ഒരു കലിപ്പന്റെ പതനം[മാലാഖയുടെ കാമുകൻ] 1170

കഥകളിൽ നിറഞ്ഞു നിൽക്കുന്ന അവതാരമാണ് രാവണൻ AKA കലിപ്പൻ.. പെൺകുട്ടികളുടെ ആരാധന മൂർത്തി..
ചുമ്മാ എഴുതിയതാണ്.. കൊല്ലരുത്.. ?

രാത്രി ഫേസ്ബുക് സ്റ്റോറീസ് വായിച്ചു കിടക്കുകയായിരുന്നു ഉണ്ണിമോൻ. എംഎ വിദ്യാർത്ഥി ആണ് ഈ ഉണ്ണിമോൻ..

ഉണ്ണിമോൻ എന്നുള്ള പേരിനോട് പോലും അവന് വെറുപ്പാണ്.. ഉണ്ണിക്കുട്ടൻ എന്ന വിളിയും കളിയാക്കലുകളും കേട്ട് മടുത്തു. പേര് കാരണം ഒരു വിലയുമില്ല.. പെൺകുട്ടികൾ ഒക്കെ പേരുകേൾക്കുമ്പോൾ ചിരിക്കും.

എന്നാൽ ഉണ്ണി മുകുന്ദന്റെ ഫോട്ടോയുടെ അടിയിൽ കിടന്നു കൂവുന്ന നാടൻ പിടക്കോഴികൾക്ക് അവന്റെ പേരിൽ ഒരു വിഷയവും കാണുന്നില്ലാലോ ദൈവമേ എന്നുള്ള പരാതിയിൽ അവൻ സ്ക്രോൾ ചെയ്തു..

ഒരു ഹായ് തരുമോ ഉണ്ണിയേട്ടാ എന്ന് ചോദിച്ചു പൂവൻ കോഴികളെ കടത്തി വെട്ടുന്ന കൂവൽ.. കേരളത്തിൽ ഇത്രക്കും പിടക്കോഴികൾ ഉണ്ടോ ആവൊ.

കുറച്ചു താഴേക്ക് സ്ക്രോൾ ചെയ്തു.. അപ്പോഴാണ് ഒരു കഥ കണ്ടത്

“കലിപ്പൻ രാവണന്റെ കാന്താരി..”

ലൈക്കുകളും കൊമെന്റുകളും നിറയുന്നത് കണ്ടപ്പോൾ അവൻ വേഗം അത് വായിച്ചു..

ചീകാത്ത മുടിയും കട്ട താടിയും മുണ്ടും മുകളിലേ ബട്ടണുകൾ അഴിച്ചിട്ട ഷർട്ടും കയ്യിൽ ഇടി വളയും ഇട്ടു ബുള്ളറ്റിൽ വരുന്ന നായകൻ.

ആര് എന്ത് ചോദിച്ചാലും തെറി. പെണ്ണുങ്ങളെ കണ്ടാൽ തലവെട്ടിച്ചു നടക്കുന്നവൻ..

നാട്ടിലെ പെണ്ണിനെ മുഴുവൻ പച്ചത്തെറി വിളിച്ചാലും സ്വന്തം പെങ്ങളെ ആരെങ്കിലും ഒന്ന് നോക്കിയാൽ ചവുട്ടി അവന്റെ കാലൊടിക്കുന്ന ഇനം.. ആഹാ പൊളി..

ഉണ്ണി ആവേശത്തോടെ വായിച്ചു..

കഥയിലെ നായകൻ ഒരു പെണ്ണിനെ കാണുന്നു.. ഇഷ്ട്ടം തോന്നുന്നു.. എന്നാൽ അവൾക്ക് ഒരു ഇഷ്ട്ടം ഉണ്ട്.. ആദ്യം അവൻ അവന്റെ കാലു തല്ലി ഒടിക്കുന്നു.
അതിന് ശേഷം പരസ്യമായി ആ പെണ്ണിനെ പിടിച്ചു ഉമ്മവെക്കുന്നതും അവൾ അവന്റെ കലിപ്പത്തരം കണ്ടപ്പോൾ തരളിതയായി കലിപ്പന്റെ കാന്താരി ആയി മാറി അവസാനം അവനെ അങ്ങോട്ട് പ്രൊപ്പോസ് ചെയ്യുന്നതും കെട്ടുന്നതും ജോലിക്ക് പോലും പോകാതെ അവന്റെ അഞ്ചു കുട്ടികളെ പ്രസവിക്കുന്നതും ഒക്കെയായ കഥ..

അത് എഴുതിയത് അവന്റെ കോളേജിലെ ഒരു കുട്ടി ആണെന്ന് കൂടെ അറിഞ്ഞപ്പോൾ അവൻ ആവേശം കൊണ്ട് ചാടി എഴുന്നേറ്റു.. വൃന്ദ.

നാടൻ സുന്ദരി ആയ അവൾ ആർക്കും പിടികൊടുക്കാത്ത കുട്ടിയാണ്.. അപ്പോൾ അവൾക്ക് വേണ്ടതും അതാണ്.. കോളേജിൽ ആണെങ്കിൽ പേരിന് പോലും ഒരു കലിപ്പൻ ഇല്ല..

“ഹീയാ…..!!!”

അവൻ റൂമിൽ കിടന്ന് കൂവിവിളിച്ചു.. അന്ന് സ്വപ്‌നങ്ങൾ കുറെ കണ്ടിട്ടാണ് അവൻ കിടന്നത്.

പിറ്റേന്ന് രാവിലെ.. അവൻ നേരത്തെ എഴുന്നേറ്റു. കുളിച്ചു വന്നു.. മുടി ചീകാതെ അലങ്കോലം ആക്കിയിട്ടു.. താടി ചീകി ബ്രഷ് പോലത്തെ മീശ പിരിച്ചും വച്ചു..

90 Comments

  1. താൻ സീരീസ് ആയി കോമഡി പറഞ്ഞതാ അല്ലേ
    കൊള്ളാം

  2. °~?അശ്വിൻ?~°

    കൊള്ളാം….???

  3. കാമുക….?

  4. ??????????????????

  5. തനി രാവണൻ…… ചിരിച്ചു ഒരു വഴിക്കായി…. ഇങ്ങേര്‌ സീൻ ആണല്ലോ ?????

  6. ?? uff thani raavanan??

  7. വിനോദ് കുമാർ ജി ❤

    ???♥?

  8. നിധീഷ്

    ❤❤❤❤❤

  9. Mk ….
    Adipoli

  10. ???? ayoo chirich oru vazhi aayi njan

  11. Conclusion?

  12. നിങ്ങളുടെ angelic beauty വായിച്ചു കഴിഞ്ഞപ്പോൾ ഞാനും മനസ്സിൽ ആലോചിച്ചതേയുള്ളൂ, കഥയല്ലിത് ജീവിതം….. ?
    (റീ ആണുട്ടോ ?)

  13. Mk ?❤️

  14. *?????????????????????????????????????????????
    ??????????????

  15. ???❤❤❤

  16. ❤️

  17. ???
    Super

  18. First ലൈക്ക് എന്റെ വക ഇരിക്കട്ടെ?. കഥ പൊളിച്ചു

    1. Ayysheri ?

Comments are closed.