ഒരാൾ മാത്രം (നൗഫു) 780

 

“ആ…നിനക്കും കിട്ടിയല്ലേ പണി…”

 

കുമാരേട്ടൻ ചിരിച്ചു കൊണ്ട് ചോദിച്ചു…

 

“ചെറുതായിട്ട്…ഇന്ന് വൈഫ് ഹൗസിലേക് ചെല്ലാനായി വിളിച്ചു പറഞ്ഞിരുന്നു…അതിപ്പോ കുളമായി…

 

ഞാൻ ഓരോ കട്ടൻ ഇടാം കുമാരേട്ടാ ഈ തണുപ്പൊന്ന് മാറട്ടെ.. ”

 

“കട്ടൻ ഇട്ടാലോന്നും ഈ തണുപ്പ് മാറില്ല നിയാസേ… നല്ല ഉള്ള് കത്തുന്ന സാധനം വേണം പക്ഷെ ഡ്യൂട്ടി ടൈം ആയത് കൊണ്ട് അടിക്കാനും പറ്റില്ല…”

 

” ഏട്ടന് എപ്പോഴും സാധനം അടിക്കുന്ന കാര്യമേ ഉള്ളൂ…

 

ഞാൻ നല്ലൊരു സുലൈമാനി ഇട്ടു വരാം…”

 

എന്നും പറഞ്ഞു സ്റ്റേഷനിലെ കിച്ചണിലേക്കു നിയാസ് കയറി പോയി…

 

+++++

 

“രാജീവ്‌.. ഈ റോഡ് മലയോര ഹൈവേ അല്ലെ…”

 

മുന്നിൽ ഇരിക്കുന്ന അലക്സ് ഡ്രൈവർ സീറ്റിൽ ഇരിക്കുന്ന രാജീവിനോട് ചോദിച്ചു..

 

“അതേ സാർ… ഈ റോഡ് നേരെ ഗൂഡല്ലൂർ വഴിക്കടവ് റോഡിലേക്ക് കയറും അവിടെ നിന്നും നാടു കാണി ചുരം വഴി തമിഴ് നാട്ടിലേക് കയറാം…

 

അല്ലെങ്കിൽ ലെഫ്റ്റ് എടുത്തു പോയാൽ കോഴിക്കോട് റോട്ടിലേക് കയറാം.. റൈറ്റ് ആണേൽ അട്ടപ്പാടി വഴി തമിഴ് നാട് തന്നെ.. പക്ഷെ കുറേ ദൂരം ഓടണം…

 

നാടു കാണി വഴി ആണേൽ പത്തു മുപ്പത് കിലോമീറ്റർ കൊണ്ട് അതിർത്തി ചെക് പോസ്റ്റ്‌ കടക്കാം…”

 

Updated: November 4, 2023 — 5:59 pm

6 Comments

  1. Don’t kill. We are waiting your stories..

  2. പൊളി ശരത്ത്‌ ട്രാക്ക് മാറ്റി പിടിക്കുവാണോ….. എന്തായാലും നന്നായിട്ടുണ്ട്… ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  3. As always, you write fabulously.. Please continue..
    Best regards
    Gopal

  4. ജിബ്രീൽ

    ബ്രോ ലൈക്കു കുറഞ്ഞെന്നു വിചാരിച്ച് ബാക്കി എഴുതാതിരിക്കരുത്

  5. വളരെ ഹൃദയഹാരിയായ കഥ, വ്യത്യസ്ത അവതരണം.
    നൗഫു, “എന്റെ ഉമ്മാന്റെ നിക്കാഹ്” മറക്കരുതേ!

Comments are closed.