ഒന്നും ഉരിയാടാതെ 8 [നൗഫു] 4809

വാതിൽ തുറന്നു വീട്ടിൽ നിന്നും ഉമ്മയുടെ അനിയത്തി ഇറങ്ങി വന്നു..

 

“വാ വാ.. എന്താ അവിടെ നിൽക്കുന്നത്.. നമ്മുടെ കുടുംബത്തിലെ ലവ് ബേർഡ്സ് അല്ലെ വന്നിരിക്കുന്നത്…”

 

“ഒന്നും പറയണ്ട എളമേ.. എല്ലാം സടപടെ സടപടെ ആയിരുന്നല്ലോ..”

 

ഞാൻ അതും പറഞ്ഞു വീട്ടിലേക് കയറി..

 

“എന്നാലും എന്റെ നാജി നിനക്ക് ഇങ്ങനെ ഒരു ചുറ്റിക്കളി ഞങ്ങൾ മനസിൽ പോലും കരുതിയിട്ടില്ല…”

 

പാവം എളാമ.. സ്വന്തം മരുമകൾ ആകണ്ട പെണ്ണാ എന്ന് എളാമക്ക് അറിയില്ലല്ലോ… ഉമ്മാ എന്ന് വിളിക്കേണ്ട പെണ്ണാ ഇപോ എന്ത് പറയണമെന്ന് അറിയാതെ വിജ്രംബിച്ചു നിൽക്കുന്നത്..

 

ഞാൻ ഒരു പുച്ഛിച്ചു ചിരി, ചിരി കാണിച്ചു കൊടുത്തു നാജിക്..

 

“എളാമേ ആയിഷ എവിടെ..”

 

“ന്ന് ഓളെ അടുത്തേനി ബാവു.. കുട്ടിക്ക് ഒരു മാസം ആകുന്നല്ലേ ഉള്ളൂ.. ഞാൻ വേണം എല്ലാത്തിനും…”

 

“ഹ്മ്മ്.. എന്നാൽ ഞാൻ ഓളെ ഒന്നു കണ്ടിട്ട് വരാം..”

 

“വാ.. നാജി…”

 

ആയിഷ .. അവളുടെ ആദ്യ പ്രസവം കഴിഞ്ഞു കിടക്കുകയാണ്… നാജിക് അവളുടെ മുന്നിലേക്ക് വരുവാൻ എന്തോ മടി ഉള്ളത് പോലെ.. ഞാൻ അവളുടെ അടുത്തേക് ചെന്നു..

 

“വന്നോ മണവാളൻ.. ഞാൻ രാവിലെ കൂടി പറഞ്ഞിട്ടുള്ളു ഉമ്മയോട് നിങ്ങളെ രണ്ടാളെയും കണ്ടില്ലല്ലോ എന്ന്.. ഏതായാലും അടിപൊളി ജോഡി തന്നെ… എന്നാലും എന്റെ ബാവുക്ക..”

 

അവൾ എന്റെ പ്രായത്തിന് ഇളയത് ആയത് കൊണ്ടു തന്നെ എന്നെ ഇക്കാ എന്നെ വിളിക്കാറുള്ളൂ..

 

“ഒരു ദുർബല നിമിശത്തിൽ എല്ലാം കയ്യിന്നു പോയി മോളെ…”

 

Updated: April 25, 2021 — 3:20 pm

52 Comments

  1. Super ❤️❤️❤️❤️❤️

Comments are closed.