പുലർച്ചെ 7 മണിക്ക് ips ഗൗരി നന്ദന്റെ ഔദ്യോഗിക വാഹനം ഹൈ വേയിലൂടെ കുതിച്ചു പാഞ്ഞുകൊണ്ടിരിക്കുകയാണ്….
അവസാനം വണ്ടി പോയി നിന്നത് ഒരു ചെറിയ ഓട്ടു പുരക്ക് മുന്നിലാണ്….
വീടിനുള്ളിൽ നിന്നും കരച്ചിലും ബഹളവും കേൾക്കാം….
കൂടാതെ വീട്ട് മുറ്റത്ത് നൂറുകണക്കിന് ആളുകളും…..
ഗൗരി വണ്ടിയിൽ നിന്നും ഇറങ്ങുമ്പോൾ മറ്റ് പോലീസ് ഓഫീസർമാർ വഴിയിൽ നിൽക്കുന്ന ആൾക്കാരെ മാറ്റാൻ തുടങ്ങി….
അവർ തനിക്കായ് ഒരുക്കിയ വഴിയിലൂടെ ഗൗരി ആ വീട്ടിലേക്ക് കയറി ചെന്നു……
ഉള്ളിൽ ഫോറൻസിക് ഉദ്യോഗസ്ഥർ നിൽക്കുന്നുണ്ട്…
അവൾ അതിനുള്ളിലുള്ളവരെ ഒന്ന് നോക്കി…
അൽപ്പം പ്രായമായ ഒരു സ്ത്രീയും പുരുഷനും….
അവർ പരസ്പ്പരം കെട്ടിപിടിച്ച് കരയുകയാണ്…
മറ്റ് ചിലർ അവരെ ആശ്വാസസിപ്പിക്കുന്നു….
പക്ഷെ ഈ സമയം എന്ത് പറഞ്ഞിട്ടും ഒരു കാര്യവുമില്ല….
കാരണം അകത്ത് മരവിച്ച ശരീരവുമായി കിടക്കുന്നത് തന്റെ ഒരേയൊരു മകളാണ്….
ഗൗരിക്ക് അവരുടെ ആ രൂപം അതിക നേരം നോക്കി നിൽക്കുവാനായില്ല……
ഫോറൻസിക്ക്കാരുടെ ജോലി കഴിഞ്ഞതും അവർ പുറത്തേക്ക് പോയി….
അതേ സമയം ips ഗൗരി ഉള്ളിലേക്കും പോയി…..
അവിടെ കട്ടിലിൽ ഒരു 22 വയസ്സ് മാത്രം തോന്നിക്കുന്ന പെണ്കുട്ടി മരിച്ച നിലയിൽ കിടക്കുന്നു….
മൂക്കിലൂടെയും വായിലൂടെയും അൽപ്പം രക്തം ഒഴുകി പുറത്ത് വന്നു കിടക്കുന്നുണ്ട്….
കുടിച്ച വിഷത്തിന്റെ അവശേഷിപ്പെല്ലാം ഫോറൻസിക് ടീം കൊണ്ടുപോയിരുന്നു…..
ആ മുഖത്ത് നിഷ്ക്കളങ്കത കാണുന്നവരിൽ പോലും കണ്ണ് നിറയിക്കും…..
മുഖത്തിന് ചുറ്റും പടർന്നിരുന്നു കറുത്ത പാടുകൾ അവൾ ദിവസങ്ങളോളം കരയുകയായിരുന്നു എന്ന് അവർക്ക് മനസ്സിലാക്കി കൊടുത്തു…..
,,,,, മേഡം…….
തന്റെ പിന്നിൽ നിന്നും ഒരു പോലീസ് ഉദ്യോഗസ്ഥന്റെ വിളിയാണ് ഗൗരിയെ ചിന്തയിൽ നിന്നും ഉണർത്തിയത്….
,,,,യെസ്….
,,,,,, ഇത് കട്ടിലിന്റെ അടിയിൽ നിന്നും കിട്ടിയതാണ്….
