ഒരു ബാംഗ്ലൂർ വാരാന്ത്യം 10 [Santhosh Nair] 968

ഞാൻ പെട്ടെന്ന് മൂന്നു ദോശ ചുട്ടു ചമ്മന്തിപ്പൊടി കൂട്ടി കഴിച്ചു. പെട്ടെന്ന് ചായയും ഇട്ടു. ഞങ്ങൾ കുടിച്ചു. പാത്രങ്ങൾ കഴുകി വെച്ച് ഞങ്ങൾ ഇറങ്ങി.

“നീ വണ്ടി ഓടിക്കുന്നോ, അതോ ഞാൻ ഓടിക്കണോ?” അവൾ.

“എടീ ഒരു മിനുട്ടു, ഒരു കാര്യമുണ്ട്.” ഞാൻ പെട്ടെന്ന് അപ്പുറത്തു പോയി മറ്റേ ചേച്ചിയെ വിളിച്ചുകൊണ്ടു വന്നു.

“എടീ ഇവർക്ക് ഒരു പച്ചക്കറി ഷെഡ് ഉണ്ടായിരുന്നു. ഇപ്പോൾ മാർക്കറ്റിൽ കച്ചവടം കുറവാണത്രേ. ഒരു കട തുടങ്ങാൻ പ്ലാനുണ്ട്. എന്തെങ്കിലും ഹെല്പ് ചെയ്യാൻ പറ്റുമോ? നല്ല ആളുകൾ ആണ്. പൈസയുടെ കാര്യത്തിലും.”

സൂസൻ വിവരങ്ങൾ എല്ലാം ചേച്ചിയോട് പറഞ്ഞു അറിഞ്ഞു. വേണ്ടത് ചെയ്യാമെന്നും പറഞ്ഞു. അവർക്കു സൂസനെയറിയാം.

“തുംബ ധന്യവാദഗള്, മാഡം.” ചേച്ചിക്ക് സന്തോഷമായി. ചില പേപ്പറുകൾ പിന്നീട് എന്നെ ഏൽപ്പിക്കണം എന്ന് പറഞ്ഞിട്ട് ഞങ്ങൾ ഇറങ്ങാൻ തുടങ്ങി.

“അക്ക, നന്ന തന്ത ബര്ത്തിതരെ. ദയവിട്ടു ഈ കീ ഇട്ടുകൊള്ളീ” (എന്റെ കന്നഡ കേട്ട് ആ ദുഷ്ട സൂസൻ മുഖം പൊത്തിച്ചിരിക്കുന്നതു ഞാൻ കാണാത്തപോലെ നിന്നു. കന്നടക്കാർ എത്ര ഡീസന്റ് ആണെന്നറിയാമോ? തെറ്റിച്ചു പറഞ്ഞാൽ അവർ തിരുത്തിത്തരും, ഇതുപോലെ മനുഷ്യനെ കളിയാക്കി രസിക്കില്ല.)

അച്ഛനെ വിളിച്ചപ്പോൾ അവർ ഇറങ്ങാൻ ലേറ്റ് ആയി. ഈറോഡ് പോലും വന്നിട്ടില്ല. വരാൻ വൈകുന്നേരമാകും. എന്ന് പറഞ്ഞു. (കൊച്ചച്ഛൻ വണ്ടി പതുക്കെയേ ഓടിക്കൂ, അറുപതിനു മുകളിൽ പോകുന്നത് അപൂർവം. പട്ടാളക്കാരുടെ മാനം കളയരുതെന്നു പറഞ്ഞു കളിയാക്കിയാൽ – ഡേയ് ഞാൻ പട്ടാളത്തിൽ ഡ്രൈവർ അല്ലായിരുന്നെടാ എന്ന് പറഞ്ഞു കളിയാക്കിയവരുടെ എല്ലാം ഗ്യാസ് കുത്തിവിടും.)

“ഇന്നൊരു ട്രീറ്റ് ഉണ്ട്, ഞാൻ വരാൻ ലേറ്റ് ആകും. ശരി, കീ ഞാൻ അപ്പുറത്തെ അക്കായുടെ കയ്യിൽ കൊടുത്തിട്ടുണ്ട്. നേരത്തെ വരാൻ നോക്കാം.” എന്ന് പറഞ്ഞു.

