ഒന്നും ഉരിയാടാതെ 8 [നൗഫു] 4877

എന്നാലും ഉനൈസെ… നാജി അജ്‌മൽ എന്ന് പറയുന്നതിനേക്കാൾ എന്ത് ചേർച്ചയാ ഉള്ളത് നാജി ഉനൈസ് എന്ന് പറയുമ്പോൾ.. ഛെ.. മോശമയോ.. വേണ്ടായിരുന്നു അല്ലെ… ഞാൻ എന്നോട് തന്നെ ചോദിച്ചു…

 

എന്നാലും അവൾ ഒന്നും അറിഞ്ഞില്ല എന്ന് പറയുന്നതിൽ എന്തോ ഒരു കള്ളത്തരം ഇല്ലേ.. ഇതേ ഒരുമാതിരി ചെറ്റ വർത്തമാനം പറയരുത്.. ഏതെങ്കിലും ഒരു സ്ഥലത്തു നിക്ക്..

 

എന്റെ മനസിന്റെ ഉള്ളിലെ അങ്ങോട്ടുമിങ്ങോട്ടുമുള്ള വാക് തർക്കത്തെ മറികടന്നു ഞാൻ കടയിലേക്ക് എത്തി..

 

“ആ.. ആരിത് പുതിയാപ്പിളയൊ…”

 

കടയിലുള്ള ഉസ്മാനിക്കാ ഉള്ളിലേക്കു നോക്കി പറഞ്ഞു..

 

“എടാ നീ എന്തിനാ ഇത്ര രാവിലെ ഇങ്ങോട്ട് വന്നത്..”

 

“അത് പിന്നെ ഇന്ന് കുറെ ഓർഡർ ഇല്ലേ കൊടുക്കാൻ..”

 

“അതൊക്കെ ഞങ്ങൾ കൊടുത്തോളാം.. നീ പോയി ഓളോട് കുറച്ചു റൊമാൻസ് ഓക്കേ കാണിച്ചു വീട്ടിലിരി..”

 

മനാഫ് ആണ്..

 

“പോടാ പുല്ലേ.. ഞാൻ തത്കാലം ഇവിടെ നിന്നോളം.. അവിടെ ഇപോ എല്ലാരും ഉണ്ട്..”

 

“ഹോ.. വീട്ടിൽ ആള് ഉള്ളത് കൊണ്ടാണ് അല്ലെ..”

 

ഈ മര പൊട്ടന്മാരോട് ഞാൻ എങ്ങനെ എന്റെ സങ്കടം പറയും അള്ളാഹ്…

 

❤❤❤
http://imgur.com/gallery/zjiRa0ട്

“എന്റെ ബാവു ഒന്ന് ഇളക്കാതെ വണ്ടി വിട്.. ഞാൻ എത്ര പറഞ്ഞു നമുക്ക് എന്റെ കാറിൽ പോകാമെന്നു..”

 

“കാറിൽ പോയാൽ ഈ സുഖം കിട്ടില്ല.. പിന്നെ നിന്നെ ഞാൻ ഇങ്ങനെ കൊണ്ടു പോയാലെ നാട്ടുകാർ കാണൂ ഞാൻ നിന്നെ കെട്ടി എന്നുള്ളത്..”

 

Updated: April 25, 2021 — 3:20 pm

52 Comments

  1. Super ❤️❤️❤️❤️❤️

Comments are closed.