ആ പോലീസുകാരൻ ഒരു പേപ്പർ നീട്ടിക്കൊണ്ട് പറഞ്ഞു….
ഗൗരി അത് മേടിച്ചു….
അതേ….
ആ മരിച്ചുകിടക്കുന്ന പെൺകിട്ടിയുടെ ആത്മഹത്യ കുറിപ്പ്…..
ഗൗരി അതെടുത്ത് അൽപ്പം മാറി നിന്നുകൊണ്ട് വായിക്കാൻ തുടങ്ങി…
‘””” ,,,,,,,, ഞാൻ പോകുവാണ്………
ഇനി ആർക്കും ഒരു ശല്യമായി…..
ഒരു അധികപ്പറ്റായി ഞാനില്ല……
മടുത്തു ഈ ജീവിതം……
എന്റെ ജീവിതം തകരാൻ കാരണം അവനാണ്….
മുനാഫ്…..
ഓൻ ഞാൻ കോളേജിൽ പഠിക്കുമ്പോൾ തൊട്ട് പുറകെ നടന്നതാ…..
അവനെ പോലെ ഒരു ചെക്കനെ ആഗ്രഹിക്കുന്നതൊക്കെ എന്നെപ്പോലെ ഉള്ളവൾക്ക് ഒരു അതിമോഹമാണ്….
എന്റെ വാപ്പായും ഉമ്മയും അത്രവലിയ ആൾക്കാരോന്നും അല്ല…..
ഒരു ഇറച്ചി വെട്ട് കട നടത്തിയാണ് ജീവിക്കുന്നത്…
ഇതൊക്കെ ഓനും അറിഞ്ഞിരുന്നു….
പക്ഷെ അവനതൊന്നും പ്രശ്നമല്ല എന്ന പറഞ്ഞത്…
ഓന്റെ വാപ്പ വലിയ കച്ചോടക്കാരൻ ആണ്…..
കൂടാതെ പല ഇടതും പിടിപ്പാടും…..
ഇതൊക്കെ കണ്ടാണ് ഓനെ ഞമ്മള് വേണ്ടെന്ന് പറഞ്ഞേ….
പക്ഷെ ഇഷ്ട്ടം പറഞ്ഞ് ഓൻ നിരന്തരം പിന്നാലെ കൂടി….
അതൊന്നും കണ്ടില്ലെന്ന് വക്കാൻ എനിക്ക് അധികം സാധിച്ചില്ല…..
എല്ലാം ന്റെ തെറ്റ്…. ഓന്റെ കണ്ണിലെ കാമം ഞാൻ പ്രേമമായി കണ്ടു…..
ഒരാൾക്കും സംശയം വരാത്ത അത്ര സ്നേഹമാണ് അവൻ അഭിനയിച്ചത്…..
എനിക്ക് അവന്റൊപ്പം ജീവിക്കാനുള്ള കൊറേ മോഹവും കനവും തന്നു….
പതിയെ പതിയെ അവനെന്നെ പൂർണ്ണമായും സ്വന്തമാക്കി…..
വെറും വിശ്വാസത്തിന്റെ ബലത്തിൽ എന്റെ ശരീരം തന്നെ അവന് ഞാൻ നൽകി….
പോകെ പോകെ അവന്റെ കണ്ണിലെ പ്രേമം മായുന്നത് ഞാൻ കണ്ടു…. അതിൽ കാമം മാത്രമേ ഉണ്ടായിരുന്നള്ളു…..
പക്ഷെ എന്റെ ഉള്ളിലെ സ്നേഹം എന്നെ തന്നെ അന്തയാക്കിയിരുന്നു…..
ഡേറ്റ് തള്ളിപ്പോയ ആ സമയം ഞാൻ ഒരുപാട് പേടിച്ചു…
അവസാനം ആ പേടി സത്യവുമായി….