“നിന്റെ പട്ടാളം വന്നു ചാടീട്ടുണ്ടോ? ശരീടാ മോനെ, ഞങ്ങൾ ഹൊസൂരിൽ ഇറങ്ങി കഴിച്ചിട്ട് വന്നോളാം. അല്ലെങ്കിൽ എയർപോർട്ട് റോഡിലെ നീലഗിരിസിൽ പറഞ്ഞു പാർസൽ അറേഞ്ച് ചെയ്തോളാ”മെന്നു പറഞ്ഞു ഫോൺ കട്ട് ചെയ്തു.” നീലഗിരീസ് ഭക്ഷണശാലകളുടെ ഇവിടുത്തെ ഹെഡ് അച്ഛന്റെ former student ആണ്. അതുകൊണ്ടു നേരെ പുള്ളിയോട് ആണ് ഓർഡർ ചെയ്യുന്നത്. (ഗുരുവിന്റെ ഒരു അധികാരം. പാവം പുള്ളി നല്ല മനുഷ്യനായതുകൊണ്ടാണ് വല്ലപ്പോഴുമുള്ള ഈ ശല്യം സഹിക്കുന്നതെന്നു ഞാൻ പറഞ്ഞു കളിയാക്കും.)

അങ്ങനെ സൂസന്റെ കാറിൽ ഞങ്ങൾ കോറമംഗലക്ക് യാത്രയായി. അവൾ വായ തോരാതെ സംസാരിച്ചുകൊണ്ടേയിരുന്നു. കാറിൽ കന്നഡ മാറ്റിനി ഐഡൽ ഡോക്ടർ രാജ്‌കുമാർ പാടിയ ഒരു ഭക്തിഗാനം “കന്ദാ ബാരോ മുകുന്ദാ ബാരോ” ഒഴുകി വന്നുകൊണ്ടിരുന്നു. ഞാൻ രണ്ടും ഓരോ കാതിൽക്കൂടി കേട്ടുകൊണ്ട് ഇരുന്നു. സൂസൻ നല്ല ഫാസ്റ്റ് ആയിട്ട് വണ്ടി ഓടിക്കും. പക്ഷെ സിറ്റി സ്പീഡ് ലിമിട് താണ്ടില്ല. നിയമം ഒക്കെ മാനിക്കുന്ന നല്ല പെണ്ണാളവൾ.

അര മണിക്കൂർ കൊണ്ടുതന്നെ ഞങ്ങൾ കോറമംഗലയിൽ എത്തി. റിങ്‌റോഡിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞു കുറച്ചു മുമ്പോട്ട് പോയാൽ CISF ന്റെ ഉയർന്ന ഉദ്യോഗസ്ഥർ താമസിക്കുന്ന ബംഗ്ലാവുകൾ ഉണ്ട്. അത് താണ്ടി കുറച്ചുകൂടി മുമ്പോട്ട് പോയാൽ സൂസന്റെ വീട്. അവിടെ നിന്നും ഒരു നൂറു മീറ്റർ പോയാൽ അവളുടെ ഗസ്റ്റ് ഹാവ്‌സും. ചുറ്റി കുറച്ചു സ്ഥലം ഒക്കെയുണ്ട്. അവിടെ പാവൽ പടവലം പച്ചമുളക് കുമ്പളം വെള്ളരി മത്തൻ കാപ്പ കപ്പളം തെങ്ങു കവുങ്ങു ഒക്കെ നട്ടിട്ടുണ്ട്. (ഞാൻ പോകുമ്പോഴെല്ലാം കുറച്ചു നേരം മണ്ണിളക്കൽ, വളം ഇടീൽ, കള പറിക്കൽ എല്ലാം ചെയ്യാറുണ്ട്, സൂസനും കൂടെ കൂടും – അതിനായി എപ്പോഴും ഒരു കൈലി സ്പെയർ എടുത്തിട്ട് പോകും. ചിലപ്പോൾ അവൾ ഭർത്താവിനെയും പിടിച്ചു വലിച്ചു കൊണ്ടുവരും. ഞങ്ങൾ പണി കഴിഞ്ഞു വിയർത്തു ഒലിച്ചു മണ്ണുമായി വരുമ്പോൾ അവളുടെ അമ്മായി അപ്പനും അമ്മയും ഞങ്ങളെ തമാശയായി കളിയാക്കും. ഞാൻ കൃഷിയുടെ മഹത്വത്തെപ്പറ്റി ഒരു ലെക്ചർ കൊടുക്കുന്നതോടെ (എന്റെ ശുദ്ധമായ കന്നഡത്തിൽ) എല്ലാവരുടെയും ആപ്പീസ് പൂട്ടും).

