ഒരുനാൾ വരും 03 [ചാർളി] 68

ഒരുനാൾ വരും 03

Author :ചാർളി

 

കുറച്ചു താമസിച്ചു പോയി മനപ്പൂർവം അല്ല തിരക്കായത് കൊണ്ട ഞാൻ പറഞ്ഞത് പോലെ നായികയെ introduse ചെയ്തിട്ടുണ്ട് കേട്ടോ അപ്പൊ നമുക്ക് മുന്നോട്ടു പോയാലോ ബാ പോകാം

ഇന്ന് അവൻ മുഴുവൻ സമയവും എന്റെ കൂടെ തന്നെ ഉണ്ടായിരുന്നു രാത്രി എന്റെ കൂടെ കിടക്കണം എന്ന് വാശി പിടിച്ചു കൂടെ നിൽക്കാൻ ഉള്ള തന്ത്രം ആണ് ഇവിടെ അരങ്ങേറിയത് എന്നാൽ ഞാൻ അതു ഞാൻ നിഷ്കരുണം തള്ളി കളഞ്ഞു അവസാനം ശ്രീ അവന്റെ അവസാനത്തെ ആയുധം എടുത്തു സെന്റി
ഞാൻ ഉണ്ടോ വിടുന്നു അതിനെയും ഞാൻ പുച്ഛിച്ചു തള്ളി  പിന്നെ ഉന്തി തള്ളി പറഞ്ഞു വിട്ടു

അങ്ങനെ എന്റെ പുതിയ മിസ്സഷനിലേക്ക് ഞാൻ എന്റെ കാലെടുത്തുവച്ചു മിഷൻ മുഖം കാരണം  വൃന്ദയുടെ മുഖം എനിക്കിപ്പോഴും അറിയില്ല അവളെപ്പോഴും ഷാൾ ഇട്ടു മുഖം മറച്ചാണ് വരാറ് ചോദിച്ചാൽ സമയം ആകുമ്പോൾ നീ തന്നെ കാണും എന്ന് പറഞ്ഞു ഒഴിയും പിന്നെ നിർബന്ധിച്ചില്ല ചിലപ്പോൾ അവൾ വരാതായാലോ എനിക്കുള്ള ആദ്യത്തെ ഗേൾഫ്രണ്ട് ആണേ ഇതിനു മുമ്പേ അവളുടെ വീടും സ്ഥലവും മനസിലാക്കുന്നതിൽ ഞാൻ തീർത്തും പരാജയപ്പെട്ടു അതിന്റെ ഒരു വാശിയും ഉണ്ട് മുഖമറിഞ്ഞാൽ സംഗതി എളുപ്പമായല്ലോ അതു കൊണ്ട് ഇത് ഞാൻ എന്ത് വില കൊടുത്തും ജയിക്കും അല്ല പിന്ന നമ്മളോടാ കളി ??

ചിലപ്പോഴൊക്കെ ഇത് സ്വപ്നം മാത്രമാണെന്ന് വിശ്വസിക്കാൻ എനിക്ക് കഴിയുന്നില്ല ഞാൻ ആഗ്രഹിക്കുന്നില്ല എന്ന് പറയുന്നതാവും ശരി

കടയിൽ നിന്നും ഫുഡടിച്ചു അവനെയും പറഞ്ഞുവിട്ടു ഇതൊക്കെ ആലോചിച്ചു
ഞാൻ വിട്ടിൽ എത്തി ഒന്നും ആലോചിക്കാതെ കിടന്നു കൂടുതൽ ആലോചിച്ചാൽ ചിലപ്പോൾ കാര്യം നടന്നില്ല എന്ന് വരും

അങ്ങനെ ഉറക്കത്തിലേക്കു ഞാൻ വഴുതി വീണു പക്ഷെ സംഭവം എട്ടുനിലയിൽ പൊട്ടി
വേറെ ഗേൾസിനോട് ഒന്നും കമ്പനി ഇല്ലാത്ത എനിക്ക് അതു നല്ല രീതിയിൽ കൈകാര്യം ചെയ്യാൻ പറ്റീല എന്ന് പറയുന്നതാവും നല്ലത് പക്ഷെ ഞാൻ വാശിയെടുത്തു പിണങ്ങി ആണു പോയത് അവളും വിട്ടു തന്നില്ല ചിലപ്പോൾ ബിരിയാണി കിട്ടിയാലോ
അങ്ങനെ വഴക്കും പിണങ്ങലും ഒക്കെ ആയി അന്നത്തെ രാത്രി കടന്നുപോയി

