ഒരു ബാംഗ്ലൂർ വാരാന്ത്യം 10 [Santhosh Nair] 967

അതിനിടയിൽ ചേച്ചി വന്നു ക്ലീനിങ് എല്ലാം ചെയ്തു കോലമിട്ടിട്ടു പോയിരുന്നു. എന്തോ തിരക്കിലാവും, ഇല്ലെങ്കിൽ വിളിച്ചേനെ. പാൽക്കവർ എടുത്തു മുകളിൽ വെച്ചു. പോയിട്ട് വന്നിട്ട് ചായയുണ്ടാക്കാം. മണി ഏഴാകാറായി, താഴെ കാറിന്റെ ശബ്ദം കേട്ടു. അവൾ വന്നെന്നു തോന്നുന്നു. “ഡേയ് ഏട്ടാ” അവൾ എന്നെക്കാൾ കുറച്ചു ഇളയതാണ്, അതുകൊണ്ടുതന്നെ ആരും ഇല്ലാത്തപ്പോൾ ഏട്ടാ എന്ന് വിളിക്കാറുണ്ട്. ഞാൻ താഴെ ഇറങ്ങിച്ചെന്നു.

“സ്മാർട്ട് ആയിട്ടുണ്ടല്ലോ. എപ്പോൾ നോക്കിയാലും മുണ്ടും കുർത്തയും ഇട്ടുംകൊണ്ട് നടക്കുന്നു, നിനക്ക് ഇതുപോലത്തെ ഡ്രസ്സ് ഒക്കെ ഇട്ടാൽ എന്താ? പിശുക്കൻ ചെറുക്കൻ” അവൾ പറഞ്ഞു.

“പോടീ വായാടി, നിർത്തു, കർത്താവു മാപ്ല നിന്നെ നോക്കിയിരുന്നു ബോറടിച്ചുകാണും. മക്കള് വാ, നമുക്ക് നടന്നു പോകാം, വണ്ണം ഒന്ന് കുറയട്ടെ.”

അവളുടെ മുഖം വാടി. അവളുടെ വണ്ണത്തെ പറ്റി ആരെങ്കിലും പറഞ്ഞാൽ അവർ തീർന്നു. എനിക്കും സങ്കടമായി. “ഞാൻ ചുമ്മാ പറഞ്ഞതല്ലേ, നീ സുന്ദരിപെണ്ണല്ലേ? നിനക്ക് വണ്ണമൊന്നും ഇല്ല.” എന്നൊക്കെപ്പറഞ്ഞു ആശ്വസിപ്പിച്ചു.

ഞങ്ങൾ ഇറങ്ങി നടന്നു. അയ്യപ്പ ക്ഷേത്രത്തിന്റെ കുറെ പുറകിലായി ഒരു പള്ളിയുണ്ട്, മുമ്പിൽ ഒരു വലിയ ഗ്രൗണ്ടും. അവിടെ ചില ദിവസങ്ങളിൽ പല പ്രോഗ്രാമുകളും നടക്കും. രാഷ്ട്രീയം, മതം, കായികം എല്ലാം. ഞങ്ങൾ ഒരു പത്തു മിനിറ്റുകൊണ്ട് പള്ളിയിൽ എത്തി. ഞാൻ പുറകിൽ ഒരു ചെയറിൽ ഇരുന്നു. അവൾ മുമ്പോട്ട് പോയി.

അന്ന് വന്നത്‌ ഒരു മലയാളി അച്ചൻ ആയിരുന്നു. സൂസന്റെ നാട്ടുകാരനും അകന്ന ബന്ധുവും ആണ്. അര മണിക്കൂർ കൊണ്ട് കുർബ്ബാന കഴിഞ്ഞു. പിന്നെ അദ്ദേഹം കുറച്ചു സംസാരിച്ചു. ഇംഗ്ലീഷിൽ ആയിരുന്നു പ്രഭാഷണവും പ്രാർത്ഥനയും.

