ഒന്നും ഉരിയാടാതെ 8 [നൗഫു] 4877

“ആ.. മോളെ ഇത്ര നേരത്തെ എഴുന്നേറ്റോ..”

 

“ആ ഉപ്പാ..”

 

ആഹാ.. ഇവൾ അമ്മായി കാക്കാനെ ഉപ്പാ എന്നൊക്കെ വിളിക്കാൻ തുടങ്ങിയോ.. അത് ഏതായാലും നന്നായി..

 

“മോൾക് ഹോസ്പിറ്റലിൽ എന്നാണ് ജോയിൻ ചെയ്യേണ്ടത്..”

 

“അത് ഇനി കുറച്ചു ദിവസം കഴിയട്ടെ ഉപ്പ… ഉടനെ അങ്ങോട്ട് ചെന്നാൽ കളിയാക്കി ചിരിക്കും..”

 

“ഹ്മ്മ്.. അത് ശരിയാ..”

 

“സുഹ്‌റ..”

 

ഉമ്മയെ ഉപ്പ അകത്തേക് നോക്കി വിളിച്ചു..ഉമ്മാ ആ സമയം തന്നെ അവിടെ എത്തി..

 

“എന്തെ..”

 

“ഇജ്ജ് ഓളെ കൊണ്ടു പോയി.. ഓൾക് എന്താ വേണ്ടതെന്നു വെച്ചാൽ ഉണ്ടാക്കിക്കോ..”

 

അള്ളോ ഉപ്പ തന്നെ ആണോ ഇത് പറയുന്നത്.. മൂപരുടെ ഇഷ്ട്ടത്തിന് മാത്രമേ ഇന്ന് വരെ ഇവിടെ ഭക്ഷണം ഉണ്ടാക്കിയിട്ടുള്ളു.. ഇന്ന് കാക്ക മലർന്നു പറക്കുമെന്ന് മനസ്സിൽ വിചാരിച്ചു ഞാൻ ബൈക്ക് എടുത്തു കടയിലേക്ക് പുറപ്പെട്ടു..

 

ഛെ.. വേണ്ടായിരുന്നു.. എന്റെ മനസ്സ് എന്നെ കുറ്റപ്പെടുത്തുവനായി തുടങ്ങി.. ഇന്നലെ നീ അങ്ങനെ പറഞ്ഞത് മോശമായി.. ഓള് വേറെ ആളെ പ്രണയിച്ചതിൽ ഇത്ര തെറ്റായി എന്താ ഉള്ളത്.. അവന്റെ കൂടെ ജീവിക്കാനും ആഗ്രഹിക്കുന്നു.. നീ അല്ലെ അത് ശരിയാക്കി അവന്റെ കയ്യിൽ അവളെ ഏൽപ്പിക്കേണ്ടത്.. അങ്ങനെ ചെയ്‌താൽഅവൾക് നിന്നോട് എന്നും ബഹുമാനം ഉണ്ടാവില്ലേ ഉനൈസ്.. എന്റെ മനസ്സിൽ നിറയുന്ന ചിന്തകൾ മുഴുവൻ എന്നെ കുറ്റപ്പെടുത്തുവനായി തുടങ്ങി…

 

Updated: April 25, 2021 — 3:20 pm

52 Comments

  1. Super ❤️❤️❤️❤️❤️

Comments are closed.