ഇന്നത്തെ ദിവസം എനിക്ക് ഒരു മൂടും ഇല്ലായിരുന്നു ട്രൈനിങ്ങിന് വന്നു ചുമ്മാ അവളെ കുറിച്ച് ആലോചിച്ചു ഇരുന്ന് സമയം കളഞ്ഞു ഇനി അവൾ വരാതെ ഇരിക്കോ  പിണങ്ങിയാണ് പോയത് ഇങ്ങനെ എന്റെ ചിന്ത കാടുകേറി ഒപ്പം ഭയവും എന്നെ പിടികൂടി പിണക്aകെണ്ടായിരുന്നു എന്ന് വരെ തോന്നി പോയി എന്നാൽ എന്റെ ഇഗോ അതു സമ്മതിച്ചു തരുന്നില്ല താനും
രണ്ടും തമ്മിൽ മുടിഞ്ഞ പോരാട്ടം തന്നെ നടന്നു ആരും ജയിക്കുന്നില്ല ആരും തോക്കുന്നുമില്ല അപ്പോഴാണ്

ഡോ ലവൻ എന്നെ വിളിക്കുന്നത്‌ അവന്റ നോട്ടത്തിലും സംസാരത്തിലും ഒക്കെ അവന്റെ ഭയം എനിക്ക് കാണാമായിരുന്നു അതുകൊണ്ട് പിന്നെ അവനെ അതികം വിഷമിപ്പിച്ചില്ല

അത്രക്കും കൂട്ടാണ് ഞങ്ങൾ പിന്നെ ഒരു മിനിട്ട്  പോലും ബ്രേക്ക്‌ തരാതെ ഫുൾ ടൈം സംസാരമായിരുന്നു നമ്മൾ പയ്യൻ മാർക്കണോ സംസാരിക്കാൻ വിഷമം ഇപ്പോഴത്തെ രാഷ്ട്രീയത്തിൽ തുടങ്ങി ഇന്ത്യയിലൂടെ ഒരു ബന്ധവും ഇല്ലാത്ത english സിനിമ നായകൻ ജാക്സപരോ നെ വരെ ഇതിലേക്ക് പിടിച്ചിട്ടു അങ്ങനെ ക്ലാസ്സൊക്കെ കഴിഞ്ഞു വീട്ടിൽ പോയി ഫുഡടിച്ചയ് കിടന്നു എന്നാൽ

ഇന്ന് പതിവിന് വിപരീതമായി വൃന്ദ മിണ്ടാൻ വന്നില്ല കൊച്ചുപിള്ളേരെ പോലെ മുഖവും വീർപ്പിച്ചു മാറി തിരിഞ്ഞിരിക്കുകയാ കക്ഷി ഇപ്പൊ എനിക്ക് ലച്ചൂട്ടിനെ ആണു ഓർമ വന്നത് അവളും ഇങ്ങനെ ആണു പിന്നെ മിണ്ടിക്കാൻ പുറകെ നടക്കണം എന്നാലുംലച്ചൂട്ടിയെ മിണ്ടിക്കാൻ എളുപ്പമാണ് ഒരു ഡയറി മിൽക്ക് വാങ്ങി കൊടുത്താൽ മതി സംഗതി ക്ലീൻ

പക്ഷെ വൃന്ദ യെ എങ്ങനെ മിണ്ടിക്കും എന്നെനിക്ക് ഒരു ഐഡിയയും ഇല്ല പുറമെ മസിലു പിടിച്ചാണ് ഞാൻ ഇരിക്കുന്നതെങ്കിലും അകമേ ഇതാണ് ചിന്ത ഇപ്പൊ എന്റെ ഈഗോ തെണ്ടിക്ക് ഒരുകൊഴപ്പവും ഇല്ല അലവലാതി

എന്നാലും അവളുടെ ഇരിപ്പ് കാണുമ്പോൾ ചിരിക്കാൻ ആണു തോന്നുന്നത്
അമ്മാതിരി എക്സ്പ്രഷൻ അല്ലെ ഇടുന്നത് ഒർജിനലായി അവൾ പിണങ്ങുമ്പോൾ ഇങ്ങനെ ആണോ അതോ ഇതൊക്കെ അഭിനയം ആണോ എന്നായി എന്റെ ഇപ്പോഴത്തെ സംശയം എന്നാൽ അതെ സമയം ചിരിക്കാനും തോന്നുന്നുണ്ട് കണ്ട്രോൾ ചെയ്തു ഇരിക്കുകയാ ഇച്ചിരി ബിൽഡപ്പൊക്കെ ഇട്ടിരുന്നതൊക്കെ അതോടെ തീരും ഇല്ലായിരുന്നെങ്കിൽ ചിരിച്ചു എന്റെ ഊപ്പാട് വന്നേനെ എന്നാൽ ലവളും എന്നെ ഇടക്ക് നോക്കുന്നുണ്ട് ഞാൻ മൈൻഡ് ചെയ്യുന്നില്ല എന്ന് കാണുമ്പോൾ വീണ്ടും ഒന്നുകൂടി പെരുക്കും ഒരു ബലൂൺ വല്ലോതും ആയിരുന്നെങ്കിൽ ഒരു സൂചി അടുത്തൂടെ പോയ ഇപ്പോ പൊട്ടിയനെ
എന്തായാലും ഈ പരിപാടി കൊള്ളാട്ടോ എന്റർടൈൻമെന്റ with എക്സ്പ്രഷൻ