പ്രോഗ്രാം കഴിഞ്ഞു എല്ലാവരും പോകാൻ തുടങ്ങി. അവൾ അൾത്താര മുമ്പിൽ പോയി നിന്ന് കർത്താവ് സാറിനോട് സംസാരിച്ചിട്ടേ വരാറുള്ളൂ. അതിനൊരു പതിനഞ്ചു മിനുട്ടാകും. അവൾ വരുമ്പോഴേക്കും എല്ലാവരും പോയി. ദൂരെ ഞാൻ ഇരിക്കുന്നത് അച്ചൻ കണ്ടു. സൂസൻ പ്രാർത്ഥന കഴിഞ്ഞു വന്നപ്പോൾ അദ്ദേഹവും കൂടെ വന്നു. വെള്ള വസ്ത്രമണിഞ്ഞു വെള്ള താടിയും മുടിയും ഒക്കെ ഉള്ള മനുഷ്യൻ. നല്ല ഒരു മനുഷ്യനാണ് അദ്ദേഹം. തമാശക്കാരനും, നല്ല ഗായകനും ഒക്കെയാണ്.

“ആങ്ങളയും പെങ്ങളും നേരത്തെ തന്നെ വന്നു, അല്ലെ? എന്തൊക്കെയുണ്ട് മാധവാ വിശേഷങ്ങൾ?”

ഉടനെ സൂസൻ “ഇവൻ എനിക്ക് നാത്തൂൻ പോര് എടുക്കാനുള്ള ചാൻസ് തരുന്നുണ്ട്, കേട്ടോ”.

“ഓഹ് മാധവാ കൺഗ്രാചുലേഷൻസ്. കർത്താവിന്റെ അനുഗ്രഹം ഉണ്ടാവട്ടെ. അദ്ദേഹം ബ്രഹ്മചാരിയായിരുന്നെങ്കിലും നിന്നെപ്പോലെയുള്ള നല്ല ചെറുക്കൻമാരെ വലിയ ഇഷ്ടം ആണ് കേട്ടോ”. ഇത് പറഞ്ഞിട്ട് അദ്ദേഹം പൊട്ടിച്ചിരിച്ചു.

“ശരി അങ്കിൾ, ഞങ്ങൾ ഇറങ്ങട്ടെ, വിശക്കാന് തുടങ്ങി. ഈ ദുഷ്ടൻ എന്നെ നടത്തിയാണ് കൊണ്ടുവന്നത്.” അത് കേട്ട് ഞങ്ങളെല്ലാവരും ചിരിച്ചു.

“ഇവളിപ്പോഴും പഴയപോലെ തന്നെ. വിശന്നാൽ തീർന്നു. നിന്റെ വയറ്റിൽ കോഴിയും കുഞ്ഞുമുണ്ടോടീ? വന്നാൽ അപ്പം തരാം. കിഴങ്ങു കറിയുണ്ട്.”

“വേണ്ട അങ്കിൾ. ഏട്ടൻ എനിക്ക് ദോശയും ചമ്മന്തിയും ഉണ്ടാക്കിത്തരും. പോയി ഒരു പിടി പിടിക്കണം.”

“ശരി, എന്നാൽ ആങ്ങളയും പെങ്ങളും ചെല്ലു, ഇനി നിന്നെ ഇവിടെ നിർത്തിയാൽ നീ എന്നെ പ്രാകി കൊല്ലും.” ചിരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു നിർത്തി.

ഞങ്ങൾ തിരികെ നടന്നു. അയ്യപ്പൻറെ അമ്പലം വന്നപ്പോൾ ഞാൻ ഓടിപ്പോയി അല്പം പായസം വാങ്ങിയിട്ട് വന്നു. അവൾക്കത് ഭയങ്കര ഇഷ്ടമാണ്. ഡബ്ബ കണ്ടപ്പോൾ പെണ്ണിന് സന്തോഷമായി. “താങ്ക്സ് ഡാ ഏട്ടാ” എന്നവൾ പറഞ്ഞു.