എന്റെ വയറ്റിൽ മുനാഫിന്റെ കുഞ്ഞ് വളരുന്നു എന്ന സത്യം ഞാൻ മനസ്സിലാക്കി….
വിവരമറിഞ്ഞ ഉമ്മയും വാപ്പായും എന്നെ പൊതിരെ തല്ലി…. പക്ഷെ അവൻ തന്ന വാക്ക് അവരെയും മൗനത്തിൽ ആക്കി….
ഈ വിവരം മുനാഫിനെ അറിയിച്ചപ്പോ ഓൻ പറഞ്ഞത് അബോഷൻ എന്ന മാർഗ്ഗമാണ്….
എനിക്ക് അതിന് സാധിക്കില്ലായിരുന്നു….
കാരണം അകത്ത് വകരുന്നത് എന്റെ കുഞ്ഞാണ്….
നിക്കാഹിന്റെ കാര്യം ഞാൻ ആവശ്യപ്പെടുമ്പോൾ എല്ലാം ഓൻ ഓരോന്ന് പറഞ്ഞ് ഒഴിഞ്ഞു മാറി….
പിന്നെ ആരിൽ നിന്നൊക്കെയോ ഞാനാ സത്യം അറിഞ്ഞു….
മുനാഫ് ഏതോ ഒരു പെണ്ണിനെ നിക്കാഹ് കഴിക്കാൻ പോണു…..
സത്യത്തിൽ ഈ വാർത്ത അറിഞ്ഞപ്പോഴും ഞാൻ വിശ്വസിച്ചിരുന്നില്ല…
എന്റെ ഇക്കാ അതിന് സമ്മദിച്ചുകാണില്ല എന്ന് തന്നെ മനസ്സിനോട് സ്വയം പറഞ്ഞുകൊണ്ടിരുന്നു….
പക്ഷെ അതെല്ലാം തെറ്റായിരുന്നു….
ഇക്ക എന്നെ ചതിക്കായിരുന്നു…….
അത് ചോദിക്കാൻ ചെന്നപ്പോ അവർ പറഞ്ഞത് എന്റെ മാനത്തിന്റെ വിലയാണ്…..
ന്റെ ജീവിതം തന്നെ കൈവിട്ട് പോയി…..
മകളുടെ ജീവിതത്തിന് വേണ്ടി അവരുടെ കാല് പിടിച്ച് ഇരക്കാൻ പോയ ഉപ്പാക്ക് കിട്ടിയത് മുനാഫിന്റെയും അവന്റെ വാപ്പന്റെ ആൾക്കാരുടെയും കൊറേ ചവിട്ട് മാത്രം….
അവസാന കൈതാങ്ങായ നിയമത്തിന് മുന്നിലും ഞാൻ കൈ നീട്ടി…..
എന്റെ ആവശ്യം ഇക്കാനെ മാത്രമായിരുന്നു…..
ആ സ്നേഹം പോലും ഞാൻ കൊതിച്ചില്ല….
ന്റെ കുഞ്ഞ് അച്ഛനില്ലാതെ അവരുതെന്ന് മാത്രമായിരുന്നു ന്റെ ചിന്ത….
പക്ഷെ പണത്തിന് മുന്നിൽ ഞങ്ങളൊക്കെ ആരാണ്….
പണവും സ്വാതിനാവും നീതി ദേവതയെ പോലെ നിയമത്തിന്റെയും അധികാരികളുടെയും കണ്ണുകൾ മൂടി…..
എനിക്ക് അവസാന വഴി ഇത് മാത്രമാണ്…..
ഞാൻ ജീവിച്ചാൽ എന്റെ വാപ്പാക്കും ഉമ്മാക്കും മാനക്കേടാണ്….
സമൂഹത്തിന് മുന്നിൽ പിഴച്ചു പെറ്റവാളും പിഴയുമാണ്….
എന്റെ മോൻ നാളെ തന്തയില്ലാത്തവനും…..
എന്നാൽ ഞാൻ മരിച്ചാലോ…..