ഇനിയും അവിടെ ഇരുന്നാൽ കണ്ട്രോൾ ചെയ്യാൻ പറ്റാതെ ഞാൻ ചിലപ്പോൾ ചിരിച്ചു പോകും എന്ന സ്ഥിതി ആയപ്പോൾ നൈസ് ആയി അവിടെന്ന് അരുവി യുടെ അടുത്തേക്ക് നടന്നു

അങ്ങനെ ഇന്ന് കണ്ണും കണ്ണും നോക്കി സമയം കളഞ്ഞു പുള്ളിക്ക് വിഷമം ഉണ്ടെന്ന് അവസാനം വൃദ്ധയുടെ ബോഡി ലാംഗ്വേജിൽ നിന്നു മനസിലായി അതു കണ്ടപ്പോൾ എന്റെ മനസലിഞ്ഞു

പണ്ടേ ഞാൻ ഒരു ദുർബലൻ ആണേ പിന്നെ അങ്ങോട്ട്‌ പോയി സോറി ഒക്കെ പരഞ്ഞു  കോംപ്രമൈസാക്കി പക്ഷെ എന്തോ ഒരു ഉൾപ്രേരണയിൽ ഞാൻ ഞാൻ അവളുടെ മുന്നോട്ടു നീങ്ങി തൊട്ടടുത്തെത്തി മുഖം കാണാൻ പറ്റീല എങ്കിലും മുഖത്തോട് നോക്കി തന്നെ എനിക്ക് നിന്നെ ഇഷ്ടമാണെന്നു പറഞ്ഞു
ചിലപ്പോൾ ആ ഒരു മൂഡിൽ പറഞ്ഞതായിരിക്കും പക്ഷെ എനിക്കവളെ ഇഷ്ടമാണെന്നു എനിക്ക് മുമ്പേ അറിയാൻ പറ്റിയിരുന്നു എന്നെ മനസിലാക്കുന്ന എന്റെ അപാകതകൾ ചൂണ്ടികാട്ടി കളിയാക്കാതെ എന്നെ  സപ്പോർട്ട് തരുന്ന എന്റെ പ്രശ്നം ചൂണ്ടി കാട്ടി പരിഹാരം പറഞ്ഞു തരുന്ന വളരെ കുറച്ചു ആളുകളെ ഉണ്ടായിരുന്നു അതിൽ വൃന്ദയും ഇടം നേടിയിരുന്നു

കുറച്ചുകൂടെ പറഞ്ഞാൽ ഇച്ചിരി ആഴത്തിൽ ഇടം നേടിയിരുന്നു അതെന്തുകൊണ്ടാണെന്ന് ആദ്യം എനിക്കറിയില്ലായിരുന്നു കാരണം പ്രണയത്തിന്റെ abcd പോലും എനിക്കറിയില്ലായിരുന്നു

സൂത്രത്തിൽ ഹരിയോട് ചോദിച്ചു അവൻ കാര്യം പറഞ്ഞപ്പോൾ ആണു എനിക്ക് മനസിലായത് ഞാൻ വൃന്ദയെ പ്രണയിക്കുന്നു എന്ന് എന്നാൽ അതെനിക്ക് തുറന്ന് പറയാനുള്ള ധൈര്യം ഇല്ലായിരുന്നു അതിനെ പേടിയെന്നോ വെപ്രാളം എന്നോ അല്ലെങ്കിൽ പിടുപിടുപ്പെന്നോ എന്തൊക്കെയോ എനിക്ക് പോലും മനസിലാവാത്ത ഫീലിംഗ് ആയിരുന്നു
ഓരോ തവണ പറയാൻ ശ്രമിക്കുമ്പോഴും അതിനാൽ എല്ലാം ഞാൻ എന്നിൽ മൂടി വച്ചിരുന്നു

പക്ഷെ ഇപ്പൊ എന്തുകൊണ്ടാണെന്ന് പോലും എനിക്കറിയില്ല ചിലപ്പോൾ അവളുടെ വിഷമം ആണോ എന്നെ ഈ ഒരു തീരുമാനമെടുക്കാനുള്ള കാരണം അതോ മറ്റേതെങ്കിലും കാരണമാണോ എന്നെനിക്കറിയില്ല എന്നാൽ ആ സമയം എനിക്കതുപറയാൻ ഉള്ള ധൈര്യം ഉണ്ടായി എങ്ങനെ? അതും അറിയില്ല

2 Comments

  1. Thnqq?❤

  2. Machane adipolli ?❣️
    Waiting for next part

    See you soon ?

    Much love❣️ ചാർളി

    MECC

Comments are closed.