ഞാൻ സൂസനോട് പറഞ്ഞു “നീയും കൂടെ വരണം, ഇല്ലെങ്കിൽ അവന്മാരെന്നെ പങ്ക്‌ചർ ആക്കും. നിനക്കറിയാമല്ലോ. അവന്മാരുടെ ബോക്സിങ് കഴിവുകൾ എല്ലാം എന്റെ നേരെയാണ്.”

“നീയൊരു പേടിത്തൊണ്ടൻ. നല്ല ഇടി കൊടുത്തു അവന്മാരെ നിലക്ക് നിർത്താനുള്ളതിന്, ഇടി വാങ്ങിക്കാൻ നാണമില്ലേ?”

“ഞാൻ ഒരു സമാധാന പ്രിയനാണെന്നു നിനക്കറിയില്ലേ? വഴക്കും വക്കാണവും നമുക്ക് പറ്റില്ല. എന്റെ അച്ഛൻ ഹിന്ദി അധ്യാപകൻ ആയിരുന്നു, ഗുസ്തി അധ്യാപകൻ അല്ല”

“നീ MBA ആണെങ്കിലും നിന്റെ നാക്ക് IAS ആണെടാ. ശരി, ഈ സാധനം ഒന്ന് വീട്ടിൽ എടുത്തു വെച്ചിട്ടു അവരെ കൂട്ടിയിട്ടു വരണം. നീയും വാ. അഛനും അമ്മയും എപ്പോഴും നിന്നെ അന്വേഷിക്കാറുണ്ട്. അന്നത്തെ നിന്റെ കന്നഡ ലെക്ചർ കേട്ടതിൽ പിന്നെ അവരു നിന്റെ ഫാൻസ്‌ ആയി – മിക്കവാറും അടുത്ത കുവമ്പു അവാർഡ് നിനക്ക് കിട്ടാൻ അവർ ശുപാർശ ചെയ്യുമെന്ന് എനിക്ക് തോന്നുന്നു.” അവൾ പൊട്ടിച്ചിരിച്ചു കൊണ്ട് പറഞ്ഞു (ദുഷ്ട – ബ്ലഡി കൺട്രി മലയാളി – അവൾ ആക്കിയതാണെന്നു മനസ്സിലായി. ബോക്സർമാരിൽ നിന്ന് രക്ഷ വേണമല്ലോ, അതിനിവളില്ലെങ്കിൽ പറ്റില്ല എന്നതിനാൽ മിണ്ടാതിരുന്നു. കാര്യം കാണണമെങ്കിൽ കഴുതകളുടെയൊക്കെ കാലു പിടിക്കണമല്ലോ ഭഗവാനെ).

ദേ ഫോൺ വരുന്നു, എല്ലാരുമുണ്ട് ചെറിയ ഒരു തെറിയുടെ ഡോസ് ഉണ്ട്. Sensored “പട്ടരെ എവിടെയാടാ, ഞങ്ങൾ രാവിലെ മുതൽ നോക്കിയിരിക്കുന്നു. ABCDEFGHIJKLMNOP”