വീട്ടിൽ വന്നയുടനെ ഞാൻ ദോശയുണ്ടാക്കി. ചമ്മന്തിപ്പൊടിയിൽ അല്പം oil ചേർത്ത് അതവൾ കഴിച്ചു. (ഇവൾക്ക് ചമ്മന്തിപ്പൊടിയിൽ ആരോ കൈവിഷം കൊടുത്തിട്ടുണ്ടെന്നു തോന്നുന്നു.) കൂടെ അല്പം അച്ചാറും എടുത്തു. ഇവളുടെ കോമ്പിനേഷൻ എല്ലാം വിചിത്രമാണ്. അമ്പലത്തിൽ നിന്ന് വാങ്ങിയ കട്ടിപ്പായസവും അടിച്ചു കയറ്റി. (എനിക്ക് അവളുടെ വെപ്രാളം കണ്ടിട്ട് ചിരിവന്നു. എന്റെ ഭഗവാനെ, അവള് കണ്ടാൽ തീർന്നു.)

വയറിന്റെ കുത്തൽ തീർന്നയുടനെ അവൾ എന്റെ ബാഗ് ഞോണ്ടാൻ തുടങ്ങി. അച്ചാർ, മുളകുപൊടി, മല്ലിപ്പൊടി, സാംബാർ പൊടി, ചമ്മന്തിപ്പൊടി, ചിപ്സ്, എല്ലാം വെളിയിലെടുത്തു. എന്നിട്ടു അവൾ കൊണ്ടുവന്ന ഡബ്ബയിൽ എല്ലാം പകർന്നു.  (ആൾ ഡീസന്റ് ആണ്. പാതി എനിക്ക് വെച്ചേക്കും.)

അവൾക്കായി ഞാൻ വാങ്ങിക്കൊണ്ടുവന്ന സെറ്റ്സാരി കൊടുത്തപ്പോൾ പെണ്ണിന് ഭയങ്കര സന്തോഷം. കണ്ണെല്ലാം നിറഞ്ഞു. “കരയാതെടീ, നിനക്കുള്ള എന്റെ ന്യൂ ഇയർ ഗിഫ്റ് ആണ് കേട്ടോ”.

“താങ്ക്സ് ഡാ ഏട്ടാ, ഞാൻ ഇങ്ങനൊരു ഗിഫ്ട് പ്രതീക്ഷിച്ചില്ല.”

“പ്രതീക്ഷിക്കുന്നപോലെയല്ലല്ലോടീ കാര്യങ്ങൾ നടക്കുന്നത് – ഹ ഹ”

“എന്താടാ, എന്തെങ്കിലും പ്രശ്നമുണ്ടോ?”

“ഇല്ലെടീ. ശരി നമുക്കിറങ്ങണ്ടേ? ഞാൻ കഴിക്കട്ടെ. സമയം പോകുന്നു. അവന്മാർ ഇപ്പോൾ വിളി തുടങ്ങും”.

“ഓക്കേ, സമയം പോകുന്നു. മണി പത്തായി. അവന്മാർ മുറവിളി കൂട്ടും.”

37 Comments

  1. സോറിട്ടോ കമന്റ്‌ ഇടാൻ വൈകി.. തിരക്കാരുന്നു ഇച്ഛയുടെ വീട്ടിലും എന്റെ വീട്ടിലും ഓക്കെ ആയിരുന്നു രണ്ടാഴ്ച… കുറേ കാര്യങ്ങൾ ഉണ്ടായിരുന്നു. സാറ്റർഡേ ആണ് കോഴിക്കോട് തിരിച്ചെത്തിയെ….
    നല്ലൊരു end ആയിരുന്നു… ഒത്തിരി ട്വിസ്റ്റ്‌ ഒന്നുമില്ലാതെ തീർത്തു… കൊച്ചച്ചനും haooy ആയി.. ??.. മാധവന് ഒരു പെങ്ങളെ കിട്ടി… ??..
    ഫ്രണ്ട്‌സ് നെ ഓക്കെ അവസാനം വരെ കഥയിൽ നിർത്തിയെങ്കിലും താജു വിന്റെ ഓക്കെ മരണം വിഷമിപ്പിച്ചു…
    ഇനിയും ഇതുപോലെ ഉള്ള നല്ല കഥകളുമായി വരണം..പിന്നെ.. ആ കടല മാവ് സാമ്പാറിന്റെ റെസിപ്പി ഒന്നിടണം… ക്വാണ്ടിറ്റി… ഇച്ച ഉണ്ടാക്കി കുളമായി ????..
    ഒത്തിരി സ്നേഹത്തോടെ..

