ഒരു നാൾ വരും 02 [ചാർളി] 102

അവനു മാത്രമേ ഈ വിട്ടിൽ അതു അറിയാവു എന്നാൽ അവന്റെ ഉറക്കം കളഞ്ഞാൽ എന്തു സംഭവിക്കും എന്ന് എനിക്ക് പോലും പറയാൻ പറ്റില്ല അങ്ങനെ ഞാൻ നല്ല കുട്ടിയായി അവന്റെ കൂടെ വെറുതെ whats upil ചാറ്റ് ചെയ്തു കിടന്നു ഇടക്കെപ്പഴോ ഉറക്കം വന്നു ഗുഡ് നെറ്റും പറഞ്ഞു ഞാൻ കിടന്നുറങ്ങി

രാത്രി സമയം എത്ര ആയ എന്തോ ഈ അവലവലാതി എന്നെ ഇറുക്കെ കെട്ടി പിടിക്കുകയും ഉമ്മ വെക്കുകയും ഒക്കെ ചെയ്തപ്പോൾ ആണു ഞാൻ എണീറ്റത് ആശാൻ ഇതൊന്നും അറിയാതെ കിടന്നു ചിരിക്കുകയും എന്തൊക്കെയോ പറയുകയും ഒക്കെ ആണു ഇതും കൂടെ കണ്ടപ്പോ എന്റെ കൺട്രോൾ പോയി ഞാൻ അപ്പൊ ഒന്ന് ഉറങ്ങി വന്നതേ ഉള്ളു അപ്പോഴാണ് അവന്റെ ഉടുമ്പ് പിടി പിന്നൊന്നും നോക്കീല ഒറ്റ ചവിട്ടു കൊടുത്തു അവൻ അമ്മേ എന്ന് വിളിച്ചു താഴെ വീണു പതുക്കെ ആണു ചവിട്ടിയത് എന്തായാലും പ്ലക്കോ എന്ന് സൗണ്ട് കെട്ടു

അപ്പോഴാണ് ഞാൻ പ്രത്യക്രമണത്തെ കുറിച്ച് ബോധവൻനായതു ഒരു മിന്നൽ പിണർ ശരീരത്തിൽ കൂടെ പോയത് ദൈവമേ ഇന്ന് എന്നെ ചുവരിന്ന് വടിച്ചെടുത്താൽ മതി എന്നും പറഞ്ഞു പുതപ്പും മൂടി ഒളിക്കണ്ണിട്ടു നോക്കുക ആണ് ഞാൻ എന്നാൽ സംഭവിച്ചത് മറ്റൊന്നാണ്

എന്നെ നോക്കി അയ്യോ പ്രേതം എന്ന് വിളിച്ചു കൊണ്ട് ഓടണ അവനെ ആണു ഞാൻ ഇപ്പൊ കണ്ടേ ഒരു നിമിഷം ഞാൻ ഷോക്കായി നിന്നു പോയി അല്ല ഇവിടെ എന്താ ഇപ്പൊ സംഭവിച്ചേ ഇവിനെന്തിനാ ഈ ഓടുന്നെ എന്നാൽ അച്ഛനും അമ്മയും ഒക്കെ എണീറ്റൽ ഉണ്ടാകുന്ന ഭവിഷത്തുകളെ ഓർത്തപ്പോൾ ഞാൻ ഓടി പോയി അവന്റെ വായ പൂട്ടി പിന്നെ ഞാൻ പറഞ്ഞു മനസിലാക്കിയപ്പോൾ ആണു അവനു കാര്യം മനസിലായെ പക്ഷെ unforchunately എന്റെ കുഴി ഞാൻ തന്നെ തൊണ്ടുക ആയിരുന്നു എന്ന വിവരം മനസിലാക്കാൻ ഞാൻ കുറച്ചു വൈകി പോയി

പിന്നെ എന്റെ സ്വപ്നം നീ നശിപ്പിച്ചല്ലെടാ എന്ന് പറഞ്ഞായിരുന്നു അടി മൊത്തം എന്തായാലും കലാപരിപാടി കഴിഞ്ഞു നമ്മൾ ഇറങ്ങിയപ്പോ സമയം വൈകി അതുകൊണ്ട് രാവിലെ എണീക്കനും വൈകി

അമ്മേടെ കൈയിൽ നിന്നു വേഷ വാങ്ങി കൂട്ടി ഞാൻ അവനെ ഒന്നു കലിപ്പിച്ചു നോക്കി അവൻ എന്നെ ദയനീയമായി പുച്ഛിച്ചു തള്ളി കഷ്ടകാലകെ സമയമേ പാമ്പു കോണത്തിൽ കൊത്തു ഹോത്ത ഹെ എന്നാണല്ലോ പ്രമാണം

2 Comments

  1. എനിക്ക് ഒന്നും മനസ്സിലായില്ല.

    1. സഹോ ഈ പാർട്ട്‌ first പാർട്ടിന്റെ തുടർച്ച ആണ് first പാർട്ട്‌ അവസാനിച്ചത് സൂര്യ പേടിച്ചു വാതിലിനടുത്തോട്ടു പോകുന്നതാണ് ഇവിടെ ഈ പാർട്ട്‌ തുടങ്ങിയത് ശ്രീഹരി യുടെ പോയിന്റ് of view വിൽ ആണ് മുമ്പത്തെ കുറച്ചു കാര്യം പറഞ്ഞു കൊണ്ട് തുടങ്ങി എന്ന് മാത്രം മുമ്പത്തെ പാർട്ട്‌ വായിക്കുക #ചാർളി എന്നതിൽ ക്ലിക്ക് ചെയ്‌താൽ previous പാർട്ട്‌ കിട്ടും

Comments are closed.