ഒന്നും ഉരിയാടാതെ 8 [നൗഫു] 4877

തലയിൽ നിന്നും തട്ടം ഇറങ്ങി പോയിട്ടുണ്ട്.. ചുണ്ടിന്റെ അരികിലായി ഒരു വിയർപ്പ് തുള്ളി വന്നിറങ്ങിയിരിക്കുന്നു… ചാമ്പക്ക ചുണ്ടിൽ ചെറു പുഞ്ചിരി വന്നു നിറഞ്ഞിട്ടുണ്ട്.. ഹ്മ്മ്.. ഓനെ സ്വപ്നം കാണുകയാവും.. അങ്ങനെ ഇജ്ജ് ഇപ്പൊ ഓനെ സ്വപ്നം കണ്ടു ഉറങ്ങണ്ട…

 

“നാജി.. നാജി… അങ്ങനെ നീ ഇപ്പൊ ഉറങ്ങണ്ട.. ഡീ…”

 

നാജി പെട്ടന്ന് തന്നെ ഉറക്കത്തിൽ നിന്നും എഴുന്നേറ്റു..

 

“എന്താടാ ഉറങ്ങാനും സമ്മതിക്കില്ലേ..”

 

“ഇല്ല.. വേം പോയി ഒരു ചായ ഇട്ടേ .. എനിക്ക് പണിക് പോണം…”

 

“ടാ.. നിനക്ക് കുറച്ചു കൂടുന്നുണ്ട് ട്ടോ,.. ഞാൻ ഇന്നലെ നീ പറഞ്ഞത് മുഴുവൻ തമാശയായെ എടുത്തിട്ടുള്ളു..”

 

“അത് സാരമില്ല.. ഇനി സീരിയസ് ആക്കിക്കോ.. ഇപ്പൊ എന്റെ പെണ്ണ് പോയി ഒരു ചായ എടുത്ത് വെക്ക്..”

 

അവൾ പിന്നെ ഒന്നും മിണ്ടാതെ ഒന്ന് ഫ്രഷ് ആയി റൂമിൽ നിന്നും ഇറങ്ങി…

 

കളി നീ കാണാൻ പോകുന്നുള്ളൂ മോളെ… ഈ ഉനൈസ് ആരാണെന്ന് നീ അറിയും… ഞാൻ പെട്ടന്ന് തന്നെ റൂമിൽ നിന്നും ഇറങ്ങി.. ഉപ്പ എഴുന്നേറ്റ് പള്ളിയിൽ പോയി വന്നു ചായ കുടിച്ചു ഇരിക്കുന്നുണ്ട്..

 

“എന്താടാ രാവിലെ തന്നെ.. എങ്ങോട്ടാ..”

 

“പണി ഉണ്ട് ഉപ്പ.. പള്ളിയിൽ ഇന്നല്ലേ നേർച്ച.. അതിന് കുറച്ചു വെട്ടാൻ ഉണ്ട്..”

 

“ഹ്മ്മ്.. പോയിട്ട് വേം വരണം.. എന്റെ ബന്ധുക്കളുടെ വീട്ടിലൊക്കെ ഓളെയും കൊണ്ടു ഒന്ന് പോകണം..”

 

“പോവാം ഉപ്പ..”

 

ആ സമയം തന്നെ നാജി എനിക്കുള്ള ചായയുമായി അവിടെ എത്തി..

 

Updated: April 25, 2021 — 3:20 pm

52 Comments

  1. Super ❤️❤️❤️❤️❤️

Comments are closed.