    1. കമന്റ്‌ ഇട്ടതു മറന്നു… സാരമില്ല.. സാമ്പാർ മറക്കണ്ട.. ??

      1. Saaramilla

    2. എന്റെ പാചകാന്വേഷണ പരീക്ഷണങ്ങൾ എന്ന പേരിൽ ഒരു കഥ ഇടുന്നുണ്ട്. എനിക്കറിയാവുന്നതെല്ലാം ഇട്ടേക്കാം.

      But please try at your risk ???

  2. സന്തോഷേ…
    വന്ന അന്ന് തന്നെ വായിച്ചാരുന്നു.. പക്ഷെ NCERT യുടെ കുറച്ച് workshop ഉം. സെമിനാറുകളും ഒക്കെ എടുക്കാൻ പോണമായിരുന്നു 10 ദിവസം അങ്ങനെ പോയി.. വന്നപ്പോ പിന്നെ റൂമിൽ ചടച്ചിരുന്നുപോയി… പിള്ളേരുള്ളതല്ലേ അവളും ഹോസ്പിറ്റലിൽ പോകുന്നതല്ലേ.. ലിറ്റിൽ care… ??.. ഇന്ന്‌ ബിന്ദു ആണ് പറഞ്ഞത് ആണ് തിരക്കി എന്ന്..
    സോറിട്ടോ…
    എടാ കൊച്ചച്ചാ.. ആള് കൊള്ളാല്ലോ.. അതിന്റെ ഡീറ്റെയിൽസ് അറിയാൻ കാത്തിരിക്കുന്നു… എങ്ങനെ പിരിഞ്ഞു.. എന്താണ് തെറ്റിദ്ധാരണ.. ഏതായാലും ബാംഗ്ലൂർ ലൈഫ് നമ്മുടെ ചെക്കന് എന്തൊക്കെ ആണ് കൊടുക്കുന്നെ.. ???
    ഫ്രണ്ട്‌സ് മായുള്ള കൂടൽ ഒക്കെ പൊളി…. ??????.
    ഓരോ മയക്കു വെടി കൂടി വേണമായിരുന്നു ??.. നല്ലൊരു പാർട്ട്‌ കുറച്ചു ഡീറ്റൈലിങ് വന്ന് എങ്കിലും ലാഗ് തോന്നീട്ടില്ല..
    കീപ് ഗോയിങ്.. ????
    ഇന്നിടുമോ… അടുത്തത്??
    സ്നേഹം മാത്രം..

    1. Nandi George. I Really missed your comments.
      Shari aa packet eduthukondu nere Delhi kku poyo?
      Enthaanu mayakkuvedi?
      Ithangottu theerunnilla. Puthiya kadha onnu manassil varunnu thaanum.

      1. ഡൽഹി, ഹിസാർ പിന്നെ lucknow.. അതാരുന്നു…
        ? ഇതാണ്. മയക്കുവെടി ??. ഇത് കഴിഞ്ഞിട്ട് മതി പുതിയത്.

        1. Oh okay ??
          Idaykku samayam kittumbol nokkaam
          Samayam annu prashnamaayirunnu- pinne pengaloottti soosanum
          Aliyan wife nte munnil no vellamadi