അപ്പോൾ ഞാനൊരു ഇരയാണ്….
സമൂഹത്തിന് മുന്നിൽ ചതിക്കപ്പെട്ടവൾ….
പിന്നെ കുറെ മാധ്യമങ്ങളുടെ മെയിൻ ഹെഡ്ലൈൻ വാർത്ത…..
ജീവിച്ചിരിക്കുമ്പോൾ കിട്ടേണ്ട നീതി മരിക്കുമ്പോൾ കിട്ടിയാൽ അതല്ലേ നല്ലത്…..
ഞാനീ ലോകം വിട്ട് പോവാ…..
എനിക്കിനി വയ്യ…..
മരണത്തിലെങ്കിലും നീതി കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു……
എന്ന്…..
ആമി….. ‘””””””””‘”””
ആ കുറുപ്പ് വായിച്ചു കഴിഞ്ഞപ്പോ ഗൗരിയുടെ കണ്ണുകൾ അറിയാതെ കലങ്ങിയിരുന്നു…..
അവളത് വേഗം തുടച്ചുകൊണ്ട് നോർമലായി….
,,,,, ലിനു……
ഗൗരി തന്റെ അസിസ്റ്റൻഡ് ഓഫീസറെ വിളിച്ചു…..
,,,,മേഡം……
,,,,,, പ്രതികളെ ഉടൻ പൊക്കണം…..
,,,,പക്ഷെ mla വിളിച്ചിരുന്നു….
അയാൾ അൽപ്പം സ്വരം താഴ്ത്തി പറഞ്ഞു…
,,,,, Ignore phone calls….
ഈ ആത്മഹത്യ കുറിപ്പിന്റെ പകർപ്പ് എല്ലാ മീഡിയക്കും കൈമാറണം….. മനസ്സിലായോ….
,,,,,, പക്ഷെ മേടം……
ലിനു നിന്ന് പരുങ്ങി…..
,,,,,, Linu…… Do you understand…..?
ഗൗരി സ്വരം കടുപ്പിച്ച് ചോതിച്ചു…..
,,,,,, യെസ് മാം….
ഗൗരി അയാളെയൊന്ന് രൂക്ഷമായി നോക്കിയ ശേഷം പുറത്തേക്ക് പോയി…..
അക്കൂട്ടത്തിൽ ആമിയുടെ അച്ഛനെയും അമ്മയെയും ഒരുനോക്ക് നോക്കി…..
അവരിപ്പോഴും തിണ്ണയിലിരുന്ന് കണ്ണുനീർ വർക്കുകയാണ്….
ആ കണ്ണീരിന് വിലയുണ്ട് ….
ആ വില കിട്ടുകതന്നെ വേണം…..
ഒരു ദൃഢ പ്രതിജ്ഞ പോലെ മനസ്സിൽ ഉരുവിട്ടുകൊണ്ട് ഗൗരി ആ വീടിന്റെ പടികൾ ഇറങ്ങി…..
അവസാനിച്ചു…
കൊള്ളാം brò…???
സ്നേഹം ബ്രോ?????
Heart touching??
Tnx Athena
❤️
?????
\\\ഞാൻ ജീവിച്ചാൽ എന്റെ വാപ്പാക്കും ഉമ്മാക്കും മാനക്കേടാണ്….
സമൂഹത്തിന് മുന്നിൽ പിഴച്ചു പെറ്റവാളും പിഴയുമാണ്….
എന്റെ മോൻ നാളെ തന്തയില്ലാത്തവനും…..
എന്നാൽ ഞാൻ മരിച്ചാലോ…..
അപ്പോൾ ഞാനൊരു ഇരയാണ്….
സമൂഹത്തിന് മുന്നിൽ ചതിക്കപ്പെട്ടവൾ….
പിന്നെ കുറെ മാധ്യമങ്ങളുടെ മെയിൻ ഹെഡ്ലൈൻ വാർത്ത…..
