ഒരാൾ മാത്രം (നൗഫു) 855

 

“കേരള…. തമിഴ് നാട് ബോർഡറിലെ കൊടും വന മായ പശ്ചിമഘട്ടം മല നിരകളിലൂടെ ഒരാൾക്കു മാത്രം കടന്നു പോകാൻ ഊര് കാർ ഉണ്ടാക്കിയ ഇട വഴി യിലൂടെ ഒരു കൂട്ടം ആളുകൾ നടന്നു പോകുന്നു….

 

മുന്നിലായ് വഴി കാട്ടി എന്ന പോലെ ഒരു ആദിവാസി യുവാവ്…

 

യുവാവിന്റെ തൊട്ട് പുറകിൽ മൂന്നു ഇരുമ്പ് കൂട്ടിൽ മൂന്നാളുകൾ…മുന്നിലെ കൂട്ടിൽ വിശാൽ ആയിരുന്നു…

 

തൊട്ടു പുറകിൽ രണ്ടു കൂട്ടിലായി അവന്റെ സുഹൃത്തുക്കളും…

 

ആ സംഘത്തിന്റെ ചുറ്റിലുമായി ആറോളം വേട്ട നായ്ക്കൾ മണം പിടിച്ചു നടക്കുന്നുണ്ട്…

 

അവർ പുൽമെടുകൾ കഴിഞ്ഞു ഗോര വനത്തിലേക് കയറി…

 

കുറച്ചു ദൂരം കൂടേ മുന്നിലേക്ക് നടന്നു…

 

പെട്ടന്ന് വേട്ട നായ്ക്കൾ ആരുടെയോ സാനിധ്യം മനസിലാക്കിയത് പോലെ മുന്നോട്ട് നടക്കാതെ പുറകിലേക്ക് വലിയാൻ തുടങ്ങി…

 

കിർ കിർ കീർ ചിൽ…

 

കാട്ടിലെ നിലത്തു വീണു കിടക്കുന്ന കരിയിലകളും ഉണങ്ങിയ മരചില്ലയും ആരോ വരുന്നത് കൊണ്ട് ഒടിഞ്ഞു നുറുങ്ങുന്നത് പോലുള്ള ശബ്ദം…

 

മുന്നിലായ് നടക്കുന്ന ആദിവാസി യുവാവിന്റെ മുഖത് ഒരു ചിരി നിറഞ്ഞു വന്നു..

 

അവന്റെ മുന്നിലെ മഞ്ഞ നിറത്തിലുള്ള പല്ലുകൾ കാണുന്ന തരത്തിൽ…

 

അവൻ പ്രതീക്ഷിച്ച ആള് മുന്നിൽ എത്തിയത് പോലെ…

 

പെട്ടന്ന് തന്നെ അവൻ കൂടേ ഉള്ളവരോട് നിൽക്കാൻ പറഞ്ഞു അവർ ചുമന്നു കൊണ്ട് വന്ന പെട്ടികൾ നിലത്തേക് ഇറക്കാനായി പറഞ്ഞു…

 

വിശാൽ ആ സമയം തന്നെ കണ്ണുകൾ തുറന്നു…

 

അവൻ നേരെ കാണുന്നത് മുന്നിൽ തന്നെ ഒരു കടുവയെ ആയിരുന്നു…

 

അവൻ പേടിച്ചു അലറി വിളിക്കാൻ തുടങ്ങി..

 

ശ്രീനാഥ്…പ്ലീസ് എന്നെ കൊല്ലരുതെന്ന് പറഞ്ഞു…

 

ആ സമയം ശ്രീനാഥ് അവനോട് പറഞ്ഞു..

 

വിശാൽ ഞാൻ നിന്റെ ശ്രീനാഥല്ല…

 

ജയ്സൻ…

 

നീയൊക്കെ ജീവച്ഛവമാക്കി കൊന്നു തള്ളിയില്ലേ… എന്റെ ഒരേ ഒരു പെങ്ങളെ…

 

അവൾക്കായുള്ള പ്രതികരമാണിത്…

 

ഇന്ന് നിന്റെ അവസാന ദിവസമാണ്…നിന്റെ എല്ല് പോലും ഞങ്ങൾ ആർക്കും കൊടുക്കില്ല…

 

ബൈ വിശാൽ ഹാപ്പി ജേർണി…

 

ജയ്സൻ അത് പറയലും മൂന്നു പെട്ടികളുടെയും വാതിലുകൾ ഒരു റിമോട്ടിൽ എന്ന പോലെ ഒരേ സമയം തന്നെ തുറന്നു..

 

അവരെ കണ്ട് കടുവ…

 

അവർക്ക് മുകളിലേക്ക് എടുത്തു ചാടി…”

 

++++

 

Updated: November 4, 2023 — 5:59 pm

6 Comments

  1. Don’t kill. We are waiting your stories..

  2. പൊളി ശരത്ത്‌ ട്രാക്ക് മാറ്റി പിടിക്കുവാണോ….. എന്തായാലും നന്നായിട്ടുണ്ട്… ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  3. As always, you write fabulously.. Please continue..
    Best regards
    Gopal

  4. ജിബ്രീൽ

    ബ്രോ ലൈക്കു കുറഞ്ഞെന്നു വിചാരിച്ച് ബാക്കി എഴുതാതിരിക്കരുത്

  5. വളരെ ഹൃദയഹാരിയായ കഥ, വ്യത്യസ്ത അവതരണം.
    നൗഫു, “എന്റെ ഉമ്മാന്റെ നിക്കാഹ്” മറക്കരുതേ!

Comments are closed.