അവരുടെ അടുത്തേക്ക് പോയി ….ഭയം തോന്നിയെങ്കിലും , മുഷിഞ്ഞു കീറിയ അവരുടെ സാരി തുമ്പിൽ കൊത്തി വലിച്ചു ശ്രദ്ധയാകർഷിച്ചു ….
“ആഹ് നീ വന്നോ …..’അമ്മ എത്ര നേരായി കാത്തു നിൽക്കുന്നു … ഇനി പറയാതെ അപ്പൂന്റെ കൂടെ കളിയ്ക്കാൻ പോയാൽ അടി കിട്ടും …സീതേച്ചി പറയാ നീ മരിച്ചുന്ന്….അമ്മക്ക് സഹിച്ചില്ല കണ്ണാ…..”
വാ …. അമ്മേടെ അടുത്ത്….
അല്പം പേടിയോടെ ആണെങ്കിലും അവൾ അവർ നീട്ടിയ കൈത്തണ്ടയിലേക്ക് പറന്നിരുന്നു….
അവർ അവളെ വാത്സല്യപൂർവം തലോടി …
“ഇനി അമ്മേനെ വിട്ട് പോവരുതുട്ടോ….”
“സീതേച്ചി വരട്ടെ …കാണിച്ചു കൊടുക്കണം ….”
പിന്നെയും എന്തൊക്കെയോ അവർ പിറുപിറുത്തുകൊണ്ടിരുന്നു ….നേരം ഇരുട്ടി തുടങ്ങി ….ജനൽ ചില്ലിലൂടെ മുറിയിൽ ഇരുട്ട് പറന്നു.
രാത്രിയിലെ ഭക്ഷണവുമായി വീണ്ടും ആ മുറിയുടെ വാതിൽ തുറക്കപ്പെട്ടു ….
വർദ്ധിച്ച സന്തോഷത്തോടെ അവർ എഴുന്നേറ്റ് വാതിലിനടുത്തേക്ക് പാഞ്ഞു…
“സീതേച്ചി ഇത് കണ്ട ..ന്റെ മോൻ ..ന്റെ കണ്ണൻ …..” സീലിംഗ് ഫാനിലേക്ക് ചൂണ്ടി അവർ പറഞ്ഞു.
“ഇതെങ്ങിനെ ഇതിനുള്ളിൽ കയറിപറ്റി…നാശം മുറി മുഴുവൻ വൃത്തികേടാക്കും …”
സീറോ ബൾബിന്റെ അരണ്ട വെളിച്ചത്തിൽ ഫാനിന്റെ ചിറകിൽ ഇരുന്ന തന്നെ കണ്ടവർ ആക്രോശിച്ചു ….ചൂലെടുത്തു ഓടിക്കാനായി പാഞ്ഞു വന്നു …..
“വേണ്ട സീതേച്ചി..ന്റെ കണ്ണനെ ഒന്നും ചെയ്യല്ലേ..അവനെ ഞാൻ നോക്കിക്കൊള്ളാം..നിങ്ങൾക്കാർക്കും ഉപദ്രവം ആകാതെ ഞാൻ വളർത്തിക്കൊള്ളാം …”
“വേണ്ട ….”
അവർ ആ ജനൽ പാളി തുറന്നു …..
“പോ എങ്ങോട്ടാണ് വെച്ചാൽ ….ഇല്ലേൽ കൊല്ലും നിന്നെ ഞാൻ ….”
ഇതും പറഞ്ഞു കൊണ്ട് തല്ലാൻ പാഞ്ഞ ആ സ്ത്രീയുടെ കഴുത്തിനവർ കുത്തിപ്പിടിച്ചു …..അവരുടെ കണ്ണുകൾ തുറിച്ചു വന്നു ….
“ന്റെ കുഞ്ഞിനെ ഉപദ്രവിക്കുന്നോ??…. കൊല്ലും നിങ്ങളെ ഞാൻ…..”
അവിടെ നടന്ന ബഹളങ്ങളൊക്കെ കേട്ടിട്ടാകണം അകത്തുനിന്നൊരാൾ മുറിയിലേക്ക് വന്നു ….അവരെ പിടിച്ചു മാറ്റി … അരയിൽ നിന്ന് ബെൽറ്റ് ഊരി അവരെ തല്ലി …
കൈയ്യിലിരുന്ന വടി വെച്ച് ആ സ്ത്രീയും അവരെ അടിച്ചു …
ഇതെല്ലാം നിസ്സഹായായവൾ നോക്കി നിന്നു….അവശയായ അവരെ മൂലയ്ക്കലേക്ക് മാറ്റിയിട്ട് അവർ ആ മുറിവിട്ടിറങ്ങി.
നനഞ്ഞ പഴംതുണികെട്ടുപോലവർ അവിടെ കിടന്നു …
പോയവർ വാതിൽ തുറന്നു വീണ്ടും വന്നു…മാറമ്പൽ ചൂലും കൊണ്ടവർ അവളെ തലങ്ങും വിലങ്ങും തല്ലാനായി നോക്കി …മുറി മുഴുവൻ ഇട്ട് അവളെ ഓടിച്ചു ഒടുവിൽ ഗത്യന്തരമില്ലാതെ അവൾ തുറന്നിട്ട ജനൽ പാളിയിലൂടെ പുറത്തേക്ക് പറന്നു…
അവരും ആ ദിവസവും ഉള്ളിൽ ഒരു നോവായി കിടന്നു …..അവളിപ്പോഴും ആ ജനൽ പാളിയിൽ വന്നു ചിറകിട്ട് അടിക്കാറുണ്ട് … മനസ്സിലെവിടെയോ ബന്ധനത്തിന്റെ നോവ് പേറുന്ന ആ അമ്മക്ക് വേണ്ടി….
❤❤❤❤❤?
thank you….sarilla namuk repair cheyyamtto
ഹൃദയം തകർന്നെടോ ?
thank you….sarilla namuk repair cheyyamtto
sorry comment mari poi.
Nice ആണ്
വളരെ നല്ല ഒരു കുഞ്ഞു കഥ. ഒരുപാട് ഇഷ്ടമായി ?❣️
Thank you