ജീവിച്ചിരിക്കുമ്പോൾ കിട്ടേണ്ട നീതി മരിക്കുമ്പോൾ കിട്ടിയാൽ അതല്ലേ നല്ലത്…..///
100% ശതമാനം സത്യമായ വരികൾ…?????
വളരെ ചുരുങ്ങിയ വരിയിൽ ഇത്ര നല്ല കഥ തന്നതിന് വളരെ നന്ദി
സ്നേഹം☺️☺️☺️☺️☺️
ഒന്നും പറയാനില്ല നന്നായിരുന്നു❤️
സ്നേഹം?????
രാവിലെ തന്നെ സെന്റി ആക്കി…. പക്ഷെ കഥ കൊള്ളാം…
നല്ലൊരു ദിവസം ആവട്ടെ??????
കരയില്ലടാ സൈക്കോ ???
അതെന്താ കഴിഞ്ഞാ☹️☹️☹️☹️
❤️❤️❤️???
???????
കൊള്ളാം ❤❤
Tnx അജയാ???
❤❤
❤️❤️❤️❤️❤️
?????????????
Dk മുത്തേ ?
രാവിലെ തന്നെ സെഡ് ആക്കീല്ലോ , കഥ കൊള്ളാം കേട്ടോ , ഒറ്റ പേജിൽ നന്നായി തന്നെ നീ ഇന്ന് നമുക്കിടയിൽ നടക്കുന്ന ഗൗരവമുള്ള ഈ വിഷയം അവതരിപ്പിച്ചു . മുനാഫിനെ പോലെ ആട്ടിൻ തോൽ അണിഞ്ഞ ചെന്നായ്ക്കളെ തിരിച്ചറിയുമ്പോഴേക്കും വൈകിപ്പോയ എത്രയെത്ര ആമിമാർ ഉണ്ടായിക്കാണും … സങ്കടകരമായ കാര്യം എന്താന്നു വച്ചാ പണവും പിടിപാടും ഉള്ളതോണ്ട് ഇവനൊക്കെ ഇതിൽ നിന്നും വഴുതി മാറും . ഗൗരിയെ പോലെ കർക്കശമായ നിലപാടെടുക്കുന്ന ചില സത്യസന്ധരായ ഉദ്യോഗസ്ഥർ കാരണം അവന്റെമേൽ പിടി മുറുകിയാലും അധികം നാളൊന്നും അവൻ അഴിക്കുള്ളിൽ ഉണ്ടാവില്ല .. ശെരിക്കും ഇവനെപ്പോലുള്ളവരെയൊക്കെ നിയമത്തിനു വിട്ട് കൊടുക്കുന്നതിൽ യാതൊരു അർത്ഥവുമില്ല , അവനെയൊക്കെ അങ്ങ് ??.
സ്നേഹത്തോടെ ,
LOVER.
ആദ്യമേ ഇത്ര വലിയ കമന്റിന് നന്ദി പറയുന്നു….
കർക്കശമായ അധികാരികളുടെ കുറവാണ് നാട് നന്നാവത്തിന്റെ കാരണം…
ഇവർ കണ്ണടച്ചാൽ ഒരുപാട് ജീവിതങ്ങൾ നശിക്കുന്നു….
ഇതൊന്നും പെട്ടെന്ന് മാറുമെന്ന് എനിക്ക് തോന്നുന്നില്ല…
ഡി. കെ,
ഏതാനും മാസങ്ങൾക്ക് മുൻപ് മീഡിയകളിൽ ഇത് പോലെ ഒരു വാർത്ത വന്നിരുന്നു. അവർക്ക് നീതി ലഭിച്ചിരുന്നോ എന്ന് അറിയില്ല.
തന്റെ കഥയും അതെ പോലെ ആയില്ലല്ലോ? അവൾക്ക് നീതി കിട്ടുമെന്ന് പ്രതീക്ഷിക്കാം, നല്ലെഴുത്ത്, നൊമ്പരമുണർത്തി…
Tnx ചേച്ചി…
നമ്മൾ കാണുന്ന ഈ പ്രതിഷേധ പ്രകടനം എല്ലാം ഏതാനും ദിവസങ്ങൾക്ക് മാത്രമാണ്…
പിന്നെ അതും അണയും…
എല്ലാവർക്കും മറവിയാണ്…
????