37 Comments

  1. സോറിട്ടോ കമന്റ്‌ ഇടാൻ വൈകി.. തിരക്കാരുന്നു ഇച്ഛയുടെ വീട്ടിലും എന്റെ വീട്ടിലും ഓക്കെ ആയിരുന്നു രണ്ടാഴ്ച… കുറേ കാര്യങ്ങൾ ഉണ്ടായിരുന്നു. സാറ്റർഡേ ആണ് കോഴിക്കോട് തിരിച്ചെത്തിയെ….
    നല്ലൊരു end ആയിരുന്നു… ഒത്തിരി ട്വിസ്റ്റ്‌ ഒന്നുമില്ലാതെ തീർത്തു… കൊച്ചച്ചനും haooy ആയി.. ??.. മാധവന് ഒരു പെങ്ങളെ കിട്ടി… ??..
    ഫ്രണ്ട്‌സ് നെ ഓക്കെ അവസാനം വരെ കഥയിൽ നിർത്തിയെങ്കിലും താജു വിന്റെ ഓക്കെ മരണം വിഷമിപ്പിച്ചു…
    ഇനിയും ഇതുപോലെ ഉള്ള നല്ല കഥകളുമായി വരണം..പിന്നെ.. ആ കടല മാവ് സാമ്പാറിന്റെ റെസിപ്പി ഒന്നിടണം… ക്വാണ്ടിറ്റി… ഇച്ച ഉണ്ടാക്കി കുളമായി ????..
    ഒത്തിരി സ്നേഹത്തോടെ..

    1. കമന്റ്‌ ഇട്ടതു മറന്നു… സാരമില്ല.. സാമ്പാർ മറക്കണ്ട.. ??

      1. Saaramilla

    2. എന്റെ പാചകാന്വേഷണ പരീക്ഷണങ്ങൾ എന്ന പേരിൽ ഒരു കഥ ഇടുന്നുണ്ട്. എനിക്കറിയാവുന്നതെല്ലാം ഇട്ടേക്കാം.

      But please try at your risk ???

  2. സന്തോഷേ…
    വന്ന അന്ന് തന്നെ വായിച്ചാരുന്നു.. പക്ഷെ NCERT യുടെ കുറച്ച് workshop ഉം. സെമിനാറുകളും ഒക്കെ എടുക്കാൻ പോണമായിരുന്നു 10 ദിവസം അങ്ങനെ പോയി.. വന്നപ്പോ പിന്നെ റൂമിൽ ചടച്ചിരുന്നുപോയി… പിള്ളേരുള്ളതല്ലേ അവളും ഹോസ്പിറ്റലിൽ പോകുന്നതല്ലേ.. ലിറ്റിൽ care… ??.. ഇന്ന്‌ ബിന്ദു ആണ് പറഞ്ഞത് ആണ് തിരക്കി എന്ന്..
    സോറിട്ടോ…
    എടാ കൊച്ചച്ചാ.. ആള് കൊള്ളാല്ലോ.. അതിന്റെ ഡീറ്റെയിൽസ് അറിയാൻ കാത്തിരിക്കുന്നു… എങ്ങനെ പിരിഞ്ഞു.. എന്താണ് തെറ്റിദ്ധാരണ.. ഏതായാലും ബാംഗ്ലൂർ ലൈഫ് നമ്മുടെ ചെക്കന് എന്തൊക്കെ ആണ് കൊടുക്കുന്നെ.. ???
    ഫ്രണ്ട്‌സ് മായുള്ള കൂടൽ ഒക്കെ പൊളി…. ??????.
    ഓരോ മയക്കു വെടി കൂടി വേണമായിരുന്നു ??.. നല്ലൊരു പാർട്ട്‌ കുറച്ചു ഡീറ്റൈലിങ് വന്ന് എങ്കിലും ലാഗ് തോന്നീട്ടില്ല..
    കീപ് ഗോയിങ്.. ????
    ഇന്നിടുമോ… അടുത്തത്??
    സ്നേഹം മാത്രം..

    1. Nandi George. I Really missed your comments.
      Shari aa packet eduthukondu nere Delhi kku poyo?
      Enthaanu mayakkuvedi?
      Ithangottu theerunnilla. Puthiya kadha onnu manassil varunnu thaanum.

      1. ഡൽഹി, ഹിസാർ പിന്നെ lucknow.. അതാരുന്നു…
        ? ഇതാണ്. മയക്കുവെടി ??. ഇത് കഴിഞ്ഞിട്ട് മതി പുതിയത്.