  3. താമസിച്ചു പോയിട്ടോ.. ജോലിതിരക്ക്.. പിന്നേ കുട്ടികൾ, വീട്ടുകാര്യം… വളരെ നന്നായിട്ടുണ്ട്… കൊച്ചച്ചൻ ആണ് ആള് എന്ന് മനസിലായെങ്കിലും അതിന്റെ പിന്നിലെ സംഭവവികസങ്ങൾ അറിയാൻ കാത്തിരിക്കുന്നു… കൂട്ടുകാരുടെ സ്നേഹം പൊളിച്ചു… ??.. കൊടുത്തു വിട്ടതൊന്നും ഇവിടെ കിട്ടിയില്ല. കേട്ടോ… വേറെ ആർകെങ്കിലും കൊടുത്തോ ആവോ… ????.
    ഇന്നലെ പുതിയ പാർട്ട്‌ വരും എന്ന് കരുതി.. കണ്ടില്ലല്ലോ.. വെയ്റ്റിംഗ്..
    ഒത്തിരി സ്നേഹത്തോടെ.
    ♥♥♥♥♥?

    1. Nandi Bindu. George evide?
      Alpam kooduthal thirakkaanu.
      Audit, peer review, allaathe kure meetings okke odikkondiriykkunnu.
      Jolithirakku kazhuthu njerichukondirikkunnu.
      Staff shortage vere.
      Adutha aazhcha nokkaam.

      1. ജോർജ് കറക്കം ആയിരുന്നു.. നോർത്ത് ഇന്ത്യ.. ഏതോ വർക്ഷോപ്പോ സെമിനാർ എന്നൊക്കെ പറേണെ കേട്ട്.. കഴിഞ്ഞ ശനി എത്തി.. വന്നുടനെ മുറിയിൽ ഇട്ടു പൂട്ടി… ??.. ബുധൻ ഇറക്കി.. കുഴപ്പമില്ല ആൾക്ക്..അടുത്ത ആഴ്ച ആലപ്പുഴയിൽ പോണുണ്ട്.. വീട്ടിലും ഒന്ന് പോണം.. ഉത്സവം ഒക്കെ വരുവാ… അപ്പോ പിന്നേം പോണം.. അതോണ്ട് ലീവ് ഒക്കെ എടുക്കാതെ വെച്ചിരിക്കുന്നു. നിങ്ങളുടെയും ഹർഷേട്ടന്റെ യും ഓക്കെ കഥകൾ വായിച്ചാൽ നാട് നൊസ്റ്റാൾജിയ ആല്ലേ..
        ഇന്നുണ്ടാവുമോ.. വെയ്റ്റിംഗ്… ???

        1. Thanks Bindu
          Ini kumbha bharani meena bharani okke varum. Naattilulla velluthuruthi kaavile uthsavam, panachikkaatte dashami koottam, chozhiyakkaatte krishna jayanthi, kurichiyile uthsavam angane kure miss cheyyunnu. ,??? Anchu Varshangalaayi kottayathekku poyittu.????

  4. With apologies, unable to conclude the story due to various issues
    Please bear with ???

  5. Nannayitund. Vayikumbol nalloru feel Ulla writing❣️❣️❣️

    1. ???
      Valare Nandi

  6. Superb. Wtg 4 nxt പാർട്ട്‌….
    ❤❤❤❤

    1. Thanks ???
      Sure???

  7. നന്നായിട്ടുണ്ട്.. എന്തോ ഈ കഥ വായിക്കുമ്പോ മൈൻഡ് റിലാക്സ് ആവും. ഒരു നിഷ്കളങ്കമായ കഥ.. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു സ്നേഹത്തോടെ❤️

    1. യഥാ കവി തഥാ കൃതി എന്ന് (ഞാൻ കണ്ടു പിടിച്ച) പ്രമാണം. ജീവിതത്തിൽ ഒത്തിരി പേർക്ക് പ്രശ്നങ്ങൾ ഉണ്ടാവും. എന്തിനൊരു കഥാപ്രശ്നം കൂടി ആഡ് ചെയ്തു വഷളാക്കണം? ലൈഫ് ഈസ് ബ്യൂട്ടിഫുൾ.?☺️??