????????
DK ഇത് നീ തന്നെ ആണോടാ…
ഒരു വട്ടം വയലൻസ്, പിന്നെ തമാശ, ഇപ്പൊ ദേ sad ??
എങ്ങനെ സാദികക്കുന്നെടാ.
??
ഓരോ സമയം ഓരോ മൂഡ്????
എന്താ ഉണ്ണീ നിനക്ക് പറ്റിയേ…… എന്നും നല്ല അച്ചിലിട്ട് വാർത്ത ഗ്രേഡ് വൺ വയലൻസ് തന്ന dk തന്നെയാണോ ഇത്.
ഈ കഥയെപ്പറ്റി ഞാനെന്താ പറയാ……
നല്ല വിഷമായി….
ആ മുനാഫിനെയൊക്കെ അന്ന് പറഞ്ഞപോലെ ചെയ്യണം.
പിന്നെ ഇവിടെ പണ്ടേയുള്ള സമ്പ്രദായമാണ് ജീവിച്ചിരിക്കുമ്പോ അവഗണിച്ച് മരിക്കുമ്പോ വെറുതേ പൊക്കിപ്പിടിച്ച് വരും.
♥️♥️♥️♥️♥️♥️♥️♥️
പിന്നെ ഇവിടെ പണ്ടേയുള്ള സമ്പ്രദായമാണ് ജീവിച്ചിരിക്കുമ്പോ അവഗണിച്ച് മരിക്കുമ്പോ വെറുതേ പൊക്കിപ്പിടിച്ച് വരും.///
വളരെ ശരിയാണ് ബ്രോ…
ജീവിച്ചിരിക്കുന്നവന് വിലയില്ല…
അവരുടെ മരണത്തിന് മാത്രമേ വിലയുള്ളൂ…
ഇങ്ങനെ ആത്മഹത്യയിലേക്ക് പ്രേരണ നൽകാൻ 60% കാരണം തന്നെ ഈ സമൂഹമാണ്
ഒരിറ്റു കണ്ണീർ എൻ്റെ കണ്ണിൽ നിന്നും വീണു… അത് തന്നെ ആണ് DK തൻ്റെ വിജയം..
♥️♥️♥️♥️♥️
Tnx പാപ്പാ…..
സ്നേഹം???
ചെറിയ വാക്കുകളിൽ അതി മനോഹരമായ കഥ . ഈ കാലഘട്ടത്തിന്റെ നേർ ചിത്രം .നമ്മുടെ പെൺകുട്ടികളും സ്വയം സൂക്ഷിക്കാൻ പഠിക്കണം.വിവാഹത്തിന് മുൻപ് കാമം തീർക്കാൻ സ്നേഹിക്കുന്ന പെണ്ണിന്റെ ശരീരം ചോദിക്കുമ്പോൾ തിരിച്ചറിയേണം അത് പ്രേമം അല്ല എന്ന്
വളരെ ശരിയാണ്…
സ്നേഹം????
Mr.ഗുരു??
കരയിപ്പിച്ചു കളഞ്ഞല്ലോ ഏട്ടാ?സമൂഹത്തിൽ ഇന്നേറ്റവും കൂടുതൽ നടക്കുന്ന കാര്യത്തിനെ വേറിട്ട രീതിയിലൂടെ കാണിച്ചു തന്നു. ആത്മാർത്ഥ പ്രണയമാണ് ആമിക്ക് മുനാഫിനോടുണ്ടായിരുന്നത് അത് വേണ്ട എന്ന് വെച്ച് പോയ അവനെ മണ്ടൻ എന്നല്ലാതെ വിളിക്കാൻ എനിക്ക് കഴിയില്ല.
