ഒരാൾ മാത്രം (നൗഫു) 780

 

“അവർ പോയി കഴിഞ്ഞതും കിട്ടു വിനും മിട്ടുവിനുമുള്ള ഭക്ഷണം എടുത്തു വെച്ചു അവൾ പാത്രങ്ങളെല്ലാം അടുക്കി ഒതുക്കി വെച്ച് കൃത്യം പത്തേ അഞ്ചിന് കട പൂട്ടി…

 

ആ സമയം വളരെ വേഗത്തിൽ അവളുടെ കടയുടെ മുന്നിലൂടെ ഒരു വെള്ള ബെൻസ് വേഗത്തിൽ പോയി..

 

കാറിന്റെ ശബ്ദം കേട്ട് ഭയത്തോടെ അവൾ തിരിഞ്ഞു നോക്കിയെങ്കിലും അവൾ കാണുന്നതിന് മുമ്പേ അത് കുറേ ദൂരം പോയിരുന്നു…”

 

“വിറക്കുന്ന കൈകളോടെ ബാക്കി ജോലി കൂടേ ചെയ്തു ജാൻസി കടയിൽ നിന്നും ഇറങ്ങി നടന്നു…

 

കടയിലെ ലൈറ്റ് എല്ലാ ഓഫ്‌ ആക്കിയപ്പോൾ ചുറ്റിലും കൂരാ കൂരിരിട്ട് നിറഞ്ഞിരുന്നു..

 

ഒരു കുഞ്ഞു വെളിച്ചം പോലും പോകുന്ന വഴിയിൽ എവിടെയും ഇല്ല…

 

കയ്യിലുള്ള മൊബൈലിലെ കുഞ്ഞു ടോർച്ചിന്റെ വെളിച്ചത്തിൽ അവൾ മുന്നോട്ട് നടക്കുന്നതിനിടയിൽ ആയിരുന്നു അവൾ നായ്ക്കളെ കെട്ടിയില്ലല്ലോ എന്നോർത്തത്…

 

നാളെ രാവിലെ അച്ഛൻ കടയിലേക്ക് വരുമ്പോയേക്കും ചുറ്റിലുമുള്ള വീടും പരിസരങ്ങളും അവർ വൃത്തികേട് ആക്കി… ചിലപ്പോൾ പഞ്ചായത്തിൽ വല്ല പരാതിയും കൊടുത്താൽ കട തന്നെ പൂട്ടേണ്ടി വരുമെന്ന് ഓർത്തപ്പോൾ മുന്നിലേക്ക് നടന്ന അവളുടെ കാലുകൾ പെട്ടന്ന് നിന്നു തിരികെ നടക്കാൻ തുടങ്ങി…

 

തിരിഞ്ഞതും….

 

Updated: November 4, 2023 — 5:59 pm

6 Comments

  1. Don’t kill. We are waiting your stories..

  2. പൊളി ശരത്ത്‌ ട്രാക്ക് മാറ്റി പിടിക്കുവാണോ….. എന്തായാലും നന്നായിട്ടുണ്ട്… ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  3. As always, you write fabulously.. Please continue..
    Best regards
    Gopal

  4. ജിബ്രീൽ

    ബ്രോ ലൈക്കു കുറഞ്ഞെന്നു വിചാരിച്ച് ബാക്കി എഴുതാതിരിക്കരുത്

  5. വളരെ ഹൃദയഹാരിയായ കഥ, വ്യത്യസ്ത അവതരണം.
    നൗഫു, “എന്റെ ഉമ്മാന്റെ നിക്കാഹ്” മറക്കരുതേ!

Comments are closed.