്ല.. സാമ്പാർ മറക്കണ്ട.. ??

      1. Saaramilla

    2. എന്റെ പാചകാന്വേഷണ പരീക്ഷണങ്ങൾ എന്ന പേരിൽ ഒരു കഥ ഇടുന്നുണ്ട്. എനിക്കറിയാവുന്നതെല്ലാം ഇട്ടേക്കാം.

      But please try at your risk ???

  2. സന്തോഷേ…
    വന്ന അന്ന് തന്നെ വായിച്ചാരുന്നു.. പക്ഷെ NCERT യുടെ കുറച്ച് workshop ഉം. സെമിനാറുകളും ഒക്കെ എടുക്കാൻ പോണമായിരുന്നു 10 ദിവസം അങ്ങനെ പോയി.. വന്നപ്പോ പിന്നെ റൂമിൽ ചടച്ചിരുന്നുപോയി… പിള്ളേരുള്ളതല്ലേ അവളും ഹോസ്പിറ്റലിൽ പോകുന്നതല്ലേ.. ലിറ്റിൽ care… ??.. ഇന്ന്‌ ബിന്ദു ആണ് പറഞ്ഞത് ആണ് തിരക്കി എന്ന്..
    സോറിട്ടോ…
    എടാ കൊച്ചച്ചാ.. ആള് കൊള്ളാല്ലോ.. അതിന്റെ ഡീറ്റെയിൽസ് അറിയാൻ കാത്തിരിക്കുന്നു… എങ്ങനെ പിരിഞ്ഞു.. എന്താണ് തെറ്റിദ്ധാരണ.. ഏതായാലും ബാംഗ്ലൂർ ലൈഫ് നമ്മുടെ ചെക്കന് എന്തൊക്കെ ആണ് കൊടുക്കുന്നെ.. ???
    ഫ്രണ്ട്‌സ് മായുള്ള കൂടൽ ഒക്കെ പൊളി…. ??????.
    ഓരോ മയക്കു വെടി കൂടി വേണമായിരുന്നു ??.. നല്ലൊരു പാർട്ട്‌ കുറച്ചു ഡീറ്റൈലിങ് വന്ന് എങ്കിലും ലാഗ് തോന്നീട്ടില്ല..
    കീപ് ഗോയിങ്.. ????
    ഇന്നിടുമോ… അടുത്തത്??
    സ്നേഹം മാത്രം..

    1. Nandi George. I Really missed your comments.
      Shari aa packet eduthukondu nere Delhi kku poyo?
      Enthaanu mayakkuvedi?
      Ithangottu theerunnilla. Puthiya kadha onnu manassil varunnu thaanum.

      1. ഡൽഹി, ഹിസാർ പിന്നെ lucknow.. അതാരുന്നു…
        ? ഇതാണ്. മയക്കുവെടി ??. ഇത് കഴിഞ്ഞിട്ട് മതി പുതിയത്.

        1. Oh okay ??
          Idaykku samayam kittumbol nokkaam
          Samayam annu prashnamaayirunnu- pinne pengaloottti soosanum
          Aliyan wife nte munnil no vellamadi

  3. താമസിച്ചു പോയിട്ടോ.. ജോലിതിരക്ക്.. പിന്നേ കുട്ടികൾ, വീട്ടുകാര്യം… വളരെ നന്നായിട്ടുണ്ട്… കൊച്ചച്ചൻ ആണ് ആള് എന്ന് മനസിലായെങ്കിലും അതിന്റെ പിന്നിലെ സംഭവവികസങ്ങൾ അറിയാൻ കാത്തിരിക്കുന്നു… കൂട്ടുകാരുടെ സ്നേഹം പൊളിച്ചു… ??.. കൊടുത്തു വിട്ടതൊന്നും ഇവിടെ കിട്ടിയില്ല. കേട്ടോ… വേറെ ആർകെങ്കിലും കൊടുത്തോ ആവോ… ????.
    ഇന്നലെ പുതിയ പാർട്ട്‌ വരും എന്ന് കരുതി.. കണ്ടില്ലല്ലോ.. വെയ്റ്റിംഗ്..
    ഒത്തിരി സ്നേഹത്തോടെ.
    ♥♥♥♥♥?

