ഒരു തിരഞ്ഞെടുപ്പ് അപാരത [Jojo Jose Thiruvizha] 43

ഒരു തിരഞ്ഞെടുപ്പ് അപാരത

Author :Jojo Jose Thiruvizha

 

ഞാൻ കാപ്പി കുടിക്കാൻ ഇരിക്കുകകയായിരുന്നു.അമ്മ കൊണ്ടുവന്ന് വച്ച അരിപ്പുട്ടിലും കടലകറിയിൽ നിന്നും ശ്രദ്ധ വ്യതിചലിച്ച് മേശപ്പുറത്ത് അവിടവിടായി ചിതറി കിടക്കുന്ന ചില നോട്ടീസുകളിൽ കണ്ണുടക്കി.നോട്ടീസുകളെല്ലാം തന്നെ വരുന്ന തദേശ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥികളുടെ വോട്ട് അഭ്യർത്ഥനകളും രാഷ്ട്രീയ പാർട്ടികളുടെ പ്രകടന പത്രികകളും ആയിരുന്നു.അതെല്ലാം വായിച്ചു കൊണ്ട് പുട്ടും കടലയും തട്ടി വിടുന്നതിനിടയിൽ ഒരു ഗ്ലാസിൽ കട്ടൻ ചായയുമായി അമ്മ വന്നു.നോട്ടീസ് വായന നിർത്തി അമ്മയുമായി ചെറിയൊരു രാഷ്ട്രീയ സംവാദത്തിന് ഞാൻ തുടക്കം ഇട്ടു.
ഞാൻ:”ഈ തിരഞ്ഞെടുപ്പിൽ ആർക്കാണ് ജയസാധ്യത?”
അമ്മ:”അതൊന്നും ഇപ്പോൾ പറയാൻ പറ്റില്ല”.
എന്നിട്ട് പുള്ളിക്കാരിയുടെ അനുഭവ ഭണ്ഡാരം തുറന്ന് ഒരു കഥ പറയാൻ തുടങ്ങി.
എൻെറ അമ്മയുടെ പേര് കൊച്ചു ത്രേസ്യ എന്നാണ്.ഇപ്പോൾ 58 വയസിൽ എത്തി നിൽക്കുന്ന ഒരു തൈകിളവിയായി കഷി തീർന്നിരിക്കുന്നു.പുള്ളിക്കാരിക്ക് 18 വയസ്സ് ഉള്ളപ്പോഴാണ് ഈ സംഭവം നടക്കുന്നത്.ചേർത്തല താലൂക്കിലെ പള്ളിപ്പുറത്താണ് അമ്മ ജനിച്ചത്.അമ്മയ്ക്ക് അക്കാലത്ത് രുക്മിണി എന്ന ഒരു ചങ്ക് ഫ്രണ്ട് ഉണ്ട്.അയൽവാസിയായ രുക്കു ചേച്ചിയും അമ്മയും എവിടെ പോയാലും ഒരുമിച്ചേ പോകാറുള്ളൂ.എന്ത് കാര്യത്തിനും ഒരു മനസ്സും ഇരുമെയ്യും ആണിവർ.രുക്കു ചേച്ചിക്ക് ഒരു ചേട്ടനുണ്ട് തങ്കപ്പൻ എന്നാണ് പുള്ളിക്കാര൯െറ പേര്.പുള്ളിക്കാര൯ അക്കാലത്തെ തദേശ തിരഞ്ഞെടുപ്പിൽ ഒരു കൈ നോക്കാൻ തീരുമാനിച്ചു.ഒരു രാഷ്ട്രീയ പാർട്ടിയുടേയും കൂട്ടു പിടിക്കാതെ സ്വതന്ത്രനായാണ് കഷി മത്സരിച്ചത്.തിരഞ്ഞെടുപ്പിന് മുൻപായുള്ള പോസ്റ്റർ ഒട്ടിക്കൽ,വണ്ടിയിൽ കോളാ൩ികെട്ടിയുള്ള വിളിച്ചുപറയൽ എല്ലാം ഗംഭീരമായിനടന്നു.