ഒരുനാൾ വരും 03 [ചാർളി] 68

പെട്ടന്നാണ് ഞാൻ ഇപ്പൊ വൃന്ദയുടെ കാര്യം ഓർത്തത്‌ പെട്ടന്ന് തന്നെ എന്റെ ആലോചന ഒക്കെ നിർത്തി അവളുടെ അഭിപ്രായത്തിനു വേണ്ടി നോക്കി

ഇപ്പൊ എനിക്ക് നല്ല ഏതോ ഒരു വികാരം ഉണ്ട് പേടിയോ വെപ്രാളംമോ എന്തൊക്കെയോ sslc എക്സിനു പോലും ഞാൻ ഇങ്ങനെ നിന്നിട്ടില്ല

പുള്ളി കാരി അവിടെ കോൺക്രീറ്റ് ഇട്ടു ഉറച്ചത് പോലെ നിൽക്കുക ആണു ഒന്ന് അനങ്ങുക പോലും ചെയ്യാത്തെ
ഒരു നിമിഷം നെഞ്ചിൽ കൈ വച്ചു
ദൈവമേ തട്ടിപോയോ ഹാർട് അറ്റാക്കിനെ കുറിച്ച് ഞാൻ കെട്ടിട്ടുണ്ടായിരുന്നു ചുരുക്കം ചില എന്റെ knowledgil ഒന്നായിരുന്നു ഇത് മുഖം മറച്ചിരിക്കുന്നത് കാരണം സംഭവം എനിക്ക് പിടി കിട്ടീല ഞാൻ പേടി കാരണം തട്ടി വിളിച്ചു പിന്നെ

പെട്ടന്ന് സോബോധത്തിൽ വന്ന പോലെ ചുറ്റും ഒന്നു നോക്കി എന്നെ തുറിച്ചു നോക്കി പെട്ടന്ന് ആ ഷാൾ മാറ്റി എന്നെ നോക്കാൻ പോയി പക്ഷെ പെട്ടെന്ന് മണി എന്നെ വിളിച്ചുണർത്തി അവൻ കിടന്നു കൂവാൻ തുടങ്ങി

ഓ നിങ്ങൾക്ക് അവനെ അറിയില്ല അല്ലെ അവനെന്റെ വേറൊരു കൂട്ടുകാരൻ ആണു കുറച്ചു പേർക്ക് മാത്രമേ അതു അറിയൂ വെക്തമായി പറഞ്ഞാൽ എന്റെ വീട്ടിൽ ഉള്ള അത്രെയും പേർക്ക് മാത്രം അവൻ എന്റെ ബെസ്റ്റിയ
സത്യം പറഞ്ഞാൽ ഇന്നലെ ഞാൻ തന്നെയാണ് അവനെ ഇന്ന് വിളിക്കാൻ സെറ്റ് ചെയ്തത്  പക്ഷെ  വൃദ്ധയുടെ മുഖം കാണാൻ പറ്റാത്തതിന്റെ ദേഷ്യത്തിൽ എനിക്കതു തോന്നില്ല

ഉദാഹരണത്തിന് കുറേ നാളായി കാത്തിരുന്നു എനിക്ക് കിട്ടിയ എനിക്കേറ്റവും ഇഷ്ട്ടപെട്ട ബിരിയാണി മുന്നിൽ കൊണ്ട് വച്ചിട്ട് കഴിക്കാൻ പോണ ആ സമയത്തു ആഹാരം എടുത്തുകൊണ്ടു പോയാൽ എങ്ങനെ ഇരിക്കും ഏതാണ്ട് അതേ പോലെ ആയിരുന്നു ഇതും

ഞാൻ ദേഷ്യത്തിൽ അവനെ വിളിച്ചു
മണീ…….. ———— ഇവിടെ നിങ്ങൾക്ക് ഇഷ്ടമുള്ളത് പൂരിപ്പിക്കാം ഞാൻ ആയി ആരെയും വഴിതെറ്റിക്കുന്നില്ലേ ?

ശല്യപെടുത്താതെ ഒന്ന് പോകുന്നുണ്ടോ
നീ
എവിടെ അവനവിടെ കിടന്നു കാറുന്നുണ്ട്
പിന്നെ ഒന്നും നോക്കില്ല സഹിക്കുന്നതിനു ഒരു പരുതി ഇല്ലേ ഒറ്റ അടി വച്ചു കൊടുത്തു പുതപ്പു മൂടി യിരുന്നതിനാൽ എവിടെ ആണു അടിച്ചതെന്നു പോലും നോക്കീല പക്ഷെ പിന്നെ കുറച്ചു നേരത്തേക്ക് പ്രശ്നമൊന്നും ഉണ്ടായില്ല പക്ഷെ കുറച്ചു കഴിഞ്ഞു വീണ്ടും കാറാൻ തുടങ്ങി ചെവില് പുതപ്പു കുത്തിത്തിരുകി കിടക്കാൻ നോക്കി ഒന്നു കണ്ടാൽ മതി ഒരേ ഒരു പ്രാവിശ്യം അതിനു വേണ്ടി ഉള്ള തത്രപ്പാടൊന്നും ഈ തെണ്ടിയോടു പറഞ്ഞാൽ മനസ്സിലായില്ലല്ലോ ഒരു പെൺ വിരോധി വന്നിരിക്കുന്നു അല്ലെങ്കിലും ഇത്തവന്റെ സ്ഥിരം പരിപാടി ആണു