        1. Oh okay ??
          Idaykku samayam kittumbol nokkaam
          Samayam annu prashnamaayirunnu- pinne pengaloottti soosanum
          Aliyan wife nte munnil no vellamadi

  3. താമസിച്ചു പോയിട്ടോ.. ജോലിതിരക്ക്.. പിന്നേ കുട്ടികൾ, വീട്ടുകാര്യം… വളരെ നന്നായിട്ടുണ്ട്… കൊച്ചച്ചൻ ആണ് ആള് എന്ന് മനസിലായെങ്കിലും അതിന്റെ പിന്നിലെ സംഭവവികസങ്ങൾ അറിയാൻ കാത്തിരിക്കുന്നു… കൂട്ടുകാരുടെ സ്നേഹം പൊളിച്ചു… ??.. കൊടുത്തു വിട്ടതൊന്നും ഇവിടെ കിട്ടിയില്ല. കേട്ടോ… വേറെ ആർകെങ്കിലും കൊടുത്തോ ആവോ… ????.
    ഇന്നലെ പുതിയ പാർട്ട്‌ വരും എന്ന് കരുതി.. കണ്ടില്ലല്ലോ.. വെയ്റ്റിംഗ്..
    ഒത്തിരി സ്നേഹത്തോടെ.
    ♥♥♥♥♥?

    1. Nandi Bindu. George evide?
      Alpam kooduthal thirakkaanu.
      Audit, peer review, allaathe kure meetings okke odikkondiriykkunnu.
      Jolithirakku kazhuthu njerichukondirikkunnu.
      Staff shortage vere.
      Adutha aazhcha nokkaam.

      1. ജോർജ് കറക്കം ആയിരുന്നു.. നോർത്ത് ഇന്ത്യ.. ഏതോ വർക്ഷോപ്പോ സെമിനാർ എന്നൊക്കെ പറേണെ കേട്ട്.. കഴിഞ്ഞ ശനി എത്തി.. വന്നുടനെ മുറിയിൽ ഇട്ടു പൂട്ടി… ??.. ബുധൻ ഇറക്കി.. കുഴപ്പമില്ല ആൾക്ക്..അടുത്ത ആഴ്ച ആലപ്പുഴയിൽ പോണുണ്ട്.. വീട്ടിലും ഒന്ന് പോണം.. ഉത്സവം ഒക്കെ വരുവാ… അപ്പോ പിന്നേം പോണം.. അതോണ്ട് ലീവ് ഒക്കെ എടുക്കാതെ വെച്ചിരിക്കുന്നു. നിങ്ങളുടെയും ഹർഷേട്ടന്റെ യും ഓക്കെ കഥകൾ വായിച്ചാൽ നാട് നൊസ്റ്റാൾജിയ ആല്ലേ..
        ഇന്നുണ്ടാവുമോ.. വെയ്റ്റിംഗ്… ???

        1. Thanks Bindu
          Ini kumbha bharani meena bharani okke varum. Naattilulla velluthuruthi kaavile uthsavam, panachikkaatte dashami koottam, chozhiyakkaatte krishna jayanthi, kurichiyile uthsavam angane kure miss cheyyunnu. ,??? Anchu Varshangalaayi kottayathekku poyittu.????

  4. With apologies, unable to conclude the story due to various issues
    Please bear with ???

  5. Nannayitund. Vayikumbol nalloru feel Ulla writing❣️❣️❣️

    1. ???
      Valare Nandi

  6. Superb. Wtg 4 nxt പാർട്ട്‌….
    ❤❤❤❤

    1. Thanks ???
      Sure???

  7. നന്നായിട്ടുണ്ട്.. എന്തോ ഈ കഥ വായിക്കുമ്പോ മൈൻഡ് റിലാക്സ് ആവും. ഒരു നിഷ്കളങ്കമായ കഥ.. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു സ്നേഹത്തോടെ❤️

    1. യഥാ കവി തഥാ കൃതി എന്ന് (ഞാൻ കണ്ടു പിടിച്ച) പ്രമാണം. ജീവിതത്തിൽ ഒത്തിരി പേർക്ക് പ്രശ്നങ്ങൾ ഉണ്ടാവും. എന്തിനൊരു കഥാപ്രശ്നം കൂടി ആഡ് ചെയ്തു വഷളാക്കണം? ലൈഫ് ഈസ് ബ്യൂട്ടിഫുൾ.?☺️??

