ഒന്നും ഉരിയാടാതെ 8 [നൗഫു] 4877

“അത് ഇനി ഈ നാട്ടിൽ ആരാ അറിയാൻ ബാക്കി ഉള്ളത്..”

 

“അത് നോക്കണ്ട ഇനിയും അറിയാത്തവർ ഉണ്ടാവും..”

 

“എന്നെ നീ മാനം കെടുത്തിയെ അടങ്ങു അല്ലെ..”

 

“തീർച്ചയായും…”

 

“എടാ ഒന്ന് പതുക്കെ വിട്..”

 

“എന്തെ ബൈക്കിൽ ഇത് വരെ പോയിട്ടില്ലേ…”

 

“പോയിട്ടിക്കെ ഉണ്ട് പക്ഷെ ഇങ്ങനെ ഇരുന്നല്ല..”

 

“പിന്നെ…”

 

“രണ്ടു കാലു അപ്പുറവും ഇപ്പുറവും ഇട്ട് അജ്‌മലിക്കയുടെ കൂടെ പോയിട്ടുണ്ട്..”

 

തെണ്ടി.. നീ ഇവളെയും കൊണ്ടു ലോകം മൊത്തം കറങ്ങിയിട്ടുണ്ട് അല്ലെ. ഞാൻ മനസിൽ പറഞ്ഞു..

 

“എന്നാൽ പിന്നെ നിനക്ക് അങ്ങനെ ഇരുന്നു കൂടെ…”

 

“നിന്റെ ഐഡിയ കൊള്ളാം പക്ഷെ നടക്കില്ല മോനെ..”

 

“പിന്നെ.. നിന്നെ രാത്രി മുഴുവൻ ഒറ്റക്ക് ഒരേ ബെഡിൽ കിട്ടിയിട്ട് ഞാൻ ആഗ്രഹിച്ചിട്ടില്ല പിന്നെ അല്ലെ ഇപ്പൊ.. ഒന്ന് പോടീ…”

 

ഞാൻ നേരെ അവൾ കിനാവ് കണ്ട അജ്‌മലിന്റെ വീട്ടിലേക് തന്നെയാണ് ആദ്യം ബൈക്ക് വിട്ടത്. ഉപ്പയുടെ ബന്ധുക്കളെ വരുമ്പോൾ കാണാം…

 

“ഇതെന്താ ഇങ്ങോട്ട്..”

 

“നമുക്ക് ഇവിടെ നിന്നും തുടങ്ങാടി. നല്ല രാശിയുള്ള സ്ഥലമാ..”

 

“എടാ.. ബാവു പ്ലീസ്..”

 

“ഒരു പ്ലീസും ഇല്ല.. ഇവിടെ നിന്നെ ഞാൻ തുടങ്ങു..”

 

“ഇവിടെ ആരുമില്ലേ..”

 

ബെല്ലടിച്ചിട്ടും ആരും വാതിൽ വന്നു തുറക്കാത്തത് കൊണ്ടു ഞാൻ അവളോട്‌ ചോദിച്ചു..

 

“നാജി നീ ടെൻഷൻ ആവണ്ട.. വാ.. കേറി നോക്കാം..”

 

Updated: April 25, 2021 — 3:20 pm

52 Comments

  1. Super ❤️❤️❤️❤️❤️

Comments are closed.