ഒന്നും ഉരിയാടാതെ 8 [നൗഫു] 4809

“എനിക്കൊന്നും അറിയില്ല.. ഞാൻ ഇപ്പൊ എന്റെ ഭാര്യയോട് ആണ് സംസാരിക്കുന്നത്.. നിനക്ക് ഇതിന് മുമ്പ് ആരെയെല്ലാം ഇഷ്ട്ടമാണ് എന്നുള്ളത് എന്റെ വിഷയമല്ല..”

 

“ടാ.. ഇതൊക്കെ അജ്‌മൽ അറിഞ്ഞാൽ നിന്റെ കുഴി അവൻ തന്നെ വെട്ടും..”

 

“അതൊന്നും എനിക്ക് പ്രശ്നമില്ല..”

 

“ഞാൻ നിന്റെ കാലു പിടിക്കാം എന്നെ ഈ അവസ്ഥയിൽ രക്ഷിക്കാൻ നിനക്കെ കഴിയൂ..”

 

“പറ്റില്ല നാജി.. ഇനി നിന്നെ സ്വപ്നം കാണണ്ട എന്നുള്ള കാര്യം നിന്റെ ഓൾഡ് ലവർസിനോട് പറഞ്ഞോ…”

 

ഞാൻ അതും പറഞ്ഞു.. എന്റെ ബെഡിന്റെ വലതു ഭാഗത്തേക് തിരിഞ്ഞു കിടന്നു.. അവൾ കുറെ സമയം കൂടി അവിടെ തന്നെ ഇരിക്കുന്നുണ്ടായിരുന്നു..

 

❤❤❤

 

പിറ്റേന്ന് ഞാൻ പതിവ് പോലെ എന്റെ ജോലിക് ഇറങ്ങുവാനായി രാവിലെ തന്നെ ഇറങ്ങി…

 

ഇന്ന് കുറച്ചു ഓർഡർ ഉണ്ട്.. നാട്ടിലെ പള്ളിയിൽ ഒരു നേർച്ച ഉണ്ട്.. ഈ പ്രാവശ്യം കോഴിയാണ്.. സാധാരണ പോത്ത് ആകും ഉണ്ടാവുക.. ഇത് പള്ളി കമ്മിറ്റിക്ക് എന്തോ ചെയിഞ്ചു വേണമത്രേ..

 

അവൾ ആ സമയവും ഉറക്കത്തിൽ തന്നെയാണ്.. എന്റെ ആരോ ആയത് പോലെ ഒരു തോന്നൽ.. കുളിച്ചു റൂമിലേക്കു കയറിയ സമയം ആ നെറ്റിത്തടത്തിൽ ഒരു ഉമ്മ കൊടുക്കുവാൻ കൊതിച്ച എന്റെ ചുണ്ടിനെ ഞാൻ വളരെ കഷ്ടപ്പെട്ട് അടക്കി നിർത്തി…

 

പാവം ACയുള്ള റൂമിൽ കിടന്നുറങ്ങുന്ന പെണ്ണ് ഇതാ.. വിയർത്തു ഒലിച്ചു കിടക്കുന്നു… അതും എന്റെ കീർ കീർ എന്ന് ശബ്ദത്തോടെ ആടി ആടി കറങ്ങുന്ന ഫാനിന്റെ അടിയിൽ…

 

Updated: April 25, 2021 — 3:20 pm

52 Comments

  1. Super ❤️❤️❤️❤️❤️

Comments are closed.