അക്കാലത്ത് തിരഞ്ഞെടുപ്പിൻെറ അന്ന് സ്ഥാനാർത്ഥിയുടെ വീട്ടിൽ സദ്യ ഉണ്ടാകും.നമ്മുടെ തങ്കപ്പൻ ചേട്ടൻ കടംവാങ്ങിച്ചാണെങ്കിലും ഗംഭീര സദ്യ നടത്തി.സദ്യയ്ക്ക് അന്യായ പോളിങ് ആയിരുന്നു.അനാട്ടിലെ നല്ലവരിൽ നല്ലവരായ എല്ലാ മാന്യ മഹാജനങ്ങളും ആ അന്നധാനത്തിൽ പങ്കെടുത്തു.ഈ സദ്യയിലെ ആളുകളുടെ വോട്ട് മാത്രം മതി നമ്മുടെ തങ്കപ്പൻ ചേട്ടൻ പുഷ്പംപോലെ ജയിക്കാൻ.തങ്കപ്പൻ ചേട്ടൻെറ അമ്മ കമലാഷിഅമ്മയും അച്ഛൻ പപ്പൻ പിള്ളയും ഭാവി മെ൩റായ തങ്ങളുടെ മകനെ കണ്ട് ആനന്ത കണ്ണീർ വാർത്തു.അവിടെ വന്നിരുന്ന ഓരോ ആളും വിളിച്ചുപറഞ്ഞു “ഓരോ വോട്ടു നമ്മുടെ തങ്കപ്പന്”.അങ്ങനെ വോട്ടെടുപ്പെല്ലാം ഗംഭീരമായി കഴിഞ്ഞു.
അങ്ങനെ തിരഞ്ഞടുപ്പ് ഫലം വരുന്ന ദിവസം വന്നെത്തി.ഫലം പ്രഖ്യാപനം കഴിഞ്ഞപ്പോൾ നാട്ടിലാകെ ഒരു അ൩രപ്പ്.വിജയം സുനിശ്ചിതമായിരുന്ന നമ്മുടെ തങ്കപ്പൻ ചേട്ടൻ ദയനീയമായി പരാജയപ്പെട്ടിരിക്കുന്നു.പോളുചെയ്ത വോട്ടിൽ 7 എണ്ണമാണ് അങ്ങേർക്ക് കിട്ടിയത്.അവരുടെ വീട്ടുകാരുടെ 6 വോട്ടും പിന്നെ ഏതോ ഒരു മഹാത്മാവിൻെറ 1 വോട്ടും.അ മഹാത്മാവ് എൻെറ അമ്മയായിരുന്നു.ഇതറിഞ്ഞ് അത്ഭുത പരവശയായ അമ്മ അമ്മയുടെ ആങ്ങള സാക്ഷാൽ പൈലിയോട് ചോദിച്ചു.
അമ്മ:”അപ്പോൾ സദ്യ കഴിച്ച ശേഷം ഓരോ വോട്ടു തങ്കപ്പന് എന്നു പറഞ്ഞ് ഏ൩ക്കം വിട്ട് പോയവരോ?”
പൈലിചാച്ചൻ:”എടി പൊട്ടി നീയല്ലാതെ ആരെങ്കിലും സ്വതന്ത്രന് വോട്ട് ചെയ്യുമോ????”
അതിനുശേഷം പുള്ളിക്കാരത്തിക്ക് തിരഞ്ഞെടുപ്പ് പ്രവചനത്തിൽ വല്യയ താൽപര്യം ഇല്ല.അല്ലേലും ആരുവന്നാലും കണക്കാ.എല്ലാം കള്ളൻമാർ.

2 Comments

  1. നിധീഷ്

    സത്യം…. നമുക്കൊക്കെ വാഗ്ദാനം മാത്രം മതി…. അത് നടപ്പാക്കിയില്ലേലും പ്രത്യേകിച്ച് കുഴപ്പമൊന്നുമില്ലല്ലോ… ???

    1. Jojo Jose Thiruvizha

      ??

Comments are closed.