    1. Nandi Bindu. George evide?
      Alpam kooduthal thirakkaanu.
      Audit, peer review, allaathe kure meetings okke odikkondiriykkunnu.
      Jolithirakku kazhuthu njerichukondirikkunnu.
      Staff shortage vere.
      Adutha aazhcha nokkaam.

      1. ജോർജ് കറക്കം ആയിരുന്നു.. നോർത്ത് ഇന്ത്യ.. ഏതോ വർക്ഷോപ്പോ സെമിനാർ എന്നൊക്കെ പറേണെ കേട്ട്.. കഴിഞ്ഞ ശനി എത്തി.. വന്നുടനെ മുറിയിൽ ഇട്ടു പൂട്ടി… ??.. ബുധൻ ഇറക്കി.. കുഴപ്പമില്ല ആൾക്ക്..അടുത്ത ആഴ്ച ആലപ്പുഴയിൽ പോണുണ്ട്.. വീട്ടിലും ഒന്ന് പോണം.. ഉത്സവം ഒക്കെ വരുവാ… അപ്പോ പിന്നേം പോണം.. അതോണ്ട് ലീവ് ഒക്കെ എടുക്കാതെ വെച്ചിരിക്കുന്നു. നിങ്ങളുടെയും ഹർഷേട്ടന്റെ യും ഓക്കെ കഥകൾ വായിച്ചാൽ നാട് നൊസ്റ്റാൾജിയ ആല്ലേ..
        ഇന്നുണ്ടാവുമോ.. വെയ്റ്റിംഗ്… ???

        1. Thanks Bindu
          Ini kumbha bharani meena bharani okke varum. Naattilulla velluthuruthi kaavile uthsavam, panachikkaatte dashami koottam, chozhiyakkaatte krishna jayanthi, kurichiyile uthsavam angane kure miss cheyyunnu. ,??? Anchu Varshangalaayi kottayathekku poyittu.????

  4. With apologies, unable to conclude the story due to various issues
    Please bear with ???

  5. Nannayitund. Vayikumbol nalloru feel Ulla writing❣️❣️❣️

    1. ???
      Valare Nandi

  6. Superb. Wtg 4 nxt പാർട്ട്‌….
    ❤❤❤❤

    1. Thanks ???
      Sure???

  7. നന്നായിട്ടുണ്ട്.. എന്തോ ഈ കഥ വായിക്കുമ്പോ മൈൻഡ് റിലാക്സ് ആവും. ഒരു നിഷ്കളങ്കമായ കഥ.. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു സ്നേഹത്തോടെ❤️

    1. യഥാ കവി തഥാ കൃതി എന്ന് (ഞാൻ കണ്ടു പിടിച്ച) പ്രമാണം. ജീവിതത്തിൽ ഒത്തിരി പേർക്ക് പ്രശ്നങ്ങൾ ഉണ്ടാവും. എന്തിനൊരു കഥാപ്രശ്നം കൂടി ആഡ് ചെയ്തു വഷളാക്കണം? ലൈഫ് ഈസ് ബ്യൂട്ടിഫുൾ.?☺️??