ലിനുവിനെ ഏട്ടൻ നിയോഗത്തിൽ നിന്ന് കട്ടെടുത്തു ല്ലേ?അപ്പൊ അതാണ് രണ്ട് ദിവസം മുൻപ് ആത്മഹത്യ ചെയ്യണ dp ഇട്ടതല്ലേ ഗൊച്ചു ഗള്ളൻ…?
സ്നേഹത്തോടെ,
John Wick??
ലിനുവും ആ dp യും ഒന്നും ഒരു ബന്ധവും ഇല്ല…
ഈ കഥ തന്നെ രാവിലെ തോന്നിയ ഒരു കുസൃതിയാണ്…
പേരുകൾ എഴുതുമ്പോൾ എവിടുന്നൊക്കെയോ വന്നു???
♥️♥️♥️
കുട്ടി സാബ്….????
പൊളി മാന്‍…
ആത്മാര്‍ഥമായി സ്നേഹിച്ച ഒരു പെണ്ണ് ഇങ്ങനെ ചതിക്കപ്പെടുമ്പോള്‍ പ്രതികള്‍ പിടിപാടുള്ളവരെങ്കില്‍ അവരുടെ ഭാഗത്ത് മാത്രം നില്‍ക്കുന്ന അധികാരികള്‍ക്കൊരു തിരുത്തായി ഗൗരി മാഡത്തെ പോലെയുള്ളവര്‍ എല്ലായിടത്തും ഉണ്ടായിരുന്നെങ്കില്‍….
//എന്റെ ആവശ്യം ഇക്കാനെ മാത്രമായിരുന്നു…..
ആ സ്നേഹം പോലും ഞാൻ കൊതിച്ചില്ല….//
കുറച്ച് അതിഭാവുകത്വം ചേര്‍ത്ത പോലെ…
Edaa… Athu kazhinjulla line vaayikk…
Avalude life avan thakarthu… Aval avanu yaajichathu polum aa kunjinu vendiyanu
അതും കണ്ടു ഡാ…
എന്നിട്ട് തന്നാ പറഞ്ഞേ…
സ്നേഹം കൊതിക്കാതെ തന്‍റെ കുഞ്ഞിനൊരച്ചന്‍ മാത്രമാണ് തന്‍റെ മോഹം എന്നൊക്കെ പറയുമ്പോ…
അനസൻ ബ്രോ…
ഇങ്ങനെ വയറ്റിലാക്കി മുങ്ങി നടക്കുന്ന അവനിൽ നിന്നും എന്തായാലും സ്നേഹം പ്രതീക്ഷിക്കാൻ അവൾക്ക് പറ്റോ…
ATleast ആ കുഞ്ഞിന് ഒരു അച്ഛനെയെങ്കിലും പ്രതീക്ഷിച്ചോടേ… ചൂണ്ടി കാണിക്കാൻ എങ്കിലും
എന്നാ സെരി…
ഒന്നും പറയാനില്ല
????സ്നേഹം????
?
//പക്ഷെ പണത്തിന് മുന്നിൽ ഞങ്ങളൊക്കെ ആരാണ്….
പണവും സ്വാതിനാവും നീതി ദേവതയെ പോലെ നിയമത്തിന്റെയും അധികാരികളുടെയും കണ്ണുകൾ മൂടി…..//???
?????????
രാവിലെ തന്നെ സങ്കടപെടുത്തിയല്ലോ ?
സോറി മാൻ????
Super
?
First
????
ഞാൻ 5.30 ക്ക് എണീറ്റപ്പോളേക്കും ഫസ്റ്റ് ഒക്കെ കഴിഞ്ഞു.
ഇവിടെ എങ്ങനെ പോയാലും ഫസ്റ്റ് അടിക്കാൻ പറ്റൂലന്നാ തോന്നുന്നത് ???
കുറച്ചൂടെ വെളുത്താൽ മെഷീൻ 1st കൊണ്ടുപോയേനെ???