ഒന്നും ഉരിയാടാതെ 8 [നൗഫു] 4877

ഒന്നും ഉരിയാടാതെ 8❤❤❤

Onnum uriyadathe

Author : നൗഫു |||Previuse പാർട്ട്‌

 

ഒന്നും ഉരിയാടാതെ 8

http://imgur.com/gallery/mBi6RK8
 

“ബാവു.. ഇവിടെ കിടന്നോ ഞാൻ കിടന്നോളം നിലത്തു..”

 

“വേണ്ട.. ഇനി നിന്നെ നിലത്തു കിടത്തി എന്നെങ്ങാനും മാമാ അറിഞ്ഞാൽ അന്ന് ഞാൻ പള്ളികാട്ടിൽ കിടക്കേണ്ടി വരും നീ തന്നെ കിടന്നോ..”

 

“അത് വേണ്ട.. നീയും കൂടെ ഇവിടെ കിടന്നോ. ഇതിൽ സ്ഥലമുണ്ടല്ലോ..”

 

ഹ്മ്മ്.. ഇന്നലെ ഡബിൾ കോട്ടു ബെഡിൽ കിടക്കാൻ സമ്മതിച്ചിട്ടില്ല എന്നിട്ടാണ് ഇപോ ഇവൾ എന്നെ എന്റെ സിംഗിൾ കോട്ടിലേക് ക്ഷണിക്കുന്നത്..

 

ഞാൻ അങ്ങോട്ട്‌ കയറി കിടക്കണോ എന്ന് ആലോചിച്ചു കുറച്ച് നേരം ഇരുന്നു…

 

“നീ എന്താ ആലോചിച്ചു കൂട്ടുന്നത്.. എനിക്ക് സംസാരിക്കാൻ ഉണ്ട്…”

 

അവളുടെ ശബ്ദം വീണ്ടും ഉയർന്നു…

 

“നീ എന്നെ ഒന്ന് സഹായിക്കണം…”

 

നാജി പതിയെ പറഞ്ഞു…

 

എന്താണ് ശരിക്കും ഇവളുടെ ഉദ്ദേശം… ഞാൻ അവിടെ നിന്നും എഴുന്നേറ്റ് ബെഡിൽ പോയി ഇരുന്നു…

 

“എന്താ നാജി.. നിനക്ക് പറയാൻ ഉള്ളത്..”

 

“എടാ.. ഞാൻ അറിഞ്ഞു കൊണ്ട് ചെയ്‌തതല്ല.. പറ്റി പോയി… ഈ കല്യാണം മുടക്കാൻ ഒരു വഴി കണ്ടെത്തി എന്നെ അജുവും ജാബിറും എന്നോട് പറഞ്ഞിരുന്നുള്ളു.. പക്ഷെ അവരുടെ വഴി നിന്നെ കുടുക്കി ഉള്ളതാണെന്ന് ഞാൻ കരുതിയില്ല…”

 

“നാജി.. നീ ഇനി എന്ത് പറഞ്ഞാലും എനിക്ക് അത് തിരിയില്ല… എന്റെ മനസികാവസ്ഥ നിനക്ക് പറഞ്ഞാൽ മനസ്സിലാവുമോ എന്നും അറിയില്ല… ഞാനൊരു സാധാരണക്കാരൻ ആണ്.. ഒരിക്കലും നിന്നെ പോലെയുള്ള ഒരു പെണ്ണിനെ ഞാൻ ജീവിതത്തിൽ ഇണയാക്കാൻ ആഗ്രഹിച്ചിട്ടില്ല.. പിന്നെ നിന്നെ എന്തിന് സ്വീകരിച്ചു എന്ന് ചോദിച്ചാൽ.. ആ സമയം എനിക്ക് അതിനെ എതിർക്കാൻ സാധിച്ചില്ല.. പക്ഷെ ഇപ്പോഴും സമയം വൈകിയിട്ടില്ല നിനക്ക് നാളെ തന്നെ ഈ വീട്ടിൽ നിന്നുമിറങ്ങാം…”

 

Updated: April 25, 2021 — 3:20 pm

52 Comments

  1. Super ❤️❤️❤️❤️❤️

Comments are closed.