      1. ആ അത് നല്ലതാണ്

    2. റെഡ് ഡ്രാഗൺ

      Pwoli

      1. Thx dude ?

      1. Soon
        ??

  8. അത് കൊച്ചച്ചൻ ആണെന്ന് മനസിലായിരുന്നു, കാര്യകാരണങ്ങൾ അറിയാൻ കാത്തിരിക്കുകയായിരുന്നു. ഇമോഷണൽ ആയി സാഹചര്യങ്ങളെ നേരിടാതെ സമചിതതയോടെ സമീപിച്ചത് നന്നായി. മുമ്പ് പറഞ്ഞത് പോലെഓരോ പാർട്ടും വായിക്കുമ്പോ njan ഒരുപാട് റീലാക്സട് ആവുന്നുണ്ട് കൂട്ടുകാർക്കിടയിലെ കളിയും ചിരിയും കുടുംബങ്ങൾ തമ്മിലുള്ള അത്മബന്ധവും ❣️❣️ എക്സ്സ്‌പെഷ്യലി സൂസൻ & ഹൃതിക്അളിയൻ ?.

    പേജ് മുംബത്തെത്തിൽ നിന്ന് കൊറച്ചു കൊറഞ്ഞോ ?, ജോലിതിരക്കുകളിൽ നിന്നും അപ്ഡേറ്റസ് തരുന്നുണ്ടല്ലോ സന്തോഷം ?. കാത്തിരിക്കുന്നു ✌️

    1. Yes Nithin kuttee
      Jolithirakku kurachu kooduthal aanu
      Kochu kallan, kandu pidichu alle ??☺️☺️??????

  9. ബ്രോ… കലക്കി… തിമിർത്തു ??❤️❤️

    1. Nandi dear ???

  10. പ്രീതിയുടെ അച്ഛൻ കൊച്ചച്ഛൻ ആണെന്ന് ഊഹിച്ചെങ്കിലും അതിലെ ഒളിഞ്ഞിരിക്കുന്ന സംഭവങ്ങൾ എന്തെന്ന് അറിയാനുള്ള വ്യഗ്രതയുണ്ടായിരുന്നു… അതേ ആകാംഷയോടെയാണ് വായിച്ചു തുടങ്ങിയതും… ഒരു സീൻ ക്രിയേറ്റ് ചെയ്യാതെ നമ്മുടെ നായകൻ സമചിത്തതയോടെ പെരുമാറിയത് ഒത്തിരി ഇഷ്ടായി..
    ഫ്രണ്ട്സുമായുള്ള ഒത്തുകൂടലിന്റെ വിവരണം ഒക്കെ നന്നായിരുന്നു…
    ഇത്രയും ഭാഗം സീരിയസ് ആയി വായിച്ചു വന്ന ഞാൻ “””അതിഷ്ടപ്പെട്ടു – ഞാൻ നന്നായി മാനേജ് ചെയ്യുന്നുണ്ട് കേട്ടോ. വിജയിക്കും വിജയിക്കും. നല്ല ഫ്യൂച്ചർ ഉണ്ടാകും.””” ഈ സെന്റൻസ് എത്തിയപ്പോൾ പൊട്ടിച്ചിരിച്ചു പോയി..
    പക്ഷെ ending ആയപ്പോൾ നിരാശ തോന്നി.. ഇലയിട്ടിട്ട് ചിപ്സും ശർക്കരവരട്ടിയും വച്ചിട്ട് ഇനിയൊന്നുല്ല എന്ന് പറഞ്ഞ പോലെ… ?
    സൊ, അടുത്ത ഭാഗത്തിനായി ആകാംഷയോടെ കാത്തിരിക്കുന്നു… ❤
    ആശംസകൾ ?

    1. Jolithirakku kaaranam vattu pidikkunnu. Athu kadhayilum reflect aayi.
      Ee bhaagam kondu theerkkanam ennu karuthi. Pakshe kandittulla, parichayappettittulla kadhaa paathrangal queue aayi varunnu.
      Enthu vila koduthum adutha bhaagathode Bangalore vidanam ??

      Thanks for your kind time, Nila, ?

      1. വിഷയമില്ല.. നന്നായി എഴുതി ഫിനിഷ് ചെയ്‌താൽ മതി.. ❤?

        1. Nandi sis

    1. ??☺️?

  11. ❣️❣️❣️❣️❣️❣️

    1. ?????

Comments are closed.