ഇത്തവണ എനിക്ക് വന്ന ദേഷ്യത്തിന് ഞാൻ എണീ ക്കാതെ ഒറ്റ ചവിട്ടു വച്ചു കൊടുത്തു അവൻ നേരെ വാതിലിന്റെ അടുത്തുള്ള എന്റെ ഡ്രസ്സ്‌ അഴുക്കയാ ഡ്രസ്സ്‌ കൂട്ടി ഇട്ടിരിക്കുന്ന സ്ഥലത്തു ചെന്ന് വീണു എന്നിട്ടും മതിവരാതെ അവിടെ കിടന്നു കൂവാൻ തുടങ്ങി

എന്നെ ചവിട്ടീട്ട് നീ കിടന്ന് സുഗമായി കിടന്ന് ഉറങ്ങുന്നോടാ
വിടമാട്ടെ ണ്ട
എന്ന മട്ടിൽ വീണ്ടും കൂവാൻ തുടങ്ങി

എണീക്കാൻ മടിച്ചു പുതപ്പു ചെവിയിൽ തിരുകി ബാക്കി തലമൊത്തം കവർ ചെയ്തു ബെഡ്ഷീറ്റും അതേപോലെ ചെയ്തു ഒരു ഹെൽമെറ്റ് പോലെ അതിനു മുകളിൽ തലയണ എന്നിട്ടും അവന്റെ കൂവൽ എനിക്ക് കേൾക്കാൻ പറ്റുമായിരുന്നു ഇതെങ്ങാനും പൂവൻ കോഴി കേട്ടിരുന്നെങ്കിൽ on the spot ഈ അപമാനം സഹിക്കാവയ്യാതെ തുങ്ങി ചത്തനെ ഇവന് ക്ഷീണവും ഇല്ലെടെ ഒരുമാതിരി കൂവാൻ വെളിയിൽ നിന്നു ബംഗാളികളെ ഇറക്കിയപോലെ

അവസാനം തോൽവി സമ്മതിച്ചു എണിറ്റു അല്ല ആ അലവലാതി എണീപ്പിച്ചു ?

ഇപ്പൊ നിങ്ങൾ വിചാരിക്കും ഇന്ന് ഞായർ ആയത് കൊണ്ടും എന്റെ സ്വപ്നം കളഞ്ഞത് കൊണ്ടും ആണ് എന്ന് എന്നാൽ അങ്ങനെ അല്ല ഞാൻ ആദ്യമായിട്ട് അടിക്കുന്നതും അല്ല അവൻ ആദ്യമായി തല്ലു കൊള്ളുന്നതും അല്ല
ഓ ഇവന്റെ പേര് മാത്രമേ പറഞ്ഞോളൂ അല്ലെ ഇവൻ ഒരു ടൈംപീസ് ആണു എന്നെ എന്റെ ഇപ്പോഴത്തെ വീട്ടുകാർക്ക് കിട്ടിയപ്പോൾ എന്റെ കൂടെ ഉണ്ടായിരുന്ന ഒരേ ഒരു വസ്തു ഇതായിരുന്നു പിന്നെ എന്റെ തന്നെ കുറച്ചു ഡ്രസ്സ്‌ അല്ലാതെ വേറെ ഒന്നും ഇല്ലാട്ടോ അന്ന് മുതൽ കിട്ടിയ കൂട്ടാണ് മനുഷ്യരെകാട്ടിയും എന്തുകൊണ്ടും കൂട്ടുകൂടാൻ പറ്റിയത് ഇവൻ തന്നെയാ ഇവൻ ഇതുവരെയും എന്നെ ചതിച്ചിട്ടില്ല
അങ്ങനെ മണിയെ എടുത്തു മേശയുടെ മുകളിൽ വച്ചു വഴക്കും പിന്നെ സോറി പറച്ചിലും ഒക്കെ ആയി കുറച്ചു സമയം പോയി
അപ്പോഴുണ്ട് നമ്മുടെ ഹരി വിളിക്കുന്നു എവിടെ എത്തി എന്നറിയാൻ

2 Comments

  1. Thnqq?❤

  2. Machane adipolli ?❣️
    Waiting for next part

    See you soon ?

    Much love❣️ ചാർളി

    MECC

Comments are closed.