      1. ആ അത് നല്ലതാണ്

    2. റെഡ് ഡ്രാഗൺ

      Pwoli

      1. Thx dude ?

      1. Soon
        ??

  8. അത് കൊച്ചച്ചൻ ആണെന്ന് മനസിലായിരുന്നു, കാര്യകാരണങ്ങൾ അറിയാൻ കാത്തിരിക്കുകയായിരുന്നു. ഇമോഷണൽ ആയി സാഹചര്യങ്ങളെ നേരിടാതെ സമചിതതയോടെ സമീപിച്ചത് നന്നായി. മുമ്പ് പറഞ്ഞത് പോലെഓരോ പാർട്ടും വായിക്കുമ്പോ njan ഒരുപാട് റീലാക്സട് ആവുന്നുണ്ട് കൂട്ടുകാർക്കിടയിലെ കളിയും ചിരിയും കുടുംബങ്ങൾ തമ്മിലുള്ള അത്മബന്ധവും ❣️❣️ എക്സ്സ്‌പെഷ്യലി സൂസൻ & ഹൃതിക്അളിയൻ ?.

    പേജ് മുംബത്തെത്തിൽ നിന്ന് കൊറച്ചു കൊറഞ്ഞോ ?, ജോലിതിരക്കുകളിൽ നിന്നും അപ്ഡേറ്റസ് തരുന്നുണ്ടല്ലോ സന്തോഷം ?. കാത്തിരിക്കുന്നു ✌️

    1. Yes Nithin kuttee
      Jolithirakku kurachu kooduthal aanu
      Kochu kallan, kandu pidichu alle ??☺️☺️??????

  9. ബ്രോ… കലക്കി… തിമിർത്തു ??❤️❤️

    1. Nandi dear ???

  10. പ്രീതിയുടെ അച്ഛൻ കൊച്ചച്ഛൻ ആണെന്ന് ഊഹിച്ചെങ്കിലും അതിലെ ഒളിഞ്ഞിരിക്കുന്ന സംഭവങ്ങൾ എന്തെന്ന് അറിയാനുള്ള വ്യഗ്രതയുണ്ടായിരുന്നു… അതേ ആകാംഷയോടെയാണ് വായിച്ചു തുടങ്ങിയതും… ഒരു സീൻ ക്രിയേറ്റ് ചെയ്യാതെ നമ്മുടെ നായകൻ സമചിത്തതയോടെ പെരുമാറിയത് ഒത്തിരി ഇഷ്ടായി..
    ഫ്രണ്ട്സുമായുള്ള ഒത്തുകൂടലിന്റെ വിവരണം ഒക്കെ നന്നായിരുന്നു…
    ഇത്രയും ഭാഗം സീരിയസ് ആയി വായിച്ചു വന്ന ഞാൻ “””അതിഷ്ടപ്പെട്ടു – ഞാൻ നന്നായി മാനേജ് ചെയ്യുന്നുണ്ട് കേട്ടോ. വിജയിക്കും വിജയിക്കും. നല്ല ഫ്യൂച്ചർ ഉണ്ടാകും.””” ഈ സെന്റൻസ് എത്തിയപ്പോൾ പൊട്ടിച്ചിരിച്ചു പോയി..
    പക്ഷെ ending ആയപ്പോൾ നിരാശ തോന്നി.. ഇലയിട്ടിട്ട് ചിപ്സും ശർക്കരവരട്ടിയും വച്ചിട്ട് ഇനിയൊന്നുല്ല എന്ന് പറഞ്ഞ പോലെ… ?
    സൊ, അടുത്ത ഭാഗത്തിനായി ആകാംഷയോടെ കാത്തിരിക്കുന്നു… ❤
    ആശംസകൾ ?

    1. Jolithirakku kaaranam vattu pidikkunnu. Athu kadhayilum reflect aayi.
      Ee bhaagam kondu theerkkanam ennu karuthi. Pakshe kandittulla, parichayappettittulla kadhaa paathrangal queue aayi varunnu.
      Enthu vila koduthum adutha bhaagathode Bangalore vidanam ??

      Thanks for your kind time, Nila, ?

      1. വിഷയമില്ല.. നന്നായി എഴുതി ഫിനിഷ് ചെയ്‌താൽ മതി.. ❤?

        1. Nandi sis

    1. ??☺️?

  11. ❣️❣️❣️❣️❣️❣️

    1. ?????

Comments are closed.