      1. ആ അത് നല്ലതാണ്

    2. റെഡ് ഡ്രാഗൺ

      Pwoli

      1. Thx dude ?

      1. Soon
        ??

  8. അത് കൊച്ചച്ചൻ ആണെന്ന് മനസിലായിരുന്നു, കാര്യകാരണങ്ങൾ അറിയാൻ കാത്തിരിക്കുകയായിരുന്നു. ഇമോഷണൽ ആയി സാഹചര്യങ്ങളെ നേരിടാതെ സമചിതതയോടെ സമീപിച്ചത് നന്നായി. മുമ്പ് പറഞ്ഞത് പോലെഓരോ പാർട്ടും വായിക്കുമ്പോ njan ഒരുപാട് റീലാക്സട് ആവുന്നുണ്ട് കൂട്ടുകാർക്കിടയിലെ കളിയും ചിരിയും കുടുംബങ്ങൾ തമ്മിലുള്ള അത്മബന്ധവും ❣️❣️ എക്സ്സ്‌പെഷ്യലി സൂസൻ & ഹൃതിക്അളിയൻ ?.

    പേജ് മുംബത്തെത്തിൽ നിന്ന് കൊറച്ചു കൊറഞ്ഞോ ?, ജോലിതിരക്കുകളിൽ നിന്നും അപ്ഡേറ്റസ് തരുന്നുണ്ടല്ലോ സന്തോഷം ?. കാത്തിരിക്കുന്നു ✌️

    1. Yes Nithin kuttee
      Jolithirakku kurachu kooduthal aanu
      Kochu kallan, kandu pidichu alle ??☺️☺️??????

  9. ബ്രോ… കലക്കി… തിമിർത്തു ??❤️❤️

    1. Nandi dear ???

  10. പ്രീതിയുടെ അച്ഛൻ കൊച്ചച്ഛൻ ആണെന്ന് ഊഹിച്ചെങ്കിലും അതിലെ ഒളിഞ്ഞിരിക്കുന്ന സംഭവങ്ങൾ എന്തെന്ന് അറിയാനുള്ള വ്യഗ്രതയുണ്ടായിരുന്നു… അതേ ആകാംഷയോടെയാണ് വായിച്ചു തുടങ്ങിയതും… ഒരു സീൻ ക്രിയേറ്റ് ചെയ്യാതെ നമ്മുടെ നായകൻ സമചിത്തതയോടെ പെരുമാറിയത് ഒത്തിരി ഇഷ്ടായി..
    ഫ്രണ്ട്സുമായുള്ള ഒത്തുകൂടലിന്റെ വിവരണം ഒക്കെ നന്നായിരുന്നു…
    ഇത്രയും ഭാഗം സീരിയസ് ആയി വായിച്ചു വന്ന ഞാൻ “””അതിഷ്ടപ്പെട്ടു – ഞാൻ നന്നായി മാനേജ് ചെയ്യുന്നുണ്ട് കേട്ടോ. വിജയിക്കും വിജയിക്കും. നല്ല ഫ്യൂച്ചർ ഉണ്ടാകും.””” ഈ സെന്റൻസ് എത്തിയപ്പോൾ പൊട്ടിച്ചിരിച്ചു പോയി..
    പക്ഷെ ending ആയപ്പോൾ നിരാശ തോന്നി.. ഇലയിട്ടിട്ട് ചിപ്സും ശർക്കരവരട്ടിയും വച്ചിട്ട് ഇനിയൊന്നുല്ല എന്ന് പറഞ്ഞ പോലെ… ?
    സൊ, അടുത്ത ഭാഗത്തിനായി ആകാംഷയോടെ കാത്തിരിക്കുന്നു… ❤
    ആശംസകൾ ?

    1. Jolithirakku kaaranam vattu pidikkunnu. Athu kadhayilum reflect aayi.
      Ee bhaagam kondu theerkkanam ennu karuthi. Pakshe kandittulla, parichayappettittulla kadhaa paathrangal queue aayi varunnu.
      Enthu vila koduthum adutha bhaagathode Bangalore vidanam ??

      Thanks for your kind time, Nila, ?

      1. വിഷയമില്ല.. നന്നായി എഴുതി ഫിനിഷ് ചെയ്‌താൽ മതി.. ❤?

        1. Nandi sis

    1. ??☺️?

  11. ❣️❣️❣️❣️❣️❣️

    1. ?????

Comments are closed.