ഒരു നാൾ വരും 02 [ചാർളി] 102

വനിതാധ്യമാ ഇങ്ങനെ അവനെ അന്ന് നമ്മൾ കളിയാക്കിയത് ഇത്തിരി കൂടി പോയി എന്ന എനിക്ക് തോന്നണേ

അതൊന്നും അല്ല അവനെ നമ്മൾ കാണാൻ തുടങ്ങിട്ടു വർഷം കൊറേ ആയില്ലേ എന്റെ കുഞ്ഞിന് എന്തോ പ്രശ്നം അലട്ടുന്നുണ്ട് എന്റെ ദേവിയെ എന്റെ കൊച്ചിനെ പഴയതു പോലെ തരണേ ഒരു വിളിക്കു കാഴ്ച വച്ചേക്കാമെ അമ്മ ഏതാണ്ട് കരഞ്ഞു തുടങ്ങാറായി എന്റെ കൊച്ചിന് എന്തു പറ്റിയോ എന്തോ ഇപ്പൊ ആഹാരം പോലും നല്ല രീതിയിൽ കഴിക്കുന്നില്ല

അമ്മ പതം പറഞ്ഞു വിഷമിക്കാൻ തുടങ്ങി

ഞാൻ ഓരോന്ന് പറഞ്ഞു സമാധാനിപ്പിക്കാൻ ശ്രമിച്ചിട്ടും കാര്യമൊന്നും ഉണ്ടായില്ല

അപ്പോഴാണ് അച്ചൂട്ടി ക്ലാസ്സ്‌ കഴിഞ്ഞു ബേഗും വലിച്ചെറിഞ്ഞു എന്നെ തള്ളി ഇട്ടു ഇടിക്കാനും കടിക്കാനും ഒക്കെ തുടങ്ങിയത് ചേട്ടനെ നീ വീണ്ടും വേദനിപ്പിച്ചല്ലേ എന്ന് പറഞ്ഞാണ് ആക്രമണം ഇടക്കൊക്കെ കരയുന്നും ഉണ്ട് എല്ലാം കൊണ്ടും സീൻ മോശമാകുകയാണ് പിന്നെ ഒരു വിധം ഞാനും അമ്മയും കൂടി അവളെ പറഞ്ഞു സമദനിപ്പിച്ചു വിട്ടു

അപ്പോഴാണ് അച്ഛനും ഇത് ശ്രദ്ധിക്കുന്നുണ്ടെന്ന് അമ്മ പറഞ്ഞു ഞാൻ അറിഞ്ഞത് അച്ഛനാണത്രേ എന്റടുത്തു ചോദിച്ചിട്ട് നമുക്ക് അവനെ വിളിച്ചിരുത്തി ചോദിക്കാം എന്ന് പറഞ്ഞത്

ഇതും കേട്ടപ്പോൾ അതു നന്നായി എന്ന് തോന്നി ഇന്ന് രാത്രി കഴിക്കാൻ നേരത്തു അവന്റടുത്തു ചോദിക്കാം എന്ന് പരഞ്ഞു

അപ്പോഴത്തെ മീറ്റിംഗ് നമ്മൾ താത്കാലികമായി പിരിച്ചു വിട്ടു

എല്ലാവർക്കും അവന്റെ കാര്യത്തിൽ വിഷമമുണ്ട് ഇന്ന് തന്നെ ഇതിനൊരു തീർപ്പു കൽപ്പിക്കണം എന്ന് തീരുമാനിച്ചാണ് ഞാൻ അപ്പൊ പോയത്

രാത്രി ആയി സാധാരണ ആഹാരം കഴിക്കാൻ എന്നേക്കാൾ മുമ്പേ എത്തുന്നവൻ ഇന്നിപ്പോ ഞാൻ പോയി വിളിച്ചോണ്ട് വരേണ്ട അവസ്ഥ ആയി

2 Comments

  1. എനിക്ക് ഒന്നും മനസ്സിലായില്ല.

    1. സഹോ ഈ പാർട്ട്‌ first പാർട്ടിന്റെ തുടർച്ച ആണ് first പാർട്ട്‌ അവസാനിച്ചത് സൂര്യ പേടിച്ചു വാതിലിനടുത്തോട്ടു പോകുന്നതാണ് ഇവിടെ ഈ പാർട്ട്‌ തുടങ്ങിയത് ശ്രീഹരി യുടെ പോയിന്റ് of view വിൽ ആണ് മുമ്പത്തെ കുറച്ചു കാര്യം പറഞ്ഞു കൊണ്ട് തുടങ്ങി എന്ന് മാത്രം മുമ്പത്തെ പാർട്ട്‌ വായിക്കുക #ചാർളി എന്നതിൽ ക്ലിക്ക് ചെയ്‌താൽ previous പാർട്ട്‌ കിട്ടും

Comments are closed.